Choose your language

9 June 2021

// // Subscribe YOUTUBE Channel

Today's topic is about what not to say

 


ഇന്നത്തെ വിഷയം പറയാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചാണ്.....

സത്യത്തിൽ നമ്മൾക്ക് പറയാൻ പറ്റാത്തത് ആയി ഒന്നുമില്ല....... നമ്മുടെ നാവിൽ വഴങ്ങുന്ന എല്ലാ ഭാഷകളും പറയാം.....

നമ്മൾ പറയുമ്പോൾ നമ്മൾ മാത്രമാണ് കേൾക്കുന്നത് എന്ന് ഉറപ്പുവരുത്തണം......

ഞാൻ ഒരു ഓപ്പൺ മൈൻഡ് ആയിട്ടുള്ള വ്യക്തിയാണ്......

അതായത് ഒന്നും മറയില്ലാതെ എല്ലാം പറയാൻ ആഗ്രഹിക്കുന്ന വ്യക്തി.....

ഞാൻ സംസാരിക്കുന്നത് മുതൽ ഇസഡ് വരെയുള്ള കാര്യങ്ങളാണ്......(ആരുടെയും വ്യക്തി സ്വാതന്ത്രത്തിൽ കൈ കടത്താതെ).

4ആളുകൾ കൂടുന്നിടത്ത് ഞാൻ സംസാരിക്കുന്നത് ആരുടെയും മുഖം നോക്കാതെയാണ് (അതെന്താ ലിജോക്ക്, അവരുടെ മുഖം കാണുമ്പോൾ ചിരി വരുമോ) അതുകൊണ്ട് പലരും എന്നോട് ചോദിക്കാറുണ്ട് "നീ എന്നതാ പറയുന്നത് ഇവിടെ ആരൊക്കെ നിൽക്കുന്നു എന്നറിയാമോ നിനക്ക് എന്ന്", അന്നേരം ഞാൻ നോക്കുമ്പോൾ മനുഷ്യരെ മാത്രമാണ് ചുറ്റിലും കാണുന്നത്, അവർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനമാനം ഒന്നും ഞാൻ അന്നേരം പരിഗണിക്കാറില്ല.....

കുറച്ചു നാളുകൾക്കു മുൻപ് എന്റെ ഒരു പെൺസുഹൃത്ത്,എന്നോട് "ആണുങ്ങൾ എന്തും പെണ്ണിനോട് തുറന്നു സംസാരിക്കുമോ എന്ന്" ചോദിച്ചു, അവളോട് ഞാൻ പറഞ്ഞു ബാക്കിയുള്ളവരുടെ കാര്യം എനിക്ക് അറിയില്ല ഞാൻ തുറന്നു സംസാരിക്കും എന്ന് പറഞ്ഞു.....

പിന്നെ ഞാൻ, അങ്ങനെ ഒരു ചോദ്യം

serif;">കേൾക്കേണ്ട താമസം, പറഞ്ഞു തുടങ്ങി ഞാൻ...... ഒടുവിൽ അവൾക്ക് പറയേണ്ടി വന്നു, ചേട്ടാ ഞാനൊരു പെണ്ണാണ് എന്ന്, എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കല്ലേ എന്ന്..... അതിൽ പിന്നെ ഞാൻ അവളോട് നോർമൽ ആയിട്ടാണ് സംസാരിക്കാറുള്ളത്....... (അവളുടെ സംശയം മാറിക്കഴിഞ്ഞപ്പോൾ)(ഞാൻ ആരെയും വ്യക്തിഹത്യ നടത്താറില്ല കേട്ടോ).

ജീവിതത്തിൽ എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായപ്പോൾ ഞാൻ പിന്നെ എല്ലാവരോടും നോർമൽ ആയിട്ടാണ് സംസാരിക്കാറുള്ളത്.......(അപ്പോൾ ലിജോ ഇതിന് മുൻപ് അബ്നോർമൽ ആയിരുന്നോ)

ഞാൻ എന്നും മറ്റുള്ളവരുടെ സന്തോഷം ആണ് ആഗ്രഹിക്കാറുള്ളത്......

