Choose your language

30 June 2021

// // Subscribe YOUTUBE Channel

Today's topic is about pacification



ഇന്നത്തെ വിഷയം സമാധാനിപ്പിക്കുക എന്നതിനെക്കുറിച്ചാണ്..... ജീവിതത്തിൽ സമാധാനം ആഗ്രഹിക്കാത്തവർ ആരാണുള്ളത്
അങ്ങനെ ഒന്നും ഇതുവരെ ആഗ്രഹിച്ചില്ലെങ്കിൽ, ഇപ്പോഴെങ്കിലും ഇതിനെക്കുറിച്ച് വായിക്കാൻ തീരുമാനിച്ച നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾക്ക് തീർച്ചയായും സമാധാനം കിട്ടും 
മനുഷ്യന്റെ പ്രവൃത്തികളാണ് അവരുടെ ഓരോരുത്തരുടെയും സമാധാനത്തിന് നിദാനം..... നമ്മൾക്ക് സന്തോഷം കിട്ടാൻ എന്താണ് ചെയ്യേണ്ടത്....... ചെയുന്ന കാര്യങ്ങൾ നമ്മളിൽ സമാധാനം ഉളവാക്കണം...... ചില മാതാപിതാക്കൾ അവരുടെ മക്കൾ അടുത്തില്ലെങ്കിൽ സമാധാനം ആകില്ല എന്ന് പറഞ്ഞു കേൾക്കാറുണ്ട്......(നേരെ തിരിച്ചും പറയാറുണ്ട്......) നമ്മൾ എല്ലാവരും പല ആവശ്യങ്ങൾക്കുമായി വിട്ടിൽ നിന്നും മാറിനിൽക്കുന്നവരാണ്....... കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്ന വാർത്തയുണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് നല്ലൊരു ജീവിതം കെട്ടിപടുക്കാൻ ശ്രമിച്ച വ്യക്തിയുടേത്...... ആ വ്യക്തിയുടെ ജീവിതത്തിൽ നഷ്ടങ്ങളും വേദനകളും ഉണ്ടായപ്പോൾ ആരാണ് ആ വ്യക്തിയെ സമാധാനിപ്പിച്ചത്..... മറ്റുള്ളവരെല്ലാം ആ വ്യക്തിയെ ഒറ്റപ്പെടുത്തിയപ്പോഴും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള പ്രേരക ശക്തി എന്തായിരുന്നു...... ഇന്ന് നമ്മൾ പലരും ആ വ്യക്തിയെ തിരിച്ചറിയുന്നത് ആ വ്യക്തിയുടെ നേട്ടങ്ങൾ മൂലമാണ്....ഇല്ലായിരുന്നു എങ്കിൽ ആ വ്യക്തിക്ക് ഇന്നും പഴയത് പോലെ കഴിയേണ്ടി വന്നേനെ...... നമ്മുടെ ചുറ്റിലും എത്രയോ ആളുകളാണ് സമാധാനം നഷ്ടമായി ജീവിക്കുന്നവർ ഉള്ളത്....... നമ്മിൽ പലർക്കും അവരെയെല്ലാം പൂർണ്ണമായി സമാധാനിപ്പിക്കാൻ കഴിയില്ല..... എനിക്ക് കൊളെസ്ട്രോൾ കൂടി പോയി എന്ന് പറഞ്ഞിരുന്നുവല്ലോ, ഇന്നലെ ഞാൻ പോയി ടെസ്റ്റ് ചെയ്തു..... പരമാവധി 200 വരെയാണ് വരാൻ പാടുള്ളു പക്ഷെ എങ്കിൽ എനിക്ക് 220 വരെയായി...... എല്ലാവരും പറയുന്നു സാരമില്ല ഫുഡ് കണ്ട്രോൾ ചെയ്താൽ മതിയെന്ന്..... എന്തൊക്കെ ഫുഡ് ഒഴിവാക്കണം