Choose your language

29 June 2021

// // Subscribe YOUTUBE Channel

Dear ones, today's topic is about quarreling

 



പ്രിയമുള്ളവരേ ഇന്നത്തെ വിഷയം കലഹിക്കൽ എന്നതിനെക്കുറിച്ചാണ്.....

നമ്മളൊക്കെ എത്ര എത്ര കാര്യങ്ങളിലാണ് ഓരോ ദിവസവും കലഹിക്കാറുള്ളത്.......

ഞാൻ എന്റെ കഴിഞ്ഞ കാലങ്ങളിൽ ഒത്തിരി കലഹങ്ങൾ നേരിൽ കണ്ട വ്യക്തിയാണ് അതിപ്പോൾ വിട്ടിൽ ആയിക്കോട്ടെ, നാട്ടിൽ ആയിക്കോട്ടെ, ഗ്രൂപ്പിൽ ആയികൊട്ടെ.....

ലിജോക്ക് ആരോടും കലഹിക്കാൻ വെറുതെ ആണെങ്കിലും നേരമില്ല എന്ന് സൂചിപ്പിച്ചു കൊണ്ട് തുടരട്ടെ.........

എവിടെ ആയാലും ഒരാളുടെ ശരി മറ്റൊരാൾക്ക്ശരി അല്ല അതാണ് കലഹിക്കാൻ ഉള്ള കാരണം.....

ഞാൻ ഇപ്പോൾ വലിയൊരു വിഭാഗം ആളുകളുമായി കലഹിക്കാറില്ല....... വെറുതെ എന്റെ വിലപ്പെട്ട സമയം കളയാൻ എനിക്ക് ഒരു ആഗ്രഹവും ഇല്ല........

എനിക്ക് എന്റെ വസ്തു വകകൾ ആരെങ്കിലും നശിപ്പിക്കാൻ ശ്രമിച്ചാൽ ദേഷ്യപ്പെടും എന്നല്ലാതെ കലഹിക്കാൻ പോകാറില്ല......(എലിയോട് ദേഷ്യപ്പെട്ടിട്ട് കാര്യം ഇല്ല, അതിനു വിശപ്പ് തോന്നിയപ്പോൾ അതിന് കഴിക്കാൻ കിട്ടിയത് എന്റെ ബുക്ക്ആയതു കൊണ്ട് അത് തിന്നു, ഞാൻ ആണെങ്കിൽ എലിക്ക് കഴിക്കാൻ പാകത്തിന് എന്റെ ബുക്ക്വെച്ചു കൊടുത്തു, എലി കയറാത്ത ഭാഗത്തു ബുക്ക്സുരക്ഷിതമായി സൂക്ഷിക്കുവാൻ ഞാൻ വിട്ടുപോയി, സത്യത്തിൽ എന്റെ തെറ്റാണ്........ എല്ലാത്തിനും കാരണം........., ലിജോന്റെ നാട്ടിൽ എലി ബുക്ക്ആണോ തിന്നുന്നത് എന്ന് ഇവിടെ ആരും ചോദിക്കല്ലേ......എന്റെ വിട്ടിൽ ഉള്ളത് അല്ലേ എലിക്ക് തിന്നാൻ കഴിയുള്ളു..... എലി ഇന്ന് ലിജോയുടെ വിട്ടിൽ തിന്നാൻ വരുന്നുണ്ട് ലിജോയെ എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ അല്ലേ എലിക്ക് തിന്നാൻ മാത്രം ഒരു പ്ലേറ്റ് ബിരിയാണി വാങ്ങിച്ചു കൊടുക്കാൻ എനിക്ക് പറ്റുള്ളൂ ......എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ.... നിങ്ങൾ എന്താ വെറുതെ ചിരിക്കണത്.....)

കലഹം എന്ന് പറയുമ്പോൾ രണ്ടു കൂട്ടരുടെ ഭാഗത്ത്ന്യായം കാണുമെന്നു പ്രതീക്ഷിക്കാം......

