Choose your language

5 July 2021

// // Subscribe YOUTUBE Channel

Today's topic is about not being interested

 


ഇന്നത്തെ വിഷയം താല്പര്യം ഇല്ല എന്നതിനെക്കുറിച്ചാണ്......

എനിക്ക് വിഷയത്തെകുറിച്ചു ഇപ്പോൾ പറയാൻ താല്പര്യമുണ്ട്....(താല്പര്യം ഉള്ളപ്പോളാണല്ലോ പറയേണ്ടത്)...(നിങ്ങളിൽ പലർക്കും വിഷയത്തെകുറിച്ചു കേൾക്കാൻ താല്പര്യം ഉണ്ടാവില്ലായിരിക്കും.....)

ഒത്തിരി നാളുകൾ കഴിയുമ്പോൾ ഒരു പക്ഷെ എനിക്ക് വിഷയത്തെ കുറിച്ചു പറയാൻ താല്പര്യം കാണത്തില്ല......അതുകൊണ്ടാണ് ഇപ്പോൾ തന്നെ പറയാം എന്ന് കരുതിയത്.....

നമ്മൾക്ക് നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കാനാണ് താല്പര്യം....

എന്റെ മുൻപിൽ ഒരു ഗ്ലാസ്സ് പച്ചവെള്ളവും ഒരു ഗ്ലാസ്സ് കാപ്പിയും കൊണ്ട് വെച്ചാൽ ഞാൻ കുടിക്കാൻ താല്പര്യപ്പെടുന്നത് പച്ചവെള്ളമാണ്.....(അതെന്തായാലും നന്നായി കാപ്പിപ്പൊടിയുടെ ഉപയോഗം കുറഞ്ഞു കിട്ടിയല്ലോ...)

എന്റെ ജീവിത അനുഭവങ്ങളാണ് എന്നിൽ താല്പര്യം ഉണർത്തിയത്, അതുപോലെ എന്നിൽ താല്പര്യം കെടുത്തിയതും.......

നമ്മുടെ ഓരോരുത്തരുടെയും മുൻപിൽ 100 വിഭവങ്ങൾ നിരത്തി വെച്ചാലും നമ്മളിൽ ആരും തന്നെ നുറു വിഭവങ്ങളും എടുക്കാറില്ല........(തീറ്റ മത്സരം നടത്തുന്ന കാര്യം അല്ല പറഞ്ഞത്......)

ഞാൻ കഴിഞ്ഞ ദിവസം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടേക്ക് കുറച്ചു ആളുകൾ ഭക്ഷണം കഴിക്കാൻ വന്നു......(ഹോട്ടലിൽ പിന്നെ ഭക്ഷണം അല്ലാതെ സർക്കസ് കാണാൻ ആരും വരാറില്ലല്ലോ....)

അവർ ഓരോരുത്തരും ആവശ്യപ്പെട്ടത് വ്യത്യാസ്തമായ വിഭവങ്ങൾ ആയിരുന്നു.....

ഭക്ഷണം കഴിച്ചാൽ വിശപ്പ് മാറും എന്നറിയാം എങ്കിൽ പോലും നമ്മുടെ മനസ്സിലേക്ക് ഓരോ ഭക്ഷണത്തിനും പ്രത്യേകമായ താല്പര്യം കാണിക്കുന്നുണ്ട്.....

അതെ സമയം തന്നെ ഒരേ ഭക്ഷണം ഒത്തിരി പ്രാവശ്യം കഴിച്ചാൽ നമ്മൾക്ക് ഭക്ഷണത്തിനോട് താല്പര്യം കുറയാറുമുണ്ട്.....

ഒരു ഭക്ഷണത്തിനു രുചി കിട്ടുന്നത് അതിൽ ചേർക്കേണ്ട വിഭവങ്ങൾ നിശ്ചിത അളവിൽ കൃത്യമായി ചേർക്കുമ്പോഴാണ്......

ഓരോ കാലഘട്ടം അനുസരിച്ചും നമ്മൾക്ക് ഉണ്ടാകുന്ന താല്പര്യങ്ങളും വ്യത്യാസം വന്നു കൊണ്ടിരിക്കും.....

പലരും പറഞ്ഞു കേൾക്കാറുണ്ട് പണ്ടത്തെ പോലെ സ്നേഹം ഒന്നും ആർക്കും എന്നോട് ഇപ്പോൾ ഇല്ല എന്ന്......

മറ്റു മനുഷ്യർക്ക് നമ്മെ താല്പര്യം ഇല്ലാതെ ആകുമ്പോൾ നമ്മൾ സ്വഭാവികമായി അവരുടെ മുൻപിൽ ഒറ്റപ്പെടും.....

