Choose your language

13 July 2021

// // Subscribe YOUTUBE Channel

Today's topic is about what went wrong

 


ഇന്നത്തെ വിഷയം ഒരു അബദ്ധം പറ്റിയതാണ് എന്നതിനെക്കുറിച്ചാണ്...

എന്തോന്ന് അബദ്ധം പറ്റുകയോ, ആർക്ക് എപ്പോൾ, എന്നൊക്കെ ചോദിക്കാൻ വരട്ടെ......ഇത് മുഴുവൻ വായിച്ചു കഴിയുമ്പോൾ അബദ്ധം എന്താണ്, ലിജോ ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധം എന്താണ് എന്ന് മനസ്സിൽ ആക്കാൻ കഴിയും

എനിക്ക് എന്തായാലും അബദ്ധം പറ്റി.....

നിങ്ങൾക്ക് എന്നെങ്കിലും അബദ്ധം പറ്റി കാണാതെ ഇരിക്കില്ല......

ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അബദ്ധങ്ങളുടെ നീണ്ട ലിസ്റ്റ് എടുക്കാനുണ്ടാകും.....തല്ക്കാലം നീണ്ട ലിസ്റ്റ് ഞാൻ എടുക്കുന്നില്ല കേട്ടോ...

ഒരു അബദ്ധം പറ്റിയാൽ പിന്നെ എനിക്ക് വലിയൊരു പാഠം അതിൽ നിന്നും ഫ്രീ ആയിട്ട് പഠിക്കാൻ കിട്ടും....

നമ്മൾ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് അബദ്ധം അല്ലല്ലോ....

നമ്മളിൽ പലർക്കും പലപ്പോഴും അബദ്ധം പറ്റിയെന്ന് കുറച്ചു വൈകിയാണ് അറിയാൻ കഴിയുക....(അല്ലെങ്കിൽ പിന്നെ അബദ്ധം ആണ് ചെയ്യുന്നത് എന്ന് മുൻകൂട്ടി കാണാനുള്ള കഴിവ് വേണം...)

ഓട്ടയുള്ള കൂട ചൂടി മഴയത്തു നടന്നാൽ നടക്കുന്നവൻ മഴ നനയും എന്ന് പ്രേത്യേകിച്ചു പറയേണ്ടല്ലോ.....

ചില അബദ്ധങ്ങൾ നമ്മളെ ചിരിപ്പിക്കുമെങ്കിൽ മറ്റു ചില അബദ്ധങ്ങൾ നമ്മളെ കരയിപ്പിക്കും....

ചില അബദ്ധങ്ങൾ നമ്മൾക്ക് പിന്നീട് തിരുത്താൻ കഴിയില്ല....(തിരുത്താൻ ആഗ്രഹിച്ചാൽ പോലും..)

പല ആളുകളും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അവർക്ക് പറ്റി പോയ അബദ്ധങ്ങൾ തുറന്നു പറയാറുണ്ട്.....(ഒന്നെങ്കിൽ ഞാൻ പറയും നിങ്ങൾ എന്ത് അബദ്ധം ആണ് കാണിച്ചത് എന്ന്, അല്ലെങ്കിൽ അവര് പറയും ലിജോയോട് പറയാൻ പോയത് വലിയൊരു അബദ്ധം ആയെന്ന്....ലിജോക്ക് അബദ്ധം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാം എന്ന് എവിടെയും ബോർഡ് എഴുതി വെച്ചിട്ടില്ല കേട്ടോ.....)

ഞാൻ പറയുന്നതും പറഞ്ഞു കൊണ്ടിരിക്കുന്നതും അബദ്ധം ആണെങ്കിൽ ക്ഷമിക്കണം കേട്ടോ...

എനിക്ക് കുറച്ചു നാളായിട്ട് തോന്നി കൊണ്ടിരിക്കുന്ന കാര്യമാണ്, നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും എന്തൊക്കെ അബദ്ധങ്ങളാണ് ചെയുന്നത് എന്ന്, മറു വശത്തു നോക്കുമ്പോൾ കൂടുതൽ അബദ്ധം ഉണ്ടാകാതെ ഇരിക്കാൻ ചെയ്യുന്നതാണ്....

