Choose your language

4 June 2021

// // Subscribe YOUTUBE Channel

Today's topic is about keeping the situation in mind

 


ഇന്നത്തെ വിഷയം അവസ്ഥ മനസ്സിൽ ആക്കുക എന്നതിനെക്കുറിച്ചാണ്. എന്റെ അവസ്ഥ ഇപ്പോൾ നിങ്ങൾ ഏകദേശം മനസ്സിലാക്കിയിട്ടുള്ളതാണ്, എന്നാലും എനിക്ക് വിണ്ടും വിണ്ടും എന്റെ അവസ്ഥ മനസ്സിൽ ആക്കേണ്ട കാര്യം ഇവിടെ എടുത്തു എടുത്തു പറയുന്നത് നിങ്ങൾ ഓരോരുത്തരോടും ഉള്ള എന്റെ സ്നേഹം കൊണ്ടാണ്.....

പലരും എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു,എനിക്ക് അത് പലപ്പോഴും സ്വീകരിക്കാൻ കഴിയാറില്ല.....(അതെന്താ ലിജോന്റെ കൈ ആരെങ്കിലും കെട്ടി ഇട്ടിട്ടുണ്ടോ)

പണ്ടൊരിക്കൽ ഒരാൾ എന്നോട് ചാറ്റിലൂടെ സംസാരിക്കാൻ വന്നു(അതെന്തായാലും നന്നായി, നേരിട്ട് ആണെങ്കിൽ അയാൾ പെട്ടുപോയേനെ), അയാളോട് ഞാൻ കാര്യങ്ങൾ തിരക്കി, അയാളുടെ ഓരോ പ്രശ്നങ്ങളേയും കുറിച്ച് സംസാരിച്ചു. അവർക്ക് എന്റെ സംസാരം കേട്ട് സന്തോഷം ആയി.... ഒത്തിരി നേരം അവരുമായി ചാറ്റിലൂടെ സംസാരിച്ചതിന് അവർ നന്ദി പറഞ്ഞു.... പിന്നീട് അവർക്ക് എന്നോട് വല്ലാത്തൊരു സ്നേഹം ആയി പോയി ഒരു റിലേഷൻഷിപ്പ് സ്റ്റാർട്ട്‌ ചെയ്യാൻ പാകത്തിന്......എനിക്ക് അത് കേട്ട് ആകെ ഒരു വിഷമം ആയി.....പിന്നെ നമ്മൾ കാര്യങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ അവർക്ക് സന്തോഷം ആയി...... (ഇക്കരെ നില്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നും അക്കരെ എത്തുമ്പോൾ ഇക്കരെ പച്ച എന്ന് തോന്നും).ഇപ്പോഴുള്ള നമ്മുടെ സംസ്കാരം നമ്മളെ പല കാര്യങ്ങൾക്കും നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട്.
ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നും സ്നേഹം ആവശ്യത്തിന് കിട്ടുന്നില്ലെങ്കിൽ മറ്റു പലരിൽ നിന്നും സ്നേഹത്തിനായി ദാഹിക്കുന്ന ഒത്തിരി ആളുകൾ നമ്മളുടെ ചുറ്റിലും ഉണ്ട്.
എല്ലാവർക്കും നമ്മൾ പറയുന്നത് കേൾക്കാൻ സമയം ഇല്ല എന്നതാണ് പരാതി.....ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരിക്കാൻ ഒത്തിരി അവസരങ്ങൾ ഉണ്ട്..... (ചതിക്കുഴികളിൽ വീഴരുത് എന്ന് മാത്രം).
