Choose your language

14 June 2021

// // Subscribe YOUTUBE Channel

Today's topic is about attention

 


ഇന്നത്തെ വിഷയം ശ്രദ്ധിക്കുക എന്നതിനെക്കുറിച്ചാണ്...

നമ്മളിൽ പലരും നമ്മൾക്ക് കൂടുതൽ കാണാനും കേൾക്കാനും ആഗ്രഹമുള്ള കാര്യങ്ങളാണ് നമ്മുടെ ചുറ്റിലും പൊതുവെ ശ്രദ്ധിക്കാറുള്ളത്....

ശ്രദ്ധിക്കുക 18വയസ്സിനു മുകളിൽ പ്രായം ഉള്ളവർ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും....

കുറച്ചു മുൻപ് ഞാൻ ഉറക്കത്തിൽ സ്വപ്നം കാണുകയായിരുന്നു..... ഞാൻ ആഗ്രഹിച്ച സ്വപ്നം ആയത് കൊണ്ട് അലാറം അടിച്ചത് ശ്രദ്ധിക്കാൻ പോയില്ല...... ഒടുവിൽ അലാറം മുഴങ്ങി കൊണ്ടിരുന്നത് നിൽക്കാതെ വന്നപ്പോൾ എനിക്ക് സ്വപ്നം കാണൽ നിറുത്തേണ്ടി വന്നു...... എനിക്ക് സ്വപ്നത്തിൽ ഒത്തിരി ആളുകളെ കാണാൻ കഴിഞ്ഞു.....

ഇനി ഞാൻ കണ്ട സ്വപ്നം ഇവിടെ വിവരിക്കുന്നില്ല.....(ലിജോക്ക് ആളെ വ്യക്തമായില്ല വിദേശികൾ ഉണ്ടായിരുന്നു...ഞാൻ അന്നേരം പാട്ട് രചനയിൽ ആയിരുന്നു...)

നമ്മൾ മനസ്സിൽ എന്താണോ ആഗ്രഹിക്കുന്നത് അതായിരിക്കും നമ്മൾ ചുറ്റിലും കൂടുതൽ കാണാൻ ശ്രമിക്കുന്നത്....

എനിക്ക് ഇഷ്ടം ഉള്ള കാർ സെൻ ആയിരുന്നു അതുകൊണ്ട് റോഡിലൂടെ പോകുമ്പോൾ എവിടെ സെൻ ഉണ്ടെങ്കിലും കാർ എന്റെ ശ്രദ്ധയിലേക്ക് വരും.....

ഞാൻ കുറച്ചു നാളുകൾക്കു മുൻപ് ഞങ്ങളുടെ ഷോപ്പിന് ചോയ്സ് എന്ന് പേരിട്ടു, ഇന്ന് ഞാൻ എവിടെ പോയാലും ചോയ്സ് എന്ന പേരിലുള്ള പല പല സ്ഥാപനങ്ങൾ എവിടെയൊക്കെ ഉണ്ടോ അതെല്ലാം ഞാൻ വിചാരിക്കാതെ തന്നെ എനിക്ക് കാണാൻ കഴിയാറുണ്ട്....

എന്റെ പേര് എവിടെ കേട്ടാലും കണ്ടാലും ഞാൻ ശ്രദ്ധിക്കാറുണ്ട്....

ചെറുപ്പത്തിൽ ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ ആവശ്യം ഇല്ലാത്തത് ആണ് ഞാൻ ശ്രദ്ധിച്ചത്......(ലിജോക്ക് ആവശ്യം ഇല്ലാത്തത് ശ്രദ്ധിക്കാൻ അന്നാളിൽ അനുമതി ഉണ്ടായിരുന്നു......)

പണ്ട് ഞാൻ കോട്ടയം ജില്ലയിൽ ജോലി ചെയ്യുമ്പോൾ അവിടെ എനിക്ക് താമസിക്കാൻ കിട്ടിയ വീടിന്റെ അടുത്തുള്ള ഒരു വിട് കഴിഞ്ഞാൽ പിന്നെ ഉള്ളത് ലേഡീസ് ഹോസ്റ്റൽ ആണ്.....

അവർ കൈ കഴുകാൻ വരുന്നത് ഞാൻ താമസിച്ചിരുന്ന വീടിന്റെ നേരെ പുറകിൽ എതിർവശത്താണ്....ഞാൻ ഇവിടെ ഇരുന്നു തുണി അലക്കും(ക്ഷമിക്കണം കസേര ഇല്ലാത്തതിനാൽ നിന്നാണ് തുണി അലക്കുന്നത്), അവർ അവിടെ നിന്ന് കൈ കഴുകും..... എനിക്ക് ആണെങ്കിൽ കുറച്ചു തുണികൾ അല്ലേ ഉള്ളു..... എത്ര നേരം എന്ന് വിചാരിച്ചാണ് തുണി അലക്കുക...... എനിക്ക് അവർ ആരെയും തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് കൂടുതൽ നേരം ശ്രദ്ധിക്കാൻ പോയില്ല.....(കണ്ണിന് ക്ലച്ച് കിട്ടുന്നില്ല..... കുറച്ചു അകലെ ആയത് കൊണ്ട് കാഴ്ച കുറവ് ഉണ്ട്....).

