Choose your language

5 June 2021

// // Subscribe YOUTUBE Channel

Today's topic is mostly about things

 


ഇന്നത്തെ വിഷയം മിക്കവാറും കാര്യങ്ങൾ എന്നതിനെകുറിച്ചാണ്. എന്റെ മിക്കവാറും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്....... എന്നുവെച്ചാൽ എന്നതാ ലിജോയെ ഉദ്ദേശിക്കണത്.....(ഇങ്ങനെയൊക്കെ എന്നു വെച്ചാൽ ഇങ്ങനെയൊക്കെ അല്ലാതെ അങ്ങനെയൊക്കെ ആകില്ലല്ലോ).

ഇനിയിപ്പോൾ നിങ്ങളുടെ സമാധാനത്തിനായി പറയാം.... ഇനി പറഞ്ഞില്ല എന്നു വേണ്ട.......
മണ്ടത്തരങ്ങൾ ചെയ്തു കൂട്ടുക........ മണ്ടത്തരങ്ങൾ പറയുക.......എന്നതാണ്(എനിക്ക് ഞാൻ ചെയ്യുന്നത് മണ്ടത്തരം ആയിട്ട് തോന്നിട്ടില്ല, എന്നേ കണ്ടു മറ്റുള്ളവർക്കാണ് തോന്നിയിട്ടുള്ളത്).
നമ്മൾ ഇന്നലെ വരെ ചെയ്തു കൊണ്ടിരുന്ന ഒട്ടു മിക്കവാറും കാര്യങ്ങൾ ഒരു പക്ഷെ നമ്മൾക്ക് ഇന്ന് മുതൽ ചെയ്യാൻ പറ്റുന്നില്ലായിരിക്കും.....
പലരോടും ചോദിക്കുമ്പോൾ അവരിൽ ഒട്ടു മിക്കവാറും ആളുകളും പറയുന്നത് ചുമ്മാ പോസ്റ്റ്‌ അടിച്ചിരിക്കുകയാണെന്ന് ആണ് , അത് കേട്ട് കഴിയുമ്പോൾ നമ്മളുടെ തലക്കകത്തുള്ള ചളി പുറത്തു ചാടും, പിന്നെ ഞാൻ അവരെ കാണുന്നത് പോസ്റ്റിന്റെ മുകളിൽ കയറി കുപ്പി പിടിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് പോസ്റ്റിൽ മുറുക്കി പിടിച്ചു ഇരിക്കുന്നതാണ്........അത് കാണുമ്പോഴാണ് സത്യത്തിൽ ഞാൻ പോസ്റ്റ്‌ ആവുന്നത്........(അതിനു മുൻപ് വരെ പോസ്റ്റ്‌ ആയി ലിജോ ഇരുന്നിട്ടില്ല.... കേട്ടോ)
ഒട്ടും മിക്കവാറും ആളുകളും അവർ ചെയ്യുന്ന കാര്യങ്ങൾ നല്ല രീതിയിൽ നടക്കണം എന്നാണ് ആഗ്രഹിക്കുന്നത്..... (4-5 ദിവസമായി എനിക്ക് നടക്കാൻ പറ്റിയില്ല, അതുകൊണ്ട് എന്റെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നില്ല, ആയതിനാൽ ഇപ്പോൾ ഞാൻ നടന്നു കൊണ്ടാണ് ഇതൊക്കെ എഴുതുന്നത്......)(ഇതിൽ ഇപ്പോൾ രണ്ട് ഉണ്ട് ഗുണം -എഴുത്തും നടക്കും, ഞാനും നടക്കും).
നമ്മളിൽ പലർക്കും ഇപ്പോൾ ജോലിക്കൊന്നും പോകണ്ട, അതുകൊണ്ട് പ്രേതേകിച് പണിയൊന്നും ഇല്ല, അപ്പോൾ പിന്നെ നേരം പോകാൻ ഗെയിം കളിക്കാം, ടീവി കാണാം, മൊബൈൽ ഉപയോഗിക്കാം.... അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും(ചിലരുടെ മനസ്സിലേക്ക് നടന്നിട്ടായാലും എത്തിക്കോളും), അവയിൽ നമ്മൾ ചെയ്യാൻ കൂടുതൽ തിരഞ്ഞെടുക്കുന്നത് നമ്മൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ്........
നമ്മൾ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങൾക്കിടയിൽ പലപ്പോഴും നമ്മുടെ ആരോഗ്യം നോക്കാറില്ല(കടയിൽ കിട്ടുന്ന ആരോഗ്യം സംബന്ധമായ കാര്യങ്ങൾ അല്ല കേട്ടോ.......)
