Choose your language

2 June 2021

// // Subscribe YOUTUBE Channel

Today's topic is about getting started



ഇന്നത്തെ വിഷയം തുടങ്ങി കിട്ടുക എന്നതിനെ കുറിച്ചാണ്.... എന്തെങ്കിലും കാര്യം നമ്മൾ ചെയ്യാൻ വൈകുന്നത് തുടങ്ങി കിട്ടാൻ വൈകുന്നത് കൊണ്ടാണ്.....(മിടുക്കൻ ലിജോക്ക് കാര്യം അറിയാം) ഒരു സ്റ്റേജിൽ പരിപാടി തുടങ്ങാതെ കയ്യടിക്കാൻ പറ്റില്ലല്ലോ, അല്ലെങ്കിൽ പിന്നെ കയ്യിൽ വല്ല കൊതുകും വന്നിരിക്കണം.....(തമാശ ആയിരിക്കും അല്ലേ ഉദ്ദേശിച്ചത്) നമ്മുടെ കയ്യിൽ ഒരു കൊതുക് വന്നിരുന്നാൽ, ഹായ് കൊതുകേ നിനക്ക് സുഖമാണോ എന്നൊന്നും ആരും ചോദിക്കാറില്ല (ഇനിയിപ്പം കൊതുകിനു ആ ഭാഷ മനസ്സിൽ ആവാഞ്ഞിട്ടാണോ എന്നറിയില്ല കേട്ടോ), എന്തായാലും അധികം വൈകാതെ കയ്യടിക്കും......(കൊതുകിനും വേണമെങ്കിൽ കയ്യടിക്കാം അല്ലോ) പ്രിയമുള്ളവരേ നമ്മുടെ കയ്യടിയിൽ കൊതുകിന്റെ ജീവൻ നഷ്ടപ്പെടുകയാണ്..... കൊതുകിനു നമ്മളോട് ദേഷ്യം കാണില്ല...... അത് ചെയ്യുന്നത് അതിന്റെ ജോലിയാണ്..... പക്ഷെ നമ്മൾ ചെയ്യുന്നതോ അതിനെ നശിപ്പിക്കുകയാണ്...... നമ്മൾ ചെയ്യുന്നത് കൊതുക് നമ്മളെ അസ്വസ്ഥതപെടുത്തുന്നത് കൊണ്ടാണ്.... നമ്മളെ അസ്വസ്ഥത പെടുത്തുന്ന കാര്യങ്ങളിൽ നമ്മൾ വൈകാതെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാറുണ്ട്.......(പലരും പിന്നീട് ചെയ്തത് ഓർത്തു ദുഖിക്കാറുമുണ്ട്) പലരും പറയുന്നത് കേട്ടിട്ടുണ്ട്..... ഒന്ന് സ്റ്റാർട്ട്‌ ആയി കിട്ടിയാൽ മതി എന്ന്......... എന്റെ വിട്ടിൽ പണ്ട് ഒരു ബൈക്ക് മഴയും വെയിലും കൊണ്ട് നശിച്ചു പോകുകയായിരുന്നു(അതെന്തായാലും നന്നായി, വെള്ളം അടിച്ചിട്ടല്ലല്ലോ .....) എനിക്ക് ആ ബൈക്ക് എടുക്കാൻ അനുവാദം ഇല്ല(ആരും എന്നോട് എടുക്കരുത് എന്ന് പറഞ്ഞിട്ടില്ല, ഞാൻ സ്വയം തീരുമാനിച്ചതാണ് എനിക്ക് ആ വണ്ടി എടുക്കാൻ അനുവാദം ഇല്ല എന്ന്) (എനിക്ക് വേണ്ടി വാങ്ങിച്ചതല്ല ആ ബൈക്ക് , ഞാൻ എന്റെ സ്വന്തം ആണെങ്കിൽ മാത്രമേ സാധാരണ ഉപയോഗിക്കാറുള്ളു, അതുകൊണ്ട് സ്വന്തം എന്ന് പറയാൻ എനിക്ക് ബൈക്ക് ഇല്ല, പക്ഷെ ഇപ്പോൾ ആ ബൈക്ക് ഓണർ പേര് എന്റേതാണ്). ഒരു ദിവസം ഞാൻ ആ ബൈക്ക് കൊണ്ട് വന്നു പെട്രോൾ അടിച്ചു സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല..... എല്ലാവരും പറഞ്ഞു