Choose your language

13 June 2021

// // Subscribe YOUTUBE Channel

Today I'm going to talk about when to eat.

 


ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് "കഴിക്കേണ്ടത് എപ്പോൾ" എന്ന വിഷയത്തേക്കുറിച്ചാണ്.

വിഷയം സംസാരിക്കാൻ തുടങ്ങും മുൻപേ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടുമ്മ.... നിങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചോ..... (ഉവ്...... വയറു നിറയെ കഴിച്ചു......)

പലപ്പോഴും എന്നോട് ആരെങ്കിലും നേരെ ചൊവ്വിന് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കണതിനേക്കാൾ കൂടുതലായി "ഗുളിക കഴിച്ചോ"എന്നാണ് ചോദിക്കാറുള്ളത്.......(അതെന്താ കാര്യം എന്ന് ഇത് മുഴുവൻ വായിക്കുമ്പോൾ പിടി കിട്ടും........)

ഗുളിക കഴിക്കാൻ എനിക്ക് എന്താ തലക്ക് ഓളം വല്ലതും ഉണ്ടോ എന്ന് തിരിച്ചു ചോദിക്കുമായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ടായിരിക്കും അവരിൽ പലരും എന്നോട് അങ്ങനെ ചോദിക്കണത്......

ഈയിടെയായി എനിക്ക് അവിടെ വേദന ഇവിടെ വേദന എന്ന് പറയുമ്പോൾ കൂറേ ഗുളികകൾ കൊണ്ട് വന്നു ആരെങ്കിലും തരാറുണ്ട്......

ഒരിക്കൽ ഒരു ഗുളിക കഴിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല........

ഓരോ ഗുളിക ഉണ്ടാക്കുമ്പോൾ അത് കഴിക്കേണ്ട വിധം പറയുന്നുണ്ട്..... ചില ഗുളികകൾ വെറും വയറ്റിൽ കഴിക്കണം, വേറെ ചില ഗുളികകൾ ഭക്ഷണം കഴിച്ചിട്ട് കഴിക്കണം.......

ഞാൻ അന്ന് ഗുളിക കഴിച്ചത് ഭക്ഷണം കഴിച്ചിട്ട് ആണെങ്കിലും കഴിച്ച ഭക്ഷണം പഴക്കം ഉള്ളതായിരുന്നു...... (ഭക്ഷണം ചുടാക്കി കഴിക്കാൻ മടി ആയിരുന്നു അന്നേരം).

ഗുളിക കഴിക്കേണ്ടത് ആവശ്യം ഉള്ളപ്പോൾ ആണെന്ന് നമ്മൾക്കറിയാം......

നമ്മുടെ ശരീരത്തിന് ആവശ്യം ഉണ്ടെങ്കിൽ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതുള്ളൂ എന്ന് പലരും പറയാറുണ്ട്..... നമ്മൾക്കു പനിയോ മറ്റു എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോൾ ശരിരം ഒരു പക്ഷെ നമ്മളെ ഭക്ഷണം കഴിക്കാനുള്ള വിശപ്പ് അറിയിക്കില്ല....(ഇനി ഇപ്പോൾ കുറച്ചു കാലം വിശപ്പ് അറിഞ്ഞു ഭക്ഷണം കഴിച്ചു സുഖിക്കേണ്ട എന്ന് ശരിരം വിചാരിച്ചു കാണുമായിരിക്കും.....)

കുറച്ചു നാളുകൾക്ക് മുൻപ് ഒരു സുഹൃത്ത് അയാൾ സാധാരണ ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി മാത്രമാണ് വിട്ടിൽ എല്ലാവരും കൂടി കഴിക്കുന്നത് എന്ന് പറയുകയുണ്ടായി(അവരുടെ വീട്ടിൽ പകർച്ച വ്യാധി ഉണ്ടായപ്പോൾ).

വേറെ സുഹൃത്തു പറയുകയുണ്ടായി ഭക്ഷണം കഴിക്കാൻ തോന്നണില്ല എന്ന് , എങ്ങനെ എങ്കിലും കഷ്ടപ്പെട്ടിട്ടാണെങ്കിലും ഭക്ഷണം കഴിക്കാൻ ഇപ്പോൾ അയാൾ ശ്രമിക്കുക ആണെന്ന്,.....

ഭക്ഷണം സമയത്തിന് കഴിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെടും എന്ന് വ്യക്തിക്ക് നല്ലത് പോലെ അറിയാം......