കുറച്ചു സമയം മുൻപ് ഞാൻ ക്ലബ് ഹൗസിൽ കയറി ക്ലബ്ബിൽ കയറിയപ്പോൾ കണ്ട ഒരു റൂമിൽ അവർ പരസ്പരം സംസാരിക്കുന്നത് കേട്ടിരുന്നു....... റൂമിനു ടോപ്പിക്ക് ഒന്നും ഞാൻ കണ്ടില്ല....

റൂമിൽ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനുള്ള വാതിൽ ഉണ്ടല്ലോ..... അല്ലെങ്കിൽ പിന്നെ റൂം പ്രൈവറ്റ് ആക്കണം.......

എനിക്ക് രാത്രി ഉറക്കം വന്നില്ല പകൽ ഉറങ്ങിയത് കൊണ്ട്........അങ്ങനെ രാത്രിയിൽ ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ സമയം ചിലവഴിക്കാൻ ഞാൻ ക്ലബ്ഹൗസിൽ ചുമ്മാ ഒന്ന് കയറി,ഞാൻ അവരുടെ സംസാരം കേട്ടുകൊണ്ടിരിക്കെ അവിടെ സംസാരിച്ചു കൊണ്ടിരുന്ന ഒരാൾ പറയുക ഉണ്ടായി, ഇവിടെ ഒരാൾ ഉണ്ട് മൊബൈലിന്റെ പിക് ആയിട്ട് പ്രൊഫൈൽ ഇട്ടുകൊണ്ട് വലിയ വലിയ റൂമിൽ കയറി ഒത്തിരി നേരം ചിലവഴിക്കും ആൾ ചിലപ്പോൾ റൂമിൽ കേൾക്കാൻ ഉണ്ടാവില്ല, റൂമിൽ കയറി ഉറങ്ങാൻ പോകും എന്നൊക്കെ....

അങ്ങനെ അയാൾക്ക് ആളുകളിൽ നിന്നും 10-300 ഫോള്ളോവേഴ്സ് കിട്ടും എന്ന്.......അവിടെ ഓഡിയൻസ് ആയിട്ട് ഞാനും വേറെ ഒരാളും മാത്രമേ ഉണ്ടായുള്ളൂ.....അപ്പോൾ അതിൽ മൊബൈൽ ഫോട്ടോ ആയി ഇട്ടത് ഞാൻ ആയത് കൊണ്ട് എന്നേ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് സാരം......

യാചിച്ചു വാങ്ങുന്ന സ്നേഹത്തിനും കരുതലിനും ആയുസ്സ് കുറവാണ്.... എന്ന് ഒരു വ്യക്തി പറഞ്ഞത് ഞാൻ ഓർക്കുന്നു

ഞാൻ എവിടെയും ആരോടും എനിക്ക് ലൈക് തരണം ഫോളോ ചെയ്യണം എന്റെ പോസ്റ്റുകൾ ഷെയർ ചെയ്യണം എന്ന് പറഞ്ഞിട്ടില്ല.

കുറച്ചു നാളുകൾ മുൻപ് വരെ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, എന്റെ പോസ്റ്റുകൾ ഒരു അപ്ലിക്കേഷനിൽ ഷെയർ ചെയ്യുമ്പോൾ അവിടെ ഇട്ടിരുന്ന എന്റെ 250ഇൽ അധികം പോസ്റ്റുകൾക്കും ഷെയർ, ലൈക് ഒരുപാട് കിട്ടുന്നുണ്ടെങ്കിലും ആരുടെയും മറുപടി കിട്ടുന്നുണ്ടായില്ല...... കഴിഞ്ഞ ദിവസം ആണ് ഒരാളുടെ കമന്റ്കിട്ടി തുടങ്ങിയത്, ഒരു പോസ്റ്റിൽ ഒരാൾ ഇട്ടത് അടിപൊളി എന്നും വേറെ പോസ്റ്റിൽ മറ്റൊരാൾ ഇട്ടത് വായനക്കാരുടെ സമയം കളയാൻ ആയിട്ട് എഴുതിയത് ആണോ എന്നും, ഇതിൽ നിന്നും ആളുകൾ പോസ്റ്റുകൾ വായിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞു.......

