Choose your language

11 June 2021

// // Subscribe YOUTUBE Channel

Today's topic is about spending time

 


ഇന്നത്തെ വിഷയം സമയം ചിലവഴിക്കുക എന്നത് സംബന്ധിച്ചാണ്......

എല്ലാവരുടെയും പരാതി സമയം കിട്ടുന്നില്ല, സമയം കിട്ടുന്നില്ല എന്നതാണ്......(പരാതിക്കാരന്റെ പേര് വെളിപ്പെടുത്തുന്നില്ല..... ഊമ കത്ത് ആണ് ലിജോക്ക് കിട്ടിയത് അതുകൊണ്ടാണ് കേട്ടോ.....)

നമ്മളിൽ പലരും പണം ചിലവഴിക്കുന്നത് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട് ..... എന്നാൽ സമയം

serif;">ചിലവഴിക്കുന്നത് ഒരു പക്ഷെ കേട്ട് കാണാൻ(ഒരു പക്ഷെ കേട്ടിട്ടുണ്ടാകാം അല്ലെങ്കിൽ കണ്ടിട്ടുണ്ടാകാം"ഏതെങ്കിലും ഒന്ന് മാത്രമായി") സാധ്യത ഇല്ല.

ഞാൻ ഇപ്പോൾ എഴുതാനാണ് എന്റെ വിലപ്പെട്ട സമയം ചിലവഴിക്കുന്നത്, നിങ്ങളിപ്പോൾ ഇതെല്ലാം വായിക്കാനും...... ഇതെല്ലാം വായിച്ചു കഴിയുമ്പോൾ നിങ്ങളിൽ പലരും ഒരു പക്ഷെ പറയുമായിരിക്കും എന്റെ(ലിജോയുടെ അല്ല)സമയം പാഴായി എന്ന്....... (ലിജോ ആരോടും പറഞ്ഞിട്ടില്ല ഇതെല്ലാം വായിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ കൊണ്ട് പോകാം എന്ന്......അല്ലെങ്കിൽ ബിരിയാണി വാങ്ങിച്ചു തരാം എന്ന്...).

പഠിക്കാൻ മിടുക്കരായവർക്ക് ചെറിയ പ്രായത്തിൽ തന്നെ ഉന്നത വിദ്യാഭാസം നേടിയെടുക്കാൻ സാധിക്കും........15 വയസ്സിൽ തന്നെ ബിരുദം കരസ്ഥമാക്കിയവരുണ്ട്.....

നമ്മൾ ഇപ്പോൾ ഓരോ നിമിഷവും എന്ത് കാര്യത്തിന് സമയം ചിലവഴിക്കുന്നു എന്നതിന് വളരെ അധികം പ്രാധാന്യമുണ്ട്....

ഏതൊരു മനുഷ്യനും സങ്കടം ഉണ്ടാവാനുള്ള ഏക കാരണം സമയത്തിന്റെ കുറവാണ്(സമയത്തിനെ ഒഴിവാക്കാൻ പറ്റില്ലല്ലോ എവിടെയായാലും എപ്പോഴായാലും)..... കുറച്ചു നാളുകൾക്കു മുൻപ് ഒരാൾ ലോറിയുമായി ട്രാഫിക് സിഗ്നലിൽ വന്നു, സമയം ലാഭിക്കാൻ പെട്ടെന്ന് ലോറി മുന്നോട്ട് എടുത്തു റെഡ് സിഗ്നൽ വരുന്നതിനു മുൻപ് കടക്കാൻ ശ്രമിച്ചതാണ്, മറ്റൊരു സിഗ്നൽ ലൈനിൽ നിന്നും പച്ച സിഗ്നൽ കിട്ടി മുന്നോട്ട് വന്ന സ്കൂട്ടർ യാത്രക്കാരിയെ തട്ടി തെറിപ്പിച്ചു.....അവരുടെ ജീവൻ നഷ്ടം

serif;">ആയി......(സമയം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ വലിയൊരു ആപത്തു വരും എന്ന് പറയാനാണ് ഇവിടെ ഉദാഹരണം പറഞ്ഞത്...).

