Choose your language

3 June 2021

// // Subscribe YOUTUBE Channel

Today's topic is about misunderstanding

 ഇന്നത്തെ വിഷയം തെറ്റിദ്ധരിക്കുക എന്നതിനെക്കുറിച്ചാണ്. ഇത് പറഞ്ഞു വരുമ്പോൾ എന്നേ തെറ്റിദ്ധരിക്കല്ലേ കേട്ടോ..... പലരും പറയുന്നത് കേൾക്കാറുണ്ട് എന്നേ എല്ലാവരും ഒരു കോമാളി ആയിട്ടാണ് കാണുന്നത് എന്ന്(ലിജോയുടെ കാര്യം അല്ല കേട്ടോ പറഞ്ഞത്, ലിജോ പണ്ടേ മുതൽ ഒരു കോമാളി ആണ് ഇനി അങ്ങോട്ടും ഒരു കോമാളി ആയിരിക്കും എനിക്ക് അതിൽ അഭിമാനമേ ഉള്ളു), അത് ഒരു പക്ഷെ തെറ്റിദ്ധാരണ ആയിരിക്കും....

ലിജോ ഇന്ന് വരെയുള്ള ജീവിതത്തിൽ ഒത്തിരി കോമാളി വേഷം ചെയ്തിട്ടുണ്ട്... ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും നല്ല ഒരു വേഷമാണ്.....
ഇന്നത്തെ സമൂഹത്തിൽ ഒരു കോമാളി എന്ന് പറയുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത് കാണാറുണ്ട്, കോമാളികളുടെ വാക്കുകൾക്ക് വില ഇല്ല എന്നോ, അവർക്കൊന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ ഗൗരവം അറിഞ്ഞുകൂടാ എന്നോ, അവർ എപ്പോഴും ചിരിക്കുക, മറ്റുള്ളവരെ ചിരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നോ, സാഹചര്യം അനുസരിച്ചു പെരുമാറാൻ അറിയില്ല എന്നോ...... അങ്ങനെ ഒത്തിരി വിശേഷണങ്ങൾ ഉണ്ട് പറയാൻ ആയിട്ട് കോമാളികളെക്കുറിച്ച് ...
കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു...... ഒരാളെ മുണ്ട് മടക്കി കുത്തിയത് പോലീസിനെ കണ്ടപ്പോൾ മുണ്ട് താഴ്ത്തി ഇടാത്തതിന് അയാളെ പോലീസ് മുഖത്തടിച്ചു എന്ന്, അതിൽ പിന്നെ ആ മനുഷ്യൻ നൈറ്റി ഇട്ട് പൊതു സമൂഹത്തിൽ ഇറങ്ങാൻ തുടങ്ങി...... ആളുകൾ പരസ്പരം ചോദിക്കാൻ തുടങ്ങി...... ഇവൻ എന്താണ് കോമാളി വേഷം അഭിനയിക്കാൻ പോകുകയാണോ എന്നെല്ലാം, പക്ഷെ അയാളെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം, എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്ന് ..... മറ്റുള്ളവർ ഒരു പക്ഷെ അയാളെകുറിച്ചു ഇല്ലാത്ത കാര്യങ്ങൾ വരെ ചിന്തിച്ചു കൂട്ടും അതൊന്നും തിരുത്താൻ ആരും ഉണ്ടാവില്ല. മറ്റുള്ളവരുടെ തെറ്റിദ്ധാരണ അയാൾ തിരുത്തി കൊടുക്കേണ്ടതില്ല, അദ്ദേഹത്തിന്റെ മനസ്സിൽ അദ്ദേഹത്തിന് ശരി എന്ന് തോന്നിയത് ചെയ്തു അത്ര മാത്രം.....ഒരു പക്ഷെ ,നമ്മൾ അയാളെ എപ്പോഴും തെറ്റി ധരിച്ചേക്കാം അയാളുടെ ഉദ്ദേശശുദ്ധി മനസ്സിൽ ആക്കാൻ കഴിയാതെ ...... കാരണം എന്താണ് മറ്റു ആളുകളെ താരതമ്യം ചെയ്യുമ്പോൾ അങ്ങനെ തോന്നുക സ്വാഭാവികം..... അദ്ദേഹം ചെയ്തത് ഒരു മൗന പ്രതികരണം ആയിരുന്നു....
ഇന്ന് പല തരത്തിലുള്ള ട്രോളുകളും ഇറങ്ങുന്നുണ്ട്, അതിൽ പലതും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.....
എന്റെ കൂട്ടുകാർ എന്നേ വിളിച്ചു ചോദിക്കാറുണ്ട് എന്റെ അനുഭവങ്ങൾ എഴുതുമ്പോൾ അത് അവരാണോ എന്ന് ചോദിച്ചുകൊണ്ട്, സത്യത്തിൽ അവരൊന്നും അല്ല എന്റെ കഥയിലെ കഥാപാത്രങ്ങൾ...... അവർക്ക് അതൊരു തെറ്റിദ്ധാരണ ആയിരുന്നു.....
