Choose your language

7 June 2021

// // Subscribe YOUTUBE Channel

Today's topic is about giving up.



 ഇന്നത്തെ വിഷയം ഉപേക്ഷിക്കുക എന്നതിനെക്കുറിച്ചാണ്. നമ്മളൊക്കെ നിത്യ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്(ഒത്തിരി കാര്യങ്ങൾ ഉണ്ടല്ലോ അല്ലേ).

നമ്മൾ ഉപേക്ഷിക്കാനുള്ള ഒന്നാമത്തെ കാരണം മടിയാണ്, രണ്ടാമത്തെ കാരണം ബുദ്ധിമുട്ട് ആണ്.
ബന്ധങ്ങൾ ഉപേക്ഷിക്കാൻ വളരെ എളുപ്പമാണ്, പക്ഷെ ബന്ധങ്ങൾ പരസ്പരം കുട്ടിച്ചേർക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ചില കാര്യങ്ങൾ നമ്മൾ ഉപേക്ഷിച്ചേ പറ്റുള്ളൂ നമ്മൾക്ക് മുന്നോട്ട് പോകുവാൻ....
പലപ്പോഴും നമ്മൾക്കു ഉപേക്ഷിച്ചു കഴിയുമ്പോഴായിരിക്കും ആ വസ്തുവിന്റെ ശരിക്കും ഉള്ള വില മനസ്സിൽ ആകുന്നത്....
ഒട്ടു മിക്ക ആളുകൾക്കും ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ വളരെയധികം പ്രയാസമാണ്......
ചിലപ്പോൾ ഞാൻ എന്റെ വസ്തുക്കൾ നശിപ്പിച്ചു കളയുന്നതിനേക്കാൾ ഭേദം ഉപേക്ഷിക്കുന്നതാണെന്ന് ചിന്തിച്ചിട്ടുണ്ട്......
പണ്ടൊരിക്കൽ ഒരാളുടെ വിട്ടിൽ പൂച്ചകളുടെ എണ്ണം കൂടി കൂടി വന്നപ്പോൾ ആ വിട്ടുടമസ്ഥൻ അവരുടെ വീട്ടിലെ പൂച്ചകളിൽ നിന്നും ഒരു പൂച്ചയെ എടുത്തു കൊണ്ടുപോയി ദുരെ ഒരു സ്ഥലത്ത് അതിനെ ഉപേക്ഷിച്ചു..... അതിനുശേഷം വിട്ടുടമസ്ഥൻ തിരികെ വീട്ടിലേക്ക് പോയി. അയാൾ വീട്ടിലെത്തും മുൻപേ ഉപേക്ഷിച്ച പൂച്ച അയാളുടെ വീട്ടിലെത്തി മുൻവരാന്തയിൽ ഇരിപ്പായി.... വിട്ടുടമസ്ഥൻ വീട്ടിലെത്തി മുൻവരാന്തയിൽ ഇരിക്കുന്ന പൂച്ചയോടു പറഞ്ഞു "കണ്ടല്ലോ ഞാൻ ഇപ്പോൾ ഇവിടെ നിന്നും കൊണ്ട് പോയ പൂച്ചയുടെ അവസ്ഥ, നിനക്കും അതെ അവസ്ഥ വരും സൂക്ഷിച്ചു ഇരുന്നോ", വിട്ടുടമസ്ഥന് ഈ പൂച്ചയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം .....,
നമ്മളുടെ ജീവിതത്തിൽ നമ്മൾക്കു എന്തെല്ലാം ആണ് ഉപേക്ഷിക്കേണ്ടത് എന്നതിനെകുറിച്ച് പലപ്പോഴും വ്യക്തത കിട്ടുന്നില്ല എന്നതാണ് പ്രശ്നം.....
രണ്ടു ജോബ് ഓഫർ വരുന്ന വ്യക്തിക്ക് ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചേ പറ്റുള്ളൂ.....
നമ്മൾക്ക് എപ്പോഴും ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണം........ ഇല്ലെങ്കിൽ നമ്മൾക്ക് സമയം നഷ്ടം ആകും......
ആരോഗ്യപരമായ പല കാരണങ്ങളാൽ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.....ഉപേക്ഷിക്കാതെ എനിക്ക് മറ്റു മാർഗങ്ങൾ ഉണ്ടായില്ല......
കഴിഞ്ഞ ദിവസം ഒരാൾ സംസാരിക്കുന്നത് കേട്ടു... അയാൾ ബാങ്ക് കോച്ചിങ്ങിനു പോയി ബാങ്ക് ടെസ്റ്റ്‌ എഴുതി എല്ലാത്തവണയും പരിക്ഷ പാസ്സാകുമെങ്കിലും പിന്നീട് ഇന്റർവ്യൂ, മറ്റു കാരണങ്ങളാൽ ജോലി കിട്ടാതെ ആകും എന്ന്, ഒടുവിൽ അവർ ആ പരിശ്രമം നിറുത്തി....വിട്ടിൽ എത്തി.....
പിന്നീട് ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി അവിടെ ഒരാഴ്ചയെ നിൽക്കാൻ പറ്റിയുള്ളൂ അപ്പോഴേക്കും ലോക്‌ഡോൺ വന്നു..... ഇയാൾക്ക് പിന്നെ പറയത്തക്ക എക്സ്പീരിയൻസ് ഇല്ല മറ്റൊരു ജോലിക്ക് അപേക്ഷിക്കുമ്പോൾ പറയാൻ തക്കതായി..... ഒടുവിൽ അയാൾക്ക് വേറെ ഒരു സ്ഥാപനത്തിൽ ജോലി കിട്ടി... ജോലിയുടെ ഭാഗമായി ഒത്തിരി ആളുകളെ കാണാനും ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാനും കോൺഫിഡൻസ് ആയി ആളുകളോട് സംസാരിക്കാൻ കഴിയുന്നുണ്ട് ആ വ്യക്തി പറയുക ഉണ്ടായി......
ഒരു പക്ഷെ ആ വ്യക്തിക്ക് ബാങ്ക് ജോലി കിട്ടിയിരുന്നെങ്കിൽ ഒരു സീറ്റിൽ ഇരുന്നു കാലങ്ങൾ ചിലവഴിക്കേണ്ടി വന്നേനെ എന്നു ആ വ്യക്തി എടുത്തു പറയുകയുണ്ടായി...... (ബാങ്ക് ജോലി നല്ല ജോലിയാണ് കേട്ടോ).
നമ്മളുടെ സന്തോഷം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ നമ്മൾ ഉപേക്ഷിക്കണം....
നാളെകളിൽ സന്തോഷിക്കണം എങ്കിൽ ഇന്നിന്റെ സന്തോഷങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവണം(പരീക്ഷക്ക് പഠിക്കാൻ സമയം കിട്ടാൻ വിനോദങ്ങൾ ഒഴിവാക്കാൻ പറയുന്നത് പോലെ).
നല്ലൊരു ജീവിതത്തിനു എന്തെല്ലാം കാര്യങ്ങൾ ഉപേക്ഷിക്കണം എന്നു തീരുമാനിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നു ആശംസിക്കുന്നു.....
കുറിപ്പ്-ഉപേക്ഷിക്കാതെ എന്തെങ്കിലും നേടാൻ കഴിയില്ല....., എന്തെങ്കിലും നേടണം എങ്കിൽ നമ്മുടെ ആന്മാർത്ഥമായ പരിശ്രമം ഉപേക്ഷിക്കാനും പാടില്ല....



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Change your thoughts and you change your world-Norman Vincent Peale.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email