ഞാൻ ക്ലബ്ഹൗസിൽ ഒത്തിരി പേരെ ഫോളോ ചെയ്തിട്ടുണ്ട്, അതിൽ പലരും ആയിരിക്കും എന്നെയും തിരിച്ചു ഫോളോ ചെയ്തിരിക്കുന്നത്.... ഞാൻ എന്റെ പ്രൊഫൈലിൽ എന്നേ ഫോളോ ചെയ്താൽ ഉറപ്പായിട്ടും തിരിച്ചു ഫോളോ ചെയ്യും എന്ന് പറഞ്ഞിട്ടില്ല....

എനിക്ക് എന്നേ തന്നെ പ്രശസ്തിയിൽ ആക്കാൻ ആയിരുന്നു എങ്കിൽ ഒത്തിരി മാർഗങ്ങൾ അറിയാം.......

എനിക്ക് എന്നേ തന്നെ പ്രശസ്തിയിൽ ആക്കിയിട്ട് ഒരു പ്രയോജനവും ഇല്ല.......

എന്റെ ജീവിതം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും മോട്ടിവേഷൻ കിട്ടണം എന്നാണ് ആഗ്രഹം........

എന്റെ ഫോട്ടോക്ക് പകരം എന്റെ വെബ്സൈറ്റിന്റെ പിക് വെക്കാനുള്ള കാരണവും അതാണ്.......എനിക്ക് വേണമെങ്കിൽ അദ്ദേഹം പറഞ്ഞപ്പോൾ മറുപടി പറയാമായിരുന്നു, പിന്നെ ഞാൻ മറുപടി പറഞ്ഞാൽ രാത്രിയിൽ വിട്ടിൽ കിടക്കുന്നവർ ഇവൻ എന്താണ് ഉറക്കത്തിൽ കിടന്നു സുവിശേഷം പറയുന്നത് എന്ന് വിചാരിച്ചാലോ എന്നോർത്തിട്ടാണ് (ആരും തെറ്റി ധരിക്കരുത് ഞാൻ ഇന്നേ വരെ ആരോടും മോശമായി സംസാരിച്ചിട്ടില്ല, അങ്ങനെ ഒരു ആഗ്രഹവും ഇല്ല, ഞാൻ ഉറക്കെ രാത്രിയിൽ സംസാരിക്കുമ്പോൾ വീട്ടുകാരുടെ ഉറക്കം പോകും അതുകൊണ്ടാണ്, അത് മാത്രമാണ് ഉദ്ദേശിച്ചത്..... ഉറക്കെ സംസാരിക്കുന്നത് കൊണ്ടാണ് ഞാൻ ബസിൽ പലപ്പോഴും യാത്ര ചെയ്യുമ്പോൾ പോലും യാത്രക്കാർക്ക് ശല്യം ആവണ്ട എന്ന് കരുതി ഫോണിൽ കൂടുതൽ സമയം ആരോടും സംസാരിക്കാത്തത്.....).

ഞാൻ അവിടെ അവരുടെ റൂമിൽ കയറി പോയതാണോ ഞാൻ ചെയ്ത തെറ്റ്..... എങ്കിൽ എന്നേ നിങ്ങൾ എവിടെയെല്ലാം ഇനിയും കാണാൻ കിടക്കുന്നു....... ആരും സ്വന്തം പിക് ഇട്ടു കയറാൻ ആഗ്രഹിക്കാത്ത റൂമിൽ വരെ എന്നേ നിങ്ങൾ കണ്ടാൽ എന്ത് പറയും......(അങ്ങനെ ഒരു റൂം ഉണ്ടോ എന്ന് എനിക്ക് അറിയില്ല......)