ഞങ്ങൾ താമസിക്കുന്ന റൂമിൽ ഒരു ദിവസം വീടിന്റെ ഓണർ പരിശോധന നടത്തി ഞങ്ങൾ അറിയാതെ..... എന്റെ കൂടെ ഉണ്ടായവർക്ക് അത് മനസ്സിൽ ആയി, പിറ്റേന്ന് എന്റെ കൂട്ടുകാർ വേറെ പൂട്ട് വാങ്ങി കൊണ്ട് വന്നു വിട് പൂട്ടി.....

അവർക്ക് അത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.... എനിക്ക് അതൊന്നും ശ്രദ്ധയിൽപ്പെട്ടില്ല......

നമ്മുടെ ചുറ്റിലും ഉള്ള പട്ടികൾ അകലേക്ക്പോകുമ്പോൾ ഇടയ്ക്കു ഇടേ മതിലിൽ മൂത്രം ഒഴിക്കുന്നത് അതിനു തിരിച്ചു വരുമ്പോൾ വഴി തെറ്റാതിരിക്കാൻ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.....(എനിക്ക് പട്ടിയോട് നേരിട്ട് ചോദിച്ചു മനസ്സിൽ ആക്കാൻ കഴിയില്ലല്ലോ.....).

ഞാൻ ഇപ്പോൾ വാഹനത്തിൽ പെട്രോൾ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്......(ഇനി എങ്ങാനും പെട്രോൾ ഇല്ലാതെ വാഹനം ഓടിയാലോ....)

കഴിഞ്ഞ ദിവസം ഒരാൾ പറയുകയുണ്ടായി അയാളുടെ കാറിൽ 1 വർഷവും 6 മാസത്തിനു ശേഷം സി തന്നെ വർക്ക്ചെയ്യാൻ തുടങ്ങി എന്ന്......

എന്റെ ബൈക്കിൽ പെട്രോൾ കുറയുമ്പോൾ റെഡ് ലൈറ്റ് കത്തും അങ്ങനെ ഇടയ്ക്കു ഇടയ്ക്കു റെഡ് ലൈറ്റ് മിന്നി കത്തി തുടങ്ങി 150കിലോ മീറ്റർ ഓടി കഴിഞ്ഞപ്പോൾ ആണ് സ്ഥിരമായി കത്തി നിൽക്കാൻ തുടങ്ങിയത്, അതിനു ശേഷം പെട്രോൾ റിസർവ്ആകാൻ 96കിലോമീറ്റർ കൂടി ഓടി..... റിസർവ്ആയി 1കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും പെട്രോൾ പമ്പ് വന്നു..... ഇനി ബൈക്കിന്റെ മൈലേജ് നോക്കണം....അത് ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല...

ഒരു ദിവസം പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചു കൊണ്ടിരിക്കെ ഞാൻ പറഞ്ഞ തുക സ്ക്രീനിൽ കഴിഞ്ഞിട്ടും ടാങ്കിലേക്ക് പെട്രോൾ ഒഴുകി കൊണ്ടിരിക്കുകയാണ്..... കുറച്ചു നേരം കഴിഞ്ഞപ്പോൾ ജീവനക്കാരൻ പറഞ്ഞു പമ്പിൽ ഇടയ്ക്കു അങ്ങനെ സംഭവിക്കാറുണ്ടെന്ന്....

എനിക്ക് കുപ്പിയിൽ പെട്രോൾ അടിച്ചു തരാമോ എന്ന് ചോദിക്കുമ്പോൾ പല പമ്പുകാരും തരാൻ സമ്മതിക്കില്ല.... എനിക്ക് അവർ പറയുന്നതിന്റെ ലോജിക് മനസ്സിൽ ആയില്ല.....(ബൈക്കിൽ ഒഴിക്കുന്ന പെട്രോൾ, ബൈക്കിൽ നിന്നും ഊറ്റി കുപ്പിയിൽ ആക്കാൻ യാതൊരു ബുദ്ധിമുട്ട് ഇല്ല..... കുപ്പിയിൽ പെട്രോൾ നിറയ്ക്കണം എന്ന് വിചാരിച്ചാൽ..... പിന്നെ എന്റെ സംശയം പെട്രോൾ അളവ് കണ്ടുപിടിക്കും എന്ന് കരുതിയിട്ടാണോ എന്ന് ചോദിച്ചപ്പോൾ അവർ വേണമെങ്കിൽ അവരുടെ കുപ്പിയിൽ അടിച്ചു അളവ് ബോധ്യപ്പെടുത്തി തരാം എന്ന്, എന്നിട്ട് പെട്രോൾ അവർ തന്നെ തിരിച്ചു എടുക്കും എന്ന് ....)