എന്ന് അറിഞ്ഞാലാണ് എനിക്ക് ഒരു വിധം സമാധാനം കിട്ടുള്ളു..... പിന്നെ ആ പറഞ്ഞ ഫുഡ് ഒഴിവാക്കി കഴിയുമ്പോൾ കുറച്ചു കൂടി സമാധാനം ആകും.... പിന്നെ എനിക്ക് പൂർണ്ണമായ ആരോഗ്യം കിട്ടിക്കഴിയുമ്പോൾ ശരിക്കും സമാധാനം ആകും...... ഇനി ബാക്കി ഉള്ളത് എന്റെ അസുഖം മാറിയെന്നു നിങ്ങളെ അറിയിക്കുമ്പോഴാണ്....... ഞാൻ എന്റെ അനുഭവം നിങ്ങളോട് പങ്കുവെക്കാതെ ഇരുന്നാൽ ഒരു പക്ഷെ നിങ്ങൾക്ക് സമാധാനം കിട്ടില്ല.......(ഉദാഹരണം പറഞ്ഞതാണ്....) ഒരു മനുഷ്യന് നേട്ടങ്ങൾ ഉണ്ടാകുന്നതിനൊപ്പം കോട്ടങ്ങളും ഉണ്ടാകും....... ലിജോക്ക് നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് ഉള്ളു....... പക്ഷെ ലിജോ കോട്ടങ്ങളെ നേട്ടങ്ങൾ ആക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്.....(ലിജോ മിടുക്കൻ ആയിട്ടില്ല ഇതുവരെ..... ആവാൻ ശ്രമിക്കുന്നു......) ആരെല്ലാം നിങ്ങളെ ഉപേക്ഷിച്ചാലും വെറുത്താലും സ്വന്തം വ്യക്തിത്വത്തെ സ്നേഹിക്കുക......സ്വന്തം മനസാക്ഷി നമ്മളെ കുറ്റപ്പെടുത്താത്തിടത്തോളം കാലം നമ്മൾക്ക് സമാധാനം കിട്ടും..... കഴിഞ്ഞ കാലങ്ങളിൽ നമ്മുടെയൊക്കെ ജീവിതങ്ങളിൽ എന്തും സംഭവിച്ചുകൊള്ളട്ടെ, പലരുടെയും ജീവിതങ്ങളിൽ മറ്റുള്ളവരാൽ മുറിവേറ്റവർ ഉണ്ടാകാം..... ആ മുറിവ് ഇന്നും നമ്മളിൽ ഉണങ്ങാതെ അവശേഷിക്കുന്നു എങ്കിൽ നമ്മൾക്ക് മുന്നോട്ട് അത്രയും സമാധാനം ആണ് നഷ്ടം ആകുക...... ഓർക്കുക സമാധാനം വേണ്ടത് നമ്മൾക്കാണ്..... നമ്മളിൽ സമാധാനം ഉണ്ടെങ്കിലാണ് മറ്റുള്ളവർക്കും കൊടുക്കാൻ കഴിയുകയുള്ളൂ..... കാർ ഓടിച്ചു കൊണ്ടിരുന്ന എന്റെ ഒരു സുഹൃത്ത് അവൻ പെട്രോൾ കാറിൽ അടിക്കുന്നു ഓടിക്കുന്നു ഇപ്പോൾ ഒരു കുഴപ്പവും കാറിനില്ലല്ലോ എന്നുള്ള ധാരണയിൽ മുന്നോട്ട് പോകുന്നു..... ഞാൻ അവനോട്, അവന്റെ സ്വന്തം കാറിന്റെ മുൻഭാഗം തുറക്കാൻ ആവശ്യപ്പെടുന്നു, അപ്പോഴാണ് എന്ന് തോന്നുന്നു അവൻ ആദ്യമായിട്ട് കാറിന്റെ മുൻഭാഗം തുറക്കുന്നത് എന്ന് തോന്നുന്നു.(അവനെക്കുറിച്ചുള്ള എന്റെ ധാരണ ശരിയല്ല...)