Choose your language

6 June 2021

// // Subscribe YOUTUBE Channel

Today's topic may be failures

 


ഇന്നത്തെ വിഷയം വിഴ്ചകൾ എന്നത് ആകാം..... വീഴ്ച എല്ലാവർക്കും സംഭവിക്കും...... ഒരു കൂട്ടി (തല്ക്കാലം ലിജോ കുട്ടി ആയിക്കോട്ടെ ) ആദ്യമായി നടന്നു തുടങ്ങുമ്പോൾ ഇന്ന് വരെ വീഴാതിരുന്നിട്ടില്ല...... അവരോട് ആരും വീഴല്ലേ വീഴല്ലേ എന്ന് പറയാറില്ല......ഇനിയിപ്പം പറഞ്ഞാലും അനുസരിക്കാൻ പോകുന്നില്ല..... മുതിർന്നവരായിട്ടുള്ള നമ്മൾക്ക് അറിയാം നമ്മൾ ചെറുപ്പത്തിൽ വിഴ്ചകളിൽ നിന്നാണ് എഴുന്നേറ്റു നടക്കാൻ പഠിച്ചതെന്ന്.........


പലരും പറയുന്നത് വിഴ്ചകളിൽ നിന്നും പഠിക്കണം എന്നാണ്......
എനിക്ക് പലപ്പോഴും വിഴ്ചകൾ പറ്റിയിട്ടുണ്ട്....(ഇപ്പോഴും ആവശ്യത്തിന് വിഴ്ച പറ്റി കൊണ്ടിരിക്കുന്നുണ്ട്)
സാധാരണ കാര്യമായ വിഴ്ച പറ്റിയാൽ എന്തെങ്കിലും പരിക്ക് പറ്റാതെ ഇരിക്കില്ല(ചിലപ്പോൾ ചതവ്, ഉളുക്ക്, പോറൽ ആയിരിക്കും).
നമ്മൾക്ക് മുന്നോട്ട് പോകുമ്പോൾ വെളിച്ചം ലഭിക്കാത്തതാണ് പലപ്പോഴും കുഴിയിൽ ചാടാൻ കാരണം....(നമ്മൾ നടക്കുന്ന വഴിയിൽ കുഴികൾ ഉണ്ടെങ്കിൽ).
എന്റെ വിഴ്ചകൾ എനിക്ക് വലിയ വലിയ പാഠങ്ങളാണ് പകർന്നു നൽകിയത്......(ലിജോ ഇപ്പോഴും സീറോ ആണെന്ന്..... ഒരു നാൾ ഹീറോ ആകുമെന്ന്....).
ഒരു ബൈക്ക് എൻജിൻ ഓഫ്‌ ആകുന്നത് അതിൽ ഉപയോഗിക്കുന്ന ഇന്ധനം തിരുമ്പോഴാണ്(സാധാരണ ഗതിയിൽ)......മീറ്റർ വർക്കിംഗ്‌ ആണെങ്കിൽ പിന്നെ പെട്രോൾ തിരുന്നത് നേരെത്തെ അറിയാൻ പറ്റും.....അതുപോലെ നമ്മൾക്ക് പല പല കാര്യങ്ങളും (വിഴ്ചകൾ സംഭവിച്ചേക്കാം എന്ന്) മുൻകൂട്ടി കാണാൻ കഴിയും......
എനിക്ക് വിഴ്ച പറ്റിയപ്പോൾ,ഞാൻ മറ്റുള്ളവർക്കും അതുപോലെ വിഴ്ച പറ്റരുത് എന്ന് ആഗ്രഹിച്ചാണ് എന്റെ ബ്ലോഗ് 7വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചത്...... ഇന്നിപ്പോൾ ഒത്തിരി ആളുകൾക്ക് ഉപകാരം ആവുന്നുണ്ട് അതെല്ലാം എന്ന് അറിയാൻ കഴിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ട്.......
എനിക്ക് വിഴ്ചകൾ ഉണ്ടായില്ല എങ്കിൽ ഒരു പക്ഷെ ഞാൻ ഇവിടെ കാണുമായിരുന്നില്ല നിങ്ങളോട് സംസാരിക്കാൻ.......
എന്നോട് ആരെങ്കിലും പെണ്ണ് കെട്ടിയോ എന്ന് ചോദിക്കുന്നവരോട് ഇല്ല എന്ന് മറുപടി പറയുന്ന ഞാൻ(ഇതുവരെ),അവരോട് ആരെയെങ്കിലും കണ്ടുപിടിച്ചു തരാമോ എന്ന് സഹായം ചോദിക്കാറുണ്ട്, അവർ അന്നേരം പറയുന്ന മറുപടി വളരെ രസകരമാണ് "അറിഞ്ഞുകൊണ്ട് ആരെങ്കിലും കുഴിയിൽ ചാടിക്കുമോ എന്ന്".
കഴിഞ്ഞ കാലത്തിലേക്ക് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ഒത്തിരി വിഴ്ച സംഭവിച്ചുപോയി എനിക്ക് .......
നല്ല രീതിയിൽ പഠിക്കാൻ പറ്റിയില്ല എന്നതാണ് ഞാൻ എന്നിൽ കാണുന്ന വിഴ്ച..... ഇനിയിപ്പോൾ എന്റെ മരണം വരെ പഠിക്കണം എന്നാണ് എന്റെ ആഗ്രഹം(പരിക്ഷ എഴുതി പഠിക്കുന്നതല്ല ഉദ്ദേശിച്ചത് കേട്ടോ).
നമ്മുടെ ഇന്നലെകളിലെ വിഴ്ചകൾ നാളെകളിൽ നമ്മൾക്ക് നന്മയായി പരിണമിക്കും എന്നാണ് എന്റെ വിശ്വാസം.....
വിഴ്ചകൾ സംഭവിച്ചു കഴിയുമ്പോൾ നമ്മൾ തിരുത്താൻ ശ്രമിക്കണം, ആരെയും പഴി ചാരാതെ, നമ്മളുടെ ഭാഗത്തു നിന്നും കൂടുതൽ പരിശ്രമങ്ങൾ തിരുത്താൻ ഉണ്ടാകണം......
ഒരു നാൾ നമ്മൾക്ക് വിഴ്ചകളിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തു എഴുന്നേൽക്കാൻ കഴിയും.......
എല്ലാ വിഴ്ചകളെയും ഒരു പാഠമായി കാണുക.......
നാളെ ഉന്നതങ്ങളിൽ നമ്മളെ കൊണ്ട് ചെന്നെത്തിക്കാൻ ഏറ്റവും കൂടുതൽ ഒരു പക്ഷെ സഹായിക്കുന്നത് നമ്മുടെ ഇന്നലെകളിലെ വിഴ്ചകളായിരിക്കും.....
വിഴ്ചകളെ പോസിറ്റീവ് ആയി കാണുക......
കൂടുതൽ നേട്ടത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുക........
നമ്മളുടെ ഓരോരുത്തരുടെയും ജീവിതം വിജയകരമായി തീരട്ടെ എന്ന് ആശംസിക്കുന്നു....
കുറിപ്പ് -ഒരു വിഴ്ചയും വിഴ്ച അല്ലാതെ ആകുന്നില്ല..... വിഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ശക്തി(മാനസികം /ശാരീരികം )ആണ് നമ്മൾക്ക് പ്രധാനമായിട്ടും ഉണ്ടാവേണ്ടത്



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The only way to do great work is to love what you do.-Steve Jobs.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email