നിന്നെക്കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ കഴിയില്ല എന്ന്..... പക്ഷെ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു..... ഒടുവിൽ ഞാൻ ആ പരിശ്രമത്തിൽ വിജയിച്ചു.... പിന്നീട് ആ വണ്ടി എന്റെ സന്തത സഹചാരി ആയി മാറി..... അന്ന് ഞാൻ അങ്ങനെ ഒരു തുടക്കം ആ വണ്ടിയിൽ ചെയ്തില്ല എങ്കിൽ ഇന്ന് ഒരു പക്ഷെ ആ വണ്ടി തുരുമ്പ് വിലക്ക് വിൽക്കേണ്ടി വന്നേനെ......എത്ര രൂപക്ക് വാങ്ങിച്ച വണ്ടിയാണ് ഇതുപോലെ നമ്മളുടെ ശ്രദ്ധ കുറവ് കൊണ്ട് നമ്മുടെ ചുറ്റിലും നശിച്ചു പോയി കൊണ്ടിരിക്കുന്നത്...... (ഒന്ന് ശ്രദ്ധിച്ചാൽ നമ്മൾക്ക് അവ ഒത്തിരി നാളും കൂടെ ഉപയോഗിക്കാം) എന്നേ സംബന്ധിച്ചിടത്തോളം ഞാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ശ്രദ്ധിച്ചു സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് നിർബന്ധം ഉള്ള ആളാണ്. വണ്ടികളെ നമ്മൾ എത്രത്തോളം സ്നേഹിക്കാമോ അവയും നമ്മളെ അത്രത്തോളം സ്നേഹിക്കും എന്നൊരു തിരിച്ചറിവ് ഉണ്ട്(പിന്നെ വണ്ടി പണിയാൻ കയ്യിൽ പണം ഇല്ല എന്നുള്ള തിരിച്ചറിവും ഇടയ്ക്കു ഇടയ്ക്ക് ഉണ്ടാവാറുണ്ട്....) പലരും ചോദിക്കാറുണ്ട് നീ എന്തിനാണ് ഒത്തിരി പണം ആവശ്യമില്ലാതെ വണ്ടിക്കായി ചിലവാക്കുന്നത് എന്ന് അന്നേരം ഞാൻ പറയുന്നത് ആവശ്യം ഇല്ലാതെ ഒരു രൂപ പോലും ഞാൻ ചിലവാക്കാറില്ല എന്നാണ്..... നമ്മളിൽ പലരും പൈസ ലാഭത്തിനായി പല കുറുക്ക് വഴികളും ഉപയോഗിക്കാറുണ്ട്...... ടയർ വാങ്ങിക്കുമ്പോൾ ഒറിജിനൽ ടയർ വാങ്ങിക്കണം എന്ന് പറഞ്ഞു കേൾക്കാറുണ്ട്, മോശം ടയർ, അല്ലെങ്കിൽ സെക്കന്റ്‌ ക്വാളിറ്റി ടയർ വാങ്ങിച്ചു ഇട്ടു കഴിഞ്ഞാൽ വണ്ടിക്ക് പ്രശ്നം ആവുന്നതിനു പുറമെ ഇൻഷുറൻസ് കിട്ടാൻ തടസ്സം നേരിടും എന്നും പറഞ്ഞു കേട്ടിട്ടുണ്ട്..... നമ്മിൽ പലരും, ആരെങ്കിലും തുടങ്ങി കിട്ടാൻ ആഗ്രഹിക്കുന്നവരാണ്.... ഒരാൾ ഒരു കട തുടങ്ങി വിജയിച്ചു എന്നറിഞ്ഞാൽ ഉടനെ തൊട്ടടുത്തു അതുപോലെയുള്ള കടകൾ വന്നു കൊണ്ടിരിക്കും..... 21-മത്തെ വയസ്സിൽ അന്ധൻ ആയ ഒരു വൻ ഒരു കൊടുമുടി കയറി വിജയിച്ച ചരിത്രമുണ്ട്.... അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് പ്രചോദനം ആയത് ഇതിന് മുൻപ് തന്നെപോലെ അന്ധൻ ആയ ഒരാൾ ഈ കൊടുമുടി കയറിയതാണ് എന്നതാണ്..... വലിയൊരു വാഹനം ഓടിക്കുന്ന ഒരു പെൺകുട്ടി, അവൾക്ക് പ്രചോദനം ആയത് അവളുടെ അച്ഛൻ ആയിരുന്നു. അവൾ അങ്ങനെ വലിയൊരു വാഹനം ഓടിച്ചപ്പോൾ അതൊരു തുടക്കം ആയിരുന്നു.....