Choose your language

12 July 2021

// // Subscribe YOUTUBE Channel

Today's topic is about good trend

 


ഇന്നത്തെ വിഷയം നല്ല പ്രവണത എന്നതിനെക്കുറിച്ചാണ്.

നമ്മളുടെ ജീവിതത്തിൽ നാം ഓരോ നിമിഷവും കൊണ്ട് നടക്കുന്ന ചിന്തയാണ് നമ്മൾക്ക് ഓരോ പ്രവൃത്തിയും ചെയ്യാനുള്ള പ്രവണത നൽകുന്നത്

നമ്മൾ ഓരോ നിമിഷവും തളരാതെ മുന്നോട്ട് പോകുന്നത് തോൽവികളെ അതിജീവിക്കാനുള്ള പ്രവണത ഉള്ളത് കൊണ്ടാണ്.....

ഇന്ന് എന്നേ തോൽവികളിൽ നിന്നും വിജയിക്കാൻ വേണ്ടി പരിശ്രമിക്കാൻ പ്രേരിപ്പിച്ചത് ഞാൻ ആരുടെയൊക്കെയോ ആരൊക്കെ ആണെന്നുള്ള തോന്നലാണ്.....

ഓരോ മനുഷ്യരിലും ഓരോ പ്രവണതയാണ് ഓരോ സമയത്തും ഉടലെടുക്കുന്നത്......

ചിലർക്ക് ഇപ്പോൾ ചിരിക്കാനുള്ള പ്രവണത ഉണ്ടാകും,വേറെ ചിലർക്ക് ഇപ്പോൾ കരയാനുള്ള പ്രവണത ഉണ്ടാകും മറ്റു ചിലർക്ക് ചിരിക്കണോ കരയണോ എന്ന കാര്യത്തിൽ തീരുമാനം ഇല്ലാതെ നട്ടം തിരിയാനുള്ള പ്രവണതയുണ്ടാകും....(ഹോ ഭയങ്കരം തന്നെ പ്രവണതയുടെയൊക്കെ ഒരു കാര്യമേ....)

നല്ലൊരു പരിപാടി കണ്ടാൽ കൈയടിക്കാനും ചിരിക്കാനും പ്രവണത ഉണ്ടാകും.....(പരിപാടി ആസ്വദിക്കുന്നവർക്ക്)

ലിജോ ഇനി അധികം പറഞ്ഞു ദിർഘീപ്പിക്കുന്നില്ല, ഇനി ആർക്കെങ്കിലും എന്നേ എടുത്തു കിണറ്റിൽ ഇടാനുള്ള പ്രവണത ഉണ്ടായാലോ......(പ്രവണതയുടെ കാര്യം ആയതുകൊണ്ട് ഒന്നും മുൻകുട്ടി പറയാൻ പറ്റത്തില്ല....)

മഴ പെയ്യുമ്പോൾ മൂടി പുതച്ചു കിടക്കാൻ പലർക്കും പ്രവണത ഉണ്ടാകാറുണ്ട്....

എത്ര നേരം വേണമെങ്കിലും നമ്മൾ കിടക്കും...

ഇങ്ങനെ നമ്മൾ കൂടുതൽ നേരം സുഖിച്ചാൽ,പഠിക്കുന്നവരാണ് എങ്കിൽ പഠനത്തിൽ ഉഴപ്പാനും, ജോലിക്കാർ ആണെങ്കിൽ ജോലിയിൽ ഉഴപ്പാനും സാധ്യതയുണ്ട്.....(ചിലർക്ക് എങ്കിലും )

നമ്മളുടെ പ്രവണത തെറ്റിൽ നിന്നും ശരിയിലേക്ക് ആകട്ടെ.....

നല്ല പ്രവണത നമ്മളായിട്ട് സൃഷ്ടിച്ചെടുക്കണം....

എല്ലാവർക്കും നല്ല പ്രവണത ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

കുറിപ്പ് -മറ്റുള്ളവരെ നോക്കികൊണ്ട് ഒരിക്കലും നമ്മൾ പ്രവണത തിരഞ്ഞെടുക്കരുത്....

ഇത്രയും കാലം സമയം കിട്ടുമ്പോഴൊക്കെ ടീവി കാണാനാണ് സമയം ചിലവഴിച്ചത്....

ഇന്നിപ്പോൾ എനിക്ക് ടീവി കാണാൻ പ്രവണത തോന്നുന്നില്ല(ടീവി ഉണ്ടായിട്ട് വേണ്ടേ കാണാൻ), പകരം സമയം മറ്റെന്തെങ്കിലും ക്രീയേറ്റീവ് ആയി ചെയ്യാനാണ് താല്പര്യപ്പെടുന്നത്......

ഇനിയെങ്കിലും നമ്മൾക്ക് കിട്ടുന്ന സമയം വേണ്ടവിധം പ്രയോജനപ്പെടുത്താനുള്ള പ്രവണത നമ്മളായിട്ട് തന്നെ ഉണ്ടാക്കിയെടുക്കണം കേട്ടോ.

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Believe you can and you're halfway there.-T.Roosevelt.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email