എന്റെ പിക് ഇട്ടു ആർക്ക് വേണമെങ്കിലും ക്ലബ് ഹൗസിൽ കയറാൻ കഴിയും പക്ഷെ എന്റെ ഐഡി ആയിരിക്കില്ല അവർക്കൊന്നും എന്റെ പികും എന്റെ പേരും വെച്ചാൽ അതൊരിക്കലും ഞാൻ തന്നെ ആവണം എന്നില്ലല്ലോ....

ഒത്തിരി പേര് പരാതി പറഞ്ഞത് കേട്ടിട്ടുണ്ട് അവരുടെ ഫോട്ടോ എടുത്തു വേറൊരാൾ അയാളുടെ പ്രൊഫൈലിൽ കയറ്റിയിട്ടുണ്ടെന്ന്......

ഇങ്ങനെ ആണെങ്കിൽ ഞാൻ ഏതെങ്കിലും സിനിമ സെലിബ്രിറ്റിയുടെ പിക് ഇട്ടാൽ എന്തായിരിക്കും അവസ്ഥ, പോരാത്തത്തിനു അവരെ അനുകരിക്കുക കൂടെ ചെയ്താൽ പിന്നെ എന്തായിരിക്കും റൂമിൽ ഉള്ളവരുടെ സന്തോഷം......

കുറച്ചു നാളുകൾക്കു മുൻപ് വേറെ ഒരാൾ ചെയ്തിട്ടുണ്ടായി, അങ്ങനെ സംഭവിച്ചിട്ട് ഒറിജിനൽ സിനിമ നടൻ ഔദ്യോഗികമായി പറയുക ഉണ്ടായി എനിക്ക് ക്ലബ്ഹൗസിൽ അക്കൗണ്ട് ഇല്ല എന്ന്.....

അവരുടെ റൂമിൽ നിന്നും എന്തെങ്കിലും പാട്ട് കേൾക്കാൻ പറ്റുകയാണ് എങ്കിൽ കേൾക്കാം എന്നോർത്തിട്ടാണ് കുറച്ചു നേരം എങ്കിലും അവിടെ നിന്നത്.....

ഞാൻ എന്നും ആരിൽ നിന്നും എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്....

ഒരു വ്യക്തിയെ അയാളുടെ കുറവുകളോട് കൂടിയാണ് നമ്മൾ സ്വീകരിക്കേണ്ടത്, നമ്മളുടെ സാമിപ്യം അറിഞ്ഞതിനു ശേഷം അയാളുടെ കുറവുകളെ അയാൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാറ്റിയെടുക്കാൻ കഴിയട്ടെ......(എന്റെ കുറവുകൾ എന്നേക്കാൾ കൂടുതലായി തിരിച്ചറിയുക നിങ്ങൾ ഓരോരുത്തരും ആയിരിക്കും.......പണം കുറവുണ്ടെങ്കിൽ എനിക്ക് അറിയാൻ കഴിഞ്ഞേക്കാം..... എന്റെ പ്രവർത്തികൾ മോശം ആണെങ്കിൽ, എന്റെ സംസാരം നല്ലതല്ലെങ്കിൽ എല്ലാം പ്രേഷകർ ആണ് ആദ്യം തിരിച്ചറിയുക)

കലയ്ക്കു ഞാൻ എന്റെ ജീവിതത്തിൽ വളരെ വലിയൊരു സ്ഥാനം കൊടുക്കുന്നു.......

കഴിഞ്ഞൊരു ദിവസം ഒരാൾ അയാളുടെ എഴുത്തിലൂടെ അയാൾക്കുണ്ടായ അനുഭവം പങ്കുവെക്കുക ഉണ്ടായി...... ഒരു കോടിശ്വരനായ വ്യക്തിയുടെ വീട്ടിലേക്ക് കടന്നു ചെന്നു വ്യക്തിയോട് സംസാരിച്ചുകൊണ്ടിരിക്കെ കോടിശ്വരന്റെ മൊബൈലിലേക്ക് ഒരു ഫോൺ കാൾ വരുന്നു.... പെട്ടെന്ന് അയാൾ ഓടി റൂമിലേക്ക് ഫോൺ എടുക്കാൻ ചെല്ലുന്നു, അമ്മ ഫോൺ എടുത്താൽ പ്രശ്നമാകും എന്ന് പറഞ്ഞു കൊണ്ട്.....

