Choose your language

9 July 2021

// // Subscribe YOUTUBE Channel

Today's topic is about what to say

 


ഇന്നത്തെ വിഷയം പറഞ്ഞിട്ടെന്താ കാര്യം എന്നതിനെക്കുറിച്ചാണ്.....

പറഞ്ഞിട്ട് കാര്യം ഇല്ലേ...

കാര്യം പറയാതെ ഇരിക്കുന്നതാണ് എന്റെ അറിവിൽ വലിയ തെറ്റ്

എന്നോടോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് ഒത്തിരി പ്രാവശ്യം ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.....

കാര്യം അവർ അങ്ങനെ പറയുമെങ്കിലും ഞാൻ അതെല്ലാം കാര്യഗൗരവത്തോടെ എടുക്കാറുണ്ട്......

കഴിഞ്ഞു പോയ കാര്യമാണ് അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും.....

ചിലപ്പോൾ മറ്റുള്ളവർ 10-100 പ്രാവശ്യം പറഞ്ഞാൽ ആയിരിക്കും നമ്മുടെ തലയിൽ കയറുക....

അതുവരെ നമ്മൾ തന്നെ (അല്ലെങ്കിൽ മറ്റുള്ളവർ ) പറഞ്ഞു കൊണ്ടേ ഇരിക്കണം......

ഒരു വ്യക്തി സങ്കടപ്പെട്ടുകൊണ്ട് ഇരിക്കുകയാണെങ്കിൽ, കരച്ചിൽ ആണെങ്കിൽ നമ്മൾ അവരെ വിണ്ടും വിണ്ടും പഴയ കാര്യങ്ങൾ പറഞ്ഞു കൊടുത്തു സങ്കടപ്പെടുത്തുക അല്ല വേണ്ടത്....

പറഞ്ഞ കാര്യങ്ങൾ തന്നെ വിണ്ടും വിണ്ടും പറഞ്ഞു കൊണ്ടിരുന്നാൽ കേൾക്കുന്നവർക്ക് അത് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടും...

ഞാൻ കുറച്ചു നാളായിട്ട് പറച്ചിൽ നിർത്തി.... ഇനിയിപ്പോൾ പ്രവൃത്തി മാത്രം ഉള്ളു.....

ലോകത്തുള്ള എല്ലാ ആളുകളും അവരുടെ അറിവുകൾ ആരോടും വെളിപ്പെടുത്താതെ ഇരുന്നാൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?.

പറഞ്ഞിട്ട് കാര്യം ഇല്ലാത്തിടത്ത്ഞാൻ ആയിട്ട് ഒന്നും പറയാൻ പോകാറില്ല....

മറ്റുള്ളവർ പറഞ്ഞത് കേൾക്കാത്ത വ്യക്തികൾ ഞാൻ പറഞ്ഞാൽ കേൾക്കാൻ കൂട്ടാക്കുമോ....

എന്നേ പലരും അവരുടെ വേണ്ടപ്പെട്ടവരെ ഉപദേശിച്ചു നന്നാക്കാൻ വിളിക്കാറുണ്ട്....

നമ്മൾ പറയുന്ന ഓരോ നല്ല വാക്കുകളും പ്രപഞ്ചത്തിൽ തങ്ങി നിൽക്കും എന്നാണ് എന്റെ ഒരു വിശ്വാസം......

പല വ്യക്തികളും മനുഷ്യരോടല്ലാതെ മരത്തിനോട് പ്രപഞ്ചവസ്തുക്കളോട് സംസാരിക്കാറുണ്ട്....

ചിട്ടയായ പരിശീലനം നമ്മളെ പെർഫെക്ട് ആക്കും....

എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ ലോകത്തോട് പറയും, അത് കേൾക്കാൻ യോഗം ഉള്ളവർക്ക് അതെല്ലാം കേൾക്കാം.....

ഞാൻ പറയുന്നത് എല്ലാം ശരി ആയി കൊള്ളണം എന്നില്ല.....

ഞാൻ പറയുന്നതിലെ തെറ്റ് മറ്റുള്ളവർ ചുണ്ടി കാട്ടിതരണം..... എങ്കിലാണ് ഒരു പക്ഷെ നമ്മൾക്ക് തെറ്റ് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.....