ഒത്തിരി അധികം പെൺകുട്ടികൾക്ക്.... ഒരാൾ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു ഒരിക്കൽ ഒരാൾ 3 വട്ടം പരിശ്രമിച്ചു പരാജയപ്പെട്ടപ്പോൾ, അവിടെ വന്ന വിജയിച്ച ആളെ കണ്ടു സംസാരിച്ചു അന്നേരം അദ്ദേഹം പറഞ്ഞത് അയാൾ വിജയിച്ചത് 7-മത്തെ പരിശ്രമത്തിൽ ആണെന്ന്, അതിൽപിന്നെ ഇത് കേട്ട വ്യക്തി വിജയം വരെ പരിശ്രമിക്കാൻ ഉള്ള തയ്യാറെടുപ്പ് ആയിരുന്നു പിന്നീട് നടത്തിയത് എന്ന് , പിന്നീട് ഒടുവിൽ അയാൾ വിജയം നേടുകയും ചെയ്തുവെന്ന് .......ഒരു പക്ഷെ നേരത്തെ വിജയിച്ച ആളുടെ ഒരു വാക്ക് ഇയാൾ കേട്ടില്ല എങ്കിൽ പിന്നീട് ഒരു വിജയവും പടുത്തുയർത്താൻ കഴിഞ്ഞെന്ന് വരില്ലായിരുന്നു..... ഞാൻ ഇവിടെ എഴുതിയത് ഒരു തുടക്കം മാത്രമാണ്, ഇവിടെയുള്ള എല്ലാവർക്കും എഴുതാൻ കഴിയട്ടെ എന്നേക്കാൾ മനോഹരമായി.....പല വിധ തടസ്സങ്ങളും ഇതിനിടയിൽ വന്നു ചേരാം, എന്നാൽ പോലും ഉള്ളിൽ ഒരു ഉറച്ച തീരുമാനം വേണം, ഞാൻ വിജയിച്ചിട്ടേ അടങ്ങുള്ളൂ എന്ന്..... പലരും എന്നോട് ആവർത്തിച്ചു ആവർത്തിച്ചു പറയുന്ന കാര്യമാണ് "ചുരുക്കി എഴുതുക, ചുരുക്കി എഴുതുക" എന്നത്..... പക്ഷെ ഞാൻ എഴുതുന്ന കാര്യങ്ങൾ എന്റെ അനുഭവങ്ങളാണ് അത് വായിക്കുന്നവർക്ക് വ്യക്തമാകണം, വായനക്കാർക്ക് അത് മനസ്സിലാകണം, അതിന് എനിക്ക് കാര്യങ്ങൾ വിശദമായി എഴുതേണ്ടതായി ഉണ്ട്..... ഒരു സിനിമ എടുക്കുമ്പോൾ 2മണിക്കൂർ എങ്കിലും എടുക്കാറില്ലേ(ഇപ്പോൾ പലരും പറയും 40മണിക്കൂർ എടുത്തത് ആയിരിക്കും 2 മണിക്കൂർ ആക്കിയത് എന്നൊക്കെ,40മണിക്കൂർ ആണെങ്കിൽ ആരും സിനിമ കാണാൻ മിനക്കേടില്ല എന്നൊക്കെ), ആരും 10മിനിറ്റ് കൊണ്ട് സിനിമ എടുക്കാറില്ലല്ലോ അങ്ങനെ കണ്ടാൽ നമ്മൾക്ക് ഒരു നല്ല അനുഭവം ശരിക്കും കിട്ടണം എന്നില്ല...... പലരും വായിക്കാൻ ബുദ്ധിമുട്ടുന്നത് വായന ഒരു ശീലം അല്ലാത്തത് കൊണ്ടാകാം....... അല്ലെങ്കിൽ ഒട്ടും വായിക്കാൻ സമയം ഇല്ലാത്തവർ ആയത് കൊണ്ടാകാം...... എനിക്ക് ഞാൻ പറയാൻ ഉദേശിച്ചത്‌ പുർത്തിയാക്കിയാൽ മാത്രമേ തൃപ്തി വരുള്ളൂ...... ആരെങ്കിലും തുടങ്ങി വെച്ചാൽ സഹായിക്കാൻ ഒത്തിരി ആളുകളുണ്ട് നമ്മളുടെ ചുറ്റിലും, നമ്മൾ ഒന്നും തുടങ്ങാതെ ഇന്ന് വരെ ആരും സഹായിച്ചത് വളരെ കുറവാണ്..... എന്നേ ഒന്ന് സഹായിക്കണേ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞവർക്ക് ഇന്ന് വരെ സഹായം കിട്ടാതെ പോകില്ല എന്നാണ് എന്റെ ഒരു വിശ്വാസം..... നമ്മൾ ജീവൻ നഷ്ടപ്പെടുത്തി പോകുന്നതിനു മുൻപ് എന്തെങ്കിലും കാര്യങ്ങൾ മനുഷ്യർക്ക് നന്മയായി ചെയ്യണം എന്ന്......