അമ്മ ഫോൺ എടുത്താൽ എന്താണ് പ്രശ്നം എന്ന് വിട്ടിൽ വന്ന അതിഥി അയാളോട് ചോദിച്ചു, അതിന് ഉത്തരം നൽകാതെ അയാൾ വേഗം ഓടിപോയി....

കോടിശ്വരൻ ഫോൺ എടുക്കാൻ ചെന്നപ്പോഴേക്കും അമ്മ ഫോൺ എടുത്തുകൊണ്ടു വരുന്നുണ്ടായിരുന്നു അധികം താമസിയാതെ ഫോൺ അമ്മയുടെ കയ്യിൽ നിന്നും താഴെ വീണു പൊട്ടിപ്പോയി.....

ഇത് കണ്ട കോടിശ്വരനായ മകൻ അമ്മയോട് പറഞ്ഞത് ഇപ്പോൾ ഫോൺ പോയത് നന്നായി, ഞാൻ ഇതെങ്ങനെ മാറ്റും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്നാണ്.....

അമ്മ അവിടെ നിന്നും മാറി കഴിഞ്ഞപ്പോൾ വിട്ടിൽ വന്ന അതിഥി അയാളോട് ചോദിച്ചു നിങ്ങൾ എന്താണ് അമ്മയെ ഒന്നും വഴക്ക് പറയാതിരുന്നത് എന്ന്, അതിന് കോടിശ്വരൻ മറുപടി ഇങ്ങനെ പറഞ്ഞു "എനിക്ക് വേണമെങ്കിൽ ഒരു ഫോൺ കോളിൽ പുതിയൊരു ഫോൺ ലഭിക്കും അതിനുള്ള പണം എന്റെ പക്കൽ ഉണ്ട്, പക്ഷെ എങ്കിൽ ഞാൻ അമ്മയെ വഴക്ക് പറഞ്ഞാൽ അമ്മക്കുണ്ടാകുന്ന സങ്കടം, മുറിവ് ഞാൻ എങ്ങനെ മാറ്റിയെടുക്കും എന്ന് ".....

പ്രിയമുള്ളവരേ നമ്മൾ കലഹിച്ചാൽ നമ്മൾ ആരോടാണ് കലഹിക്കുന്നത് വ്യക്തിയിൽ വളരെ അധികം വേദന ഉളവാകും, ഒരു പക്ഷെ അയാളുടെ ജീവിത അവസാനം വരെ നമ്മൾ അയാളോട് കലഹിച്ചത് ഓർത്തു കൊണ്ടിരിക്കും.....നമ്മൾ മറന്നു പോയാലും അയാൾ ഒരു പക്ഷെ മറന്നു പോകാൻ ഇടയില്ല......

പല ഗ്രൂപ്പുകളിലും ആവശ്യം ഇല്ലാതെ ഗ്രൂപ്പിൽ ഉള്ളവരെ ബുദ്ധിമുട്ടിക്കുക എന്നൊരു ഉദ്ദേശത്തോടെ കലഹിക്കാൻ ശ്രമിക്കുന്നവരെ പുറത്താക്കുക എന്നത് അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്തതിന് കാരണം അതാണ്.....

കലഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചാൽ വിപത്തുകൾ ഉണ്ടാകും അതിപ്പോൾ വ്യക്തി ജീവിതത്തിൽ ആയാലും സാമൂഹിക ജീവിതത്തിൽ ആയാലും.......