നമ്മൾ നമ്മുടെ നേട്ടങ്ങൾക്കായി സമയം ചിലവഴിക്കുമ്പോൾ അത് നമ്മുടെ കൂടെയുള്ളവരെ വേദനിപ്പിക്കുന്നത് ആകരുത്.....

ചെറുപ്പം തൊട്ടു മക്കളെ നോക്കി വളർത്തിയ (ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകി) മാതാപിതാക്കളെ അവരുടെ വാർധ്യകത്തിൽ നോക്കേണ്ട ചുമതല മക്കൾക്കുണ്ട്......

ഇന്ന് പല മക്കളും അവരുടെ മാതാപിതാക്കളെ നോക്കാൻ കഴിയാത്തതിന് കാരണം സമയം ചിലവഴിക്കാൻ പോലും സമയം ഇല്ലാതെ തിരക്കിൽ ആയത് കൊണ്ടാണ്.....

പണ്ടുള്ളവർ യാത്ര ചെയ്യാൻ ഒത്തിരി സമയം ചിലവഴിച്ചവരാണ്, ഇന്ന് കാലം മാറി വിദേശരാജ്യങ്ങളിൽ പോകാൻ ഇന്നിപ്പോൾ ഏതാനും മണിക്കുറുകൾ മാത്രം മതി......

വിമാനം കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ ഇങ്ങനൊരു നേട്ടം നമ്മൾക്ക് സാധിക്കുമായിരുന്നില്ല..... അവരുടെ നേട്ടം ഇന്ന് ലോകത്തുള്ള ഒത്തിരി ആളുകൾക്ക് പ്രയോജനപ്രദമായി...... എന്റെ പോസ്റ്റ്ലക്ഷക്കണക്കിന് ആളുകളാണ് വായിക്കുന്നത്(അന്നേരം ഒരു പക്ഷെ ഞാൻ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് വരില്ല"ചിലപ്പോൾ ചന്ദ്രനിലോ ചൊവ്വയിലോ അല്ലെങ്കിൽ ഭൂമിക്ക് അടിയിലോ ആയിരിക്കും", മുകളിൽ ഇരിക്കുന്ന വ്യക്തി തീരുമാനിക്കും അല്ലോ ലിജോ എത്ര നാൾ ഭൂമിയിൽ സമയം ചിലവഴിക്കണം എന്ന്).....

ഓരോ കണ്ടുപിടിത്തങ്ങളും ഒരു വേദനയിൽ നിന്നുമാണ് തുടങ്ങുന്നത്..... (പൊതുവെ അങ്ങനെയാണ് കേട്ടേക്കുന്നത്......).

എനിക്ക് ഉണ്ടായ തോൽവി നൽകിയ വേദനയാണ് എന്നേ എഴുതാൻ പ്രേരിപ്പിച്ചത്...... ഇപ്പോൾ എനിക്ക് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ഒരു പക്ഷെ എനിക്ക് എഴുതാൻ സാധിച്ചെന്നു വരില്ല....... (മനുഷ്യന്റെ കാര്യം അല്ലേ പിള്ളേ ......).

മറ്റുള്ളവരെ കുറ്റം പറയാനും മോശക്കാരായി ചിത്രീകരിക്കാനും നമ്മളിൽ പലരും എത്ര എത്ര സമയം ആണ് വെറുതെ പാഴാക്കി കളഞ്ഞത്.....

എല്ലാ മനുഷ്യർക്കും ഒരു പോലെ സൗകര്യങ്ങൾ ഉണ്ടാവില്ലല്ലോ......

എത്ര സമ്പത്ത് ഉണ്ടായാലും പരിമിതികൾ ഇല്ലാത്ത മനുഷ്യരും ഉണ്ടാവാതെ ഇരിക്കില്ല.....

