Choose your language

11 July 2021

// // Subscribe YOUTUBE Channel

Today's topic is to forgive ourselves

 


ഇന്നത്തെ വിഷയം നമ്മളോട് തന്നെ ക്ഷമിക്കുക എന്നതാണ്....

എങ്ങനെയാണ് നമ്മൾക്ക് മറ്റൊരാളോട് ക്ഷമിക്കാൻ കഴിയുക......

എന്നോട് നിങ്ങൾ എല്ലാവരും ക്ഷമിക്കണം ഇന്ന് ഞാൻ കുറച്ചു അധികം സമയം എടുക്കുകയാണ്

മറ്റൊന്നും കൊണ്ടല്ല വിഷയം ക്ഷമ ആയതുകൊണ്ടാണ്.....

ക്ഷമിക്കാൻ പഠിക്കണം അല്ലോ, അതിനാണ് ഞാൻ പെടാപ്പാട് പെടുന്നത്.....(ലിജോ പറഞ്ഞാൽ പിന്നെ ക്ഷമിക്കാതിരിക്കാൻ പറ്റുമോ....)

പലരും ക്ഷമിച്ചതിനുശേഷമുള്ള അനുഭവം പങ്കുവെക്കാറുണ്ട്..... ഒത്തിരി അധികം സന്തോഷം നൽകിയ അവസരം ആയിരുന്നു അതെല്ലാം.....

(സ്വഭാവവൈകല്യം ഉണ്ടെങ്കിൽ നമ്മൾ അത് ചികിൽസിച്ചു മാറ്റുക തന്നെ വേണം, അന്നേരം ക്ഷമിച്ചു കൊണ്ടിരുന്നാൽ മാത്രം കാര്യം ഇല്ല കേട്ടോ....)

ക്ഷമിക്കാൻ നമ്മൾ ഒത്തിരി കാര്യങ്ങൾ മറക്കാൻ ശ്രമിക്കേണ്ടി ഇരിക്കുന്നു.....

നമ്മളിലെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഉള്ളത് കൊണ്ടാണ് നമ്മളിൽ പലർക്കും മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാതെ പോകുന്നത്...

ഞാൻ നിങ്ങളോട് ഓരോരുത്തരോടും ഒരിക്കൽ കൂടി ക്ഷമ ചോദിക്കുകയാണ്.....

നിങ്ങൾ ആരും തന്നെ ഇപ്പോൾ എന്നോട് ചോദിക്കാൻ ഇടയില്ല, ലിജോക്ക് ഇതെന്താ പറ്റിയത്, ലിജോ എന്ത് തെറ്റാണ് ക്ഷമിക്കാൻ വേണ്ടി മാത്രം ഞങ്ങളോട് ചെയ്തിട്ടുള്ളത് എന്ന് ....

ഒത്തിരി സമയം നമ്മൾ, നമ്മളുടെ ആവശ്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ മറ്റുള്ളവരുടെ വിലപ്പെട്ട സമയം നമ്മൾ എടുക്കുകയാണ്, അതെല്ലാം അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ആകരുത്....

അങ്ങനെ ആർക്കെങ്കിലും ലിജോ കാരണം ബുദ്ധിമുട്ട് ആയാൽ അവരോട് ക്ഷമ ചോദിക്കണം അല്ലോ ലിജോക്ക്....

ക്ഷമ എന്നാ പുണ്യം എന്നാണ് പറയുക....

ക്ഷമിക്കാൻ പഠിച്ചാൽ നമ്മൾക്ക് കിട്ടാത്ത ഗുണങ്ങൾ ഇല്ല.....

ഞാൻ ഒത്തിരി ക്ഷമിക്കാൻ പഠിച്ചവനാണ്.....

ഞാൻ എവിടെ ചെന്നാലും ക്ഷമയോടെ കാത്തിരിക്കും.....(അന്നേരം എന്റെ മുൻപിലേക്ക് ക്ഷമ നടന്നു വരും...എനിക്ക് മാത്രമേ കാഴ്ച കാണാൻ കഴിയുള്ളു)

ഞാൻ ഇത്തിരി ക്ഷമ പോലും ഇല്ലാത്ത മനുഷ്യരെ കണ്ടിട്ടുണ്ട്.....

അവരുടെ വെപ്രാളം കണ്ടാൽ ഇപ്പോൾ തന്നെ എല്ലാ കാര്യങ്ങളും നടക്കും എന്നാണ് വിചാരം......(നടന്നത് തന്നെ....)

