Choose your language

7 July 2021

// // Subscribe YOUTUBE Channel

Today's topic is that grief can happen to everyone

 


ഇന്നത്തെ വിഷയം സങ്കടം എല്ലാവർക്കും ഉണ്ടാകും എന്നതിനെക്കുറിച്ചാണ്......

ലിജോക്ക് എങ്ങനെ അറിയാം സങ്കടം എല്ലാവർക്കും ഉണ്ടാകുമെന്ന്

ലിജോയെ കാണുമ്പോൾ എല്ലാവരും വന്നു പറയാറുണ്ടോ ഇന്ന് അവർക്ക് ഉള്ളത് സങ്കടം മാത്രമാണെന്ന്......

ഇന്ന് പകൽ തിരക്ക് ആയതുകൊണ്ട് എനിക്ക് എഴുതാൻ കഴിഞ്ഞില്ല,

എന്റെ എഴുത്തു കാണാതെ ആരെങ്കിലും സങ്കടപ്പെട്ടിട്ടുണ്ടോ ആവോ.......

ഇനി അങ്ങനെ ആരെങ്കിലും സങ്കടപ്പെടുന്നുണ്ടെങ്കിൽ,സങ്കടപ്പെടണ്ട എന്ന് പറയാൻ വേണ്ടികുടിയാണ് എഴുത്ത്.....

ഞാൻ ജീവിതകാലം മുഴുവൻ എഴുതികൊള്ളാം എന്ന് വാക്ക്കൊടുത്തിട്ടില്ല........

എനിക്ക് എഴുതുവാൻ സമയവും സന്ദർഭവും അവസരവും കിട്ടിയപ്പോൾ എഴുതി.......ഇന്ന് എഴുതിയതുകൊണ്ട് നാളെ ഇനി എഴുതാൻ പറ്റിയില്ലല്ലോ എന്നോർത്തു സങ്കടപ്പെടേണ്ടി വരില്ലല്ലോ.....

എനിക്ക് എഴുതാൻ പറ്റാതെ ആകുമ്പോൾ ഒരു പക്ഷെ സങ്കടം വന്നേക്കാം(നിങ്ങൾക്ക് അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നറിയാം....)......

പക്ഷെ സാരമില്ല ഇത്രയും നാൾ എഴുതാൻ പറ്റിയല്ലോ അത് തന്നെ എന്റെ ഒരു ഭാഗ്യം എന്ന് ഞാൻ കണക്കാക്കും......

പ്രിയരേ നമ്മുടെ ഇന്നലെകൾ ഒരു പക്ഷെ നല്ലത് ആയിരുന്നിരിക്കില്ല നമ്മൾക്ക് ഒരു പക്ഷെ അനുഭവിക്കേണ്ടി വന്നിരിക്കുക......

നമ്മൾ രാപകൽ അധ്വാനിച്ചത് ചിലപ്പോൾ ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയിതിർന്നേക്കാം......

പക്ഷെ എങ്കിൽ നമ്മുടെ മുന്നിൽ ഇനിയും സമയം ഉണ്ട് നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ നേടിയെടുക്കാൻ......

നമ്മൾക്ക് സങ്കടം വരുമ്പോൾ ഇഷ്ടം മടിപിടിച്ചു ദുഖിച്ചിരിക്കാനാണ്(ആരും വിഷമം വിചാരിക്കേണ്ട, ലിജോയുടെ കാര്യം പറഞ്ഞതാണ്.......)..

ഒടുവിൽ ലിജോ ഒരു സത്യം തിരിച്ചറിഞ്ഞു...... ദുഖിച്ചിരിക്കുന്നവന് ഒന്നും നേടാൻ കഴിയില്ല എന്ന്......

എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചത് 5-മത്തെ ക്ലാസ്സിൽ പഠിക്കുമ്പോൾ തോറ്റു പോയ സമയത്താണ്...... (സ്കൂളിൽ പഠിക്കുമ്പോഴല്ല കേട്ടോ.....).

അന്ന് തോറ്റ പിള്ളേർക്ക് വേറെ പരിക്ഷ എഴുതാൻ കഴിയുമായിരുന്നു.......അന്ന് ഞാൻ എഴുതിയ പരീക്ഷക്ക് മണ്ടൻ പരിക്ഷ എന്നാണ് പേര് അധ്യാപകർ കൊടുത്തിരിക്കുന്നത്.......

അന്ന് ഞാൻ കരഞ്ഞ കരച്ചിൽ പോലെ , പിന്നീട് ഒരിക്കലും എനിക്ക് തോൽവികൾ ഉണ്ടായപ്പോൾ കരഞ്ഞിട്ടില്ല.......

5-മത്തെ ക്ലാസ്സിലെ തോൽവി എനിക്ക് ഒത്തിരി സങ്കടം സമ്മാനിച്ചു.....

പെരുന്നാളിന് പങ്കെടുക്കാൻ വന്ന ബന്ധുക്കളാണ് എന്നേ

അന്ന് വിട്ടിൽ വന്നപ്പോൾ എന്റെ കരച്ചിൽ കണ്ടു ആശ്വസിപ്പിച്ചത്......

എന്റെ വിട്ടുകാരൊന്നും എനിക്ക് അന്നാളിൽ ആശ്വാസം നൽകിയില്ല.......

