Choose your language

3 July 2021

// // Subscribe YOUTUBE Channel

Today's topic is about precious time

 


ഇന്നത്തെ വിഷയം വിലപ്പെട്ട സമയം എന്നതിനെക്കുറിച്ചാണ്.....

ഒത്തിരി നാളായി വിഷയം സംസാരിക്കണം എന്ന് വിചാരിച്ചിട്ട്.....

നിങ്ങളുടെയും എന്റെയും മുൻപിൽ ഉള്ളത് വിലപ്പെട്ട സമയമാണ്

സമയം ആർക്കും വേണ്ടിയും കാത്തുനിൽക്കില്ല.......

നമ്മളുടെ ഇന്നലെകളിലെ വിഷമങ്ങൾ മാറുവാൻ ഒരു നിമിഷം മതി.....

ഞാൻ കഴിഞ്ഞ ദിവസം മുടിവെട്ടാൻ പോയി അദ്ദേഹം (ബാർബർ ഷോപ്പിലെ മുടിവെട്ടുകാരൻ) എന്റെ മൂടി കണ്ടിട്ട് പറഞ്ഞു, മെഷീൻ ഉണ്ടായത് നന്നായി ഇല്ലെങ്കിൽ പുറത്തു വെയിറ്റ് ചെയ്യുന്നവരോട് പോയിട്ട് നാളെ വരാൻ പറഞ്ഞേനെ എന്ന്.......(അദ്ദേഹത്തിന് സമയത്തിന്റെ വില നല്ലത് പോലെ അറിയാം......).

ഇപ്പോൾ കടകൾ 7മണിക്ക് അടക്കണം അല്ലോ...... ഞാൻ കഴിഞ്ഞ ദിവസം 7മണിക്ക് ആണ് മുടിവെട്ടു കടയിൽ എത്തിച്ചേർന്നത്.......

അന്നേരം മുടിവെട്ടാൻ കഴിഞ്ഞില്ല കാരണം ആർക്കും സമയം ഉണ്ടായില്ല.....

ഇനി എന്തെങ്കിലും മാനുഷിക പരിഗണനയുടെ പുറത്തു ചെയ്താൽ പോലും മുടിവെട്ടുന്നവരുടെയും അതിനായി ഇരിക്കുന്നവരുടെയും പണം നഷ്ടപ്പെടും.... അതുകൊണ്ട് ആരും അങ്ങനെ ഒരു റിസ്ക് എടുക്കാറില്ല...

എന്റെ വിലപ്പെട്ട സമയം ഞാൻ കൂടുതലും ഉറങ്ങാനാണ് ഉപയോഗിച്ച് വരുന്നത്.....

എത്ര നേരം കിടന്നാലും നമ്മളിൽ സന്തോഷം നിറയണം എങ്കിൽ നമ്മുടെ ഭാഗത്ത്നിന്ന് എന്തെങ്കിലും നല്ല പ്രവൃത്തികൾ ചെയ്യേണ്ടതായിട്ടുണ്ട്.....

നമ്മളെ എല്ലാം മുന്നോട്ട് നയിക്കുന്ന ഒരു ശക്തിയുണ്ട്......അതെന്താണ് എന്ന് നമ്മൾ സ്വയം തിരിച്ചറിയണം.....

ഞാൻ ഇവിടെ ഓരോ കാര്യങ്ങളും എഴുതുന്നു..... പലരും എന്നോട് പറയാറുണ്ട് ലിജോയുടെ ഓരോ പോസ്റ്റും ഓരോ മെസ്സേജ് നൽകുന്നുണ്ട് എന്ന്....

മറ്റു ചിലർ സങ്കടം വരുമ്പോൾ ടെൻഷൻ കുറക്കാൻ ലിജോയുടെ പോസ്റ്റ്എടുത്തു നോക്കാറുണ്ട് എന്ന്....

ലിജോക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അതിനെല്ലാം സമയം കണ്ടെത്തേണ്ടതായിട്ടുണ്ട്.......