നല്ല സമയം നോക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ., ഞാൻ സമയം നോക്കി ആണ് ഭക്ഷണം കഴിക്കാറുള്ളത്(ഇപ്പോൾ അതൊന്നും നോക്കാൻ സമയം ഇല്ലാത്തത് കൊണ്ട് കയ്യിൽ വാച്ചു കെട്ടാറില്ല...), അതുകൊണ്ട് ഭക്ഷണം കഴിക്കാൻ നേരെത്തെ ഒന്നും പോകാറില്ല... ഇപ്പോൾ കോളെസ്ട്രോൾ ഉള്ളതുകൊണ്ട് ഇടയ്ക്കു ഇടയ്ക്കു ചൂട് വെള്ളം കുടിക്കും

style="color: #050505; font-family: Kartika, serif;">വയറു കാലി ആവാതിരിക്കാൻ...(തലക്കകത്തു പിന്നെ നേരെത്തെ കാലി ആയിട്ടുണ്ടാകും അല്ലോ )....

നമ്മൾക്ക് സമയം കിട്ടുമ്പോൾ ഭക്ഷിക്കാൻ ഭക്ഷണം ലഭിക്കണ്ടേ......

നമ്മൾക്ക് ഇപ്പോൾ കേരളത്തിലെ മാങ്ങ കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ കേരളത്തിലെ മാങ്ങ ഉണ്ടാവുന്ന സീസൺ ആവണ്ടേ......(ഓരോ ഫലത്തിനും ഓരോ സമയം ഉണ്ട് വിളവ് ഉണ്ടാകുവാൻ...)

എന്റെ വിട്ടിൽ ജാതിക്ക മരം ഉണ്ട് അതിൽ ജാതിക്ക ഉണ്ട് (ജാതിക്ക മരത്തിൽ പിന്നെ പേരക്ക ഉണ്ടാവില്ലല്ലോ.....), ജാതിക്ക ശരിക്കും പാകമായിട്ടില്ല..... പാകമാകാത്ത ജാതിക്ക ഞാൻ കഴിച്ചാൽ എനിക്ക് ചവർപ്പ് അനുഭവപ്പെടും, പോരാത്തതിന് വിട്ടുകാർക്ക് ജാതിക്ക കുരു പത്രിയോട് കൂടി എടുക്കാൻ കഴിയാതെ വരും...... (ജാതിക്ക വിളവെടുപ്പ് നടത്താൻ ഒരു പ്രായം ഉണ്ടല്ലോ).

ഇനി ഇപ്പോൾ കഴിക്കേണ്ടതാത്തിനേ കുറിച്ച് പറയാം......

ഒത്തിരി ആളുകൾ അവർക്ക് വണ്ണം കുറയാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചു കൊണ്ടുവരുന്നത് കേട്ടിട്ടുണ്ട്...... അവരുടെ ചുറ്റിലും ഉള്ളവർ നല്ല രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴും ഇവർ അതൊന്നും വകവെക്കാതെ തന്റെ ലക്ഷ്യം നിറവേറാൻ ഭക്ഷണം കുറച്ചു മാത്രം കഴിക്കുന്നു......(ഭക്ഷണം ആവശ്യത്തിനു കഴിക്കേണ്ടതാണ്........).

ഞാൻ പണ്ടൊരിക്കൽ കൂട്ടുകാരന്റെ വിട്ടിൽ ഭക്ഷണം കഴിക്കാൻ പോയി.....

അവന്റെ വിട്ടിൽ ഒരു ആഘോഷം നടന്നപ്പോൾ എന്നേ വിളിച്ചത് കൊണ്ട് ചെന്നതാണ്......

അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്റെ പ്ലേറ്റിൽ ഇറച്ചി ഇട്ടിരിക്കുന്നത് കണ്ടു(ഞാൻ ആണെങ്കിൽ വേണ്ട എന്ന് പറയാൻ മറന്നു പോയി ..... അന്ന് ഞാൻ ഒരു സ്ഥലത്തേക്ക് പോകാൻ നോമ്പ് എടുത്തിരിക്കുകയായിരുന്നു..... പിന്നെ ഞാൻ ഇറച്ചി കഴിച്ചു...... (ഭക്ഷണം പാഴാക്കി കൊണ്ട് എനിക്ക് ഒരു നോമ്പും എടുക്കാൻ കഴിയില്ല അന്നായാലും എന്നായാലും .......).