എന്തായാലും നാളെകൾ അറിയാൻ കഴിയും ആർക്കാണ് ശരിക്കും അബദ്ധം പറ്റിയത് എന്ന്...... കാലം തെളിയിക്കും.....

എനിക്ക് വിവരം ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കണം എങ്കിൽ വിവരം എന്ന് തന്നെ എഴുതണം അല്ലാതെ വവരം എന്ന് എഴുതിയാൽ പോരല്ലോ....

ലിജോ ഒരു വാക്ക്തെറ്റിക്കാൻ കാത്തിരിക്കുകയാണ്, അല്ലേലും ലിജോക്ക് വിവരം ഇല്ല എന്ന് വിളിച്ചു പറയാൻ......

ലിജോക്ക് വിവരം ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം, ലിജോക്ക് പറ്റിയത് പോലെ അബദ്ധം മറ്റാർക്കും ഉണ്ടാകരുത്, സംഭവിക്കരുത് അതിനുവേണ്ടിയാണ് പറഞ്ഞത്....

ഇനി ഒരു അബദ്ധം പറ്റാതെ ഇരിക്കാൻ കിട്ടുന്ന സമയം വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമ്മൾക്ക് ശ്രമിക്കാം....

പരിക്ഷ വരുമ്പോൾ ടീവി കണ്ടിരുന്നു, എന്നിട്ട് പരീക്ഷക്ക് മാർക്ക് കുറയുമ്പോൾ അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞാലൊന്നും എഴുതിയ പരീക്ഷയുടെ മാർക്ക് കൂടാൻ പോകുന്നില്ല എന്നൊരു സത്യം ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം.....

ലിജോയോട് സംസാരിക്കാൻ വരുന്നവർ പിന്നീട് പറയുന്ന ഒരു കാര്യമുണ്ട്, അവർക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്ന്....

ഇനി എന്നാണാവോ ലിജോയുടെ എഴുത്തുകൾ വായിക്കാനിടയായത് ഒരു അബദ്ധം പറ്റിയതാണ് എന്ന് പറയുക ആവോ....

ഒരിക്കൽ ഒരു അബദ്ധം പറ്റിയാൽ അത് മനസിലാക്കാം, കൂടെ കൂടെ അബദ്ധം പറ്റിയാൽ അത് അബദ്ധം ആണെന്ന് ഒരു പക്ഷെ ചെയ്യുന്ന ആൾക്ക് മനസ്സിലാകണം എന്നില്ല, പക്ഷെ ജോലി ചെയ്യിപ്പിക്കുന്ന ആൾക്ക് മനസ്സിൽ ആകും...

എന്റെ വിട്ടിൽ കാലാവധി കഴിഞ്ഞ ബ്രഡ് കൊണ്ട് വരാറുണ്ട് കഴിക്കാൻ (കഴിക്കാൻ അല്ലാതെ കാണാൻ വേണ്ടി ആരും ബ്രെഡ് കടയിൽ നിന്നും വാങ്ങിക്കാറില്ലല്ലോ ലിജോയെ),ഞാൻ തീയതി നോക്കിയിട്ടേ കവറിൽ ഉള്ള ഭക്ഷണം കഴിക്കാറുള്ളു, വീട്ടുകാർ അങ്ങനെ അല്ല, ബ്രെഡ് കണ്ടാൽ നല്ലത് പോലെ ഇരിക്കും കേടായ ലക്ഷണം ഒന്നും കാണുന്നില്ല പിന്നെ കഴിച്ചാൽ എന്താണ് കുഴപ്പം എന്നാണ് ചിന്തിക്കുന്നത്, എന്തെങ്കിലും പറ്റി കഴിയുമ്പോളാണ് അതെ പറ്റി ചിന്തിക്കുള്ളു അബദ്ധം പറ്റി പോയെന്ന്....