പണ്ടൊരിക്കൽ ഞാൻ ഒരു കൗൺസിലിംഗ്-ന് പോയപ്പോൾ അവിടെ ഉള്ള കൗൺസിലൊരു ലേഡി ആണ്, അവരോട് ഞാൻ എന്റെ വിഷമം പറഞ്ഞു, അപ്പോൾ അവർ എന്നോട് പറഞ്ഞു " നമ്മൾ എപ്പോഴും ഒരു അകലം സൂക്ഷിക്കണം എന്ന്, അങ്ങനെ ഒരു അകലം സൂക്ഷിച്ചില്ലെങ്കിൽ പണ്ടേക്ക് പണ്ടേ ഒത്തിരിപേർ അവരുടെ (കൗൺസിലറുടെ) തലയിൽ കയറി ഇരുന്നേനെ എന്ന്"....... (കൗൺസിലർ, കൗൺസിലിംഗ് വരുന്ന വ്യക്തി തമ്മിലുള്ള റിലേഷൻഷിപ്പ് ആണ് ഉദ്ദേശിച്ചത്).
പ്രിയമുള്ളവരേ ഞാൻ ഒരു കൗൺസിലർ അല്ല കേട്ടോ.
പരസ്പരം അറിയാതെ ചാറ്റ് ചെയ്യാൻ കഴിയുന്ന ഒത്തിരി ആപ്പുകൾ ഇന്ന് ലഭ്യമാണ്.... അവിടെയെല്ലാം ആളുകൾ ക്യുവിലാണ്..... അവിടെ കേൾക്കുന്ന കാര്യങ്ങൾ, പറയുന്ന കാര്യങ്ങൾ സത്യം ആവണം എന്നില്ല..... കഴിഞ്ഞ ദിവസം പല ആളുകളും സോഷ്യൽ മീഡിയ വഴി പറ്റിക്കപ്പെട്ടതായി അറിയാൻ കഴിഞ്ഞു.....
(മനുഷ്യരുടെ സഹതാപം പിടിച്ചു പറ്റി അവരിൽ നിന്നും സഹായം വാങ്ങിക്കുന്നതായി ഒരാൾ പരാതി പറയുകയുണ്ടായി).
നമ്മൾ ഒരു ഡോക്ടർ ആണെന്നിരിക്കട്ട നമ്മൾക്ക് ഒരു അസുഖം വന്നാൽ സ്വന്തം ആയിട്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ലല്ലോ...... മറ്റു ഡോക്ടർസിന്റെ സഹായം നമ്മൾ തേടും....
എനിക്കൊരു വിഷമം വന്നാൽ എനിക്ക് അതിനു ചികിത്സ വേണ്ടി വരും...... ഞാനും ഒരു മനുഷ്യൻ അല്ലേ, കുറവുകൾ ഉള്ള മനുഷ്യൻ.....
എനിക്ക് എല്ലാവരെയും ഇഷ്ടം ആണ്, അത് എന്നും എന്റെ മനസ്സിൽ ഉണ്ടാകും......ആരെയും ചാറ്റിലൂടെ പരിചയപ്പെടാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല....... (അഹങ്കാരം കൊണ്ടല്ല കേട്ടോ, എന്റെ മനസ്സ് ലോലമാണ് ഇപ്പോളത്തെ അവസ്ഥയിൽ).
എന്റെ അവസ്ഥ ഇപ്പോൾ ഏകദേശം എല്ലാവർക്കും പിടികിട്ടി കാണും എന്ന് പ്രതീക്ഷിക്കുന്നു..... എനിക്ക് ഇപ്പോൾ പബ്ലിക് ആയി സംസാരിക്കാൻ (ടെക്സ്റ്റ്‌ ചാറ്റ്, ടെക്സ്റ്റ്‌ കമന്റ്‌ ) ആണ് ഇഷ്ടം......
ഒരു ഗ്രൂപ്പിൽ ഞാൻ സംസാരിക്കുന്നത്(ടെക്സ്റ്റ്‌ ചാറ്റ് ) കണ്ടപ്പോൾ അവർ പറയുക ഉണ്ടായിരുന്നു ഇവന് എല്ലാ ആളുകളെയും കൈകാര്യം ചെയ്യാൻ അറിയാം അല്ലോ എന്ന്.....
ഒരിക്കൽ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടു, അതിനു ഒരു പ്രായം ഉള്ള വ്യക്തി കമന്റ്‌ ചെയ്തു, അതിനു മറുപടി ആയി "ഞാൻ സാരമില്ല മകനെ, അങ്ങനെ എന്തോ പറഞ്ഞു ", അപ്പോൾ അയാൾ എന്നോട് പറഞ്ഞു അയാൾക്ക് 50വയസ്സ് പ്രായം ഉണ്ടെന്ന്. ഞാൻ അയാളോട് പറഞ്ഞു ചേട്ടാ, എന്നേ എന്റെ നാട്ടിലുള്ള വല്യപ്പന്മാർ വരെ ചേട്ടാ എന്നാണ് വിളിക്കുന്നത്, കാരണം അവരെക്കാൾ മൂടി എന്റെ നരച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ'അദ്ദേഹത്തിന് വളരെ വലിയൊരു ആശ്വാസം കിട്ടി....ഞാൻ പ്രായം നോക്കി സോഷ്യൽ മീഡിയയിൽ സംസാരിക്കാറില്ല......
