Choose your language

10 June 2021

// // Subscribe YOUTUBE Channel

Today's topic is to identify

 


ഇന്നത്തെ വിഷയം കണ്ടാൽ തിരിച്ചറിയുക എന്നതാണ്......

നമ്മളെ കണ്ടാൽ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്നത്...... നമ്മളെ മറ്റുള്ളവർ മുൻപ് എവിടേയോ വെച്ച് കണ്ടതുകൊണ്ടാണ്......(നമ്മുടെ മുഖം അവരുടെ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ).

നമ്മളെ മറ്റുള്ളവർ കണ്ടാൽ മറ്റുള്ളവർ നമ്മളെ തിരിച്ചറിയണം എന്നാണ് നമ്മളിൽ പലരുടെയും ആഗ്രഹം....

മറ്റൊരു കുട്ടർക്കു മറ്റുള്ളവർ, തങ്ങളെ തിരിച്ചറിയരുത് എന്ന് ആഗ്രഹിക്കാറുണ്ട്.....

നമ്മളൊക്കെ പ്രച്ചന്ന വേഷം കെട്ടുമ്പോൾ ഒരു പക്ഷെ ആർക്കും മനസ്സിൽ ആയെന്ന് വരില്ല അത് നമ്മൾതന്നെ ആണെന്ന്.......

കൊച്ചു കുഞ്ഞിന് അമ്മയെ കണ്ടാൽ തിരിച്ചറിയാൻ കഴിയും കുറച്ചു മാസം പ്രായമാകുമ്പോൾ തന്നെ ..... കുഞ്ഞിന് അമ്മ തന്നെ വരണം കരച്ചിൽ മാറാൻ(കുറച്ചു നേരെത്തേക്ക് എങ്കിലും).

നമ്മൾ ന്യൂസ്പേപ്പറിൽ വായിക്കാറില്ലേ ചെറുപ്പത്തിൽ കാണാതെയായ മകനെ ഒത്തിരി വർഷങ്ങൾക്ക് ശേഷം അമ്മ കണ്ടുമുട്ടിയത്, അമ്മക്ക് സ്വന്തം മക്കളെ കണ്ടാൽ തിരിച്ചറിയാൻ കഴിയും......

എന്റെ കൂട്ടുകാരന് ഇരട്ട സഹോദരന്മാരുണ്ട് (മൊത്തം മുന്ന് മക്കൾ)..... ഞാൻ അതിൽ ഒരു സഹോദരനെ കൂട്ടുകാരന്റെ വിട്ടിൽ പോയപ്പോൾ അവിടെ വെച്ച് കണ്ടു സംസാരിച്ചിട്ടുണ്ട്...

അതിനുശേഷം ഒരിക്കൽ ബസിൽ യാത്ര ചെയ്യവേ അവനെ കണ്ടു, അവനു എന്നേ മനസ്സിൽ ആയില്ല.... ഞാൻ ചെന്ന് അവനോട് പറഞ്ഞു എന്നേ മനസ്സിൽ ആയില്ലേ ഞാൻ വിട്ടിൽ വന്നപ്പോൾ നമ്മൾ സംസാരിച്ചത് ആണെന്ന്.... അന്നേരം അവൻ പറഞ്ഞു ഞാൻ ഇന്നാണ് കുറെ നാളുകൾക്കു ശേഷം വിട്ടിൽ പോകുന്നത് എന്ന്, പിന്നെ സംസാരിച്ചു വന്നപ്പോൾ പറഞ്ഞു ഞാൻ(അതായത് ലിജോ) നേരത്തെ സംസാരിച്ചത് ഇരട്ട സഹോദരന്മാരിൽ ഒരുവനോട് ആണെന്ന്....അപ്പോഴാണ് എനിക്ക്(ലിജോക്ക്) പറ്റിയ പിശക് മനസ്സിലായത്.....(ലിജോക്ക് ഇനി എന്തോരം പിശക് സംഭവിക്കാൻ കിടക്കുന്നു ആവോ.....പിശക് സംഭവിക്കാതിരിക്കട്ടെ).