പണ്ടൊരിക്കൽ ഒരു മനുഷ്യൻ ഒരിടത്തു പോകാൻ ബസിൽ യാത്ര ചെയ്യുകയാണ്, അയാൾ പെട്ടെന്ന് സ്ഥലത്തു എത്താൻ ബസിൽ അങ്ങോടും ഇങ്ങോടും നടക്കുകയാണ്, ഒരു ഫലവും അതുകൊണ്ട് ഉണ്ടാകാൻ പോകുന്നില്ല.....

ഞാൻ എത്ര ശ്രമിച്ചാലും എനിക്ക് വരാൻ പോകുന്ന അടുത്ത ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയില്ല(അടുത്ത നിമിഷം നമ്മുടെ കയ്യിൽ ഉള്ള കാര്യം അല്ലല്ലോ)......

കോഴിയെ വളർത്തിയാൽ കോഴി, മുട്ട ഇടാൻ തുടങ്ങണം എങ്കിൽ കോഴിക്ക് മുട്ട ഇടാനുള്ള പ്രായം ആകണം (ലിജോ പറഞ്ഞാലൊന്നും ഒരു കോഴിയും മുട്ട ഇടാൻ പോകില്ല..... കോഴിക്ക് പിന്നെ ലിജോന്റെ വാക്ക്അനുസരിക്കലല്ലേ പണി.....)

ക്ഷമക്ക് ഒരു അതിര് ഉണ്ട്....

ക്ഷമിക്കുന്നതിനു ഒരു പരിധിയുണ്ട്...

എന്റെ ക്ഷമയെ പരീക്ഷിക്കല്ലേ.....

എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്....

ക്ഷമ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകണം എങ്കിൽ കാത്തിരിപ്പ് ആവശ്യമാണ് അതോടൊപ്പം പരിശ്രമവും....

ആരൊക്കെ നമ്മളെ എന്തെല്ലാം പറഞ്ഞാലും അവരോടു ക്ഷമിക്കാൻ നമുക്ക് കഴിയണം.....

ഇന്നലെകളിലെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾക്ക് കഴിഞ്ഞില്ലെങ്കിൽ നാളെകളിൽ ഒരു സന്ദർഭം കിട്ടിയാൽ നമ്മളുടെ ഉള്ളിൽ നിന്നും ക്ഷമിക്കാൻ പറ്റാത്ത സന്ദർഭം പുറത്തു ചാടും.....

തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുക....

ക്ഷമ ചോദിക്കുന്നതിൽ വലിപ്പ ചെറുപ്പം നോക്കേണ്ടതില്ല......

മനസ്സിന്റെ ഭാരം കുറക്കാൻ പറ്റിയ ഏറ്റവും വലിയ മരുന്ന് ക്ഷമയാണ്.....

ക്ഷമ നമ്മൾക്ക് ലഭിക്കാൻ ഒത്തിരി കഷ്ടപ്പെടണം......

പലരും പറയുന്നത് കേൾക്കാം കുട്ടികളെ ഓർത്തിട്ടാണ് ക്ഷമിച്ചു നിൽക്കുന്നത് എന്ന്.....

ഓരോ മനുഷ്യരുടെയും വൈകാരിക ഭാവം വ്യത്യാസമാണ്.....

ഓരോ മനുഷ്യർക്കും എന്തെങ്കിലും കുറവുകളുണ്ടാകും......

ഒരു പക്ഷെ സ്നേഹത്തോടെ പെരുമാറാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല..... അവിടെ കൂടെയുള്ള ആളുകൾക്ക് വേണ്ടത് ക്ഷമിക്കാനുള്ള കഴിവാണ്......

നമ്മളെ ചതിച്ചവരോട് എങ്ങനെ ക്ഷമിക്കാനാണ്......

നമ്മുടെ കൊച്ചുകേരളത്തിൽ ക്ഷമയുടെ ഉത്തമഉദാഹരണം കാണിച്ചു തന്നൊരു കുടുംബം ഉണ്ട്....

36 കുത്തേറ്റു മരണമടഞ്ഞ സിസ്റ്റർ റാണിമരിയ, അവരുടെ വീട്ടുകാർ കൊലപാതകിയോട് ക്ഷമിച്ചു, ഇന്ന് അദ്ദേഹം മനസാന്തരപ്പെട്ടു നല്ലൊരു ജീവിതം നയിക്കുന്നു.....

