Choose your language

1 July 2021

// // Subscribe YOUTUBE Channel

Today's topic is to find relief

 

ഇന്നത്തെ വിഷയം ആശ്വാസം കണ്ടെത്തുക എന്നതാണ്.....

എങ്ങനെയാണ് ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയുക......

ബുദ്ധിമുട്ട് ഉണ്ടാവില്ലെങ്കിൽ, സങ്കടങ്ങൾ ഉണ്ടാവില്ലെങ്കിൽ, വേദനകൾ ഉണ്ടാവില്ലെങ്കിൽ, കുറവുകൾ, പരാതികൾ, കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ അങ്ങനെ നുറായിരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഇല്ലാതെ ആയാൽ ഒരു ആശ്വാസം ആയേനെ......(ലിജോക്ക് ഇപ്പോൾ ഭയങ്കര ആശ്വാസം ഉണ്ട്...... ഇപ്പോൾ എങ്കിലും ഇതേ കുറിച്ച് പറയാൻ കഴിഞ്ഞല്ലോ.....)

മനുഷ്യന് വിഷമം വരുമ്പോൾ അതിൽ നിന്നും കരകയറാൻ ഒത്തിരി വഴികൾ അന്വേഷിക്കാറുണ്ട്......

ചില ആളുകൾക്ക് മറ്റുള്ളവരുടെ വാക്കുകൾ ആണ് ആശ്വാസം നൽകുന്നത് എങ്കിൽ മറ്റു ചിലർക്ക് മരുന്ന് ആയിരിക്കാം ആശ്വാസം നൽകുക.....

അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായം ആയിരിക്കാം......

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിച്ച വ്യക്തികൾ പലപ്പോഴും മരണത്തിൽ ആശ്വാസം കണ്ടെത്തുന്നത് കണ്ടിട്ടുണ്ട്.....(തെറ്റായിട്ടുള്ള തീരുമാനം...)

നമ്മൾ എല്ലാവരും ഒരു നാൾ മരിക്കും അതിപ്പോൾ നമ്മൾ എത്ര സമ്പന്നതയിൽ ജീവിച്ചാലും എത്ര ദാരിദ്രത്തിൽ ജീവിച്ചാലും......

നമ്മൾ മറ്റുള്ളവരെ ഒത്തിരി അധികം വിശ്വസിക്കുന്നവരാണ്, അവരുടെ ഭാഗത്തു നിന്നും ഒരു പക്ഷെ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ നമ്മൾ അവരെ വെറുക്കാറുണ്ട്...... പിന്നീട് ഒരിക്കലും വ്യക്തിയെ നമ്മൾക്കു പഴയത് പോലെ സ്നേഹിക്കാൻ കഴിയുന്നില്ല എന്ന് പലരിൽ നിന്നും പരാതികൾ പറഞ്ഞു കേൾക്കാറുണ്ട്.......

പല ആളുകളുമായി സംസാരിക്കുമ്പോൾ അവരിൽ പലരും പറയുന്ന ഒരു കാര്യം ഉണ്ട് അവർ വളരെ സെൻസിറ്റീവ് ആണ്, ഇമോഷണൽ ആണ്, ദേഷ്യക്കാരി/ദേഷ്യക്കാരൻ ആണ്, പൊസ്സസ്സീവ് ആണ്,ആരോടും കുട്ടു കൂടാൻ പറ്റാത്ത പ്രകൃതമാണ് എന്നൊക്കെ .......(ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ഇതൊക്കെ എന്താണ് എന്ന് സ്വയം മനസ്സിലാക്കാനുള്ള ബോധം ലിജോക്ക് ഉണ്ടോ എന്ന്.....)

മനുഷ്യന് ദാഹിക്കുമ്പോൾ വെള്ളവും വിശക്കുമ്പോൾ ഭക്ഷണവും വേണം...... എന്നാൽ മനുഷ്യന് എപ്പോഴും കൂടെ കൂടെ വെള്ളവും ഭക്ഷണവും ആവശ്യമില്ലാതാനും.......

നമ്മുടെ ശരിരം നമ്മളോട് ആവശ്യപ്പെടും ഓരോ സമയങ്ങളിലും, സമയങ്ങളിൽ അവ ലഭിച്ചെങ്കിലാണ് ആശ്വാസം കിട്ടുകയുള്ളു.......

ദാഹിക്കുന്നവന് വെള്ളം കിട്ടുമ്പോൾ ആശ്വാസം കിട്ടുന്നത്, അവന്റെ ദാഹം തിരുന്നത് കൊണ്ടാണ്...... പക്ഷെ ആശ്വാസം എത്ര നേരം നിലനിൽക്കും കുറച്ചു സമയം കഴിഞ്ഞാൽ വിണ്ടും ദാഹിക്കും......

ചില വ്യക്തികൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ചാലാണ് ആശ്വാസം കണ്ടെത്താൻ കഴിയുന്നത് എങ്കിൽ, മറ്റു ചില വ്യക്തികൾക്ക് പരിക്ഷ ഒന്ന് പാസ്സായി കിട്ടിയാൽ മതി......