25രൂപ ലാഭിക്കാൻ ചെയ്യുന്നത് ഒരു പക്ഷെ 250രൂപയുടെ ചിലവ് ഉണ്ടാക്കിയേക്കാം....

കുറച്ചു നാളുകൾക്കു മുൻപ് പഴക്കം ചെന്ന ഭക്ഷണം കഴിച്ചതിന്റെ ക്ഷിണം ഇപ്പോഴും എന്റെ ബോധമണ്ഡലത്തിൽ നിന്നും മാറിയിട്ടില്ല......

ജീവിതത്തിൽ ആദ്യമായി തല ചുറ്റി വീണത് ഇന്നും ഞാൻ ഓർക്കുന്നു.... (ഞാൻ തല ചുറ്റി വീഴാൻ കാരണം ഭക്ഷണം ചുടാക്കാതെ കഴിച്ചതുകൊണ്ടും അതിന്റെ ഒപ്പം ഗുളിക കഴിച്ചത് കൊണ്ടുമാണ്.... "തലക്ക് അസുഖം ഉണ്ടാവാതിരിക്കാനുള്ള ഗുളിക അല്ല കേട്ടോ ഞാൻ കഴിച്ചത്")

കുറെ നാളുകൾക്കു മുന്നേ ഒരു പയ്യൻ കടയിൽ നിന്നും വാങ്ങിച്ച മിടായി കഴിച്ചു ഭക്ഷ്യ വിഷബാധ ഏറ്റു പരാതി പറയാൻ വന്നിരുന്നു.... തിയതി നോക്കിയപ്പോൾ കാലാവധി കഴിഞ്ഞിട്ടില്ല, പിന്നെ എന്താണ് പ്രശ്നം എന്ന് നോക്കിയപ്പോളാണ് കാര്യം പിടി കിട്ടിയത് മിടായി തണുപ്പിൽ സൂക്ഷിക്കേണ്ടത് ആണെന്ന്....

അതെ പ്രിയമുള്ളവരേ നമ്മളാണ് സ്വയം തീരുമാനിക്കേണ്ടത്...... നമ്മുടെ പ്രവൃത്തികൾ അബദ്ധം ആണോ വരുത്തി വെക്കുന്നത് എന്ന്.....

പല അബദ്ധങ്ങളും ഒരു തിരിച്ചറിവാണ് നമ്മൾക്ക് നൽകുന്നത്....

അബദ്ധം പറ്റിയെന്ന് കണ്ടാൽ തിരുത്താൻ ശ്രമിക്കുക....

തുടക്കത്തിലേ അബദ്ധം പറ്റിയാൽ തിരുത്താൻ എളുപ്പമാണ്, കാലപഴക്കം കൂടും തോറും തിരുത്തലുകൾ വരുത്താൻ ഒത്തിരി പ്രയാസപ്പെടേണ്ടി വരും

എന്തായാലും അബദ്ധം പറ്റിയത് പറ്റി, ഇനി അതെ കുറിച്ചു ചിന്തിച്ചു വിഷമിച്ചിട്ടു കാര്യം ഇല്ല.....

ഞാൻ ഒരു അബദ്ധം കാണിച്ചാൽ എന്നേ മാത്രം അല്ല ബാധിക്കുന്നത്, എന്നേ ചുറ്റിപറ്റിയുള്ള നിരവധി ആളുകളെയാണ്.....

എല്ലാവർക്കും ഇനിയെങ്കിലും അബദ്ധം പറ്റാതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-മറ്റുള്ളവരെ മനപ്പൂർവം ദ്രോഹിച്ചിട്ട് രക്ഷപ്പെടാൻ അബദ്ധം പറ്റിയതാണ് എന്ന് പറയരുത്.....

അബദ്ധം സംഭവിക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ടാകും എന്നുള്ള കാര്യം നമ്മൾ വിസ്മരിച്ചുകൂടാ.

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. May I never be complete.May I never be content.May I never be perfect.-Chuck Palahniuk

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email