കിട്ടുന്ന സമയം കൂടുതൽ കൂടുതൽ അറിവുകൾ നേടുവാനായി ശ്രമിക്കുക...... മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുക...... നാളെ നിങ്ങളെ ഓർത്തു ലോകം കയ്യടിക്കും.......

വഴിയിൽ വീണു കിടക്കുന്ന ഒരു മനുഷ്യനെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഓട്ടോഡ്രൈവർക്ക് ചെയ്യാൻ കഴിയുക ഉള്ളു..... ആശുപത്രിയിൽ എത്തിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ ഡോക്ടർമാർ വഴിയിൽ വീണ മനുഷ്യനെ രക്ഷിക്കാൻ ശ്രമിച്ചോളും.....

ഞാൻ പറഞ്ഞു വരുന്നത് ഭൂമിയിൽ മനുഷ്യർക്ക് പരസ്പരം സ്നേഹവും ബഹുമാനവും മനുഷ്യത്വവും ഉണ്ടാവണം എന്നാണ്.....

ഇന്നിപ്പോൾ പലരും സങ്കടപ്പെടുന്നത് ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിയാത്തതിലാണ്..... ആരെയും നേരിൽ കാണാൻ കഴിയാത്തതിലാണ്.....

എല്ലാം നമ്മളുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതുക., ആശ്വസിക്കുക .... കിട്ടുന്ന സമയം മുഴുവൻ നല്ല കാര്യങ്ങൾ ചെയ്യാൻ ചിലവഴിക്കുക......

നാളെ എല്ലാം ശരിയാകും എന്ന് വിശ്വസിക്കുക...... അതിനായി ഇപ്പോൾ തന്നെ പരിശ്രമിക്കുക.....

നമ്മൾ ഉറങ്ങുന്ന ഓരോ സമയവും ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉറങ്ങാതെ പരിശ്രമിക്കുന്ന ആളുകളുണ്ടാകാം..... ഞാൻ എഴുതിയത് നിങ്ങൾക്ക് മുൻപിൽ എത്തിയെങ്കിൽ അതിനു പിന്നിൽ ഒത്തിരി മനുഷ്യരുടെ പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്...... (ഇന്റർനെറ്റ്വേണം, മൊബൈൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക് ഡിവൈസ് വേണം, ഇതെല്ലാം ഓരോ മനുഷ്യരുടെയും കണ്ടുപിടിത്തങ്ങൾ അല്ലേ)...

ഇനി അപ്പോൾ എല്ലാവർക്കും സമയം പാഴാക്കാൻ ഇല്ല എന്ന് തിരിച്ചറിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മുടെ സമയം എങ്ങനെ ചിലവഴിക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്...... മറ്റുള്ളവരുടെ നിർബന്ധത്താൽ പുസ്തകം തുറന്നു ഇരുന്നാൽ പഠനം ആകില്ല, നമ്മൾ സ്വയം തീരുമാനിക്കണം എനിക്ക് പഠിച്ചേ തിരു എന്ന്..... നാളെ ചുറ്റിലും ഉള്ള ആളുകളെ സഹായിച്ചേ പറ്റുള്ളൂ എന്ന്.....5വർഷം പഠിക്കാൻ സമയം ചിലവഴിക്കുന്നവർക്കേ ഡോക്ടർ ആകാൻ കഴിയുള്ളു(എം ബി ബി എസ് അഡ്മിഷൻ കിട്ടിയവർക്ക്....), ഡോക്ടർ എന്ന അംഗീകാരം കിട്ടാൻ 5വർഷം കാത്തിരിക്കണം(പരിക്ഷ പാസ്സാകുന്നവർക്ക്)..... നമ്മുടെ ആവശ്യം എന്താണ് എന്ന് മനസ്സിലാക്കി സമയം ചിലവഴിക്കാൻ കഴിയട്ടെ........

 

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Remember that not getting what you want is sometimes a wonderful stroke of luck.-Dalai Lama.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email