ഇനി ഇപ്പോൾ അവരെ രണ്ട് പേരെ ഒരുമിച്ചു കണ്ടാലും എനിക്ക് ആരോട് എന്നതാണ് നേരെത്തെ പറഞ്ഞത് എന്ന് ആളെ ചുണ്ടി കാണിക്കാൻ പറ്റില്ല, എനിക്ക് അവരെ തമ്മിൽ തിരിച്ചറിയാൻ പറ്റിയിട്ടില്ല......

നമ്മുടെ ചുറ്റിലും ശബ്ദം ഒരു പോലെ ഉള്ള മനുഷ്യരും ഉണ്ട്..... ശബ്ദം അനുകരിക്കുന്നവരുമുണ്ട്......

കഴിഞ്ഞ ദിവസം ഒരു സിനിമ നടന്റെ പ്രൊഫൈൽ പിക് ഇട്ട് കൊണ്ട് സിനിമ നടന്റെ സ്റ്റൈലിൽ സംസാരിക്കുന്നത്(വ്യാജ അക്കൗണ്ട്),ഒറിജിനൽ സിനിമ നടന്റെ ശ്രദ്ധയിൽപ്പെട്ടു, ഉടനെ സിനിമ നടൻ തന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്നും പോസ്റ്റ്ഇട്ടു എനിക്ക് ഒരു ആപ്ലിക്കേഷനിൽ അക്കൗണ്ട് ഇല്ല എന്ന് പറഞ്ഞു കൊണ്ട്.....

നമ്മളിൽ പലരും ഒരു പക്ഷെ ശരിക്കും ഒരു സിനിമ നടൻ ആയിരിക്കും എന്ന് വിചാരിക്കാൻ കാരണം അയാളുടെ ഫോട്ടോ, ശബ്ദം എല്ലാം സാമ്യം ആയതുകൊണ്ടാണ്......(സോഷ്യൽ മീഡിയയിലുള്ള കാര്യം ആണ് ഉദ്ദേശിച്ചത്).

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഒരു വ്യക്തി തന്റെ അക്കൗണ്ട് ഹാക്ക് ആയപ്പോൾ തന്റെ ഫ്രണ്ട്സ് വഴി അക്കൗണ്ട് തിരിച്ചു കിട്ടിയ സന്തോഷം വീഡിയോയിലൂടെ പങ്കുവെക്കുക ഉണ്ടായി.... അയാൾക്ക് പറ്റിയ തെറ്റ് തന്റെ അക്കൗണ്ടിലേക്ക് വന്ന ലിങ്ക് അയാൾ ഫ്രണ്ട്സിനോടോ, ഗൂഗിൾ നോക്കിയോ ഉറപ്പ് വരുത്തിയില്ല എന്നാണ്.... (ലിങ്കിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് ഹാക്ക് ചെയ്തു) എന്നിട്ട് അയാൾ ഒരു കാര്യം കൂടി പറയുന്നുണ്ട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തപ്പോൾ തന്റെ അക്കൗണ്ടിൽ നിന്നും കുറെ പേർക്ക് ലിങ്ക് അയച്ചിട്ടുണ്ട്, അവരോടൊക്കെ മെസ്സേജ് ഡിലീറ്റ് ചെയ്യാനും പറയുന്നുണ്ട്, തനിക്കു പറ്റിയ അബദ്ധം ആർക്കും പറ്റാതിരിക്കാൻ .....

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അവന്റെ പ്രൊഫൈൽ സാമ്യം ഉള്ള ഒരു പ്രൊഫൈൽ ആരോ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു...... അവന്റെ ഫോട്ടോയും അവന്റെ ബയോഡാറ്റയും വെച്ചുകൊണ്ട്..... അതിൽ നിന്നും പലർക്കും മെസ്സേജ് ചെന്നിട്ടുണ്ട് സഹായം നൽകണം എന്ന് പറഞ്ഞു കൊണ്ട്.....അവൻ കണ്ട കാര്യം മറ്റുള്ളവരും അറിയാൻ വേണ്ടി അവൻ പോസ്റ്റ്ചെയ്തു.......