ഇന്ന് അദ്ദേഹത്തിന് സമാധാനം ഉള്ളത്, താൻ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ സിസ്റ്റർ റാണിമരിയയുടെ വീട്ടുകാർ മുന്നോട്ട് വന്നതുകൊണ്ടാണ്.....

ക്ഷമ ജീവിതത്തിൽ വളരെ അത്യാവശ്യം വെണ്ടൊരു ഘടകമാണ്......

നമ്മൾക്ക് ക്ഷമിക്കാൻ പഠിക്കാം, ക്ഷമിക്കുന്നത് മൂലം നമ്മുടെ മുറിവുകൾ താനെ ഉണങ്ങുന്നത് കാണാം....

നമ്മൾക്ക് ലോകത്ത് ചെയ്തു തീർക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്, അതിനു തടസ്സം നിൽക്കുന്നത്, നമ്മൾക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ പറ്റാത്തതാണ്.....

ഒരുവനെ തോൽപ്പിക്കാൻ എളുപ്പം അവനെ ക്ഷമ പഠിപ്പിക്കാതിരിക്കുന്നതാണ്....

ഒരുവനെ ജയിപ്പിക്കാൻ എളുപ്പം അവനെ ക്ഷമ പഠിപ്പിക്കുന്നതാണ്....

ബൾബ് കണ്ടു പിടിക്കാൻ ശ്രമിച്ചപ്പോൾ പല വട്ടം പരാജയപ്പെട്ടിട്ടാണ് ടങ്സ്റ്റൺ ഫിലമെന്റ് കണ്ടുപിടിച്ചത്, അപ്പോൾ പലരും ചോദിക്കുന്നുണ്ടായിരുന്നു ആദ്യം തന്നെ ടങ്സ്റ്റൺ ഫിലമെന്റ് കണ്ടു പിടിച്ചാൽ പോരേ എന്ന്..... (ചോദ്യം ചോദിച്ചവരെ സമ്മതിക്കണം കേട്ടോ, എന്നാ ബുദ്ധിയാണ്.....)

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ടങ്സ്റ്റൺ ഫിലമെന്റ്കണ്ടുപിടിക്കുന്നതിനു മുൻപ് ഞാൻ ചെയ്തത് എല്ലാം ബൾബിനു ഉപയോഗിക്കാൻ പ്രാപ്തം അല്ലെന്ന് കണ്ടെത്തിയെന്നാണ്......

നമ്മൾ വിജയത്തിലേക്ക് എത്തും മുൻപ് അനുഭവിക്കുന്ന കണ്ണീർ, സങ്കടം, ദേഷ്യം, വെറുപ്പ്, കോപം എല്ലാം നമ്മളുടെ വിജയത്തിന് തടസ്സം ആണെന്ന് ഇനി എങ്കിലും തിരിച്ചറിയാൻ നമ്മൾക്ക് കഴിയട്ടെ......

നമ്മുടെയൊക്കെ ശ്വാസം നിലച്ചാൽ പിന്നെ നമ്മളുടെ ജീവിതം ഇല്ലാതെയാകും....

ചെറിയ കാലയളവിൽ ഉള്ള ജീവിതം ക്ഷമിക്കാനും പൊറുക്കാനും കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.....

കുറിപ്പ്-എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കും എന്ന് കരുതി, അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കാൻ നിൽക്കരുത്....

ഒരു പക്ഷെ നിങ്ങളുടെ ദ്രോഹം കൊണ്ട് വേദനിച്ച വ്യക്തി ക്ഷമിച്ചേക്കാം, പക്ഷെ അതുകണ്ടുകൊണ്ട് നിൽക്കുന്ന മറ്റു വ്യക്തികൾക്ക് ക്ഷമ ഉണ്ടായെന്നു വരില്ല.....

മറ്റുള്ളവർക്ക് നമ്മളോട് ക്ഷമിക്കണം എങ്കിൽ നമ്മൾക്ക് തെറ്റുപറ്റി പോയതാണ് എന്ന് നമ്മൾക്ക് തിരിച്ചറിവ് ഉണ്ടാകണം മേലിൽ തെറ്റ് ആവർത്തിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുക്കണം..... ക്ഷമിക്കാൻ നമ്മൾക്ക് ഇടവരട്ടെ...... ക്ഷമ നൽകാൻ നമ്മൾക്ക് ഇടവരട്ടെ......

 
SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I can be changed by what happens to me but I refuse to be reduced by it.-Maya Angelou.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email