Choose your language

4 July 2021

// // Subscribe YOUTUBE Channel

Today's topic is about inviting

 


ഇന്നത്തെ വിഷയം ക്ഷണിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മളെയൊക്കെ എത്ര എത്ര വ്യക്തികളാണ് ഓരോരോ ആവശ്യങ്ങൾക്കും ക്ഷണിക്കാറുള്ളത്

എന്നേ ക്ഷണിക്കുന്നവരോട് എനിക്ക് വരാൻ പറ്റിയില്ലെങ്കിൽ ഞാൻ വരാൻ പറ്റില്ല എന്ന് തന്നെ പറയും, കാരണം എന്നേ പ്രതീക്ഷിച്ചു അവർ ഇരിക്കരുതല്ലോ.....

എന്റെ വിട്ടിൽ ആരെങ്കിലും വന്നു അവരുടെ മകന്റെയോ മകളുടേയോ കല്യാണം വിളിച്ചിട്ടുണ്ടെങ്കിൽ മിക്കവാറും ഞാൻ പോകാറുണ്ടായിരുന്നു അവരുടെ കല്യാണപരിപാടിക്ക് സദ്യ കഴിക്കാൻ കുറച്ചു നാൾ മുൻപ് വരെ......

ഇന്ന് ഞാൻ ആരോടെങ്കിലും വാക്ക്കൊടുത്തിട്ടെങ്കിൽ മാത്രമേ പോകാറുള്ളൂ..... അല്ലാതെ വിട്ടിൽ വന്നു ക്ഷണിച്ചതിന്റെ പേരിൽ പോകാറില്ല..... (എന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞത്......).

എനിക്ക് എന്റെ സന്തോഷങ്ങൾ കണ്ടെത്താൻ ആരെയും പ്രതേകം ക്ഷണിക്കേണ്ട കാര്യം ഇല്ല....... ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തികളും മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണ് എന്നുള്ള ചിന്ത മതി എനിക്ക്......

എന്നോട് പിണങ്ങി പോയവരോട് സാരമില്ല മുത്തേ, ചക്കരയല്ലേ, വാവയല്ലേ എന്നൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ട് പിണക്കം മാറ്റാൻ ഞാൻ ഒരു തവണ എങ്കിലും ക്ഷണിക്കാറുണ്ട്.....

പിന്നീടൊരിക്കലും വ്യക്തിക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിലും എന്നോട് സംസാരിക്കുന്നവരോക്കെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്......

ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാത്രമാണ് ഞാൻ ക്ഷണിക്കാറുള്ളു...... തെറ്റിധാരണ മാറ്റാൻ വേണ്ടി മാത്രം........

നമ്മൾ ഒരു വ്യക്തിയുമായി ഒത്തിരി ഇണക്കത്തിൽ ആയതിനുശേഷം പിന്നീട് ഏതെങ്കിലും സാഹചര്യത്തിൽ പിണക്കത്തിൽ ആകുമ്പോൾ പലപ്പോഴും ചിന്തിക്കുന്ന കാര്യമാണ്, വ്യക്തിയുമായി അധികം കൂട്ട് കൂടണ്ട എന്ന്......(ഇത് ഞാൻ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ.....)

നമ്മൾപോലും അറിയാതെ നമ്മുടെ ജീവിതസാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്.......

ഇന്നത്തെ സാഹചര്യം ഇന്നലെകളെ അപേക്ഷിച്ചു ഒത്തിരി മാറിപ്പോയി.....

നമ്മളെ പ്രപഞ്ചം ഓരോ ദിവസവും പുതിയ പ്രഭാതത്തിലേക്ക് ക്ഷണിക്കുകയാണ്.....

നമ്മളാരും അതൊന്നും ശ്രദ്ധിക്കാറേ ഇല്ല.....

നമ്മളുടെ മനസ്സിൽ എന്നും ഇന്നലെകളിലെ ദുഖങ്ങളും വിഷമങ്ങളും അത് നമ്മൾക്ക് സമ്മാനിച്ച വ്യക്തികളോടുമുള്ള വെറുപ്പുമായിരിക്കും എപ്പോഴും ഉണ്ടാകുക......(അങ്ങനെ ഒരു ചിന്ത നല്ലതല്ല കേട്ടോ....)

