Choose your language

12 June 2021

// // Subscribe YOUTUBE Channel

Today's topic is about keeping the situation in mind

 

ഇന്നത്തെ വിഷയം സാഹചര്യം മനസ്സിൽ ആക്കുക എന്നതിനെ കുറിച്ചാണ്.....

നമ്മളിൽ പലരും സാഹചര്യം മനസ്സിലാക്കിയാണ് മറ്റുള്ളവരോട് സംസാരിക്കാറുള്ളത്.....

കഴിഞ്ഞ ദിവസം ഞാൻ എന്റെ അടുത്ത് വന്നൊരാളാട് "പുറത്തു മഴ ഉണ്ടോ" എന്ന് ചോദിച്ചു......എന്റെ ചോദ്യം കേട്ട് അയാളും എന്റെ കൂടെ അന്നേരം ഉണ്ടായവരും "അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെയായി...."

സത്യത്തിൽ ഞാൻ അയാളോട് ചോദിക്കാൻ കാരണം തോളത്തു ബാഗ് തൂക്കി ഇടുന്ന ഭാഗം അയാൾ ഇട്ടിരുന്ന ഷർട്ടിൽ നനഞ്ഞ പോലുള്ള നിറവ്യത്യാസം കണ്ടത് കൊണ്ടാണ്..... പുറത്തു നോക്കിയാൽ നല്ല വെയിലുണ്ട് അപ്പോഴാണ് എന്റെ അപ്രതീക്ഷിതമായി ചോദ്യം അയാൾക്ക് കേൾക്കേണ്ടി വന്നത്..... അയാൾ മറുപടി പറഞ്ഞു "മഴ ഇല്ല എന്ന്"......അങ്ങനെ പറയാനുള്ള സാഹചര്യം ഞാൻ ആയിട്ട് വെറുതെ ഉണ്ടാക്കി കൊടുത്തു (ശരിക്കും ഞാൻ ശ്രദ്ധിച്ചില്ല അയാളുടെ ഡ്രെസ്സിൽ ഉണ്ടായത് ഡ്രെസ്സിന്റെ കളർ മാറ്റം ആണോ,അതോ മഴ നനഞ്ഞതിന്റെ ആണോ എന്ന്).(മണ്ടത്തരം പറഞ്ഞു സ്വയം മണ്ടനായ സാഹചര്യം ആണ് ഇപ്പോൾ നിങ്ങൾ കണ്ടത്...... ഇനി എന്തെല്ലാം നിങ്ങൾ കാണാൻ കിടക്കുന്നു...... അതിനുള്ള സാഹചര്യം ഉണ്ടാകുമോ എന്തോ, എന്തിരോ..... എനിച്ചു സത്യമായിട്ടും അറിയില്ല കേട്ടോ....)

കഴിഞ്ഞ ദിവസം ഞാൻ ബൈക്കിന്റെ പുക സർട്ടിഫിക്കറ്റ് എടുക്കാൻ ഒരു ഷോപ്പിൽ നിന്നപ്പോൾ കണ്ട കാഴ്ച ഇവിടെ പറയുകയാണ്, ഇപ്പോഴാണ് എനിക്ക് നിങ്ങളോട് അപ്പോൾ നടന്ന സംഭവം പറയാനുള്ള സാഹചര്യം ഒത്തുവന്നത്....

ഷോപ്പിന്റെ മുന്നിൽ ഉള്ള റോഡിൽകൂടി ഒരു ടിപ്പർ കടന്നുപോയി(റോഡിൽ കൂടി അല്ലാതെ പുഴയിൽ കൂടി ടിപ്പർ സഞ്ചരിക്കാറില്ലല്ലോ എന്റെ പൊന്നു ലിജോയെ....)

