Choose your language

1 June 2021

// // Subscribe YOUTUBE Channel

Today's topic is to get tired





ഇന്നത്തെ വിഷയം വയ്യാതെ ആകുക എന്നതാണ്. ഈ വിഷയം വായിച്ചു കഴിയുമ്പോഴേക്കും വയ്യാതെ ആയി എന്ന് ആരും എന്നേ കുറ്റം പറയരുത്... ഈ വിഷയം ഞാൻ എഴുതുന്നത് ഹോസ്പിറ്റലിൽ ഇരുന്നു കൊണ്ടാണ്(ഏത് ഹോസ്പിറ്റൽ ആണെന്നും ചോദിക്കരുത്). പലപ്പോഴും നമ്മളെ കൊണ്ട് പലർക്കും വയ്യാതെ ആകാറുണ്ട്..... ഞാൻ സ്ഥിരമായി കോമഡി (കോമഡി ആണെന്ന് കേൾക്കുന്നവർക്കും തോന്നണ്ടേ ലിജോ) പറഞ്ഞു കഴിയുമ്പോൾ ഒരു പക്ഷെ ഒട്ടു മിക്കവാറും ആളുകൾ പറയുന്നത് കേൾക്കാറുണ്ട്, ഇനി എനിക്ക് ചിരിക്കാൻ വയ്യാ.... എന്ന് (പറയുന്നവർക്ക് എന്തും പറയാമല്ലോ)
 പറയുന്നവരുടെ മനസ്സിൽ ഒരു തെറ്റായ ചിന്ത കടന്ന് വരും..... കൂടുതൽ നേരം ചിരിച്ചു കഴിഞ്ഞാൽ ഉറങ്ങുന്നതിനു മുൻപ് കരയേണ്ടി വരുമെന്ന്...... ആരാണ് അവരെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. എല്ലാ മനുഷ്യർക്കും ഒരു പോലെ ചിരിക്കാൻ പറ്റില്ല എന്നത് ഒരു വസ്തുത ആണ്...... ഒരു മനുഷ്യൻ ചിരിക്കണം എങ്കിൽ അവൻ/അവൾ മാനസികമായി ആരോഗ്യം ഉള്ള വ്യക്തി ആയിരിക്കണം...... നമ്മൾ ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ വയ്യാതെ ആകുന്നത് എന്തുകൊണ്ടാണ്, നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം താളം ചവിട്ടുന്നത് കൊണ്ടാണ്....... എനിക്ക് കുറച്ചു നാളുകൾ മുൻപ് താളം ചവിട്ടാൻ തുടങ്ങിയതാണ് ഇത് വരെ താളം ചവിട്ടൽ നിന്നിട്ടില്ല, എന്നാൽ പിന്നെ ശരിക്കും എന്റെ താളം തെറ്റിക്കുന്ന വില്ലൻ ആരെന്നു കണ്ടെത്തിയിട്ട് തന്നെ കാര്യം എന്ന അവസ്ഥയിൽ ഞാൻ എത്തിപ്പെട്ടു. അങ്ങനെയാണ് പ്രിയമുള്ളവരേ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ എത്തിപ്പെട്ടത്. ഇവിടെ വന്നപ്പോൾ വളരെ സന്തോഷം തോന്നി, ഇവിടെ എന്നേ പോലെ വയ്യാതെയായ വ്യക്തികൾ പരിശോധനക്ക് ആയി വന്നിരിക്കുന്നു..... എല്ലാവരുടെയും മുഖത്തു മാസ്ക് ആയതിനാൽ ആരെയും എനിക്ക് മനസ്സിൽ ആയില്ല..... പക്ഷെ എങ്കിൽ അവരിൽ പലർക്കും ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലായി(എന്നേ കണ്ടിട്ട് അല്ല കേട്ടോ). പലരും 2 മാസം ആയിട്ട് വിട്ടിൽ തന്നെയാണ്...... ഒരു ജോലിക്കും പോകാൻ പറ്റാതെ...... ഇനിയും ഇങ്ങനെ പോയാൽ വയ്യാതെ ആകും എന്നാണ് അവരെല്ലാം പറയുന്നത്...... ഒത്തിരി സഹായങ്ങൾ അവർക്ക് ലഭിച്ചത് വളരെ വലിയ ഒരു ആശ്വാസം ആണ് നൽകിയത് എന്നു പറയുകയുണ്ടായി...... ഇന്നലെ എന്നേ ഒരിടത്തു നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു ഒരു സർവ്വേ നടത്താൻ ആണ്..... ടെലിഫോൺ കൗൺസിലിങ് എന്നാണ് പറഞ്ഞത്...., എങ്ങനെ ഒരു മനുഷ്യനെ സന്തോഷിപ്പിക്കാൻ കഴിയും..... എനിക്ക് അറിയില്ല....... (പ്രതി സന്ധി ഘട്ടം നേരിടുന്ന ആളുകളെ). സന്തോഷമായി ഇരിക്കട്ടോ എന്ന് പറഞ്ഞാണ് അവർ ഫോൺ കട്ട്‌ ചെയ്തത്....... പ്രിയമുള്ളവരേ നമ്മളുടെ വയ്യായ്ക മാറണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം, വേറൊരു ആൾക്കും നമ്മളെ സഹായിക്കാൻ പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല(അനുസരിക്കാൻ തയ്യാർ അല്ലാത്ത ആളുകളുടെ കാര്യം ആണ് ഉദ്ദേശിച്ചത്). വേദന എപ്പോഴെങ്കിലും