നമുക്ക് വേണ്ടപ്പെട്ടവർ നമ്മളിൽ നിന്ന് വേർപെട്ട് പോയിട്ടുണ്ടെങ്കിൽ സങ്കടങ്ങൾ ഉണ്ടാവാനുള്ള കാരണം നമ്മൾക്ക് ഇനി വിഷമങ്ങൾ വരുമ്പോൾ ആശ്വാസം കിട്ടാൻ ഒരു മാർഗം അടഞ്ഞു പോയതുകൊണ്ടാണ്......

ആരൊക്കെ എത്രയൊക്കെ നമ്മളെ സ്നേഹിച്ചാലും നമ്മുടെ മനസ്സിൽ ഒരു ശുന്യത അനുഭവപ്പെട്ടേക്കാം.....

മനസ്സിൽ സ്നേഹം നിറക്കുക എങ്കിൽ വ്യക്തിക്ക് സ്വയം ആശ്വാസം കണ്ടെത്താൻ കഴിയും.......

നമ്മൾ നമ്മളെത്തന്നെയാണ് മറ്റുള്ളവരേക്കാൾ അധികമായി സ്നേഹിക്കേണ്ടത്......

ആരൊക്കെ നമ്മളെ കുറ്റപ്പെടുത്തിക്കോട്ടെ, വിഷമിപ്പിച്ചോട്ടെ അതിനെയൊക്കെ തരണം ചെയ്യാൻ നമ്മുടെ സ്നേഹം നിറഞ്ഞ മനസ്സിന് ആകും......

ഒരു വ്യക്തിക്ക് ഒരു പക്ഷെ ഭർത്താവിൽ/ഭാര്യയിൽ നിന്നും പ്രതീക്ഷിച്ച സ്നേഹം കിട്ടിയെന്ന് വരില്ല.....

ഒരു പക്ഷെ സ്വന്തം മാതാപിതാക്കളിൽ നിന്നും പ്രതീക്ഷിച്ച സ്നേഹം കിട്ടിയെന്ന് വരില്ല(എല്ലാവരുടെയും കാര്യമല്ല കേട്ടോ).

ഇന്ന് പലരും സ്നേഹം കിട്ടാതെ അലയുകയാണ്......

സ്നേഹം എവിടെ ചെന്നാൽ കിട്ടും എന്ന് പറഞ്ഞു കൊടുക്കാൻ ആർക്കും കഴിയുന്നില്ല.....

പലരും ഒരു പക്ഷെ നമ്മളെ സ്നേഹിക്കുന്നതായി അഭിനയിച്ചേക്കാം, ചിലപ്പോൾ അമിതമായി സ്നേഹിച്ചേക്കാം......

അമിതമായി സ്നേഹം കിട്ടിയ വ്യക്തി, പെട്ടെന്ന് ഒരു ദിവസം സ്നേഹം നഷ്ടപ്പെടുമ്പോൾ പെട്ടെന്ന് കോപിക്കുകയോ, ഡിപ്രെഷൻ ആവുകയോ ചെയ്തേക്കാം.....

നിങ്ങളിൽ നിന്നും നഷ്ടം ആയ സ്നേഹം നിറക്കാൻ നിങ്ങൾ ഓരോരുത്തരും വിചാരിച്ചാലാണ് നടക്കുകയുള്ളു......(ലിജോക്ക് സ്നേഹം തീരുമ്പോൾ തീരുമ്പോൾ സ്നേഹം നിറച്ചു കൊടുക്കുന്ന പരിപാടി ഇല്ല......)

ഞാൻ നിന്നെ സ്നേഹിക്കുന്നു മാൻ കിടാവേ, ചക്കരെ, പൊന്നേ ഇങ്ങനെയൊക്കെ വാക്കുകൾ പറയാം എങ്കിലും അതെല്ലാം നിങ്ങൾക്ക് നഷ്ടം ആയ സ്നേഹത്തിനു പകരം ആകുമോ?.....

എത്രയോ വർഷങ്ങൾ പ്രണയിച്ചു സ്നേഹിച്ചു ജീവിച്ചവർ, പരസ്പരം ഉള്ള തെറ്റിദ്ധാരണയുടെ പേരിൽ ബന്ധങ്ങൾ അവസാനിപ്പിക്കുന്നു......

കാരണം അവരുടെ ജീവിതത്തിൽ നിന്നും സന്തോഷം നഷ്ടപ്പെടുന്നത് കൊണ്ടാണ്.....

അഭിപ്രായഭിന്നത ഉണ്ടാകുന്നു..... സൗന്ദര്യ പിണക്കം ഉണ്ടാകുന്നു അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.....

പ്രശ്നങ്ങൾ ഒക്കെയും സ്വയം ഉണ്ടാവുന്നതല്ല, നമ്മളായിട്ട് ഉണ്ടാക്കുന്നതാണ്......

പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ് കൈകൾ കുട്ടിമുട്ടിയാലേ ശബ്ദം ഉണ്ടാകുള്ളൂ.....

