Choose your language

2 July 2021

// // Subscribe YOUTUBE Channel

Today's topic is about finding the right path.

 


ഇന്നത്തെ വിഷയം നേർവഴി കണ്ടെത്തുക എന്നതിനെകുറിച്ചാണ്.

എന്താണ് നേർവഴി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക.

നമ്മുടെ ചുറ്റിലും എത്ര മാത്രം നേർവഴികളുണ്ട്(ലിജോ എണ്ണി നോക്കിയിട്ടില്ല കൃത്യമായി പറയാൻ ആയിട്ട് ).

മറ്റുള്ളവരെ നേർവഴിക്കു നയിക്കാൻ നമ്മളെ കൊണ്ട് സാധിക്കുന്നുണ്ടോ?(ലിജോക്ക് സ്വന്തമായി നേർവഴിക്ക് പോകാൻ പറ്റിയില്ലെങ്കിലും മറ്റുള്ളവരെ നേർവഴിക്കു നടത്താൻ കഴിഞ്ഞിട്ടുണ്ട്......."അയൽക്കാരനെ ഉപദേശിച്ചാൽ അവർ നന്നാകും സ്വന്തം കുടുംബത്തിൽ ഇത് തെളിയിക്കാത്തവരാണ് ഇത്തരം ഉപദേശികൾ എന്നുള്ള കളിയാക്കലുകൾ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്")

നേർവഴിക്കു നടന്നാൽ കിട്ടുന്ന ഗുണങ്ങൾ എന്തെല്ലാമാണ്.

നേർവഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ എളുപ്പമാർഗം ഉണ്ടോ?

നമ്മൾ സഞ്ചരിക്കുന്നത് നേരായിട്ടുള്ള വഴിക്കാണ് എന്ന് എങ്ങനെ മനസിലാക്കാം?....

എന്നിങ്ങനെ നുറായിരം ചോദ്യങ്ങൾ ഉണ്ടാകും......

ഒരു മനുഷ്യൻ നേരായ വഴിക്കു സഞ്ചരിക്കുകയാണെങ്കിൽ മനുഷ്യന്റെ പിന്നാലെ വരുന്നവർക്കും ശരിയായ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ കഴിയും...

ഞാൻ സ്ഥിര പരിചയം ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും വഴി തെറ്റാറുണ്ട്.....

ഞാൻ സഞ്ചരിക്കുന്ന വഴികളിൽ സ്ഥിരമായി ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്തു പരിചയം ഉണ്ട്, എന്നാൽ വഴിയിലൂടെ തന്നെ മടക്ക യാത്ര നടത്തുമ്പോൾ എവിടെയെങ്കിലും വെച്ചു വഴി കൂടുതൽ വന്നു കഴിഞ്ഞാൽ എനിക്ക് കൺഫ്യൂഷൻ ആകാറുണ്ട്..... ഞാൻ അന്നേരം കണ്ടുപിടിക്കുന്ന മാർഗം ഒന്ന് പുറകിലേക്ക് പിന്തിരിഞ്ഞു നോക്കുകയാണ്.....പിറകിലേക്ക് നോക്കുമ്പോൾ എനിക്ക് സ്ഥിരമായി സഞ്ചരിക്കുന്ന വഴി ഓർമ്മ വരും അപ്പോൾ എനിക്ക് ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്ന് കണ്ടെത്താൻ കഴിയും.....

പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സ്ഥിരമായി പോകുന്ന വഴി തന്നെയാണോ എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാറുണ്ട്....

നേർവഴിക്കു നടക്കാൻ ഒത്തിരി അധികം ബുദ്ധിമുട്ട് ഉണ്ടാവാം...... പക്ഷെ നേർവഴിയാണ് നമ്മളെ ലക്ഷ്യത്തിൽ എത്തിക്കുകയുള്ളു.......

പല സ്ഥലങ്ങളിലും യൂ ടേൺ ഒഴിവാക്കിയിട്ടുണ്ട് അതുകൊണ്ട് തന്നെ ലക്ഷ്യസ്ഥാനത്തു എത്തണം എങ്കിൽ ചിലപ്പോൾ 1-2 കിലോമീറ്റർ അധികം ചുറ്റണം.....

കഴിഞ്ഞ ദിവസം ഞാനും കൂട്ടുകാരനും കൂടെ എറണാകുളം ജില്ലയിലെ കടമക്കുടി എന്ന കൊച്ചു ഗ്രാമത്തിൽ പോയി തിരിച്ചു വരുന്ന വഴി, പോയ വഴിയിൽ നിന്നും മാറ്റി വേറെ വഴി കണ്ടുപിടിക്കാം എന്ന് വിചാരിച്ചു ലെഫ്റ്റ് (ഇടത്തോട്ട്)പോകുന്നതിന് പകരം റൈറ്റ്(വലത്തോട്ട്)പോയി, അതിനുശേഷം ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്... അങ്ങനെ ഒത്തിരി ദുരം സഞ്ചരിച്ചിട്ടും ഞങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല......