നിങ്ങൾ ഒരു പക്ഷെ വായനയെ ഇഷ്ടം ഇല്ലാത്ത വ്യക്തി ആയിരുന്നെങ്കിൽ ഇതൊക്കെ വായിക്കാൻ സമയം ഇവിടെ ചിലവഴിക്കുക ഇല്ലായിരുന്നു......(എന്തോ കാലക്കേടിനു വായിക്കാൻ വന്നതാണ് ലിജോയെ......)

ഞാൻ ഇപ്പോൾ മോട്ടിവേഷൻ എന്ന വിഷയത്തിലാണ് കൂടുതലായി താല്പര്യം എടുത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ എനിക്ക് ഇപ്പോൾ മറ്റു കാര്യങ്ങൾ ചെയ്യാൻ, ശ്രദ്ധിക്കാൻ സമയം ഇല്ലാതെയായി......

എനിക്ക് വിഷയമാണ് താല്പര്യം എന്ന് കരുതി എല്ലാവർക്കും വിഷയം താല്പര്യം ആകണം എന്ന് നിർബന്ധിക്കാൻ പറ്റില്ലല്ലോ......

നമ്മൾ എപ്പോഴും സ്വന്തം തീരുമാനപ്രകാരം മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പഠിക്കണം.....

താല്പര്യം ഇല്ലാത്ത കാര്യങ്ങൾ താല്പര്യം ഇല്ല എന്ന് പറയാൻ കഴിയണം.....

എത്രയോ വ്യക്തികൾ എനിക്ക് അവരുടെ കഴിവുകൾ (പാട്ട്, എഴുത്തു, വീഡിയോ) അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്......

പിന്നീട് ഇടയ്ക്കു ഇടയ്ക്ക് ഓർമ്മിപ്പിക്കും അപ്പോൾ പോലും അവരൊന്നും എന്നോട് നോ പറയില്ല പക്ഷെ എങ്കിൽ എനിക്ക് അയച്ചു തരാറില്ല(ചിലപ്പോൾ മനപ്പൂർവം ആയിരിക്കില്ല)...... അതിൽ നിന്നും ഞാൻ ഒരു കാര്യം പഠിച്ചു, അവർക്ക് താല്പര്യം ഉണ്ടാവില്ല എന്ന്.....

എന്റെ ഫോൺ കോളുകൾ എടുക്കാത്ത വ്യക്തികൾ ഉണ്ട്..... എന്റെ മെസ്സേജിനു റിപ്ലൈ തരാത്ത വ്യക്തികളുണ്ട്...... അങ്ങനെ ഒത്തിരി അനുഭവം എനിക്കുണ്ട്......

അത്തരം പെരുമാറ്റം ഉണ്ടായിട്ടുള്ള വ്യക്തികളോട് പിന്നീട് എനിക്ക് ഒരിക്കൽ പോലും സഹായം ചോദിക്കാനോ അവരോടു സംസാരിക്കാനോ താല്പര്യം ഇല്ല......

അതുപോലെ ഞാനും പലരുടെയും ഫോൺ കോളുകൾ എടുക്കാത്ത വ്യക്തിയാണ്, പക്ഷെ എങ്കിൽ ഞാൻ അവരോട് നേരിട്ട് പറഞ്ഞിട്ടാണ് അങ്ങനെ ചെയ്യുന്നത്.......

ഞാൻ എപ്പോഴും എനിക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളു....... (എല്ലാ മനുഷ്യരും അങ്ങനെയൊക്കെ തന്നെ അല്ലേ.....).

എനിക്ക് ഒരിക്കൽ പോലും മറ്റുള്ളവരുടെ വിലപ്പെട്ട സമയം കളയാൻ താല്പര്യം ഇല്ല...... അതുകൊണ്ട് തന്നെ എന്നേ ഇഷ്ടം ഇല്ലാത്ത വ്യക്തികളോട് സംസാരിച്ചു സംസാരിച്ചു ഇഷ്ടപ്പെടുത്താൻ ഞാൻ ശ്രമിക്കാറില്ല......(ശ്രമിച്ചാൽ നടക്കുമായിരിക്കും എന്നാലും വേണ്ട........)

ഞാൻ എന്റെ ലൗവറിനെ കുറിച്ചു സങ്കല്പം പറഞ്ഞപ്പോൾ, എന്റെ ചോദ്യങ്ങൾക്ക് എന്റെ ലൗവർ മറുപടി നൽകിയില്ലെങ്കിൽ ഞാൻ പിന്നെ ഒരിക്കലും ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ പിന്നാലെ നടക്കില്ല എന്ന് മറ്റൊരാളോട് അഭിപ്രായം പറഞ്ഞു.......