ഒരു ദിവസം ഒരു പമ്പിൽ ചെന്ന് കുപ്പിയിൽ പെട്രോൾ തരാമോ എന്ന് ചോദിച്ചു, അപ്പോൾ അവിടെയുള്ള ജീവനക്കാരി അവരുടെ ഒരു അളവ് പാത്രത്തിൽ പെട്രോൾ ഒഴിച്ചിട്ടു എന്റെ കുപ്പിയിലേക്ക് പകർത്തി തന്നു..... ഇത് കണ്ടുകൊണ്ട് പമ്പിലെ സൂപ്പർ വൈസർ വന്നു ജീവനക്കാരിയോട് പറഞ്ഞു നിങ്ങൾ ചെയ്യുന്നത് തെറ്റാണ്.... കുപ്പിയിലേക്ക് പെട്രോൾ പമ്പിലെ മെഷീനിൽ നിന്നും നേരിട്ട് ഒഴിക്കുന്നതും പമ്പിലെ കുപ്പിയിൽ നിന്നും കുപ്പിയിലേക്ക് പകർത്തുന്നതും തമ്മിൽ വ്യത്യാസം ഇല്ല എന്ന്. പെട്രോൾ ടാങ്കിലേക്ക് ഒഴിക്കുമ്പോൾ മറ്റു സമ്പർക്കം കുറവായിരിക്കും എന്നാൽ കുപ്പിയിൽ ഒഴിക്കുമ്പോൾ കുപ്പി പൊട്ടി തെറിച്ചു അപകടം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് പറഞ്ഞു തന്നു.പമ്പിൽ കുപ്പി വെച്ചിരിക്കുന്നത് പെട്രോൾ പമ്പിൽ നിന്നും മാറി കൊണ്ട് പോയി വാഹനത്തിൽ ഒഴിക്കാൻ ആണെന്ന് ബോധ്യപ്പെടുത്തി കൊടുത്തു .....അയാൾക്ക് വിഷയത്തിൽ പരിശീലനം ലഭിച്ച വ്യക്തിയാണ്..... അതുകൊണ്ട് അയാൾക്ക് ഞങ്ങൾ കാണിച്ച തെറ്റ് കണ്ടപ്പോൾ തിരുത്തി തരാൻ പറ്റി....

ഇന്ന് പലരും പറ്റിക്കപ്പെടുന്നത് ശ്രദ്ധ കുറവ് കൊണ്ടാണ്.....

ഇനിയും പറ്റിക്കപ്പെടാൻ പോകുന്നതും ശ്രദ്ധ കുറവ് കൊണ്ടാണ്.....

കള്ള നോട്ട് കണ്ടാൽ തിരിച്ചറിയാൻ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്....

പണ്ട് ഞാൻ ബിസിനസ്ചെയ്യുമ്പോൾ എനിക്ക് കള്ള നോട്ട് കിട്ടാറുണ്ട്.... ഞാൻ അത് തിരിച്ചു അവർക്ക് തന്നെ കൊടുക്കും.......നോട്ടിന് നമ്മൾ ശ്രദ്ധ കൊടുക്കുന്നുണ്ട് അതുപോലെ നമ്മുടെ ചുറ്റിലും എന്തൊക്കെയാണ് നടക്കുന്നത് എന്ന് നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കുക.....ഇല്ലെങ്കിൽ ഒത്തിരി നഷ്ടങ്ങൾ നമ്മൾക്ക് സംഭവിക്കും....

ഇവിടെ ഞാൻ തുടക്കത്തിൽ 18വയസ്സിനു മുകളിൽ ഉള്ളവർ വായിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ നിങ്ങളിൽ പലരും കൂടുതൽ തുടർന്ന് വായിക്കുന്ന കാര്യം ശ്രദ്ധിച്ചു...... അതിൽ പലരും "ലിജോ അല്ലെ ആൾ" ഇനി എങ്ങാനും "ബിരിയാണി കൊടുത്താലോ" എന്ന് വരെ വിചാരിച്ചു തുടർന്ന് വായിച്ചവർ ഉണ്ടാകും......

എന്തായാലും കൂടുതൽ എഴുതി ഞാൻ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നില്ല....

എല്ലാവർക്കും ആവശ്യമായ കാര്യങ്ങൾ ചുറ്റിലും ശ്രദ്ധിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-മനുഷ്യരുടെ സൗന്ദര്യം പുറമെ മാത്രമല്ല, മനസ്സിലും ഉണ്ട്(കൂടുതൽ ശ്രദ്ധ വേണം മനസ്സിൽ ആകാൻ)........ നമ്മുടെ ശ്രദ്ധ എന്ന് തെറ്റുന്നുവോ അന്ന് നമ്മുടെ ജീവിതത്തിന്റെ താളം തെറ്റും..... ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയട്ടെ....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Where there is love there is life-Mahatma Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email