പണ്ടൊക്കെ ഞാൻ ട്രെയിനിലും ബസിലും യാത്ര ചെയ്യുന്നതിനിടയിൽ സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിക്കാറുണ്ട്...... അങ്ങനെ ഉപയോഗിച്ച് എനിക്ക് ഇപ്പോൾ വർഷത്തിൽ ഒരിക്കൽ ചെവി ക്ലീൻ ചെയ്യേണ്ടി വരാറുണ്ട്......
പണ്ട് ഞാൻ ഒത്തിരി നേരം വെള്ളം പോലും കുടിക്കാതെ സ്വന്തം നിലയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ എനിക്ക് കിഡ്നിയിൽ സ്റ്റോൺ വന്നിട്ടുണ്ട്...... അതിൽ പിന്നെ എവിടെ ആയാലും വെള്ളം കുടിക്കാൻ ശ്രമിക്കാറുണ്ട്....... (പരമാവധി തിളപ്പിച്ച്‌ വെള്ളം കുടിക്കണം കേട്ടോ).
എസി മുറിയിൽ ജോലി ചെയ്യുമ്പോളൊക്കെ ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കാൻ പോകും, ഇല്ലെങ്കിൽ കണ്ണ് വരണ്ട്(കണ്ണിൽ വെള്ളം കുറഞ്ഞു) പോകും.
ഞാൻ പറഞ്ഞു വരുന്നത് നമ്മളുടെ സന്തോഷങ്ങൾക്കായി നമ്മൾ സമയം ചിലവഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തെ പൂർണ്ണമായും ശ്രദ്ധിക്കണം എന്നാണ്.......
എനിക്ക് കൊളെസ്ട്രോൾ കൂടി നെഞ്ച് വേദന വന്നപ്പോൾ(നെഞ്ച് വേദന കൊളെസ്ട്രോളിന്റെ ഭാഗം ആണെന്ന് തിരിച്ചറിയാൻ വൈകി പോയി) ഞാൻ വിട്ടിൽ മിക്കവാറും സമയം കിടപ്പിൽ ആയിരുന്നു...... ഇന്ന് ഞാൻ തിരിച്ചറിയുന്നു കൊളെസ്ട്രോൾ മാറാൻ നടക്കുന്നതാണ് (നെഞ്ച് വേദന കൊളെസ്ട്രോൾ കൂടിയതാണ് എന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ) ഏറ്റവും ഫലപ്രദം എന്ന്.......
ട്രെയിനിൽ പോയി കൊണ്ടിരുന്നപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകാറുണ്ടായിരുന്നു (എല്ലാവരും അങ്ങനെ തന്നെ ആണ് പോകുന്നത് ലിജോയെ, ആരും ഫ്ലൈറ്റ് പിടിച്ചു റെയിൽവേ സ്റ്റേഷനിൽ പോകാറില്ല)...... അന്നേരം പൊരിവെയിൽ ഉള്ളപ്പോൾ എന്റെ കൂടെ ഉള്ളവരൊക്കെ കുട നിവർത്തി പോകും,അവരൊക്കെ എന്നോട് കുട നിവർത്താൻ പറഞ്ഞാലും ഞാൻ ഒരിക്കലും അന്നേരം കുട നിവർത്താറില്ല.... രാവിലെ ഉള്ള ചൂട് എനിക്ക് ആവശ്യമാണ്........ അതിൽ നിന്നും വിറ്റാമിൻ ഡി കിട്ടും എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ആണെങ്കിൽ പിന്നെ മെഡിക്കൽ ഷോപ്പിൽ നിന്നും എനിക്ക് ഗുളിക വെറുതെ വാങ്ങി കഴിക്കണ്ടല്ലോ എന്നു ഓർത്തിട്ടാണ് .......
ഇനി ഇപ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടെങ്കിൽ ഞാൻ കുട നിവർത്തും അന്നേരം ഞാൻ അവരോട് കുട നിവർത്താൻ പറയുമ്പോൾ അവർക്ക് ചാറ്റൽ മഴ കുഴപ്പം ഇല്ല എന്നു പറയും....... ഞാൻ പറഞ്ഞു വരുന്നത് ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യാസം ഉണ്ട് എന്നാണ് ...... അത് നമ്മൾ സ്വയം തിരിച്ചറിയണം എന്നാണ് ......
നമ്മൾ എത്ര ആരോഗ്യം ഉള്ള വ്യക്തി ആണെങ്കിലും നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ രോഗി ആക്കും......