ഒത്തിരി പ്രായം ഉണ്ടെന്ന് സ്വയം കരുതുന്നവരെ ചെറുപ്പക്കാരൻ ആക്കാൻ നോക്കും.....
പലപ്പോഴും നമ്മൾക്ക് അറിയില്ല നമ്മൾ സംസാരിക്കുന്നത് ആരോടാണ് എന്ന് (നേരിട്ട് കാണാത്ത വ്യക്തി ആകുമ്പോൾ), മറ്റൊരാളുടെ ഫോട്ടോ ഇട്ട്, വയസ്സ് എഴുതി കഴിഞ്ഞാൽ അത് എപ്പോഴും സത്യം ആവണം എന്നില്ലല്ലോ........ ഒരു പക്ഷെ കമന്റ്‌ ചെയ്യുന്നത്, ചാറ്റ് ചെയ്യുന്നത് വേറെ ആരെങ്കിലും ആയി കൂടാ എന്നുമില്ല....
ഓരോ മനുഷ്യർക്കും ഓരോ പരിമിതികൾ ഉണ്ട്..... ഞാൻ എന്റെ പരിമിതികൾ മനസിലാക്കുന്നു...... പലരും എന്നോട് പറയുന്ന പരാതി ഞാൻ ആരോടും ഫോണിലൂടെ സംസാരിക്കുന്നില്ല എന്നാണ്. എനിക്ക് ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്(എനിക്ക് വേണ്ടപ്പെട്ടവർ), അപ്പോൾ അകലങ്ങളിൽ ആണെങ്കിലോ എന്നൊരു ചോദ്യം വരും അപ്പോൾ അവരോടൊക്കെ കുറച്ചു മാത്രമേ ഞാൻ സംസാരിക്കുള്ളു.....
എന്റെ ഒരു സുഹൃത്ത് ഇപ്പോൾ എന്നേ വിളിക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആയി ഞാൻ ഇതുവരെ ഫോൺ എടുത്തിട്ടില്ല..... എനിക്ക് അവൻ നന്നായി ജീവിക്കുന്നു എന്ന് കേൾക്കാതെ(അത് കേൾക്കണം എങ്കിൽ ഫോൺ എടുക്കണ്ടേ ലിജോ എന്ന് നിങ്ങൾ ചോദിച്ചേക്കാം, അതൊക്കെ അറിയാൻ എനിക്ക് വേറെ വഴികളുണ്ട് ) ഫോൺ എടുക്കാൻ കഴിയില്ല..... (ആരും ലിജോയോട് വിഷമം വിചാരിക്കല്ലേ, അവനോട്‌ ഞാൻ ഫോൺ എടുക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ), നേരിട്ട് കാണുമ്പോൾ സംസാരിക്കും അത്ര മാത്രം...... അവന്റെ പ്രശ്നം ഒരു ജോലിക്ക് ശ്രമിക്കാത്തത് ആണ്, ഞാൻ ഒത്തിരി പറഞ്ഞു നോക്കി..... ഒരു രക്ഷയും ഇല്ല...... നമ്മൾക്ക് ഇഷ്ടം പോലെ ജോലികൾ നമ്മുടെ ചുറ്റിലും ഉണ്ട്, നമ്മൾ അത് അന്വേഷിച്ചു കണ്ടുപിടിക്കണം......
എന്റെ വിട്ടിൽ മതിൽ കെട്ടാൻ പണിക്കാർ വന്നപ്പോൾ ഞാൻ അവരോടൊപ്പം നിന്നു അവരെ സഹായിച്ചിട്ടുണ്ട്, അപ്പോൾ അവർ എന്നോട് പറയാറുണ്ട് മോനെ സാരമില്ല ഞങ്ങൾ കല്ല് എടുത്തോളാം എന്ന്(ഞാൻ പിന്നെ തുമ്പിയെ കൊണ്ടൊന്നും അല്ല കേട്ടോ കല്ലെടുപ്പിച്ചത്), ഞാൻ അങ്ങനെ കൈകെട്ടി നിന്നു കഴിഞ്ഞാൽ ശരി ആവില്ല എന്ന് എനിക്ക് തോന്നി .... നമ്മളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു സഹായം അവർക്ക് വലിയൊരു ഊർജം ആണ് നൽകുന്നത്.
ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്..... ഞാൻ ഒത്തിരി കടകളിൽ ചെറുപ്പം തൊട്ട് ജോലിക്ക് നിന്നിട്ടുണ്ട്....... മറ്റുള്ളവർ ഒരു പക്ഷെ നമ്മളെ കളിയാക്കിയേക്കാം നിന്നോട് ഒപ്പം പഠിച്ചവർ വലിയ വലിയ കമ്പനിയിൽ ജോലി ചെയ്യുന്നു, നീ ആണെങ്കിൽ ഇവിടെ ചെറിയൊരു ശമ്പളത്തിന് ജോലി ചെയ്യുന്നു എന്നൊക്കെ, പക്ഷെ നമ്മൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന വലിയൊരു കാര്യം വിട്ടിൽ അരി വാങ്ങിക്കാൻ സഹായിക്കുക എന്നതാണ്, അതിൽ സന്തോഷിക്കുക, ഉയരങ്ങളിൽ എത്താൻ പരിശ്രമിക്കുക എന്നതാണ്, അല്ലാതെ മറ്റുള്ളവരെ താരതമ്യം ചെയ്യാൻ ഒരിക്കലും പോയി നമ്മുടെ സമയം വെറുതെ നഷ്ടപ്പെടുത്തരുത്.
നമ്മളുടെ ഇനിയുള്ള ഓരോ സമയവും വിട്ടിൽ എല്ലാവരും ആയിട്ട് സന്തോഷം ആയി ജീവിക്കാൻ ഉള്ളതാകട്ടെ......
നമ്മൾ ആന്മാർഥമായി നമ്മുടെ വേണ്ടപ്പെട്ടവരെ സ്നേഹിച്ചു കൊണ്ടിരിക്കുക (ഒരു പക്ഷെ അവരിൽ നിന്നും കുറ്റപ്പെടുത്തലുകൾ, മോശമായ പെരുമാറ്റം എന്നിവ ഉണ്ടായേക്കാം, അന്നേരം അവരോടു ക്ഷമിക്കാൻ പഠിക്കുക, നിങ്ങളുടെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയുമ്പോൾ അവർ തിരിച്ചും നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും)ഒരു നാൾ അവർ നമ്മളെ തിരിച്ചു സ്നേഹിക്കുക തന്നെ ചെയ്യും......
ആരും ഇനി "എന്നേ സ്നേഹിക്കാൻ ആരും ഇല്ല, ഞാൻ ഒറ്റക്കായി " എന്ന് പരാതി പെടേണ്ട കാര്യം ഇല്ല....എപ്പോഴും എല്ലാവരെയും ആന്മാർഥമായി സ്നേഹിക്കുക(ജീവിതത്തിൽ ഉള്ള ബന്ധങ്ങൾ നഷ്ടം ആക്കാതെ ഇരിക്കുക.....).
ഓരോ മനുഷ്യരുടെയും അവസ്ഥ മനസ്സിലാക്കി അവരോടു പെരുമാറാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
കുറിപ്പ്-മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കി മുതലെടുപ്പ് നടത്തരുത് എന്ന് പ്രേത്യേകം ഓർമ്മിപ്പിക്കുന്നു....SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. An eye for an eye will only make the whole world blind.-Mahatma Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email