കഴിഞ്ഞ ദിവസം ഒരാൾ ഇട്ട പോസ്റ്റിനു "."ചിഹ്നം കാണിച്ചു കൊണ്ട് മറുപടി കൊടുത്ത് വേറൊരാൾ, അയാൾക്ക് എന്താണ് പറയാനുള്ളത് എന്ന് പോലും ആർക്കും മനസ്സിൽ ആകുന്നില്ല.....

ചോദ്യകർത്താവ് കൂടെ കൂടെ ചോദിക്കുന്നുണ്ട്, ഇതുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന്.... അതിന് പോലും മറുപടി ഇല്ല..... പലപ്പോഴും ഇങ്ങനെയുള്ള വ്യക്തികളെ കാണുമ്പോൾ മനസ്സിൽ തോന്നിപോകാറുണ്ട്..... ഇവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന്.....

കഴിഞ്ഞ ദിവസം വേറൊരു സങ്കടകരമായ പോസ്റ്റിനു ഒത്തിരി ആളുകൾ ചിരിക്കുന്ന സ്മൈലി ഇട്ടിരുന്നു..... അത് കണ്ടു ഒത്തിരി ആളുകൾ പ്രതികരിച്ചു.....

അവർക്ക് വേണം എങ്കിൽ മിണ്ടാതെ ഇരിക്കാമായിരുന്നു, അവരത് ചെയ്തില്ല, കാരണം അവരുടെ ചുമതല തെറ്റ് കണ്ടാൽ തിരുത്തികൊടുക്കുക എന്ന് ഉത്തരവാദിത്തം അവരിൽ ഉള്ളത് കൊണ്ടാണ്......

ലിജോ വായിലെ വെള്ളം വറ്റിക്കാൻ വേണ്ടി ആരോടും ഒന്നും പറഞ്ഞു നടക്കാറില്ല..... ആർക്കെങ്കിലും ഉപകാരം ആയി കൊള്ളട്ടെ എന്ന് കരുതി മാത്രമാണ് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത്.......

എല്ലാവർക്കും പറയാനുള്ളത് അവസരത്തിൽ എങ്കിലും പറയാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മൾക്ക് പറയാനുള്ളത് ലോകത്തോട് പറയുക..... പറഞ്ഞിട്ട് എന്താ കാര്യം എന്ന് വിചാരിച്ചിരുന്നാൽ നമ്മളുടെ മരണശേഷം നാട്ടുകാർക്കും വീട്ടുകാർക്കും നമ്മളോട് എന്തെങ്കിലും പറയാൻ കഴിയില്ലല്ലോ.......

മരിച്ചു കഴിഞ്ഞിട്ട് ഒരാളോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.....

മൊബൈലിൽ പ്ലീസ് കണക്ട് ടു ചാർജർ എന്ന് ഇടയ്ക്കു ഇടയ്ക്കു ചാർജ് കുറയുമ്പോൾ പറഞ്ഞുകൊണ്ടിരിക്കും, അതെന്തിനാണ് പറയുന്നത് നമ്മൾക്ക് ഒരു മുന്നറിയിപ്പ് നൽകുന്നതാണ്......

നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലി നല്ലത് പോലെ ചെയ്യുക, ആളുകൾ നമ്മളെ കുറിച്ചു പലതും പറയും....... അവരെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല, തെറ്റ് നമ്മുടെ ഭാഗത്തു ഉണ്ടെങ്കിൽ തിരുത്തി മുന്നേറുക....

എന്നേ കാണുമ്പോൾ ചിലർ പറയുന്നത് കേൾക്കാം പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല എന്ന്, അത് കേൾക്കേണ്ട താമസം അതെന്താ പോത്തിന് വേദം പറഞ്ഞാൽ മനസ്സിൽ ആവില്ലേ എന്ന് എന്റെ മറുപടി കേൾക്കുമ്പോൾ, ഉടനെ എനിക്ക് കേൾക്കാം നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന്....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You can't go around building a better world of people.Only people can build a better world for people.Otherwise it's just a cage.-Terry Pratchett.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email