...... ഞാൻ അവനെ കുറ്റപ്പെടുത്താൻ പോയില്ല...... ഞാൻ കാറിന്റെ എൻജിൻ റൂം പരിശോധിച്ചപ്പോൾ കാറിന്റെ കൂളന്റ് വളരെ അധികം മോശം അവസ്ഥയിൽ കാണപ്പെട്ടു..... പിന്നെ ഞാൻ അവനെ അതിന്റെ പോരായ്മകൾ പറഞ്ഞു കൊടുത്തു, അഴുക്ക് ആയി കിടക്കുന്ന കൂളാൻറ് മാറ്റി ആ സ്ഥാനത്തേക്ക് പുതിയൊരു കൂളാൻറ് നിറക്കുക എങ്കിൽ എൻജിൻ വളരെ സ്മൂത്ത് ആകും എൻജിന്റെ ലൈഫ് കൂടും..... പിന്നെ അതുമാറ്റാൻ നിസ്സാര ചിലവ് വരുള്ളൂ എന്ന് പറഞ്ഞപ്പോളാണ് കൂടുതൽ സമാധാനം ആയത്...... നാളെ ഒരിക്കൽ അവൻ കൂളാൻറ് മാറ്റാതെ മുന്നോട്ട് പോയാൽ എൻജിനിൽ തുരുമ്പ് വന്നു പണി ആകും അതൊഴിവാക്കാൻ ഇപ്പോഴേ മാറ്റുന്നതാണ് നല്ലത് എന്ന് ബോധ്യമായി...... ഇങ്ങനെ എനിക്ക് അവനോട് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞത് എന്റെ കാറിൽ ഇത്രയും അവസ്ഥ അല്ലെങ്കിൽ ഇതിനേക്കാൾ മോശം അവസ്ഥ ഉണ്ടായപ്പോൾ ഞാൻ കൂളിന്റ് മാറ്റിയത് കൊണ്ടാണ്...... അത് മാറ്റിയതിനു ശേഷം ഉള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്..... ഞാൻ ഒരു ഓട്ടോ മെക്കാനിക്കൽ വ്യക്തി അല്ലെങ്കിൽ കൂടിയും നമ്മൾക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ അവനുമായി പങ്കുവെച്ചത്...... ഇന്ന് അവൻ എന്നോട് നന്ദി പറയുന്നു, അങ്ങനെ ഒരു അറിവ് അവനോട് പങ്കുവെച്ചതിനു, എനിക്ക് വേണമെങ്കിൽ കണ്ടിട്ടും കണ്ടില്ല എന്നൊരു രീതിയിൽ ഇരിക്കാമായിരുന്നു, അവന്റെ സമാധാനം നഷ്ടപ്പെടുത്തേണ്ടതില്ലായിരുന്നു...... എന്റെ മുൻപിൽ ഇപ്പോൾ കണ്ടത് തിരുത്തി കൊടുത്തില്ലെങ്കിൽ നാളെ ഒരിക്കൽ അവനു കൂളാൻറ് മാറ്റാൻ കഴിയാതെ,ആരും അവനു പറഞ്ഞു കൊടുക്കാതെ ഇരുന്നാൽ നാളെ അവന്റെ സമാധാനം നഷ്ടം ആകുന്നത് എനിക്ക് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഒരു സമാധാനക്കേട് ഉണ്ടാവും, അതൊഴിവാക്കാനാണ് ഇപ്പോൾ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ട് വകവെക്കാതെ ഞാൻ എന്റെ അനുഭവം അവനു പറഞ്ഞു കൊടുത്തത്........ നമ്മുടെ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം...... വേറെ ആരും വിചാരിച്ചാൽ സമാധാനം കൊണ്ട് വരാൻ കഴിയില്ല (സമാധാനം എന്ന് പറയുന്നത് നമ്മൾക്ക് ഫ്ലൈറ്റിൽ കൊണ്ട് വരാൻ പറ്റുന്ന സാധനം ഒന്നും അല്ലല്ലോ...... ) പരീക്ഷയിൽ തോറ്റു, ബിസിനസ് പരാജയപ്പെട്ടു, പ്രണയം പരാജയമായി, നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ വഴക്ക് പറഞ്ഞു അങ്ങനെ എന്തെല്ലാം