പെട്ടെന്ന് ടിപ്പർ ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന ബൈക്കുകാരനു പെട്ടെന്ന് ബ്രേക്ക് ചവിട്ടാൻ പറ്റിയില്ല, നേരെ ചെന്ന് ടിപ്പറിൽ ഇടിച്ചു ബൈക്കിന്റെ മുൻഭാഗം പൊളിഞ്ഞു പോയി വേറെ കൂടുതൽ ഒന്നും പറ്റിയില്ല, ആൾക്കും ഒന്നും സംഭവിച്ചില്ല..... ഓരോ വാഹനത്തിന്റെ പിന്നിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ നിശ്ചിതമായ അളവിൽ അകലം പാലിക്കേണ്ടതുണ്ട്......(ബ്രേക്ക് പിടിച്ചാൽ കിട്ടുന്ന ദുരം എങ്കിലും മിനിമം വേണം)മുൻപിലുള്ള വാഹനത്തിന് എപ്പോഴാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടത് എന്ന് പറയാൻ പറ്റില്ലല്ലോ.....(അത് കണ്ട ചുറ്റിലും ഉള്ളവർ സാഹചര്യം ഒരിക്കലും മറക്കില്ല..... സൂക്ഷിച്ചു പോയില്ലെങ്കിൽ ഇത് പോലെ സംഭവിക്കും എന്ന് നേരിൽ കണ്ടു അനുഭവം ആയി...).

കുറച്ചു ആളുകൾ എങ്കിലും ഉൾവഴികളിൽ നിന്നും മെയിൻ റോഡിലേക്ക് വണ്ടി കയറ്റി വരുമ്പോൾ മെയിൻ റോഡിൽകൂടി വണ്ടികൾ തലങ്ങും വിലങ്ങും പോകുന്നുണ്ടോ എന്ന് പോലും നോക്കാറില്ല...(ഇനിയിപ്പം കണ്ടാലും അകലെഉള്ള വണ്ടി അല്ലേ, ഇപ്പോഴൊന്നും അടുത്ത് എത്തില്ല എന്ന് ചിന്തിക്കും).

കുറച്ചു നാളുകൾക്കു മുൻപ് ഒരു ആക്സിഡന്റ് വീഡിയോ കാണാൻ ഇടയായി..... ഒരു മനുഷ്യൻ മൊബൈലിൽ ഏന്തൊക്കെയോ നോക്കി റോഡ് മുറിച്ചു കടക്കുന്നു( മനുഷ്യൻ മൊബൈലിൽ എന്താണ് നോക്കിയത് എന്ന് അറിയില്ല കേട്ടോ), തൊട്ടടുത്തു ഒരു ബൈക്ക് വാഹനം എത്തിയത് കണ്ടപ്പോൾ അയാൾ പേടിച്ചു ഓടി ബൈക്കിൽ ഇടിച്ചു ബൈക്ക്കാരൻ തെറിച്ചു തൊട്ടടുത്തുള്ള റോഡിൽ വീണു അതിലെ വന്ന വാഹനത്തിന്റ അടിയിൽ അകപ്പെട്ടു....,

റോഡ് മുറിച്ചു നടക്കുന്ന മനുഷ്യൻ ചുറ്റിലും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ ശ്രമിച്ചെങ്കിൽ ഒരു പക്ഷെ അപകടം ഒഴിവായി പോയേനേ......(റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നെങ്കിൽ).

നമ്മിൽ പലരും ദിവസവും സഞ്ചരിക്കുന്ന വഴിയായിരിക്കാം, പക്ഷെ വഴിയിൽ ഓരോ ദിവസവും കഴിയുമ്പോൾ പലതരത്തിൽ ഉള്ള മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്, എങ്കിലേ നമ്മൾക്ക് മുന്നോട്ട് പോകാൻ കഴിയുള്ളു.....

ഈയിടെയായി ഞാൻ പോകുന്ന വഴിയിൽ ഒത്തിരി മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്(ലിജോ വഴി പോയത് കൊണ്ടല്ല കേട്ടോ....).

വൈകുന്നേരം സഞ്ചരിക്കുമ്പോൾ ടാറിങ് ഇല്ലാത്ത റോഡുകൾ പിറ്റേന്ന് ടാറിങ് ചെയ്തതായി കാണുന്നു.....(രാത്രിയിൽ ടാറിങ് ചെയ്യുന്നതാണ്, പകൽ വാഹനങ്ങളുടെ തിരക്ക് ഉള്ളതിനാൽ രാത്രിയിലേക്ക് മാറ്റി"കൂടുതൽ ടാറിങ് എളുപ്പം ചെയ്യാൻ രാത്രിയിൽ ആണ് നല്ല സാഹചര്യം വരുന്നത്")

എന്തായാലും റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനിയിപ്പോൾ നല്ലൊരു സാഹചര്യം വന്നു....ഇനി സാഹചര്യം നല്ല രീതിയിൽ റോഡിലൂടെ യാത്ര ചെയ്യുന്നവർ വിനിയോഗിക്കാൻ പഠിക്കണം.....

കുറെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ അവിടെ ഒരാൾ റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞു ടിപ്പറിന്റെ അടിയിൽ പ്പെട്ടു മരണപ്പെടുകയുണ്ടായി...... ഒരു പക്ഷെ റോഡിൽ വലിയൊരു കുഴി ഉണ്ടായിരുന്നില്ല എങ്കിൽ അയാൾ രക്ഷപ്പെട്ടേനെ.....

കുറെ നാളുകൾക്കു മുൻപ് ഒരാൾ ആക്സിഡന്റിൽപ്പെട്ടു ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോയി,അയാളെ കൊണ്ട് പോയ ആംബുലൻസ് മറ്റൊരു ആക്സിഡന്റ് സംഭവിച്ചു ആംബുലൻസിൽ നേരത്തെ പരിക്ക് പറ്റിയ ആൾ മരണം അടഞ്ഞു..., ഇന്നിപ്പോൾ നമ്മുടെ ചുറ്റിലും ഓരോ ആളുകളും ഓരോ കാരണത്താൽ മരണപ്പെടുകയാണ്...... നാളെ നമ്മളും മരിക്കാൻ ഉള്ളവരാണ്....... നമ്മൾ എങ്ങനെ ഏത് സാഹചര്യത്തിൽ മരിക്കും എന്ന് ഉടയ തമ്പുരാന് മാത്രമാണ് അറിയുള്ളു...... ജീവൻ ഉള്ളിടത്തോളം കാലം ചുറ്റിലും ഉള്ളവരെ സ്നേഹിക്കാൻ കഴിയട്ടെ......

ഒന്ന് ചിരിച്ചാൽ തിരുന്ന പിണക്കങ്ങളും ഒരു വാക്കിൽ തീരാവുന്ന തർക്കങ്ങളുമുണ്ട്....അങ്ങനെ ഒരു സാഹചര്യം ഇനി എന്ന് ഉണ്ടാവും എന്ന് ആർക്കും അറിയില്ല......

നമ്മൾ മരിച്ചു കഴിയുമ്പോൾ ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകുന്നില്ല......(ഞാൻ എന്തായാലും ഒന്നും കൊണ്ട് പോകുന്നില്ല, മരിച്ചു കഴിയുമ്പോൾ എന്റെ കണ്ണ് ദാനം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്, അതിനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ......).

താൻ എന്താടോ കല്യാണം കഴിച്ചത് എന്ന് ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറയുന്നത് കേട്ടു പഠനം കഴിഞ്ഞു ജോലി കിട്ടി പിന്നെ കഴിക്കാൻ ബാക്കി ഉണ്ടായത് കല്യാണം ആയിരുന്നു അതുകൊണ്ട് കഴിച്ചു എന്ന്......(ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ട് ഭക്ഷണം അല്ലേ കഴിക്കാൻ പറ്റുള്ളൂ എന്ന്.....ആളുകൾ എന്താണ് വിവാഹം കഴിച്ചോ കല്യാണം കഴിച്ചോ എന്ന് എന്നോട് ചോദിക്കുന്നത് എന്ന്......).

വിവാഹ ജീവിതം എന്ന് പറയുന്നത് രണ്ട് വ്യത്യാസ സാഹചര്യത്തിൽ വളർന്ന് വരുന്ന വ്യക്തികൾ തമ്മിൽ ഒരുമിച്ചു ജീവിക്കുന്നതാണ്....(വിവാഹം കഴിച്ചവർക്ക് ഇതിൽ കൂടുതൽ പറയാൻ ഉണ്ടാകും......)

അവരുടെ ജീവിതരീതി(പങ്കാളിയുടെ) നമ്മളെക്കാൾ(നേരത്തെ പറഞ്ഞ പങ്കാളിയുടെ ഭർത്താവ് /ഭാര്യ )വ്യത്യാസമാണ്......

നമ്മുടെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നവരെ തിരഞ്ഞെടുക്കുക.....