ഒരു ദിവസം ഞാൻ കൂട്ടുകാരന്റെ വിട്ടിൽ കളിക്കാൻ പോയപ്പോൾ അവന്റെ അപ്പൻ എനിക്ക് കപ്പലണ്ടി തന്നു....... ഞാൻ അവനോടു ആക്കാര്യം പറഞ്ഞു........ അപ്പോൾ അവൻ പറയുകയാണ്, അവന്റെ അപ്പന് ആളു മാറിപ്പോയതാണ് എന്ന്...... അവൻ ആണെന്ന് കരുതിയാണ് എനിക്ക് തന്നത് എന്ന്........(ഞാൻ ആണെങ്കിൽ അന്നേരം കപ്പലണ്ടി കഴിച്ചും പോയി.... ഇല്ലെങ്കിൽ അവനു തന്നെ കൊടുക്കാമായിരുന്നു..... അവനു ഇനി വിഷമം ആവണ്ടല്ലോ അതോർത്തു.....).

പണ്ട് ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വിട്ടിൽ വിസിറ്റിനു പോയി.(ലിജോക്ക് എന്താ ജോലി സോഷ്യൽ വർക്കർ ആണോ എന്ന് ചോദിക്കരുത്...)..... അന്ന് ഞാനും കൂട്ടുകാരനും കൂടി നടന്നു നടന്നു അവന്റെ വീടിന്റെ അടുത്തെത്തി, അവൻ കൈചുണ്ടി കൊണ്ട് അവന്റെ വിട് അകലെ നിന്നും കാണിച്ചു തന്നു, ഞാൻ നോക്കുമ്പോൾ അവിടെ മുടിയും താടിയും വളർത്തിയ ഒരാൾ ഇരിക്കുന്നു അയാളെ കണ്ടതും ഞാൻ നുറെ നൂറ് സ്പീഡിൽ ഓടി(അന്നേരം ലിജോയുടെ പുറത്ത് സ്പീഡോമീറ്റർ പിടിപ്പിച്ചുണ്ടായോ ഇത്രയും കൃത്യമായി സ്പീഡ് പറയാൻ എന്ന് ആരും ചോദിക്കല്ലേ കേട്ടോ)(വല്ലാത്ത പേടി ആയി പോയി അന്നേരം ലിജോക്ക്).

അതിൽ പിന്നെ പ്രായത്തിൽ ആരുടെയും വിട്ടിൽ ഭക്ഷണം കഴിക്കാൻ പോയിട്ടില്ല......

ഇന്നിപ്പോൾ പലരും ഭക്ഷണം കഴിക്കാൻ വിളിക്കാറുണ്ട്, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ചായ എടുക്കാം എന്ന് പറയും ഞാൻ പറയും ലിജോ പാലും വെള്ളം മാത്രമേ കുടിക്കുള്ളു എന്ന്..... (ലിജോക്ക് അഹങ്കാരം ഉണ്ടായിട്ടല്ല കേട്ടോ പാലും വെള്ളം മാത്രമേ കുടിക്കുള്ളു എന്ന് പറയുന്നത്...... ചായ കൂടിച്ചാൽ പിന്നെ അതൊരു ശീലം ആയി പോകും ലിജോക്ക് .....അപ്പോൾ പിന്നെ അതൊഴിവാക്കാൻ എന്തെങ്കിലും കാരണം പറയണ്ടേ അതിനാണ്, ഇപ്പോൾ ഞാൻ പച്ച വെള്ളം മാത്രമാണ്

style="color: #050505; font-family: Kartika, serif;">എവിടെ ചെന്നാലും ചോദിച്ചു വാങ്ങിച്ചു കുടിക്കാറുള്ളു...... വിട്ടുകാർക്ക് പച്ചവെള്ളം കുടിക്കാൻ എന്നോട് ഇനി പ്രത്യേകം ചോദിക്കണ്ടല്ലോ എന്നോട് വർത്തമാനം പറഞ്ഞു തുടങ്ങുമ്പോഴേക്കും വെള്ളം കുടിക്കാൻ അവർ തുടങ്ങും.....ഇല്ലെങ്കിൽ താമസിയാതെ തുടങ്ങിക്കോളും....).

എന്റെ കല്യാണത്തിന് അവരെ(എനിക്ക് വേണ്ടപ്പെട്ടവരെ) മറക്കാതെ വിളിക്കണം കേട്ടോ എന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതർ എന്നോട് പലപ്പോഴും പറയാറുണ്ട്...... അപ്പോൾ ഞാൻ ചോദിക്കും എന്തിനാണെന്ന്, അന്നേരം അവരുടെ മറുപടി ഭക്ഷണം കഴിക്കാൻ ആണെന്ന്.......

ഭക്ഷണം കഴിക്കാൻ ആണെങ്കിൽ ഹോട്ടലിൽ പോകാം എന്ന് ഞാൻ പറയും അതിനായിട്ട് ഇനി എന്റെ കല്യാണം കഴിയുന്നത് വരെ കാത്തിരിക്കേണ്ട എന്ന്......

