Choose your language

8 June 2021

// // Subscribe YOUTUBE Channel

Today's topic for everyone's attention is about trying your best



എല്ലാവരുടെയും ശ്രദ്ധക്ക് ഇന്നത്തെ വിഷയം പരമാവധി പരിശ്രമിക്കുക എന്നതിനെ കുറിച്ചാണ്.... ജനിച്ച നാൾ തൊട്ട് നമ്മൾ ഇന്നുവരെ ഒത്തിരി അധികം നേട്ടങ്ങൾ സ്വന്തമാക്കാൻ വേണ്ടി പരിശ്രമിച്ചിട്ടുണ്ട്..... പലപ്പോഴും നമ്മുടെ പരിശ്രമങ്ങൾ വിജയം കാണാതെ പോയിട്ടുമുണ്ട്..... കിടക്കുന്ന (വെള്ളത്തിൽ ആയാലും) വ്യക്തി എഴുന്നേൽക്കാൻ പരിശ്രമിക്കേണ്ടതായിട്ടുണ്ട്, ഇല്ലെങ്കിൽ പിന്നെ മുഴുവൻ സമയവും കിടപ്പിലാവും(രോഗി ആകും എന്നല്ല കേട്ടോ ഉദ്ദേശിച്ചത്).... നിങ്ങൾക്കറിയാമല്ലോ എനിക്ക് പരിശ്രമിക്കാതെ ഇതൊന്നും എഴുതാൻ കഴിയില്ല എന്ന്..... നിങ്ങളുടെ ഭാഗത്ത് നിന്ന് പരിശ്രമം ഇല്ലാതെ ഇതൊന്നും വായിക്കാൻ കഴിയില്ല എന്ന് എനിക്കും അറിയാം(ലിജോക്ക് ബുദ്ധിയുണ്ട്)....... ചില കാര്യങ്ങൾ നേടിയെടുക്കാൻ ഒത്തിരി വട്ടം നമ്മൾ പരിശ്രമിക്കേണ്ടതായി വരും...... ചില നേട്ടങ്ങൾ സ്വന്തം ആക്കണം എങ്കിൽ കൂട്ടായ പരിശ്രമം വേണ്ടി വരും....... ഒരു നേട്ടം സ്വന്തമാക്കാൻ എത്ര വട്ടം പരിശ്രമിക്കണം എന്ന് മുൻകുട്ടി പറയാൻ കഴിയില്ല...... നമ്മുടെ പരിശ്രമങ്ങൾ എല്ലാം ഒരു പക്ഷെ വിഫലമായേക്കാം.... പക്ഷെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കണം...... എന്നോട് പലരും പറയാറുണ്ട് "നീ ചെയ്യുന്നത് വെറുതെയാണെന്ന്", പക്ഷെ ഞാൻ അവരുടെ വാക്കുകൾ വിലക്ക് എടുക്കാറില്ല..... അങ്ങനെ എടുത്തിരുന്നു എങ്കിൽ എനിക്ക് ഇവിടെ ഒന്നും തന്നെ എഴുതാൻ കിട്ടുകയില്ല........ നമ്മൾ ഈ ലോകത്ത് പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് അല്ല ഓരോ കാര്യവും ചെയ്യുന്നത്...... മരിച്ചു കഴിയുമ്പോൾ എനിക്ക് ഓർക്കാൻ നല്ല ഓർമ്മകൾ ഉണ്ടാവണം........(ഇനി ഇപ്പോൾ മരിച്ചു ചെല്ലുമ്പോൾ എനിക്ക് ഓർമ്മ ഇല്ലെങ്കിലും ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് ഓർമ്മ കാണുമല്ലോ..... എനിക്ക് അതുമതി) ജീവിച്ചിരിക്കുമ്പോൾ അല്ലേ നമ്മളെകൊണ്ട് പരിശ്രമിക്കാൻ പറ്റുകയുള്ളു...... ഞാൻ ശ്രമിച്ചാൽ കൂടെയുള്ളവർക്ക് അത് ഒരു പ്രോത്സാഹനമാണ്..... പലരും എന്നോട് ചോദിക്കാറുണ്ട് അവർക്ക് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ കിട്ടുന്നില്ല എന്ന് ..... പക്ഷെ അവരുടെ ഉള്ളിൽ ഒത്തിരി കഴിവുകൾ ഉണ്ട്..... ഒരു നാൾ അവർക്കും അവരുടെ കഴിവുകൾ ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാൻ(ഇപ്പോൾ താഴിട്ട് പൂട്ടി വെച്ചേക്കാണ്) അവസരം കിട്ടട്ടെ....... നമ്മിൽ പലരും പരിശ്രമിക്കാത്തതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടാണ്...... നമ്മൾ ആന്മാർഥമായി പരിശ്രമിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട് മാറുക തന്നെ ചെയ്യും...... ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന കോടിശ്വരന്മാർ ഒരിക്കൽ ദാരിദ്ര്യത്തിൽ കഴിഞ്ഞവരാണ്(ഭൂരിപക്ഷവും), അവർ ഓരോ ദിവസവും നല്ല രീതിയിൽ കഷ്ടപ്പെട്ട്.... അതിന്റെ ഫലമാണ് ഇന്ന് അവർക്ക് ലഭിച്ച നേട്ടങ്ങൾ...... ഇനി ഒരു കഥ പറയാം..... പണ്ടൊരിക്കൽ ഒരു ഓട്ടോക്കാരൻ ഓട്ടം പോയി തിരിച്ചു വന്നപ്പോൾ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു, വാഹനത്തിൽ നിയമപരമായിട്ടല്ലാത്ത കാര്യങ്ങൾ(എക്സ്ട്രാ ഫിറ്റിംഗ്സ്) ഉള്ളതിനാൽ ഫൈൻ അടക്കാൻ പറഞ്ഞു..... അയാൾ അയാൾക്ക് ഓട്ടം ഓടി കിട്ടിയ പണം കൊടുത്ത് ഫൈൻ അടച്ചു....വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിച്ച അയാൾ, വളരെ നിരാശയിൽ വീട്ടിലേക്ക് പോന്നു..... വരുന്ന വഴിയിൽ ഒരു ആക്സിഡന്റ് പറ്റി ഒരാൾ റോഡിൽ കിടക്കുന്നു.... ഓട്ടോക്കാരൻ പെട്ടെന്ന് തന്നെ അയാളെ ആശുപത്രിയിൽ എത്തിച്ചു...... ഡോക്ടർ പറഞ്ഞു ഇയാളെ കൃത്യസമയത്ത് എത്തിച്ചത് കൊണ്ടാണ് ജീവൻ രക്ഷിക്കാൻ പറ്റിയത് എന്ന്...... ഈ ഓട്ടോക്കാരൻ തനിക്ക് എന്ത് നേട്ടം കിട്ടുമെന്ന് ചിന്തിച്ചിട്ടല്ല അയാളെ രക്ഷിക്കാൻ ശ്രമിച്ചത്..... അയാൾ ചെയ്തത് ഒരു നന്മയാണ്..... നാളെ മറ്റൊരു ആളുകൾക്കും നന്മ ചെയ്യാനുള്ള പ്രചോദനമാണ് അയാളുടെ പ്രവർത്തി ഇടയാക്കിയത്....... എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യണം എന്നാണ് ആഗ്രഹം......(ലിജോന്റെ ആഗ്രഹം വല്ലാത്ത ആഗ്രഹം ആയി പോയില്ലല്ലോ അല്ലേ.....) കണ്ണില്ലാത്തവർക്ക് കണ്ണ് കിട്ടിയാൽ അത് വലിയ കാര്യം അല്ലേ..... പണ്ടുള്ളവർ പറയാറുണ്ട് കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന്..... കണ്ണിന്റെ വില അറിയണം എങ്കിൽ കണ്ണടച്ചു നോക്കണം (ക്ലോസ് യുവർ എയ്സ്.... പറഞ്ഞതിൽ തെറ്റില്ലല്ലോ അല്ലേ..... കുറച്ചു നേരം കണ്ണിൽ പൊടി വീഴാതെ അടച്ചു നോക്കണം എന്ന്......) (എല്ലാ ആഗ്രഹവും നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണം എന്നില്ലല്ലോ, ഞാൻ മരിച്ചു കഴിയുമ്പോൾ പിന്നെ എനിക്ക് ദാനം ചെയ്യാൻ പരിശ്രമിക്കാൻ പറ്റില്ലല്ലോ, അതിന് അന്നേരം ജീവിച്ചിരിക്കുന്നവർക്ക് അല്ലേ സാധിക്കുക). നമ്മളുടെ ശരിരം ഓരോ നിമിഷവും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്...... ഒരു ദിവസം ഹൃദയം എത്ര തവണ മിടിക്കുന്നുണ്ട് എന്നറിയാമോ? ഒരു ദിവസം നമ്മൾ എത്ര തവണ കണ്ണ് ചിമ്മുന്നുണ്ട് എന്നറിയാമോ? ഒത്തിരി കാര്യങ്ങളാണ് നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ അവയവങ്ങൾ പരിശ്രമിക്കുന്നത്..... സമയം കിട്ടുമ്പോൾ നമ്മുടെ ശരീരത്തെ കുറിച്ച് ചിന്തിക്കുക...... കൂടുതൽ കൂടുതൽ പരിശ്രമിക്കാനുള്ള ഊർജം നമ്മൾക്ക് അതുവഴി ലഭിക്കുന്നതാണ്..... എല്ലാവർക്കും നല്ല കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....... കുറിപ്പ്-പരിശ്രമം എപ്പോഴും ശ്രമിക്കാൻ ഉള്ളതാണ്(ചിലപ്പോൾ പാഴായിട്ടുള്ള ശ്രമം എന്ന് നമ്മുടെ ചുറ്റിലും ഉള്ളവർ പറഞ്ഞേക്കാം.... എന്നോട് പലരും പറയും ലിജോ ചെയ്യുന്നത് പാഴായിട്ടുള്ള ശ്രമം ആണെന്ന്..... ഇനി ലിജോയെ കണ്ടിട്ട് അവർക്ക് പാഴായി തോന്നിയത് ആണോ എന്നറിയില്ല കേട്ടോ.. ഇന്ന് അവരിൽ പലരിലും മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. അവർ പാഴാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ പരിശ്രമത്തിൽ നിന്നും പിന്തിരിഞ്ഞിരുന്നെങ്കിൽ ഇന്ന് എനിക്ക് ഉള്ള സൗഭ്യാഗങ്ങൾ കിട്ടുമായിരുന്നില്ല(ആരും മനക്കോട്ട കെട്ടണ്ട -നിങ്ങളോട് സംസാരിക്കാൻ പറ്റിയത് ആണ് എന്റെ സൗഭ്യാഗം കൊണ്ട് ഞാൻ ഉദ്ദേശിച്ചത്)..... പരിശ്രമം എന്ന വാക്ക് പത്തു നൂറു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു കൊണ്ടല്ല,നമ്മുടെ ഭാഗത്തു നിന്നുള്ള ശ്രമങ്ങൾ കൊണ്ടാണ് നേടാൻ പറ്റുകയുള്ളു എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ....



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The question isn't who is going to let me;it's who is going to stop me.-Ayn Rand

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email