ഒരു കുഞ്ഞു ജനിക്കുന്നത് വരെയുള്ളു കുഞ്ഞിന്റെ അമ്മക്ക് പ്രസവ വേദന ഉണ്ടാകുള്ളൂ...... പിന്നീട് അമ്മക്ക് പ്രസവ വേദനകൾ ഓർമ്മകൾ മാത്രമാകും...... വേദനകളാണ് അവരെ പിന്നീട് അവരുടെ ജീവിതത്തിൽ സന്തോഷത്തിനു നിദാനം ആകുന്നത്......

നമ്മുടെയിടയിൽ ഒത്തിരി മക്കൾ ഒത്തിരി അധികം കുറവുകളോടെ ജനിക്കുന്നുണ്ട്..... നമ്മളെ പോലെ അവർക്കൊന്നും പ്രകടമായ കഴിവുകൾ കാണാൻ സാധിച്ചില്ലെങ്കിലും അവർക്ക് ഒരു പക്ഷെ നമ്മളെക്കാൾ വലിയൊരു മറ്റെന്തെങ്കിലും കഴിവ് ഉണ്ടാകാം........

എന്തെങ്കിലും കുറവുകളോട് കൂടിയ വ്യക്തികളെ സമൂഹം കുറച്ചു അധികം മാറ്റി നിർത്തുകയാണ് എന്ന് തോന്നുകയാണ് (സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി വരും കാലം നമ്മളിൽ മാറ്റം വരുത്തും)....നാളെ ഒരു പക്ഷെ എനിക്കും നിങ്ങൾക്കും കുറവുകൾ ഉണ്ടായേക്കാം...... ഒരു ഞരമ്പിന്റെ താളം തെറ്റിയാൽ പോരേ.......(ലിജോയെ കാണുമ്പോഴേ ആളുകൾ പറയുന്ന കാര്യം എനിക്ക് ലൂസ് ആണെന്നാണ്....... ഞാൻ അത് കേട്ട് പതുക്കെ സാഹചര്യത്തിൽ നിന്നും ലൂസ് ആകും....... എനിക്ക് ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല.....)

നമ്മൾ എന്നും മറ്റുള്ളവർക്ക് നല്ലത് ചെയ്യുക ആണെങ്കിൽ ആളുകൾ നമ്മളുടെ അടുത്ത് വരും.......

ഞാൻ ആരെയും എന്റെ ചാറ്റ് റൂമിലേക്ക്കടന്നു വരു കടന്നു വരു എന്ന് പറഞ്ഞു ക്ഷണിക്കാറില്ല.......(പിന്നെ അപ്പൂർവം വ്യക്തികൾക്ക് ഞാൻ ആയിട്ട് മെസ്സേജ് അയക്കാറുണ്ട്.....)

ഞാൻ ആയിട്ട് ക്ഷണിക്കാതെ വരുന്നവരെ ഞാൻ ആട്ടിപായിക്കാറുമില്ല....

ഞാൻ പറയുന്ന കാര്യങ്ങൾ ഒരു പക്ഷെ അവർക്ക് ആദ്യമൊക്കെ വേദന തോന്നിയാലും പിന്നീട് മധുരം ആയി മാറിയിട്ടുണ്ട്......(നെല്ലിക്ക ആദ്യം കയ്ക്കും പിന്നീട് മധുരിക്കും എന്നാണല്ലോ ചൊല്ല്.....)

എന്നിലെ കുറവുകളെ ഞാൻ തിരിച്ചറിഞ്ഞത് എന്നോട് ചാറ്റ് ചെയ്ത വ്യക്തികളിൽ നിന്നാണ്......അവരുടെ അനുഭവങ്ങളിൽ നിന്നാണ്......

നമ്മുടെ ജീവിതത്തിലേക്ക് ആരെയൊക്കെ ക്ഷണിക്കണം, ക്ഷണിക്കാൻ പാടില്ല എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്.......

പല സ്ത്രീകളും, പുരുഷന്മാരും ഇന്ന് ദുരിതം അനുഭവിക്കുന്നത് തങ്കളുടെ ഇന്നലെകളിൽ എടുത്ത സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് എന്ന് പിന്നീട് പറയുന്നത് കേൾക്കാൻ ഇടയായിട്ടുണ്ട്.......

നാളെ എനിക്ക് ഇന്നത് സംഭവിക്കും എന്നോർത്തിട്ടല്ല മുന്നോട്ടുള്ള ജീവിതം തിരഞ്ഞെടുക്കുന്നത്.......