ഇന്നിപ്പോൾ ഒത്തിരി ആളുകൾ തിരിച്ചറിയാൻ തുടങ്ങി..... നമ്മളെക്കുറിച്ചു ആളുകൾ നല്ലത് പറയേണ്ടത് മരിച്ചു കഴിഞ്ഞിട്ടല്ല ജീവിച്ചിരിക്കുമ്പോൾ തന്നെ ആണെന്ന്..... അങ്ങനെ ആണെങ്കിൽ എനിക്ക് ഇനി മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ മുന്നോട്ട് ഒത്തിരി ദുരം ഇനിയും സഞ്ചരിക്കേണ്ടി ഇരിക്കുന്നു..... നിങ്ങൾ ഓരോരുത്തരും ആണ് എനിക്ക് വെളിച്ചം ആകേണ്ടത്, നിങ്ങളിലൂടെയാണ് മറ്റുള്ളവർ വെളിച്ചം കാണേണ്ടത്..... നിങ്ങൾ ഒന്ന് തുടങ്ങാൻ ആഗ്രഹിക്കുകയാണ് ഇവിടെ ഉള്ള എല്ലാവരും...... നിങ്ങൾക്ക് തുടങ്ങാൻ ഉള്ള പ്രയാസം മാത്രമേ ആദ്യം കാണുള്ളൂ..... അത് ഒരിക്കലും വലിയൊരു കാര്യം അല്ല, നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നൊരു ഉത്തമവിശ്വാസം നിങ്ങൾക്ക് ഉണ്ടാകട്ടെ..... "മറ്റുള്ളവരുടെ അത്രയും കഴിവ് എനിക്കില്ല, പലതരത്തിലുള്ള കുറവുകൾ എനിക്ക് ഉണ്ട്, ആളുകൾ എന്നേ കളിയാക്കുമോ" എന്നിങ്ങനെ നുറു ആയിരം ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ വരും, അതിനെ എല്ലാം പൊരുതി എനിക്ക് നേടിയെടുക്കാൻ കഴിയും എന്നൊരു ദൃഢപ്രതിജ്ഞ എടുത്തു നമ്മളുടെ ഓരോരുത്തരുടെയും കർമ്മങ്ങൾ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.... കുറിപ്പ്-സമയം ഉള്ളവർ വായിച്ചാൽ മതി, ഇത് തുടക്കം മുതൽ വായിച്ചാൽ ആണ് ഞാൻ പറഞ്ഞത് എന്താണ് എന്ന് ശരിക്കും മനസ്സിൽ ആവുള്ളു, അപ്പോൾ എല്ലാം വായിക്കാൻ ഉള്ള ഒരു തുടക്കം ആകട്ടെ എന്റെ ഈ ഒരു പോസ്റ്റ്‌......അതുപോലെ നിങ്ങൾ ഓരോരുത്തർക്കും ലോകത്തോട് വിളിച്ചു പറയാൻ ഉള്ളതും(എനിക്ക് വട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയണ്ട കാര്യം ഇല്ല കേട്ടോ)



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The most difficult thing is the decision to act,the rest is merely tenacity-Amelia Earhart

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email