അനുഭവിക്കാതെ ഈ ഭൂമിയിൽ ആരും ജനിച്ചു വിഴുന്നില്ല, അത് പോലെ വേദന അനുഭവിക്കാതെ ആരും ഇവിടെ നിന്നും കടന്നു പോകുന്നുമില്ല.... നമ്മൾ എത്ര കാലം ഭൂമിയിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തീരുമാനവും ഇല്ല.... നമ്മൾ ഒരിക്കൽ മരിക്കും എന്നത് തീർച്ചയാണ്..... അതോർത്തു ഇപ്പോഴേ വയ്യാതെ ആകണോ..... ഒന്നും ഇല്ലാതെ സന്തോഷമായി ജീവിക്കുന്ന മനുഷ്യരും നമ്മുടെ ചുറ്റിലും ഉണ്ട്, അവരുടെ വിഷമങ്ങൾ നമ്മൾക്ക് ഒന്നും ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവില്ല. വയ്യാത്ത മനുഷ്യർക്ക് താങ്ങും തണലും ആകാൻ നമ്മൾക്ക് ആകണം...... എത്ര വലിയ രോഗം ബാധിച്ചാലും ചില ആളുകളെ കണ്ടു കഴിഞ്ഞാൽ രോഗികൾക്ക് വളരെ വലിയൊരു ആശ്വാസം ആണ്..... അത് അവരുടെ വേണ്ടപ്പെട്ടവരാകാം(ബന്ധുമിത്രാതികൾ), സുഹൃത്തുക്കൾ ആകാം, അധ്യാപകർ ആകാം, സഹപ്രവർത്തകർ ആകാം. നമ്മളെകൊണ്ട് വയ്യ എന്ന് പറയാൻ എളുപ്പമാണ്, നമ്മൾ കാരണം മറ്റുള്ളവർക്ക് വയ്യാ എന്ന് പറയിപ്പിക്കാനും വളരെ എളുപ്പമാണ്. പക്ഷെ എങ്കിൽ നമ്മളെകൊണ്ട് അവർക്ക് ചെറിയൊരു ആശ്വാസം കൊടുക്കാൻ ആയാൽ അതൊരു നല്ല കാര്യം അല്ലേ...... അങ്ങനെ ചിരിക്കാനും ചിന്തിപ്പിക്കാനും ആശ്വസിപ്പിക്കാനും ആയിട്ട് ഞാൻ എഴുതാൻ തുടങ്ങി..... ഇതിനിടയിൽ എനിക്ക് എഴുതാൻ കഴിയാത്ത വയ്യായ്ക വന്നു, ഇന്നിപ്പോൾ ഞാൻ മനസ്സിൽ ആക്കുന്നു എന്റെ വയ്യായ്കയുടെ ഇടയിൽ ഞാൻ എഴുതേണ്ടത് ആയിരുന്നു എന്ന്..... എല്ലാം ഒരു നിയോഗം ആയിരുന്നു എന്നിലൂടെ നിങ്ങളിലേക്ക് കുറച്ചു ആശ്വാസം പകർന്നു നൽകാൻ കഴിയുക എന്നത്..... എന്റെ നല്ല പ്രവർത്തികൾ മറ്റുള്ളവർക്ക് ഒരു ഊർജ്യം ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.... കുറിപ്പ്-വയ്യാ എന്ന് പറഞ്ഞിരുന്നാൽ നമ്മളെ കൊണ്ട് പിന്നെ ഒന്നും ചെയ്യാൻ വയ്യാതെ ആകും...... ഞാൻ സ്ഥിരമായി പറയുന്ന കാര്യം ആണ് വയ്യാ വയ്യാ എന്ന്....... ഇനി ഇപ്പോൾ ഒന്ന് കൂടെ പറയാൻ ഞാൻ നിർബന്ധിതൻ ആയിരിക്കുന്നു....... എനിക്ക് ഇനി ഇവിടെ എഴുതാൻ വയ്യാ...... അങ്ങനെ ഞാൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ഇതെല്ലാം വായിക്കുന്ന എന്റെ വായനക്കാർ വായിച്ചു വായിച്ചു വയ്യാതെ തളരുന്നത് എനിക്ക് കാണേണ്ടി വരും..... അതുകൊണ്ട് ഞാൻ ഇപ്പോൾ ടാറ്റാ പറഞ്ഞു കൊണ്ട് നിർത്തുകയാണ്..... എല്ലാവരും സന്തോഷം ആയിരിക്കുക, പോസിറ്റീവ് ആയിരിക്കുക ....... ലാബിലെ ടെസ്റ്റുകൾ പോസിറ്റീവ് എന്ന് പറയുന്നത് അസുഖം ഉള്ളപ്പോഴാണ്, അവിടെയും നമ്മൾ പോസിറ്റീവ് ആയിരുന്നാൽ മാത്രമേ നമ്മുടെ അസുഖം പെട്ടെന്ന് നെഗറ്റീവ് ആകുകയുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു..... പറഞ്ഞു താമസിക്കേണ്ട താമസം, നേഴ്സ് വന്നു നെഗറ്റീവ് സർട്ടിഫിക്കറ്റ് ആയി..... അപ്പോൾ എല്ലാവർക്കും നന്ദി, ഇനിയപ്പോൾ മുന്നോട്ട് എല്ലാവരെയും പോസ്റ്റീവായി കാണാം എന്നുള്ള ശുഭപ്രതീക്ഷയോടെ നിർത്തട്ടെ ......



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY





Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The most common way people give up their power is by thinking they don't have any-Alice Walker.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email