കാരണങ്ങളാണ് നമ്മുടെ സമാധാനം നഷ്ടം ആക്കുന്നത്....... നമ്മൾക്ക് ഒരിക്കൽ നഷ്ടം ആയ സമാധാനം തിരിച്ചു കൊണ്ട് വരാൻ ഒത്തിരി കഷ്ടപ്പെടേണ്ടതുണ്ട്....... നഷ്ടങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലായിരിക്കും പക്ഷെ എങ്കിൽ സമാധാനം തിരിച്ചെടുക്കാൻ കഴിയും നമ്മൾ ആന്മാർഥമായി ശ്രമിച്ചാൽ മതി..... പണ്ടൊരിക്കൽ ഞാൻ കണ്ട ഒരു സിനിമയിൽ പ്രണയിച്ച പെണ്ണിനെ നഷ്ടപ്പെട്ടതിൽ വളരെ അധികം ദുഖിതനായ ഒരു യുവാവ് ഉണ്ടായിരുന്നു(നായകൻ), ആ കഥയിലെ നായകനും രണ്ട് സുഹൃത്തുമാണ് പ്രധാന വേഷത്തിൽ ഉള്ളത്. നായകൻ പ്രണയിച്ച കാമുകിക്ക് മുൻപിൽ നായകൻ റോസാ പൂവ് കൊടുത്തു കൊണ്ടുള്ള പ്രണയം തുറന്നു പറയുന്ന രംഗം ആണ് ഇവർ മൂന്നുപേരും കൂടി തലേദിവസം തീരുമാനിച്ചു പിരിഞ്ഞത്, എന്നാൽ ഇതിലൊരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട്, അവർ മൂന്നുപേരും പങ്കെടുത്ത ചർച്ചക്ക് ശേഷം പറയുകയാണ് നായകന് അവളെ ഇഷ്ടം അല്ല എന്ന് (കഥയിൽ വില്ലനായി മാറുന്ന വ്യക്തിയോട്), അതുകൊണ്ട് നീ അവൾക്ക് റോസാപൂവു കൊടുത്തു ഇഷ്ടം പറയണം എന്ന്, വില്ലൻ വിചാരിച്ചത് തന്റെ പ്രിയപ്പെട്ട സുഹൃത്ത് പറഞ്ഞത് സത്യം ആണെന്ന് നായകന് അവളെ ഇഷ്ടം അല്ല എന്ന് കരുതി. പിന്നീട് നായകനും വില്ലനും തമ്മിൽ കാമുകിയുടെ കാര്യത്തിൽ തമ്മിൽത്തല്ലു ഉണ്ടായപ്പോഴാണ് ഇവരുടെ രണ്ട് പേരുടെയും സുഹൃത്ത് ഒപ്പിച്ച 8ന്റെ പണിയാണെന്ന് മനസ്സിലായത്, പിന്നീട് നായകന് സമാധാനം ആകുന്നത് വില്ലന്റെയും കാമുകിയുടെയും സംസാരം നേരിൽ കണ്ടു ആണ്..... ഇതൊരു സിനിമ കഥയാണ് എങ്കിലും നമ്മൾക്ക് വേണമെങ്കിൽ എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ സമാധാനിക്കാനുള്ള വക ഉണ്ടാകും.... ഭക്ഷണം കഴിച്ചാൽ നമ്മൾക്ക് സമാധാനം കിട്ടും അതുപോലെ നമ്മൾ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചാൽ ബാക്കിയുള്ളവർക്ക് മനസമാധാനം കിട്ടും, ഇല്ലെങ്കിൽ അവർക്ക് അത്രയും ജോലി ഭാരം കൂടും, നമ്മൾ തീരുമാനിക്കുക നമ്മളുടെ ഭാഗത്തു നിന്നുള്ള ചെറിയ പരിശ്രമം പോലും നമ്മുടെ ചുറ്റിലും ഉള്ള ആളുകൾക്ക് എത്രമാത്രം സമാധാനം നൽകുന്നത് ആയിരിക്കണം എന്ന്..... അപ്പോൾ ശരി ലിജോ ഇവിടെ നിന്നും തല്ക്കാലം വിടപറയുന്നു.....