ആരോടും എല്ലാ കാര്യങ്ങളും സംസാരിക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ആയി.......

ആരോടും എല്ലാ ചോദ്യത്തിനും ഉത്തരം നൽകേണ്ടതില്ല എന്ന് മനസ്സിലായി.......

ഞാൻ ഇപ്പോൾ ആരോടും തെറി പറയാറില്ല........ (അറിവില്ലാത്ത പ്രായത്തിൽ മറ്റുള്ളവർ പറയുന്നത് കേട്ട് പറഞ്ഞിട്ടുണ്ട്, അതിനുശേഷം അറിവായപ്പോൾ ഞാൻ പറച്ചിൽ നിർത്തി).....

ചെറിയ കുട്ടികളോട് വലിയ കാര്യങ്ങൾ പറയേണ്ട കാര്യം ഇല്ല, പറഞ്ഞു കഴിഞ്ഞാൽ അവർക്ക് അതെല്ലാം മനസ്സിൽ ആവില്ല ഒരു പക്ഷെ.....

ഞാൻ ഫോണിൽ സംസാരിക്കുമ്പോൾ ചെറിയ കുട്ടികളോട് ഇംഗ്ലീഷിൽ വിശേഷങ്ങൾ ചോദിക്കും അന്നേരം അവർക്ക് ഒന്നും മനസ്സിൽ ആവാറില്ല.....(പറഞ്ഞു വരുന്നത്.... നമ്മൾ പറയുന്നത്, കേൾക്കാൻ മനസ്സ് ഉള്ളവരോടും, കേട്ടു കഴിഞ്ഞാൽ മനസ്സിൽ ആവുന്നവരോടുമാണ്).

മറ്റുള്ളവർക്ക് എന്നേ കുറിച്ച് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്........ (അവരുടെ മനസ്സ് അത് പറയാതെ വിങ്ങിപ്പോട്ടണ്ട എന്ന് കരുതിയാണ്).

എന്നേ കാണുന്നവർക്ക് എന്നേ മണ്ടൻ/പൊട്ടൻ എന്ന് ശരിക്കും പറയാൻ പാടില്ലാത്തതാണ്....... പിന്നെ അവർ അങ്ങനെ പറയുമ്പോൾ നമ്മളായിട്ട് തടസ്സം നിൽക്കാറില്ല....... (അതിനർത്ഥം തിരിച്ചു നമ്മൾക്ക് അവരെ മണ്ടൻ/പൊട്ടൻ എന്ന് വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നമ്മുടെ നാക്ക് ടൂർ"ചുറ്റികറങ്ങാൻ"പോയതും കൊണ്ടും അല്ല, എന്റെ സംസാരം നല്ലത് മാത്രം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉള്ളതുകൊണ്ടാണ്).

ഇനിയപ്പോൾ എല്ലാവർക്കും പറയാൻ പാടില്ലാത്തത് ആരോടും പറയാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....... (നമ്മുടെ രസം മറ്റുള്ളവർക്ക് വിരസം ആകരുത്, ആക്കരുത്).