നമ്മൾ ഒരാളെ അകമഴിഞ്ഞ് സഹായിച്ചു, ഒരു നാൾ നമ്മളുടെ സഹായത്തിനു അവരോടു സഹായിക്കാൻ ആവശ്യപ്പെടുമ്പോൾ അവർ നമ്മളെ പരിഗണിക്കുന്നില്ല എന്ന് തോന്നുമ്പോൾ പലരും പറയും വെറുതെ ഒരു കോമാളി ആയി പോയല്ലോ താൻ, അവരുടെ മുൻപിൽ എന്ന്......
ഇനിയുള്ള ജീവിതത്തിൽ നമ്മളിൽ പലരും കോമാളി ആയേക്കാം, അവിടെ ഒന്നും നമ്മൾ തളരരുത്..... കോമാളികൾ എന്നും ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ പാടുള്ളു എന്നൊരു നിയമം ഒന്നും എവിടെയും എഴുതി വെച്ചിട്ടില്ല...
നമ്മൾ എങ്ങനെ ജീവിക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.... നമ്മൾ പറയുന്ന കാര്യം ആയിട്ടുള്ള കാര്യങ്ങൾ ഒരു പക്ഷെ മറ്റുള്ളവർ തമാശ ആയി എടുത്തേക്കാം, അതിന് അവരെ തെറ്റ് പറയാൻ പറ്റില്ലല്ലോ നമ്മൾ എന്നും അവരുടെ മുൻപിൽ കോമാളി ആയിട്ടല്ലേ വേഷം കെട്ടിയത്.....
ഈ ലോകത്ത് ഒരു മനുഷ്യനും നിസ്സാരർ അല്ല, എല്ലാവർക്കും എന്തെങ്കിലും കഴിവുകൾ ഉണ്ടാകും, നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് ഒരു പക്ഷെ ഉണ്ടാവില്ല, അങ്ങനെ ഉള്ളവർ ഒരു പക്ഷെ നമ്മളെ കളിയാക്കിയേക്കാം..... മറ്റുള്ളവരുടെ കളിയാക്കലുകൾ നമ്മൾ പോസിറ്റീവ് ആയി എടുക്കുക......
എന്നേ പണ്ടൊക്കെ എന്റെ നാട്ടുകാർ കളിയാക്കി പറയാറുണ്ട് "നിന്നെ അറക്കപ്പൊടി കൊടുത്തു വാങ്ങിച്ചതാണ് എന്ന്", എന്റെ അപ്പന്റെ മുൻപിൽ വെച്ചു പറയാറുണ്ട്, അപ്പന്റെ മുഖത്തു ചിരി ഞാൻ കാണുമ്പോൾ അന്നേരം ഞാനും കരുതും എല്ലാം വെറുതെ പറയുന്നത് ആണെന്ന്..... പിന്നീട് എന്നേ കാണുമ്പോൾ ഇങ്ങനെ തന്നെ ആവർത്തിച്ചു പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ സംശയം ആയി ഞാൻ അപ്പനോട് ചോദിച്ചു എന്നേ അറക്കപ്പൊടി കൊടുത്തു ശരിക്കും വാങ്ങിച്ചതാണോ എന്ന്, അപ്പോൾ അപ്പൻ പറഞ്ഞു അയാൾ തമാശ പറഞ്ഞതാണ് എന്ന്...... ഞാൻ അപ്പോൾ അയാൾക്ക് ശരിക്കും ഒരു കോമാളി ആയി തോന്നി കാണും,
എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടെങ്കിൽ പിന്നെ ഒരിക്കലും അയാൾ എന്നെക്കുറിച്ചു അങ്ങനെ പറയില്ലല്ലോ.....
നമ്മൾ നമ്മുടെ മനസാക്ഷിയോട് ചോദിച്ചു നോക്കുക, നമ്മൾ ഒരു കോമാളി ആണോ എന്ന്.......കോമാളി ആണ് എന്നാണ് ഉത്തരം എങ്കിൽ അതിൽ അഭിമാനം കൊള്ളുക......
നമ്മൾ പറഞ്ഞു വന്ന വിഷയം തെറ്റിദ്ധാരണ ആണ്...... സത്യം എന്താണ് എന്ന് അറിയുന്നതുവരെ തെറ്റിദ്ധാരണ ഉണ്ടാകും......
എല്ലാവരുടെയും തെറ്റിദ്ധാരണ മാറുവാൻ കാലം അവസരം നൽകട്ടെ എന്ന് ആശംസിക്കുന്നു........
കുറിപ്പ്-തെറ്റിധാരണ മാറുവാൻ കാലം ചിലപ്പോൾ ഒത്തിരി എടുത്തേക്കാം.... തെറ്റിധാരണ മുഖവിലക്ക് എടുക്കണോ വേണ്ടയോ എന്നത് നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടമാണ്...... നല്ലൊരു ജീവിതം ആസ്വദിക്കാൻ തെറ്റിദ്ധാരണകൾ നമ്മൾ ഇല്ലാതെ ആക്കണം...... സത്യം എന്താണ് എന്ന് ബോധ്യപ്പെടുത്തണം....... സത്യം തിരിച്ചറിയാൻ എല്ലാവർക്കും കഴിയട്ടെ.......



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Learn Everything that is Good from Others,but bring it in,and in your own way absorb it;do not become others-Swami Vivekananda

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email