നമ്മൾ ആയിട്ട് ഒരു വ്യക്തിയുടെയും വിലപ്പെട്ട സമയം കളയരുത്...... ഇപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം ഇതെല്ലാം വായിക്കുമ്പോൾ അപ്പോൾ ഞങ്ങളുടെ സമയത്തിന് ഒരു വില ഇല്ലേ എന്ന്.....(വില ഉണ്ടെന്ന് സ്വയം തോന്നി തുടങ്ങണം....... മറ്റുള്ളവർക്ക് പറഞ്ഞു തരാൻ അല്ലേ കഴിയു .......)

വിശപ്പ് ഉള്ളവനാണ് ഭക്ഷണത്തിന്റെ ആവശ്യം ഉള്ളു..... അല്ലാത്തവർ കഴിച്ചാൽ ദഹിക്കില്ല......

എല്ലാ മനുഷ്യർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്..... അഭിപ്രായം പറയാം...... വിമർശിക്കാം.......

കലഹിക്കുന്നവർക്കും കലഹിക്കാൻ ആഗ്രഹിക്കുന്നവർക്കും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാൻ അനുവാദം കൊടുക്കരുത്......

പത്തു ആളുകൾ കേട്ട് കഴിഞ്ഞാൽ കലഹിക്കാൻ ഒരു രസം ഉണ്ടെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.... കാണികൾ ഉണ്ടെങ്കിൽ കലഹിക്കുന്നവർക്ക് ഒരു ഹരമാണ്....

ഫുഡ്ബോൾ ഗ്രൗണ്ടിനു ചുറ്റും കളി കാണാൻ ഉണ്ടെന്ന് കരുതി, മറ്റുള്ളവർ കാണാൻ വേണ്ടി കലഹിക്കരുത്......

എല്ലാ മനുഷ്യരും സമാധാനം ആഗ്രഹിക്കുന്നവരാണ്......

ഇന്ന് ഇപ്പോൾ കലഹിക്കാൻ പോലും ആർക്കും സമയം കിട്ടുന്നില്ല.....(അതെന്തായാലും നന്നായി...)

കേൾക്കാൻ ആളുണ്ടെങ്കിൽ അല്ലേ കലഹിക്കാൻ പറ്റുള്ളൂ........

ഞാൻ പ്രശസ്തി നേടാൻ ഒന്നും ഇപ്പോൾ ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് കൂടിയാണ് ഞാൻ ഇപ്പോൾ എന്റെ യൂട്യൂബ് ചാനലിൽ ഫേസ് കാണിച്ചുകൊണ്ട് വീഡിയോ പോലും ഇടാത്തത്...... (ഒന്നോ രണ്ടോ വീഡിയോ ചെയ്തിട്ടുള്ളു......)

എനിക്ക് കുറച്ചു നാളുകൾ കഴിഞ്ഞു അവസരം കിട്ടുവാണെങ്കിൽ തീർച്ചയായും ഞാൻ ഫേസ് കാണിച്ചു വീഡിയോ ചെയ്യും, അതിനുമുൻപ് എനിക്ക് എന്റെ എഴുത്തുകൾ കുറച്ചു ബാക്കി കൂടി പൂർത്തിയാക്കാൻ ഉണ്ട്.......

എന്നേ ഗ്രൂപ്പിൽ മോഡറേറ്റർ ആക്കിയതും പല ഗ്രൂപ്പുകളിൽ എനിക്ക് പോസ്റ്റുകൾക്ക് അപ്പ്രൂവ് അഡ്മിനിന്റെ അനുവാദം ഇല്ലാതെ തന്നെ പോസ്റ്റ്ചെയ്യാൻ കഴിയുന്നതും ഞാൻ ചോദിച്ചു വാങ്ങിച്ചതല്ല....... എന്റെ സ്ഥിരമായിട്ടുള്ള പോസ്റ്റുകൾ കണ്ടു ഗ്രൂപ്പിന്റെ അഡ്മിൻ വിലയിരുത്തുന്നതുകൊണ്ടാണ്.....