പലരോടും ഞാൻ പറയാറുണ്ട് എന്റെ കല്യാണത്തിന് ആരെയും വിളിക്കില്ല എന്ന്...... അപ്പോൾ അവരിൽ പലരും പറയുന്നത് ലിജോ വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും എന്നാണ്....(ലിജോന്റെ കല്യാണം ആരെയും വിളിക്കാതെ ഒറ്റക്കാണോ നടത്തുന്നത് എന്ന് ചോദിക്കാതിരുന്നത് എന്റെ ഭാഗ്യം....)

(അവർക്ക് ഇനി പാസ്സ് പോർട്ട്ഉണ്ടാകുമോ എന്തോ എന്റെ കല്യാണത്തിന് വരാൻ...).

എന്റെ ചേട്ടന്മാർ പലരും കല്യാണം കഴിച്ചവരല്ല..... എന്റെ സ്നേഹിതരിൽ ചിലരും,പിന്നെ ഞാൻ ഉൾപ്പെടെ ചേർത്ത് പറയാം ......

അവരോടൊക്കെ സംസാരിക്കുമ്പോൾ ഞാൻ കേൾക്കുന്ന ഒരു കാര്യം അവർക്കൊക്കെ ഇത്രയും പ്രായം ആയില്ലേ ഇനി ആരു കൂട്ടിനു വരാൻ ആണെന്ന്......

അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ ചൊല്ല്...... മുട്ടുവിൻ തുറക്കപ്പെടും......

എല്ലാ പൂട്ടും നിർമ്മിക്കുമ്പോൾ അതിന് വേണ്ടി മാത്രം ഒരു താക്കോൽ നിർമ്മിക്കും..... അത് കണ്ടെത്തണം...... അതാണ് നമ്മുടെ വിജയം എന്ന് പറയുന്നത്......

എനിക്ക് ഉള്ള താക്കോൽ എന്നെങ്കിലും വരാതിരിക്കില്ല...... അത് വരെ ക്ഷമയോടെ കാത്തിരുന്നു അല്ലെ പറ്റുള്ളൂ......

കുഞ്ഞു പിള്ളേർക്ക് ഭക്ഷണം കഴിക്കേണ്ടത് എപ്പോഴാണ് എന്ന് അറിയില്ല....... അവരുടെ വേണ്ടപ്പെട്ടവർക്ക് അത് നല്ലത് പോലെ അറിയാം...... കുഞ്ഞിന്റെ വളർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഞ്ഞു കരയാതെ തന്നെ ഭക്ഷണം കൊടുക്കും....

പല കുഞ്ഞുങ്ങളെയും ഭക്ഷണം കഴിക്കാൻ വിസ്സമ്മതിക്കുമ്പോൾ എന്നേ ചുണ്ടി കാണിച്ചു കൊടുക്കാറുണ്ട്..... എന്നിട്ട് കുഞ്ഞിനോട് "ദേ ചേട്ടായി ഭക്ഷണം കഴിച്ചില്ലെങ്കിൽ തല്ലും എന്നൊക്കെയാണ് പറഞ്ഞു കൊടുക്കുന്നത്".ഭക്ഷണം കഴിപ്പിക്കാൻ ഇങ്ങനെ ഒന്നും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കരുത് കേട്ടോ...... (ഞാൻ എന്നേ നിങ്ങൾക്ക് മനസ്സിൽ ആകാൻ ഉദാഹരണം പറഞ്ഞെന്നെ ഉള്ളു..അല്ലെങ്കിലും ഈർക്കിലി പോലെ ഇരിക്കുന്ന ലിജോ ചേട്ടൻ തല്ലും എന്ന് പറഞ്ഞാൽ ആരു വിശ്വസിക്കാനാണ്.....).

സമാധാനത്തിൽ കഴിച്ചാൽ എല്ലാവർക്കും ദഹിക്കും..... ഒറ്റയടിക്ക് വാരി വലിച്ചു കയറ്റി കഴിഞ്ഞാൽ ദഹിക്കാൻ അൽപ്പം പ്രയാസം അനുഭവപ്പെടും.....അത്ര ഉള്ളു.... കാര്യം സിംപിൾ ആണ് പവർഫൂൾ ആണ്....

ചില മൃഗങ്ങൾക്ക് വെറുതെ ഇരിക്കുമ്പോൾ നേരെത്തെ കഴിച്ച ഭക്ഷണം പിന്നീട് വായിലേക്ക് എടുത്തു ചവച്ചു അരച്ച് തിന്നാൻ കഴിവുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....