പല വെബ്സൈറ്റുകൾക്കും അപരന്മാരുണ്ട്(ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പോലെ ഇരിക്കും), അത് കണ്ടുപിടിക്കണം എങ്കിൽ വെബ്സൈറ്റ് അഡ്രസ് അക്ഷരങ്ങൾ സൂക്ഷിച്ചു നോക്കണം.....

എന്റെ വേറൊരു സുഹൃത്തിനു അവന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് വേറൊരാൾ വാക്സിനേഷൻ രജിസ്റ്റർ ചെയ്തതായി കണ്ടു എന്ന് പറയുകയുണ്ടായി...(ചിലപ്പോൾ ആർക്കെങ്കിലും നമ്പർ അടിച്ചപ്പോൾ പിശക് സംഭവിച്ചതാകാം).

ഒരേ മുഖം, ഒരേ സ്വരം എന്നാൽ പോലും അവരെ തിരിച്ചറിയാൻ വേറെ മാർഗങ്ങൾ ഉണ്ട്.....ഓരോരുത്തരുടെയും വിരൽ അടയാളം വ്യത്യാസമായിരിക്കും.....

കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ വെച്ചു ഒരാളുടെ മാല മോഷ്ടിക്കുന്നതിന്റെ വീഡിയോ കാണാൻ ഇടയായി.... അയാൾ വളരെ സൂത്രത്തിൽ ആരും സംശയിക്കാത്ത രീതിയിൽ ആണ് മാല മോഷ്ടിച്ചത്..... ട്രെയിനിൽ കയറാനുള്ള ആളെന്ന നിലക്ക് കുറച്ചു മുന്നോട്ട് പോയി വാതിൽപടിയിൽ കയറി നിന്നു,ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ അയാൾ പ്ലാറ്റ് ഫോമിലേക്ക് ചാടി ഇറങ്ങി തൊട്ടടുത്ത വാതിൽക്കൽ നിന്നിരുന്ന വ്യക്തിയുടെ മാല മോഷ്ടിച്ചു ഓടി പോയി.....

ഞാൻ കുറച്ചു നാളുകൾക്കു മുൻപ് ഒരു സുഹൃത്തിനെ വഴിയിൽ വെച്ചു കണ്ടു, എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു അവൻ തന്നെയാണോ ഇവൻ എന്ന്(പിന്നെ എവനെങ്കിലും ആകട്ടെ എന്ന് ഞാൻ വിചാരിച്ചു), പിന്നെ അധികം താമസിയാതെ അവനായിട്ട് വന്നു എന്നോട് സംസാരിച്ചു, അവന്റെ സ്റ്റൈൽ ആകെ മാറിപ്പോയി അതാണ് എനിക്ക് പെട്ടെന്ന് മനസ്സിൽ ആകാതിരുന്നത് പോരാത്തതിന് ഹെൽമെറ്റും മാസ്കും.....

പലരും എന്നോട് ചോദിക്കാറുണ്ട് എന്തിനാ മഴയില്ലാത്തപ്പോൾ റെയിൻ കോട്ട് ഇടുന്നത് എന്ന്...... അവർ നോക്കുമ്പോൾ അവർ നിൽക്കുന്ന ഇടത്ത് മഴ പെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായി എന്ന് വരില്ല.... എന്നാൽ ഞാൻ 10മിനിറ്റ് യാത്ര ചെയ്യുമ്പോഴേക്കും ശക്തമായ മഴ ഉള്ള സാഹചര്യം വന്നു ചേരാം, അങ്ങനെ മഴ ഉണ്ടായിട്ടുണ്ട്....ഇനിയിപ്പം മഴ ഇല്ലെങ്കിൽ തന്നെ വെയിൽ കൊണ്ട് വിയർക്കണ്ടല്ലോ.....(മുൻകൂട്ടി തിരിച്ചറിയാൻ ഞാൻ പഠിച്ചു..... മഴ കണ്ടാൽ തിരിച്ചു അറിയുന്നതിന് മുൻപേ മഴ വന്നാൽ നമ്മൾ എടുക്കേണ്ട മുൻകരുതൽ ചെയ്യാൻ പഠിച്ചു).