ഒരു 5മിനിറ്റ് നേരം ഉള്ള മത്സരപ്രസംഗ വീഡിയോ ചെയ്യാൻ പലരെയും ഞാൻ സമിപിച്ചപ്പോൾ ചെയ്യാം എന്ന് പറഞ്ഞ പലരും അതിൽ നിന്നും പിന്നീട് പിൻവലിഞ്ഞു......

പല കാരണങ്ങളാണ് അവർക്ക് ഓരോരുത്തർക്കും പറയാൻ ഉണ്ടായത്.....

ഇപ്പോൾ സമ്മാനമായി ഒരു കാർ ആണ് കൊടുക്കുന്നതെങ്കിൽ സമയം ഇല്ല എന്ന് പറഞ്ഞ എല്ലാവരും മത്സരത്തിൽ പങ്കെടുക്കാൻ ഓടി വന്നേനെ..........

സമ്മാനതുക നോക്കിയാണ് നമ്മൾ ഓരോ കാര്യങ്ങളും ചെയ്യുന്നത് എങ്കിൽ ജീവിതത്തിൽ നമ്മൾക്ക് പല നഷ്ടങ്ങളും വന്നു ചേരാം.....

പണവും സൗഭാഗ്യങ്ങളും നമ്മൾക്ക് എത്ര നാൾ സന്തോഷം നൽകുമെന്ന് കണ്ടു തന്നെ അറിയണം...... (ജീവിക്കാൻ പണം വേണ്ട എന്ന് പറഞ്ഞിട്ടില്ല കേട്ടോ......)

ഞാൻ ഒത്തിരി ആളുകളുമായി ആൺ -പെണ്ണ് വ്യത്യാസം ഇല്ലാതെ ചാറ്റ് ചെയ്യുന്ന വ്യക്തിയാണ്, അവരുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ കേട്ട് എന്തെങ്കിലും പറഞ്ഞു കൊടുത്ത് ജീവിതം സന്തോഷം ആക്കാൻ ആണ് ഞാൻ പരമാവധി ശ്രമിക്കാറുള്ളത്.......(നാളെയൊരിക്കൽ ലിജോക്കും പ്രശ്നം വരാം..... ലിജോയും ഒരു മനുഷ്യൻ അല്ലേ......"ഒത്തിരി നേരം മൊബൈലിൽ നോക്കിയിരുന്നു കണ്ണിനു സ്ട്രെയിൻ കൊടുത്താൽ കണ്ണിന്റെ കാഴ്ച ശക്തി കുറയുമല്ലോ" )

പല വ്യക്തികളും എന്നോട് നന്ദി പറയുന്നു.......സത്യത്തിൽ എനിക്ക് സമയം ഉണ്ടായതുകൊണ്ടാണ് എനിക്ക് എന്തെങ്കിലും മറുപടി കൊടുക്കാൻ കഴിഞ്ഞത്........

എപ്പോഴും എല്ലാവരോടും സംസാരിക്കാൻ, മെസ്സേജ് അയക്കാൻ ലിജോക്ക് സമയം കിട്ടണം എന്നില്ലല്ലോ......

എനിക്കും കാണും എന്റേതായ നുറു നുറു പ്രശ്നങ്ങൾ, അതിനെയെല്ലാം എനിക്ക് പരിഹാരം കിട്ടണം എങ്കിൽ ഞാൻ അതിനുവേണ്ടി വിലപ്പെട്ട സമയം കളയാതെ പരിശ്രമിക്കേണ്ടി ഇരിക്കുന്നു......

നമ്മൾക്ക് ഓരോരുത്തർക്കും ഇപ്പോൾ നല്ലൊരു അവസരം ലഭിച്ചിട്ടാണ് എങ്കിൽ നമ്മുടെ ചുറ്റിലും എത്രയോ വ്യക്തികൾ ഒരു നല്ല അവസരത്തിനായി കാത്തു നിൽക്കുന്നുണ്ടാകും......

കഴിഞ്ഞ ദിവസം അകലെയുള്ള സ്ഥലത്ത് നിന്ന് വാക്സിൻ എടുക്കാൻ വന്ന ഒരു ചേട്ടൻ ഹോസ്പിറ്റൽ കൗണ്ടറിൽ വന്നു അന്വേഷിച്ചു 500നമ്പർ കഴിഞ്ഞു വാക്സിൻ ടോക്കൺ കൊടുക്കുന്നുണ്ടോ എന്ന്.... അപ്പോൾ ഒരു തീരുമാനം എടുത്തിട്ടില്ലായിരുന്നു...