ചില ആളുകൾ ഒരു ചട്ടി കലം മുഴുവൻ ചോറ് ഒറ്റയിരുപ്പിൽ തിന്നുന്നത് കണ്ടിട്ടുണ്ട്......എല്ലാവർക്കും അങ്ങനെ സാധിക്കില്ലല്ലോ......

നമ്മുടെ ആരോഗ്യസ്ഥിതി നോക്കി മാത്രം ഭക്ഷണം കഴിക്കുക...

ഓരോരുത്തരുടെയും ദഹനം പോലെ ഭക്ഷണം കഴിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ഭക്ഷണം ആയാലും ഗുളിക ആയാലും ആവശ്യത്തിന് മാത്രമാണ് കഴിക്കാൻ പാടുള്ളു....... ഇല്ലെങ്കിൽ ക്ഷാമം അനുഭവിക്കേണ്ടി വരും.....

പണ്ടൊരിക്കൽ ഒരു വീഡിയോ കണ്ടു അതിൽ ഒരു അമ്മുമ്മ വിട്ടിൽ ഉണ്ടാക്കികൊണ്ടിരുന്ന പലഹാരം, മേശ പുറത്തു വെക്കുമ്പോഴേക്കും എടുത്തു തിന്നും കൂടെയുള്ളവർക്ക് അതുകൊണ്ട് കിട്ടത്തില്ല ആയിരുന്നു...... അന്നേരം കൊച്ചു മോൻ അമ്മുമ്മയോട് ചോദിച്ചു അമ്മുമ്മ എന്ത്പരിപാടി ആണ് കാണിക്കുന്നത് എന്ന് ഞങ്ങൾക്ക് ആർക്കും ഭക്ഷണം കഴിക്കണ്ടേ എന്ന്, അമ്മുമ്മ പറഞ്ഞു കൊച്ചു മോനെ ഇത് നിന്നെ ഞാൻ ഒരു കാര്യം പഠിപ്പിക്കാൻ കാണിച്ചതാണ് എന്ന്(ഭാഗ്യം അമ്മുമ്മ ഡിസ്കോ ഡാൻസ് ആണെന്ന് കൊച്ചു മോൻ എന്ത് പരിപാടി ആണെന്ന് ചോദിച്ചപ്പോൾ പറയാതിരുന്നത്),കൊച്ചു മോൻ ഭക്ഷണം കഴിക്കാൻ അന്വേഷിച്ചപ്പോൾ ഭക്ഷണം കിട്ടാത്തതിനു കാരണം ഇപ്പോൾ നേരിൽ കണ്ടപ്പോൾ മനസ്സിൽ ആയല്ലോ..... നമ്മൾക്ക് ഓരോരുത്തർക്കും ജീവിക്കാൻ ഉള്ള വിഭവങ്ങൾ ലോകത്തുണ്ട്, എന്നാൽ നമ്മുടെ അത്യാർത്തിക്ക് ഉള്ളത് ഇല്ല എന്ന്..... നമ്മളെപ്പോലെ നമ്മുടെ ചുറ്റിലും ആളുകൾ ഭക്ഷണം കിട്ടാൻ കാത്തിരിക്കുന്നുണ്ട്...... അവർക്കും നമ്മളെപ്പോലെ ഭക്ഷണം കഴിക്കേണ്ടതാണ്...... നമ്മൾ എല്ലാം അമ്മുമ്മ ഇപ്പോൾ കൊച്ചു മോന്റെ മുന്നിൽ ചെയ്തത് പോലെ ചെയ്യരുത് എന്ന്.......

കൊച്ചുമോൻ അതിൽ പിന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വെട്ടിച്ചുരുക്കി ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങിക്കാൻ തീരുമാനിച്ചു.....

ഇവിടെ ഞാൻ നിങ്ങൾക്കായി എനിക്ക് കിട്ടിയ കുറഞ്ഞ സമയം കൊണ്ട് ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കി മേശപ്പുറത്തു വെച്ചിട്ടുണ്ട്......

അതിൽ നിന്നും നിങ്ങൾക്ക് ഇഷ്ടം ഉള്ളത് മാത്രം എടുത്തു കഴിക്കുക.... അങ്ങനെ ആണെങ്കിൽ ബാക്കിയുള്ളവർക്കും എന്തെങ്കിലും കഴിക്കാൻ ബാക്കി ഉണ്ടാകും......(ഭക്ഷണം ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം പറയാൻ മറക്കല്ലേ......, രുചി പോരെങ്കിൽ കുക്കിനെ വിളിക്കാനാണ്......)

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I have learned over the years that when one's mind is made up,this diminishes fear-Rosa Parks.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email