അന്നാളിലോക്കെ എനിക്ക് എന്റെ ബന്ധുക്കൾ പെരുന്നാളിൽ പങ്കെടുക്കാൻ വരുമ്പോൾ ചില്ലറ രൂപ തരുമായിരുന്നു, അവരുടെ ഒരു സന്തോഷത്തിന് നൽകുന്നതാണ്.......

എനിക്ക് പണം കൊണ്ട് എന്ത് വേണമെങ്കിലും വാങ്ങിക്കാം..(ബെൻസ് കാർ വാങ്ങിക്കാൻ പറ്റില്ല കേട്ടോ)...

ഞാൻ ചെറുപ്പം ആയത് കൊണ്ട് പെട്ടിക്കടയിൽ നിന്നും മിടായി വാങ്ങി കഴിക്കും........(എന്റെ സങ്കടം അങ്ങനെ ഒരു വിധം ഇല്ലാതെയായി.....പതിയെ പതിയെ സങ്കടങ്ങളുടെ ആഴം കുറഞ്ഞു വന്നു...... ശരിക്കും പഠിച്ചില്ലെങ്കിൽ പരീക്ഷയിൽ തോറ്റുപോകുമെന്ന് ഞാൻ അന്നാണ് എന്ന് തോന്നുന്നു ആദ്യമായി തിരിച്ചറിഞ്ഞത്...... തോൽവികൾക്ക് ഒത്തിരി ഉപ്പ് രസം ഉണ്ടെന്നും തിരിച്ചറിഞ്ഞു.......)

ഞാൻ ചെറുപ്പത്തിൽ പിയാനോ വേണമെന്ന് വാശി പിടിച്ചു കരഞ്ഞിട്ടുണ്ട്, അന്നെനിക്ക് വീട്ടുകാർ ഒത്തിരി വിഷമത്തോടെ ആണെങ്കിലും വാങ്ങി തന്നു, അന്നെനിക്ക് പിയാനോ കിട്ടിയപ്പോൾ സന്തോഷം ആയിരുന്നു എങ്കിലും പെരുന്നാൾ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ പിയാനോക്ക് 50രൂപ കുറഞ്ഞു...... അതെനിക്ക് വലിയ സങ്കടം ആയിരുന്നു..... ഞാൻ കാരണം 50രൂപ വിട്ടുകാർക്ക് നഷ്ടപ്പെട്ടല്ലോ എന്നൊരു ചിന്ത ആയിരുന്നു അന്ന് എന്റെ മനസ്സിൽ......

അതിനു ശേഷം ഞാൻ ഒരു കളിപ്പാട്ടവും വേണം എന്ന് വീട്ടുകാരോട് വാശി പിടിച്ചിട്ടില്ല.......

ഇന്ന് വരെ സൗകര്യക്കുറവിന്റെ, ഇല്ലായ്മയുടെ പേരിൽ പരാതി പറഞ്ഞിട്ടില്ല.......

ഉള്ളതിൽ സന്തോഷിക്കാൻ പഠിച്ചു....... തോൽവികൾ എങ്ങനെ ഉണ്ടാകും എന്ന് പഠിച്ചു.....

സങ്കടം എങ്ങനെ ഉണ്ടാകും എന്ന് പഠിച്ചു......

അതെല്ലാം എനിക്ക് വലിയൊരു തിരിച്ചറിവ് നൽകി.....

ഇന്നലെകൾ നമ്മുടെ ജീവിതത്തിൽ സങ്കടങ്ങൾ തിർത്തിട്ടുണ്ടെങ്കിൽ അതിനർത്ഥം നാളെകളിൽ സങ്കടം വരില്ല എന്നല്ല......

നമ്മുടെ ചുറ്റിലും സങ്കടം വരുന്നവരെ അശ്വസിപ്പിക്കാൻ അതുവഴി നമ്മൾക്ക് കഴിയും എന്നൊരു തിരിച്ചറിവാണ്.......

സങ്കടം മാറാൻ കരയണം..... മനസ്സിന് ആശ്വാസം കിട്ടണം...... സങ്കടപ്പെടുത്തുന്ന ഓർമ്മകളെ ഉപേക്ഷിക്കണം....

ഒന്നോർത്താൽ സങ്കടം ഇല്ലാത്ത മനുഷ്യർ ആരാണുള്ളത്.......

സങ്കടം മാറും ജീവിതം സന്തോഷമാകും എന്ന് എപ്പോഴും സ്വയം പറയാൻ ശ്രമിക്കുക......

ഇരുട്ട് മാറി വെളിച്ചം വരുന്നത് പോലെ ഒരു നാൾ നമ്മുടെ എല്ലാം സങ്കടം മാറുമെന്ന് പ്രതീക്ഷിക്കാം പ്രത്യാശിക്കാം......

അതിനു വേണ്ടത് നമ്മുടെ ഭാഗത്തു നിന്നുള്ള അതിയായ, ആന്മാർത്ഥമായ പരിശ്രമമാണ്.......

എല്ലാവർക്കും ഇന്നലെകളിലെ സങ്കടങ്ങളെ ഓർത്തു സങ്കടപ്പെടാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-പരിശ്രമമാണ് സങ്കടം മാറാനുള്ള മരുന്ന്..... എത്രമാത്രം നമ്മൾ പരിശ്രമിക്കുന്നോ അത്രമാത്രം നമ്മുടെ സങ്കടങ്ങൾ നമ്മളിൽ നിന്നും അകലും...

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Life's too mysterious to take too serious.-Mary Engelbreit.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email