അയാൾ പോയതിനുശേഷം പെട്ടെന്ന് തീരുമാനം വന്നു 1000വരെ ടോക്കൺ കൊടുക്കാം എന്ന്.....

അയാൾ പുറത്തു പോയി തിരിച്ചു വന്നപ്പോഴേക്കും 1000 ടോക്കൺ പെട്ടെന്ന് തീർന്നു പോയി......

അദ്ദേഹത്തിന് ആകെ വിഷമം ആയി......

വിഷമിക്കാൻ പല കാരണങ്ങളുമുണ്ട്, ഇനി വാക്സിൻ എടുക്കാൻ ഒന്നും കൂടെ വരണം എന്നതാണ്........അയാൾ എത്ര സങ്കടപ്പെട്ടാലും കാര്യം ഇല്ല, സമയം കഴിഞ്ഞുപോയി.......

നമ്മുടെ മുന്നിലുള്ള സമയം വളരെ വിലപ്പെട്ടതാണ്, അത് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ നമ്മൾ ശ്രമിക്കണം......

നമ്മുടെ നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കണം..... മറ്റുള്ളവർ നമ്മളെക്കുറിച്ചു എന്ത് ചിന്തിക്കും എന്നൊക്കെ കുറെ നെഗറ്റീവുകൾ നമ്മൾ തന്നെ പറഞ്ഞു കൊണ്ടിരുന്നാൽ നമ്മളുടെ വിലപ്പെട്ട സമയമാണ് നഷ്ടം ആകുന്നത്.......

ഒരു നിമിഷവും വിലപ്പെട്ടതാണ്......

ഇവിടെ എഴുതിയിരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടം ആകുന്നില്ലെങ്കിൽ തീർച്ചയായും ഇവിടെ ഇത് മുഴുവൻ വായിച്ചു സമയം കളയരുത്.......ആരുടെയും സമയം വെറുതെ വായിച്ചു കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല......

വായന എല്ലാവർക്കും ഒരു പോലെ ഉൾകൊള്ളാൻ കഴിയില്ലല്ലോ......

ഒരു കലാകാരന് അവന്റെ കലാസൃഷ്ടി പൂർത്തിയാക്കാൻ നിശ്ചിതമായ സമയം ആവശ്യമാണ്.....

ഒരു ഡോക്ടർക്ക് ഓപ്പറേഷൻ പൂർത്തിയാക്കാൻ നിശ്ചിതസമയം ആവശ്യമാണ്.....

ഒരു കുഞ്ഞു ജനിക്കാൻ നിശ്ചിതമായ സമയം ആവശ്യമാണ്......

ഒരു മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തിക്ക് വിജയം നേടാൻ നിശ്ചിത സമയം ആവശ്യമാണ്........

പ്രിയമുള്ളവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്, സമയം പാഴാക്കരുത്, അതൊരിക്കലും തിരിച്ചു ലഭിക്കില്ല......

ആഴത്തിൽ ചിന്തിച്ചാൽ നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകും......

അതെല്ലാം സന്തോഷത്തോടെ ചെയ്യാൻ നിങ്ങളുടെ ഓരോരുത്തരുടെയും വിലപ്പെട്ട സമയം നിങ്ങൾക്ക് പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാൻ ചിലവഴിക്കാൻ ഇടയാകട്ടെ......

എല്ലാവർക്കും വിലപ്പെട്ട സമയം നല്ല രീതിയിൽ പ്രയോജനപെടുത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതോടൊപ്പം മോശമായ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചേക്കാം, അതിന് നമ്മൾ ആരെയും കുറ്റപ്പെടുത്താതെ സ്വയം നെഗറ്റീവുകൾ പറയുന്നത് ഒഴിവാക്കുക....... എല്ലാം നല്ലതിന് എന്ന് ചിന്തിച്ചു മുന്നേറുക

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Keep your eyes on the stars and your feet on the ground.-Theodore Roosevelt.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email