ഒരാൾ നമ്മളെ എത്ര മാത്രം കളിയാക്കികോട്ടെ, കുറ്റപ്പെടുത്തിക്കോട്ടെ, അവിടെയെല്ലാം തിരിച്ചു പ്രതികരിക്കാതെ മൗനം പാലിച്ചാൽ നമ്മുടെയൊക്കെ ജീവിതത്തിൽ വലിയൊരു ആശ്വാസം കണ്ടെത്താൻ കഴിയും....

മറ്റുള്ളവരെ എത്ര അധികം സ്നേഹിച്ചാലും അതെല്ലാം എത്ര നാൾ നമ്മളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പില്ല.....

എന്നാൽ നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മളെ തന്നെ സ്നേഹിക്കാൻ നമ്മൾക്ക് കഴിഞ്ഞാൽ അതിനേക്കാൾ വലിയൊരു ആശ്വാസം വേറെ ഇല്ല....

നമ്മുടെ സങ്കടങ്ങൾ കണ്ണിരായി ഒഴുകട്ടെ...... കണ്ണുകൾ തുടച്ചു കണ്ണാടിയിൽ നോക്കി പറയണം നമ്മൾ സൂപ്പർ ആണെന്ന്.... നമ്മൾക്ക് എന്തും നേരിടാൻ കരുത്തു ഉണ്ടെന്ന്.......

വിഷമങ്ങൾ ഉണ്ടെങ്കിൽ അതൊരിക്കലും നമ്മളെ എളുപ്പം വിട്ടുപോകില്ല, നമ്മൾ ആന്മാർഥമായി ശ്രമിക്കണം......

അതിനു നമ്മളെ സഹായിക്കാൻ നമ്മുടെ മനസ്സിനെ കഴിയു......

നുറു നുറു ചോദ്യങ്ങൾ വന്നാലും അതിനെല്ലാം ഉത്തരം നമ്മൾക്ക് കിട്ടും......

നമ്മുടെ മനസ്സിനെ ധൈര്യപ്പെടുത്തുക, ധൈര്യമായി മുന്നോട്ട് പോകുക......

ജീവിതം ക്ഷണികമാണ്...... ഇന്നെലെകൾ കടന്നുപോയി, അത് സൃഷ്ടിച്ച വേദനകളും അതോടൊപ്പം കടന്നുപോകണം.......

മറ്റുള്ളവരുടെ വാക്കുകൾ ഒരു പക്ഷെ നിങ്ങൾക്ക് ആശ്വാസം നൽകിയേക്കാം, അവർക്കെല്ലാം നിങ്ങളെ അശ്വസിപ്പിക്കാൻ പരിധിയും പരിമിതികളും ഉണ്ടെന്ന് മനസിലാക്കുക.....

ചുറ്റുമുള്ള എല്ലാത്തിനെയും സ്നേഹിക്കുക...... ആരും നമ്മളെ സ്നേഹിക്കുന്നില്ല എന്ന് തോന്നിയാലും പ്രപഞ്ചം നമ്മളെ സ്നേഹിക്കുന്നു എന്ന് ചിന്തിക്കുക........

എല്ലാവർക്കും ഉള്ളിൽ സ്നേഹം നിറച്ചു പരസ്പരം സ്നേഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ് -ആശ്വസിക്കാൻ കണ്ടെത്തുന്ന മാർഗങ്ങൾ നിങ്ങളിൽ എളുപ്പം ആന്മസംതൃപ്തി കൊണ്ട് വരില്ല..... അതിന് അതിന്റെതായ സമയം എടുക്കും...... അതുപോലെ അതിന്റെ സമയം കഴിഞ്ഞാൽ നമ്മളിൽ നിന്ന് ആശ്വാസം നഷ്ടപ്പെടുകയും ചെയ്യും......

നമ്മുടെ മനസ്സിനെ എപ്പോഴും സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും നിറക്കുക, ആശ്വാസം കണ്ടെത്താൻ ഇതിനേക്കാൾ വലിയൊരു വഴി എനിക്ക് നിങ്ങളോട് പറഞ്ഞു തരാൻ അറിയില്ല(ലിജോക്കും കാണുമല്ലോ കുറവുകളും പോരായ്മകളും)......

ആരോടും ദേഷ്യവും വെറുപ്പും സങ്കടവും വെച്ചു പുലർത്താതെ ഇരിക്കുക, നിങ്ങൾക്ക് ഓരോരുത്തർക്കും നിമിഷം തൊട്ട് എത്ര എത്ര നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുക ......

നല്ല നല്ല കാര്യങ്ങൾ ചെയ്യുക, ഒരു സമയം പോലും വിഷമിച്ചിരിക്കില്ല എന്ന് ദൃഢമായ തീരുമാനം എടുക്കുക.....

നാളെകൾ നിങ്ങൾ ഓരോരുത്തർക്കും സന്തോഷിക്കാൻ കഴിയും, നിങ്ങളുടെ സന്തോഷം കണ്ടു മറ്റുള്ളവർക്കും വലിയൊരു ആശ്വാസം നിങ്ങളിലൂടെ പകർന്നു നൽകാൻ കഴിയും

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What we achieve inwardly will change outer reality.-Plutarch.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email