നമ്മുടെ ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രം ആയിരിക്കില്ല........ അതിൽ പിന്നീട് പല വ്യക്തികളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നാൽ അവർ മൂലം ദുഖങ്ങളും ദുരിതങ്ങളും ഉണ്ടാകും...... (ഞാൻ ഉൾപ്പെടെ ആണ് പറഞ്ഞത്....... അതുകൊണ്ടാണ് ചില ആളുകളെങ്കിലും എന്നേ കാണുമ്പോൾ ദുരന്തം വരുന്നു എന്ന് ഇപ്പോഴും പറയുന്നത്......)

നമ്മൾ ക്ഷണിക്കാതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് പ്രകൃതി പ്രതിഭാസമാണ്......

ആരെയൊക്കെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കണം, ക്ഷണിക്കാൻ പാടില്ല എന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം......

കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ പലരും എന്നേ ക്ഷണിക്കുന്നുണ്ടായിരുന്നു, അവർക്ക് അറിയില്ലല്ലോ എന്റെ തിരക്ക്...... (ലിജോക്ക് അങ്ങനെ വലിയ തിരക്കൊന്നും ഇല്ല കേട്ടോ, ഞാൻ ഒരു കാര്യം പറഞ്ഞാൽ, പിന്നെ അത് വിശദമാക്കാൻ തന്നെ 10മിനിറ്റ് വേണ്ടിവരും എന്നോർത്തിട്ടാണ്, എല്ലാവർക്കും സമയത്തിന് വിലയുണ്ടല്ലോ).

പിന്നെ ക്ലബ്ഹൗസിൽ ഉണ്ടായിരുന്ന ഒരു വ്യക്തി എന്റെ കാര്യം പറഞ്ഞപ്പോളാണ് ബാക്കിയുള്ളവർക്ക് സമാധാനം ആയത്.......

പലരും എന്നേ പേരെടുത്തു വിളിച്ചു പറയുന്നുണ്ട് അതെല്ലാം കേൾക്കാൻ മാത്രമാണ് എനിക്ക് അന്നേരം കഴിയുകയുണ്ടായിരുന്നുള്ളു.......ഞാൻ പറയുന്നത് അവർക്ക് കേൾക്കണം എങ്കിൽ ഞാൻ സ്പീക്കർ പാനലിൽ പോകണം...... മഹത് വ്യക്തികൾ നമ്മളെ ക്ഷണിക്കുമ്പോൾ നമ്മൾ എന്തെങ്കിലും പറയേണ്ടത് ആയിരുന്നു, അവർക്ക് ലിജോ എന്താണ് മിണ്ടാതെ ഇരിക്കുന്നത് എന്ന് അറിഞ്ഞെങ്കിൽ ഒരു പക്ഷെ ആശ്വാസം ആയേനെ........ കാലം അതിനൊരു അവസരം തരും എന്ന് പ്രതീക്ഷിക്കാം...... (ആർക്കെങ്കിലും ഞാൻ ഒരു വാക്ക്മിണ്ടാതെ ഇരുന്നതിൽ വിഷമം ആയിട്ടുണ്ടെങ്കിൽ എന്നോട് വിനയപ്പൂർവം ക്ഷമിക്കണം എന്ന് അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്.....)

എല്ലാവർക്കും നല്ല കാര്യങ്ങളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.......

കുറിപ്പ്-എന്റെ വാക്കുകളിലോ പ്രവർത്തികളിലോ നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഞാൻ അവസരത്തിൽ മാപ്പ് ചോദിക്കുകയാണ്.......

ഞാൻ എന്നും നിങ്ങളുടെ മുഖത്തു വിടരുന്ന പുഞ്ചിരി മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളു.....

നിങ്ങൾ ആയി എന്നോട് കാര്യം ഇല്ലാതെ പിണങ്ങിപോയി എന്റെ പുഞ്ചിരി മായിച്ചു കളയരുത് എന്നൊരു അപേക്ഷയുണ്ട്......

എനിക്ക് ഒരു പക്ഷെ പിന്നീട് നിങ്ങളെ വിണ്ടും എന്റെ ചാറ്റിലേക്ക് ക്ഷണിക്കാനോ മിണ്ടാനോ കഴിഞ്ഞെന്ന് വരില്ല.......അതിനൊരു നല്ല അവസരം ഒരു പക്ഷെ എനിക്ക് ഇനിയൊരിക്കലും കിട്ടിയെന്ന് വരില്ല.......

ഞാൻ കൂടുതൽ കൂടുതൽ തിരക്കിലേക്ക് പോകുകയാണ് ഇനി മുതൽ

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Never be bullied into silence.Never allow yourself to be made a victim.Accept no one's definition of your life;define yourself.-Harvey Fierstein.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email