Choose your language

10 July 2021

// // Subscribe YOUTUBE Channel

Today's issue is that growth is possible

 


ഇന്നത്തെ വിഷയം വളർച്ച സാധ്യമാണ് എന്നതാണ്....

മനുഷ്യർക്ക് വളർച്ച ഉണ്ടാകുന്നത് എപ്പോഴാണ്.....(ആവോ അറിയില്ല ലിജോക്ക് അറിയാം എങ്കിൽ പറഞ്ഞു താ....)

ഓരോ ദിവസവും കഴിയുന്തോറും നമ്മൾ പോലും അറിയാതെ വളർന്നു കൊണ്ടിരിക്കുകയാണ്......(ലിജോ ശരിക്കും വളർന്നിട്ടില്ല അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയായി കൊള്ളണം എന്നില്ല, തെറ്റുണ്ടെങ്കിൽ നിങ്ങൾ ഓരോരുത്തരും ലിജോക്ക് പറഞ്ഞു തരണം....)

നമ്മൾക്ക് നമ്മുടെ വളർച്ച അളക്കാൻ കഴിയാറില്ല പലപ്പോഴും....

നമ്മൾക്ക് നമ്മുടെ വണ്ണം പൊക്കം ഇതൊക്കെ നോക്കാൻ കഴിഞ്ഞേക്കാം അതിലുപരി ആയിട്ട് മനുഷ്യ മനസ്സിന് ഒരു വളർച്ചക്കൂടി ഉണ്ട്.....

എങ്ങനെ ഒരു മനുഷ്യന് മാനസികമായി വളർച്ച പ്രാപിക്കാൻ കഴിയുക....

ഒത്തിരി മാർഗങ്ങൾ മാനസികമായി വളർച്ച പ്രാപിക്കാൻ നിലവിൽ ഉണ്ട്......

അതിലൊന്നാണ് ആവശ്യം ഉറങ്ങാൻ കഴിയുക എന്നത്... (ഒരു പരിധിയിൽ കൂടുതൽ ഉറങ്ങരുത്...... ഓരോ പ്രായത്തിനു അനുസരിച്ചു ഉറക്കത്തിന്റെ സമയം വ്യത്യാസം വന്നേക്കാം)

ആരൊക്കെ നമ്മളെ തളർത്തിയാലും തളരാത്ത മനസ്സ് നമ്മൾക്ക് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്......

ഒരാളെ കാണുമ്പോൾ തന്നെ നമ്മൾ അയാളെ വിലയിരുത്താൻ തുടങ്ങും, അയാൾ അങ്ങനെയാണ്, അപ്പോൾ അയാൾ അങ്ങനെയായിരിക്കും പെരുമാറുക... അയാൾക്ക് അങ്ങനെയേ പെരുമാറാൻ അറിയുകയുള്ളു അങ്ങനെ ഒത്തിരി കാര്യങ്ങൾ നമ്മൾ അവരെ കുറിച്ചു പറഞ്ഞു നടക്കും.....

വാസ്തവത്തിൽ അയാൾ അങ്ങനെ പെരുമാറുന്ന വ്യക്തിയാണെന്ന് എപ്പോഴെങ്കിലും അനുഭവത്തിൽ വന്നിട്ടുണ്ടോ, പിന്നെ എന്തുകൊണ്ടാണ് അങ്ങനെ വിചാരിക്കാൻ കാരണം..... (വെറുതെ ഒരു രസത്തിന്....).

നമ്മൾ ഒരാളെ മോശമായി കണ്ടാൽ പിന്നെ നമ്മുടെ മുന്നിൽ വരുന്ന എല്ലാവരെയും ഒരു പക്ഷെ അങ്ങനെ തന്നെ കാണാൻ നമ്മുടെ മനസ്സ് ശ്രമിക്കും.....