എനിക്ക് പിന്നാലെ നടന്നു ഇഷ്ടം വാങ്ങിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് .......(പിന്നാലെ നടക്കാൻ ഇതെന്താ പോത്തോ കാളയോ എന്നൊരു സ്വരം എവിടെ നിന്നോ ഞാനും കേട്ടു അന്നേരം......)

പക്ഷെ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കേട്ട വ്യക്തിക്ക് അത് ഇഷ്ടം ആയില്ല..... അവൾ മിണ്ടാതെ ഇരുന്നല്ലേ ഉള്ളു നോ പറഞ്ഞില്ലല്ലോ എന്ന്.(സങ്കല്പം പറഞ്ഞതാണ് റിയൽ അല്ല കേട്ടോ....).(ഞാൻ ഇപ്പോൾ കോളേജ് പ്രായത്തിൽ ഉള്ള വ്യക്തി അല്ലല്ലോ...... അപ്പോൾ അതിന്റെതായ മാറ്റങ്ങൾ എന്റെ അഭിപ്രായങ്ങൾക്ക് കാണും......)

ഞാൻ മറ്റുള്ള മനുഷ്യരെപോലെയല്ല, മറ്റുള്ളവരുടെ വിലപ്പെട്ട സമയം ഞാൻ ആയിട്ട് പാഴാക്കുന്നത് എനിക്ക് ഇഷ്ടം അല്ല.......

ജീവിതഅനുഭവങ്ങളാണ് ഓരോ വ്യക്തിയിലും താല്പര്യങ്ങൾ ഉണ്ടാക്കുന്നതും ഉള്ള താല്പര്യങ്ങൾ നഷ്ടപ്പെടുത്തുന്നതും എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും ഉദാഹരണം പറഞ്ഞത് കേട്ടോ.....

എല്ലാവർക്കും എന്തെങ്കിലും കാര്യത്തിൽ താല്പര്യം ഉണ്ടാകണം........ എന്ത് കാര്യത്തിൽ താല്പര്യം വേണം എന്നത് അവനവന്റെ ഇഷ്ടം ആണ്......

എന്റെ താല്പര്യം ആയിരിക്കില്ല നിങ്ങളുടെ ഓരോരുത്തരുടെയും........

മറ്റുള്ളവർക്ക് എന്നേ താല്പര്യം ഇല്ല എന്ന് കരുതി അവരുടെ താല്പര്യങ്ങൾക്ക് താല്പര്യപ്പെട്ടു ഞാൻ ഒരു കാര്യത്തിനും പോകാറില്ല.......

പക്ഷെ എങ്കിൽ മറ്റുള്ളവർ എന്നോട് സഹായം ചോദിച്ചാൽ എന്നേ കൊണ്ട് കഴിയുന്നത് ആണെങ്കിൽ ചെയ്തുകൊടുക്കും......

മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒരു പക്ഷെ നമ്മുടെ ജീവിതം എപ്പോഴെങ്കിലും ഒരു ചോദ്യചിഹ്നമാകും......

നമ്മളോട് സ്വയം ചോദിക്കുക എനിക്ക് മുന്നോട്ട് പോകാൻ എന്ത് കാര്യത്തിലാണ് താല്പര്യം വേണ്ടത് എന്ന് .....

പഠിക്കുന്ന വിദ്യാർത്ഥി ആണെങ്കിൽ പഠിക്കാൻ താല്പര്യം കാണിക്കണം....... പഠനത്തിൽ നിന്നും ശ്രദ്ധ അകറ്റുന്ന കാര്യങ്ങൾ ചെയ്യാൻ താല്പര്യപ്പെട്ടാൽ ഒരു പക്ഷെ ഭാവിയിൽ നിരാശ ആയിരിക്കും ഫലം........

കുറിപ്പ്-നമ്മുടെ താല്പര്യങ്ങൾ ഒരിക്കലും മറ്റുള്ളവരിൽ അടിച്ചു ഏൽപ്പിക്കരുത്..... അവർക്ക് താല്പര്യം ഉണ്ടെങ്കിൽ എത്ര നാളുകൾ കഴിഞ്ഞാലും അവർ നമ്മളോട് പറയും....... നമ്മൾ കാത്തിരിക്കുക...... നമ്മൾ നമ്മളുടെ താല്പര്യങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക......

എല്ലാ മനുഷ്യർക്കും അവരവരുടേതായ താല്പര്യങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിയുക........ എല്ലാ താല്പര്യമില്ലായ്മക്ക് പിന്നിലും എന്തെങ്കിലും കാരണം ഉണ്ടാകും എന്നതും മറക്കാതെ ഇരിക്കുക......




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Faith is the art of holding on to things your reason has once accepted,in spite of your changing moods.-C.S.Lewis

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email