ഞാൻ ഒരു ദിവസം ചുടാക്കാത്ത ഭക്ഷണം കഴിച്ചു, അന്ന് വൈകിട്ട് ഞാൻ കഴിച്ചത് മുഴുവൻ ശർദിച്ചു...... അതിൽ പിന്നെ ഞാൻ ചുടാക്കിയാണ് ഭക്ഷണം ഉണ്ടെങ്കിൽ കഴിക്കാറുള്ളത്......
അൽപ്പം നേരത്തെ സന്തോഷത്തിനായി നമ്മൾ ഒട്ടു മിക്കവാറും ആളുകൾ സമയത്തിന് ചെയ്യേണ്ട കാര്യങ്ങൾ നീട്ടിവെക്കും അവസാനം നമ്മൾക്ക് ലഭിക്കുക ദുഃഖങ്ങൾ ആയിരിക്കും...... നാളെ നമ്മൾ സന്തോഷത്തോടെ കഴിയണം എങ്കിൽ ഇന്നിന്റെ സന്തോഷങ്ങൾ അൽപ്പം മാറ്റിവെച്ചിട്ടായാലും ആരോഗ്യത്തിന് മുൻഗണന കൊടുക്കുക...... എനിക്ക് കൊളെസ്ട്രോൾ കൂടുതൽ ആണെന്ന് തിരിച്ചറിയാൻ വൈകിയത് കൊണ്ട് എന്റെ വിശ്രമം കിടപ്പിൽ മാത്രമായി ഒതുങ്ങി കൂടി........ ഒരു പക്ഷെ ആ കിടന്ന സമയത്തിന്റെ പത്തിലൊരു അംശം സമയം നടക്കാൻ നോക്കിയിരുന്നെങ്കിൽ കൊളെസ്ട്രോൾ ഒത്തിരി നേരത്തെ കുറഞ്ഞേനെ........
നമ്മളിൽ പലരും ഡിപ്രെഷൻ, നിരാശ അങ്ങനെ ഒത്തിരി വിഷമങ്ങൾ അനുഭവിക്കുമ്പോൾ ഒരു കാര്യവും ചെയ്യാൻ ഇല്ലാതെ ഇനി ഒരു ജീവിതം മുന്നോട്ട് ഇല്ല എന്ന് ചിന്തിച്ചു കൊണ്ടിരിക്കും...... എല്ലാ മനുഷ്യർക്കും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും അവയെ അതിജീവിക്കാൻ നമ്മൾക്ക് കഴിയും.......
കഴിഞ്ഞ ദിവസങ്ങളിൽ പരാജയങ്ങളിൽ നിന്നും അതിജീവിച്ചവരുടെ അനുഭവങ്ങൾ കേൾക്കാൻ ഇടയായി...... അവരെല്ലാം പറയുന്നത് അവർക്ക് എല്ലാം പരാജയം സംഭവിച്ചത് നല്ലതിന് ആയിരുന്നു എന്നാണ്...... ഇന്ന് എനിക്ക് നെഞ്ച് വേദന വന്നപ്പോൾ ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചു..... അതുപോലെ നമ്മൾ ഓരോരുത്തരും ജീവിതത്തിൽ പരാജയപ്പെട്ടു കഴിയുമ്പോൾ പുതിയ പുതിയ കാര്യങ്ങൾ പഠിക്കും...... നിരാശ ഒന്നിനും ഒരു പരിഹാരം അല്ല......
ഇനി ഞാൻ അധികം പറയുന്നില്ല, അങ്ങനെ പറഞ്ഞാൽ ഇതെല്ലാം വായിക്കുന്ന ആളുകളും പറയാൻ തുടങ്ങും ഇവന്റെ ഒട്ടു മിക്കവാറും എഴുത്തുകളും വായിച്ചെടുക്കുമ്പോഴേക്കും നേരം വെളുക്കുമെന്ന്.........
മിക്കവാറും കാര്യങ്ങൾ സംഭവിക്കുന്നത് യാദൃശ്ചികമാണ്, എന്നാൽ മിക്കവാറും കാര്യങ്ങൾ സംഭവിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും കയ്യിലിരുപ്പിന്റെയാണ്(ലിജോന്റെ കയ്യിൽ ഇപ്പോൾ ഒന്നും ഇരിപ്പില്ല കേട്ടോ).....
കുറിപ്പ്-ഒട്ടു മിക്കവാറും കാര്യങ്ങൾ എല്ലാവരെയും ഒരു പോലെ പറഞ്ഞു മനസ്സിൽ ആക്കാൻ കഴിയില്ല.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't judge each day by the harvest you reap but by the seeds that you plant.-Robert Louis Stevenson.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email