ഞാൻ പറഞ്ഞു വരുന്നതിന്റെ ചുരുക്കം ഇതാണ്...... മീൻ ഉള്ള കുളത്തിൽ ചുണ്ടയിട്ടാലേ മീൻ കിട്ടുള്ളു(കൊളുത്തിൽ ഇരയെ ഇട്ടു വെക്കണം), ഇല്ലെങ്കിൽ നമ്മുടെ സമയം വെറുതെ കളയാം എന്ന് മാത്രമേ അതുകൊണ്ട് ഉപകരിക്കുള്ളു.....(ചുരുക്കി പറഞ്ഞാൽ സാഹചര്യം നോക്കി മുന്നോട്ടുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്ന്).

നമ്മൾ, നമ്മുടെ ചുറ്റിലുമുള്ള പലരുടെയും സാഹചര്യം കണക്കിൽ എടുത്താണ് നമ്മൾ ഓരോ തീരുമാനങ്ങൾ എടുക്കുന്നത്....... ( തീരുമാനങ്ങൾ എപ്പോഴും ശരിയാവണം എന്നില്ല.....).

നമ്മുടെ കഴിഞ്ഞകാല ജീവിതത്തിൽ നമ്മൾക്ക് എത്രയെത്ര മോശം സാഹചര്യങ്ങളാണ് ഉണ്ടായത്......(പലതും നമ്മൾ മനഃപൂർവം ഉണ്ടാക്കിയത് ആയിരിക്കില്ല....)

ഭാവിയിൽ ഉണ്ടാകാൻ പോകുന്ന സാഹചര്യം ഒന്നും നമ്മൾക്ക് ഒരിക്കലും നേരത്തെ തീരുമാനിക്കാൻ കഴിയില്ല(ഒരു പക്ഷെ......)

നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ഏത് സാഹചര്യത്തെയും നേരിടാൻ കഴിയും എന്നുള്ള മനസ്സിന്റെ ശക്തിയാണ്(ധൈര്യമാണ് .....).

നമ്മുടെ സാഹചര്യം മറ്റുള്ളവരെക്കാൾ കൂടുതലായി നമ്മൾക്കേ അറിയുള്ളു....

എനിക്ക് പലരും മധുര പലഹാരങ്ങൾ തരുമ്പോൾ ഞാൻ സന്തോഷപൂർവം നിരസിക്കും..... പിന്നെ നിരസിക്കാനുള്ള കാരണവും പറയും...... ചില സാഹചര്യങ്ങളിൽ എനിക്ക് നിരസിക്കാൻ കഴിയില്ല അന്നേരം അവരിൽ നിന്നും വാങ്ങിച്ചു എനിക്ക് തന്നവരുടെ അസാന്നിധ്യത്തിൽ ഞാൻ മധുരപലഹാരങ്ങൾ വേറെ ആർക്കെങ്കിലും കൊടുക്കും.....

പറഞ്ഞു വരുന്നത് എനിക്ക് കഴിക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിലും ചുറ്റിലും കഴിക്കാൻ പറ്റുന്നവരുണ്ട് അവർക്ക് കൊടുക്കും, അവർ സന്തുഷ്ടരാകും എന്നാണ്.......(ഭക്ഷണം പാഴാക്കി കളയില്ല.....)

എനിക്ക് ഇത്രയും എഴുതാനുള്ള സാഹചര്യം മാത്രമാണ് ഇന്നുള്ളു......

ഇപ്പോൾ ഏകദേശം സാഹചര്യം എല്ലാവർക്കും മനസ്സിൽ ആയി എന്ന് വിചാരിക്കുന്നു......

കുറിപ്പ്-മറ്റുള്ളവരുടെ സാഹചര്യം മനസ്സിൽ ആക്കുക...... എല്ലാ ആളുകൾക്കും നമ്മളോട് ഒരു പോലെ പെരുമാറാൻ കഴിയില്ലല്ലോ..... നമ്മൾക്ക് അവരോട് ക്ഷമിക്കാനും പൊറുക്കാനും കഴിയണം......