(കുറച്ചു പേർക്ക് എങ്കിലും ഇപ്പോൾ സമാധാനം കിട്ടി കാണും എന്ന് പ്രതീക്ഷിക്കുന്നു) അത് പറയണ്ട താമസം ലിജോക്ക് സമാധാനിക്കാൻ ഉള്ള വക എത്തി കേട്ടോ...... അത് മറ്റൊന്നും അല്ല...... എണ്ണ കൂടിയ ഫുഡ് ഒഴിവാക്കിയാൽ മതിയെന്ന്..... അതായത് വറുത്തത്, പൊരിച്ചത്, മെഴുക്കു പുരട്ടിയത് (തിരിയുടെ മെഴുക് പുരട്ടുന്നത് അല്ല കേട്ടോ ഉദ്ദേശിച്ചത്) അങ്ങനെയൊക്കെ ഒഴിവാക്കിയാൽ മതി എന്ന്..... ഇനി ലിജോ മേല്പറഞ്ഞത് ഉപേക്ഷിക്കാൻ തീരുമാനിച്ചു, ലിജോക്ക് സമാധാനം കിട്ടാനും, ലിജോയെ കുറിച്ച് ഓർക്കുമ്പോൾ മറ്റുള്ളവർക്ക് സമാധാനം ഉണ്ടാകാനും...... ഉള്ള സമാധാനം ആരും കളയരുത്..... ഇപ്പോൾ സമാധാനം കിട്ടിയാൽ അതൊരു ഭാഗ്യം ആയി കരുതുക..... ഒത്തിരി ആളുകൾ സമാധാനം കിട്ടാതെ വിഷമിക്കുന്നവരുണ്ട് എന്നത് നമ്മൾ മറന്നു കൂടാ...... എല്ലാവർക്കും സമാധാനം ഉണ്ടാകുവാനും മറ്റുള്ളവർക്ക് സമാധാനം പകർന്നു നൽകുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു..... ആരുടെയും ജീവിതത്തിൽ സമാധാനം പെട്ടെന്ന് ഉണ്ടാവില്ലായിരിക്കും പക്ഷെ എങ്കിൽ സമാധാനത്തിനു ഒരു ജീവന്റെ വിലയുണ്ട്.......ജീവൻ നിലനിർത്താൻ സമാധാനം നമ്മൾക്ക് ആവശ്യമാണ്..... മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന രീതിയിൽ സമാധാനം നൽകുക..... കുറിപ്പ് -ജീവിതം സന്തുഷ്ടമാകുന്നത് എത്ര സമ്പന്നൻ ആണെന്നതിലല്ല, ഉള്ളതിൽ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്നതിലാണ്...... ഇക്കരെ നിന്നാൽ അക്കരെ പച്ച ആണെന്ന് തോന്നും അവിടെ ചെല്ലുമ്പോൾ ആ ധാരണകൾ മാറും ...... നമ്മുടെയൊക്കെ തീരുമാനങ്ങൾ വളരെ ഏറെ വിലപ്പെട്ടതാണ്. നമ്മുടെ സമാധാനത്തിന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സമാധാനത്തിന് ചില ഇഷ്ടങ്ങൾ ഉപേക്ഷിച്ചേ മതിയാവു.... ഇപ്പോൾ ചിലപ്പോൾ വേദന ഉളവായേക്കാം എങ്കിലാണ് നാളെ നമ്മൾക്ക് സമാധാനം ഉള്ളൊരു ജീവിതം കെട്ടിപടുക്കാൻ കഴിയും......



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I alone cannot change the world,but I can cast a stone across the water to create many ripples-Mother Teresa.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email