രാവിലെ എഴുന്നേൽക്കാൻ അലാറം വെച്ചു കിടന്നാൽ, രാവിലെ അലാറം അടിക്കുമ്പോൾ മനസ്സ് പറയും ഒരു 5മിനിറ്റ് കൂടെ കിടന്നേക്കാം..... ഇന്ന് മഴയല്ലേ പുറത്തേക്ക് ഇറങ്ങാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും അങ്ങനെ നമ്മളെ പിന്തിരിപ്പിച്ചു കൊണ്ടിരിക്കും....

ഇങ്ങനെ നമ്മൾ സ്ഥിരമായി പിന്തിരിഞ്ഞു കൊണ്ടിരുന്നാൽ നമ്മളുടെ മനസ്സ് ഒരിക്കലും മുന്നോട്ട് പോകില്ല..... (മനസ്സ് എന്ന് പറയുന്നത് എന്താണ് വണ്ടിയാണോ മുന്നോട്ട് പോകാൻ....)

നമ്മൾ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി നമ്മൾ ശ്രമിച്ചുകൊണ്ടേ ഇരിക്കണം.....

പാട്ട് പാടാൻ, ഡാൻസ് ചെയ്യാൻ അങ്ങനെ ഓരോരോ ആക്ടിവിറ്റിയും നമ്മൾ ചെയ്യുന്നത് നമ്മുടെ കർമ്മ മണ്ഡലങ്ങളെ കൂടുതൽ കൂടുതൽ ഊർജസ്വലമാക്കും....

നമ്മളെ ആരൊക്കെ പിന്തിരിപ്പിക്കാൻ നോക്കിയാലും സ്വയം ഒരു ധാരണ വേണം, എനിക്ക് വളരാൻ മുന്നോട്ട് പോയെ തിരുവെന്ന്....

ഒരു ചെടി വളർന്ന് വരുന്നത് നമ്മൾ കണ്ടിട്ടില്ലേ മുകളിലേക്കാണ് അതിന്റെ വളർച്ച..... മുകളിലേക്ക് വളരുന്നതിനിടയിൽ തടസ്സം നേരിട്ടാൽ ഒരു പക്ഷെ വളഞ്ഞു ആയാലും ചെടി വളരും....

ചെടിക്ക് വേണ്ടത് വെള്ളവും വായുവും അടിത്തറ ആയിട്ട് മണ്ണുമാണ്....

വളർച്ച സാധ്യമാണ്, നമ്മൾ കൂടെ വളരാൻ ആഗ്രഹിച്ചു അതിനായി പ്രയത്നിച്ചാൽ മതി.....

ഒരു പക്ഷെ ഒത്തിരി തവണ ഒരേ കാര്യം ചെയ്യുമ്പോൾ തളർന്നേക്കാം... എങ്കിലും നമ്മൾ നമ്മുടെ പരിശ്രമം ഉപേക്ഷിക്കരുത്.... ഒത്തിരി സമയം വേണ്ടി വന്നാലും നമ്മൾ വളർച്ച നേടുക തന്നെ ചെയ്യും......

വായനയിലൂടെ വളരാം,എഴുത്തിലൂടെ വളരാം, ചിന്തകളിലൂടെ വളരാം, ഭക്ഷണം കഴിക്കുന്നതിലൂടെ വളരാം... വിദ്യാഭാസത്തിലൂടെ വളരാം....

ഇന്ന് നിരവധി അവസരങ്ങൾ നമ്മുടെ കണ്മുൻപിലുണ്ട്, അതെല്ലാം വേണ്ടവിധത്തിൽ ഉപയോഗിക്കുക....

എല്ലാവർക്കും സന്തോഷം നിറഞ്ഞൊരു ജീവിതം നയിക്കാൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും ബൗദ്ധികമായും വളരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ് :-ഒരിക്കലും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടരുത്.....

നമ്മൾ ഇന്ന് മുതൽ കഷ്ടപ്പെടാൻ തുടങ്ങിയാൽ ഒരു പക്ഷെ മറ്റുള്ളവരേക്കാൾ അല്ലെങ്കിൽ അവരോടൊപ്പം നമ്മൾക്ക് വളരാൻ കഴിഞ്ഞേക്കും......

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. It's not about how hard you can hit;it's about how hard you can get hit and keep moving forward.-Rocky Balboa.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email