എനിക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ ഞാൻ തുറന്നു പറയുന്നു......എന്റെ എഴുത്തുകളിൽ പലപ്പോഴും ഞാൻ എന്നെ തന്നെ മണ്ടൻ ആക്കാൻ ശ്രമിക്കുന്നു..... അത് കാണുന്ന ആളുകൾക്ക് ഇവന്റെ തൊലിക്കട്ടി അപാരം എന്ന് പറയാൻ തോന്നുന്നു......(അങ്ങനെ പറയുന്നവരെ കുറ്റം പറയാൻ കഴിയില്ലല്ലോ ലിജോക്ക്.....)

എന്റേതായ കാര്യങ്ങൾ ഞാൻ വാക്കുകളിലൂടെ പറയുമ്പോൾ ആയത് കേൾക്കാൻ, വായിക്കാൻ, കാണാൻ ആഗ്രഹിക്കുന്നവർ അത് കാണുന്നു... വായിക്കുന്നു... കേൾക്കുന്നു.....

ഇഷ്ടം ആയവർ ഇഷ്ടം ആയെന്നും കുറവുകൾ കണ്ടവർ അത് തിരുത്തി നൽകുകയും ചെയ്യുന്നു.......

ഞാൻ പറഞ്ഞു വരുന്നത് നിങ്ങളുടെ ഓരോരുത്തരുടെയും സമയം വളരെ അധികം വിലപ്പെട്ടതാണ്.... ഇന്ന് നഷ്ടപ്പെടുത്തിയ സമയത്തെ ഓർത്തു നാളെ ദുഃഖിക്കാൻ പാടില്ല...... ഇന്ന് കിട്ടിയ അവസരം വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാത്തവരാണ് നാളെ നമ്മുടെയൊക്കെ മുന്നിൽ വന്നുനിന്ന് കലഹിക്കുന്നത്.......

നമ്മൾക്ക് ദേഷ്യം വരുമ്പോൾ അത് തീർക്കാൻ നമ്മൾ എന്തെങ്കിലും ചെയ്തിട്ട് കാര്യം ഇല്ല ശരിയായ പരിഹാരം കാണാൻ ശ്രമിക്കണം...

കലഹം ഒന്നിനും ഒരു പരിഹാരം അല്ല..... അറിവില്ലായ്മ ഒരു തെറ്റല്ല, അതൊരിക്കലും ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്.......(ലിജോ അറിവിന്റെ നിറകുടം അല്ല കേട്ടോ, ഞാനും പല തരത്തിലുള്ള തെറ്റിൽ നിന്നുമാണ് പാഠങ്ങൾ പഠിച്ചിട്ടുള്ളത്.....)

മറ്റുള്ളവരെ വിമർശിക്കാനും പരിഹസിക്കാനും കുറ്റപ്പെടുത്താനും നമ്മൾക്ക് നുറു നുറു കാര്യങ്ങളുണ്ട് പറയാൻ.....

എന്നാൽ നമ്മളിൽ ഒരാളെ എങ്കിലും ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയർത്താൻ,തളർന്നു പോയവർക്ക് താങ്ങാകാൻ, തണലാകാൻ നമ്മളെകൊണ്ട് കഴിയുന്നുണ്ടോ.....

അതൊന്നും നമ്മൾക്ക് പറ്റിയ പണിയല്ല എന്നൊരു തോന്നൽ ആണോ നമ്മളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്........

എല്ലാവർക്കും കലഹം ഒഴിവാക്കി ജീവിതത്തിൽ നല്ല നല്ല നേട്ടങ്ങൾ സ്വന്തം ആക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-കലഹം എന്ന വിഷയത്തിൽ ഡോക്ടറെറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവരോട്, കലഹിച്ചാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ പ്രത്യേകം പഠനവിഷയം ആക്കേണ്ടതാണ്....... ഇന്ന് ഒത്തിരി കുടുംബങ്ങൾ കണ്ണുനിരിൽ ആയതിനു പിന്നിൽ കലഹങ്ങളാണ്.....

കലഹിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നിങ്ങളുടെ പഠനം കൊണ്ട് കഴിയട്ടെ.......

 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Nothing will work unless you do.-Maya Angelou.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email