നമ്മൾ എത്ര വിചാരിച്ചാലും നമ്മുടെ ബാല്യം തിരിച്ചു കിട്ടില്ല..... കഴിഞ്ഞ കാലങ്ങൾ ഇനി നമ്മുടെ മുന്നിൽ ഇല്ല, അത് എന്നെന്നേക്കുമായി നഷ്ടം ആയി..... ഇനി കഴിഞ്ഞതിനെ ഓർത്തു ദുഖിക്കരുത്..... മുന്നോട്ട് മറ്റുള്ളവർക്ക് വഴി തെളിച്ചു മുന്നോട്ട് തന്നെ പോകുക.....മുന്നോട്ട് ഉള്ള വഴിയിൽ എല്ലാവരെയും ഒപ്പം ചേർക്കുക....

നാളെ ഒരു പക്ഷെ നമ്മളെ വേദനിപ്പിച്ചവർ ആയിരിക്കാം നമ്മളെ സഹായിക്കാൻ കാണുള്ളൂ.

ഒരു പക്ഷെ അവർ നമ്മളെ വേദനിപ്പിച്ചത് അവരുടെ സാഹചര്യം കൊണ്ടായിരിക്കും അത് നമ്മൾ മനസ്സിൽ ആക്കുക, പണ്ടൊരിക്കൽ ഒരാൾ എന്നോട് മോശമായി പെരുമാറി എന്ന് കരുതി അയാൾ ജീവിതകാലം മുഴുവൻ എന്നോട് മോശമായി പെരുമാറും എന്ന് കരുതുന്നത് തെറ്റല്ലേ, പിന്നിടുള്ള ഓരോ സാഹചര്യവും അയാളെ ഒരു പക്ഷെ താൻ പണ്ട് മറ്റുള്ളവരോട് ചെയ്തത് തെറ്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലോ, അയാൾക്ക് തെറ്റ് തിരുത്താനുള്ള സാഹചര്യം നമ്മൾ ഒരുക്കി കൊടുക്കണ്ടേ.

നമ്മളാരും തെറ്റ് ചെയ്യാതെ ഉണ്ടാവില്ലല്ലോ(ഓർമ്മയില്ലാത്തപ്പോൾ)....

നമ്മൾക്ക് അറിവില്ലാത്ത പ്രായത്തിൽ എന്തെല്ലാം തെറ്റുകൾ ചെയ്തിട്ടുണ്ട്....(എന്റെ ചെറുപ്പക്കാലത്ത് എന്റെ വിട്ടിൽ വന്നവരുടെ ചെരുപ്പ് ഞാൻ എടുത്തു കിണറ്റിൽ ഇട്ടിട്ടുണ്ട് എന്ന് മറ്റുള്ളവർ എന്നോട് ഞാൻ വളർന്നു വലുതായപ്പോൾ പറയുന്നത് കേട്ടിട്ടുണ്ട്, "ഇനിയിപ്പം ഞാൻ അല്ലെങ്കിലും ആരെങ്കിലും ഇട്ടിട്ടുണ്ട് എന്ന് വിചാരിക്കുക തല്ക്കാലം""ചെരുപ്പ് കിണറ്റിൽ ഇടുന്നത് അല്ല, കാലിൽ ഇടേണ്ടതാണ് എന്നുള്ള തിരിച്ചറിവ് ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്", ചെറുപ്പത്തിൽ ഞാൻ ചെരുപ്പ് കിണറ്റിൽ ഇട്ടു എന്ന് കരുതി എന്റെ വിട്ടിൽ വരുന്ന ആരും പിന്നീട് ഇന്ന് വരെ എന്നോട് മോശമായി പെരുമാറിയിട്ടില്ല, അവർക്ക് അറിയാം ബോധം ഇല്ലാത്ത പയ്യൻ ആയിരുന്നു ലിജോയെന്ന്........ ഇന്ന് ശരിക്കും ബോധം വെച്ചിട്ടുണ്ട് എന്ന്).

നമ്മളെ വേണ്ടതിനും വേണ്ടാത്തതിനും കുറ്റപ്പെടുത്തുന്നവർ ഒത്തിരി പേരുണ്ടാകും അതിനെ എല്ലാം മറികടന്നു നേരിന്റെ വഴിയേ സഞ്ചരിക്കുക...... എല്ലാവർക്കും നല്ലത് വരട്ടെ.......




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You can't use up creativity.The more you use,the more you have.-Maya Angelou

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email