കുറച്ചു നാളുകൾക്കു മുൻപ് ഒരാൾ തന്റെ ഭാര്യയെ പറ്റിക്കാൻ ഭാര്യ കേൾക്കെ ഫോണിൽ വേറെ സ്ത്രിയോട് സംസാരിക്കുക ആണെന്നുള്ള രീതിയിൽ സംസാരിച്ചു.... ഇത് കേട്ട് വന്ന ഭാര്യ, ഫോണിൽ ആരാണെന്നും ഫോൺ തരാ നും ആവശ്യപ്പെട്ടു...... ഭർത്താവ് ഫോൺ ഭാര്യക്ക് കൊടുക്കാതെ ആയപ്പോൾ ഭാര്യയിൽ സംശയം കൂടി അവളെ ഭർത്താവ് ചതിക്കുകയാണെന്ന് ചിന്ത വന്നു..... അവൾക്ക് താൻ ഒറ്റക്കായി എന്നൊരു ചിന്ത വന്നു(ലിജോക്ക് അതെങ്ങനെ മനസ്സിൽ ആയി, അന്നേരം അവൾ ഒറ്റക്ക് ആണ് ഇരിക്കുന്നത് കണ്ടത്, അതുകൊണ്ടാണ് ലിജോ അങ്ങനെ പറഞ്ഞത് കേട്ടോ)....... പിന്നീട് സംഭവിച്ചത് ഭാര്യയുടെ കരച്ചിലാണ്....... ഭർത്താവ് തമാശക്ക് ചെയ്തതാണ് പക്ഷെ അവൾക്ക് അത് മനസ്സിൽ ആയില്ല.... അവൾക്ക് ഒത്തിരി സങ്കടം ആയി...... ഞാൻ ഇപ്പോൾ ഇവിടെ പറഞ്ഞു വന്നത് ആരോട് എന്തൊക്കെ പറയാവു, പറയാൻ പാടില്ല എന്ന് നിങ്ങളെ ഓരോരുത്തരെയും മനസ്സിൽ ആക്കി തരാൻ വേണ്ടിയാണ്.....

എനിക്ക് കടിച്ചാൽ പൊട്ടാത്ത മലയാളം പറഞ്ഞു തരാൻ അറിയില്ല...... എന്നോട് ക്ഷമിക്കണം.....

എനിക്ക് സഭ്യം അല്ലാത്ത ഭാഷ ഉപയോഗിക്കാൻ അറിഞ്ഞുകൂടാ....... കാരണം അതൊരിക്കലും ആരോടും പറയാൻ പാടില്ലാത്തതാണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടായി എന്നതുകൊണ്ടാണ് .....

കുറിപ്പ്-ജനിച്ചു വീഴുന്ന കുട്ടിക്ക് ആരോട് എന്ത് പറയണം, എന്ത് പറയാൻ പാടില്ല എന്ന് തിരിച്ചറിവ് ഉണ്ടായി എന്ന് വരില്ല, അറിവും വിദ്യാഭാസവും (നല്ല ഭാഷയിൽ സംസാരിക്കാൻ) ഉള്ള നമ്മൾ, അവർ പറയുന്നതിലെ തെറ്റുകൾ തിരുത്തി കൊടുക്കണം.വലിയവർ ആയാലും തെറ്റുകൾ സംഭവിക്കാം അത് തിരുത്തി കൊടുക്കാൻ നമ്മൾക്ക് കഴിയുമെങ്കിൽ തയ്യാറാകണം....... പലരും തെറി പറയുന്നത് കേൾക്കുമ്പോൾ ഞാൻ അവരോട് ചോദിക്കാറുണ്ട്..... നിങ്ങൾ എന്തിനാ തെറി പറയുന്നത് എന്ന്...... അവർ അന്നേരം പറയും മലയാളം പറഞ്ഞിട്ട് മനസ്സിൽ ആവാഞ്ഞിട്ടാണ് എന്ന്, എന്നിട്ട് ഇപ്പോൾ അവർക്ക് മനസ്സിൽ ആയോ എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത്, അവർക്ക് മനസ്സിൽ ആയില്ലെങ്കിലും തെറി പറഞ്ഞ ആൾക്ക് സമാധാനം ആയി എന്നാണ്..... പിന്നീട് തെറി പറഞ്ഞ വ്യക്തി കുറ്റബോധത്താൽ വിഷമിക്കുന്നത് എനിക്ക് കാണാൻ ഇടവന്നിട്ടുണ്ട്.....

പ്രിയപ്പെട്ട സ്നേഹിതരെ നമ്മൾ പറയുന്ന ഓരോ വാക്കുകളും ആരിലും വിഷമം ജനിപ്പിക്കാൻ ഇടവരുത്താതെ ഇരിക്കട്ടെ......

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you hear a voice within you say "you cannot paint,"then by all means paint and that voice will be silenced.-Vincent Van Gogh.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email