ഇത്രയും കാര്യങ്ങൾ പറഞ്ഞത്, നമ്മൾ നമ്മളുടെ ചുറ്റിലും നടക്കുന്നത് അതീവശ്രദ്ധയോടെ കാണണം...... തെറ്റ് കണ്ടാൽ തിരിച്ചറിയാൻ പറ്റണം, പ്രതികരിക്കാൻ പറ്റണം(ഒറ്റക്ക് പറ്റിയില്ലെങ്കിൽ മറ്റാരുടെയെങ്കിലും സഹായം തേടാം .......)എന്ന് പറയാൻ വേണ്ടിയാണ്.

ഇന്നലെ എന്റെ ബൈക്കിന്റെ താക്കോൽ ഇടുന്ന ഭാഗം ലൂസ് ആയി പോയി(നിങ്ങൾ ആരും തെറ്റിദ്ധരിക്കേണ്ട ബൈക്കിന്റെ കാര്യം ആണ് പറഞ്ഞത്, ലിജോന്റെ കാര്യം അല്ല, അവന്റെ തലക്കകത്തുള്ള ഞെട്ടും ബോൾട്ടും പണ്ടേ ലൂസാണ്.....പലരും എന്നേ കാണുമ്പോൾ ചോദിക്കാറുണ്ട് "നിന്റെ പിരി അൽപ്പം ഇളകി കിടക്കാണ് അല്ലേ എന്ന്", ഞാൻ പറയും അല്പമായി കുറക്കണ്ട കാര്യം ഇല്ല മൊത്തത്തിൽ അങ്ങനെയൊക്കെ തന്നെയാണെന്ന്-അവരുടെ ഒരു സമാധാനത്തിന് ), കാര്യം ബൈക്ക് ഓടുന്നതിന് കുഴപ്പം ഇല്ല...... പിന്നെ ഒരു പക്ഷെ വണ്ടി ഓട്ടത്തിനിടയിൽ ഹാൻഡിൽ ലോക്ക് ആയേക്കാം..... അങ്ങനെ പോയാൽ വലിയൊരു അപകടം ഞാൻ മുന്നിൽ കാണേണ്ടി വരും എന്നുള്ളത് കൊണ്ട് ഇന്നലെ തന്നെ വർക്ഷോപ്പിൽ കൊടുത്തു ശരിയാക്കി..... ഇപ്പോൾ നമ്മൾ കണ്ടപ്പോൾ തന്നെ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്നം പരിഹരിച്ചു, ഞെട്ട് ലൂസ് ആയതല്ലെ സാരമില്ല എന്ന് പറഞ്ഞിരുന്നാൽ ഒരു പക്ഷെ നാളെ ഒരു അപകടം പറ്റി കഴിയുമ്പോൾ ആയിരിക്കും നമ്മൾ നിസ്സാരമായി തള്ളി കളഞ്ഞതിനു ഇത്രയ്ക്കും പ്രസക്തി ഉള്ള കാര്യം നാം തിരിച്ചറിയുക.......

ഇപ്പോൾ എല്ലാവർക്കും ഇത്രയും കണ്ടപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിൽ ആയി കാണുമെന്ന് വിചാരിക്കുന്നു........

കുറിപ്പ്-കണ്ണിന് കാഴ്ചയുള്ളപ്പോളാണ് നമ്മൾക്ക് തിരിച്ചറിയാൻ കഴിയുക..... കണ്ണിനു കാഴ്ച ഉണ്ടായാലും ചിലപ്പോഴൊക്കെ തിരിച്ചറിയണം എങ്കിൽ ഉൾകാഴ്ചകൂടി വേണം എന്ന് ഓർമ്മിപ്പിക്കട്ടെ ......

 
SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Build your own dreams,or someone else will hire you to build theirs.-Farrah Gray

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email