ഞങ്ങൾ പോയ വഴിയേ വിണ്ടും ഒന്നും കൂടെ കറങ്ങാൻ തുടങ്ങി, വിണ്ടും ഞങ്ങൾ സഞ്ചരിച്ച വഴിയിലൂടെയാണ് വിണ്ടും പോകുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല, എന്നാൽ എന്റെ കൂട്ടുകാരന് പെട്ടെന്ന് മനസ്സിലായി കാരണം അവൻ നോക്കിയത് റോഡിലേക്കും റോഡിന്റെ ചുറ്റിലും ഉള്ള കാഴ്ചകളിലേകുമാണ്...... ഞാൻ നോക്കി കൊണ്ടിരുന്നത് ഗൂഗിൾ മാപ്പിലേക്കാണ്... പിന്നെ ഇടക്ക് ഞാൻ പുറമേക്ക് കണ്ണോടിച്ചിരുന്നു അങ്ങനെയാണ് എനിക്കും ഞങ്ങൾ പോയ വഴി തെറ്റിയെന്ന് മനസ്സിൽ ആയത്......

ഞങ്ങൾ കടമക്കുടി എന്ന സ്ഥലത്തേക്ക് പോയപ്പോൾ ഒരു വിധം നല്ല കാഴ്ചകൾ കണ്ടു, പിന്നീട് നോക്കിയപ്പോൾ ഇടുങ്ങിയ വഴിയും കുറച്ചു വിടുകളും ഉള്ള സ്ഥലത്തേക്ക് ചെന്നു അപ്പോൾ ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയത് ഇനി മുന്നോട്ട് ഒന്നും തന്നെ കാണാൻ ഉണ്ടാവില്ല എന്നാണ് അങ്ങനെ ഞങ്ങൾ സംശയിച്ചു ഇരിക്കെ അവിടെ റോഡിൽ നിർത്തിയിട്ട ഓട്ടോക്കാരനെ കാണാൻ സാധിച്ചു അയാളോട് ചോദിച്ചപ്പോൾ വഴിക്ക് പോയാൽ കായൽ ഉണ്ട് എന്ന് പറഞ്ഞു അങ്ങനെ അവിടെ എത്തി നല്ല സുന്ദരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു...... പോരാത്തതിന് എനിക്ക് ഒരു സുന്ദരിയെയും കാണാൻ കഴിഞ്ഞു.....

ഞങ്ങളോട് ഒരു പക്ഷെ ഓട്ടോക്കാരൻ വഴിയിൽ കൂടി പോയാൽ കാണാൻ ഒന്നും ഇല്ല എന്ന് പറഞ്ഞാൽ ഞങ്ങൾ അവിടേക്കുള്ള യാത്ര അവസാനിപ്പിച്ചു തിരിച്ചു പോകേണ്ടി വന്നേനെ.....

അദ്ദേഹം ഒരു പക്ഷെ സ്ഥിരമായി കാണുന്ന കായൽ ആയത് കൊണ്ട് അദ്ദേഹത്തിന് അവിടെ പ്രേത്യേകം കാഴ്ചകൾ ഉണ്ടാവില്ലായിരിക്കും പക്ഷെ അദ്ദേഹത്തിന് അറിയാം ഞങ്ങൾക്ക് കാഴ്ചകൾ നല്ല അനുഭൂതി സൃഷ്ടിക്കും എന്ന്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മനസാക്ഷി ഞങ്ങളോട് വഴിയിൽകൂടി പോയാൽ കാഴ്ചകൾ കാണാൻ ഉണ്ട് എന്നറിയിച്ചത്.

എനിക്ക് നേരിട്ട് ഒരു ബസ് ഉണ്ട് ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരാൻ ആയിട്ട്.....

ഞാൻ ഇപ്പോൾ ബസ് നോക്കി നിൽക്കാറില്ല കാരണം ഞാൻ ബസിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും അല്ല കയറുന്നത്... ഞാൻ നിൽക്കാറുള്ള സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ഒരു പക്ഷെ സീറ്റ്ഫിൽ ആയാൽ ബസിൽ കയറാൻ പറ്റാതെ ആകും ഇപ്പോഴത്തെ സാഹചര്യത്തിൽ, അപ്പോൾ എനിക്ക് വിണ്ടും അടുത്ത ബസ് നോക്കി നിൽക്കേണ്ടി വരും, അതെനിക്ക് ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഒത്തിരി സമയം എടുക്കാൻ ഇടയാക്കും....

ഇപ്പോൾ ഞാൻ ചെയ്യുന്നത് നേരിട്ടുള്ള ബസിനു തൊട്ടു മുൻപ് ഉള്ള ബസിൽ കയറി ഞങ്ങളുടെ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് നിർത്തുന്ന സ്റ്റോപ്പിൽ നേരത്തെ വന്നു നിൽക്കുകയാണ്..... അങ്ങനെ ചെയ്താൽ എനിക്ക് ഒന്നെങ്കിൽ പ്രൈവറ്റ് ബസ് കിട്ടും അല്ലെങ്കിൽ പിന്നാലെ വരുന്ന നേരിട്ടുള്ള കെ എസ് ആർ ടി സി ബസ് കിട്ടും.....

ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഇതൊന്നും കിട്ടിയില്ലെങ്കിൽ അൽപ്പം ദുരം നടന്നാൽ എനിക്ക് വേറെ റൂട്ടിൽ ഓടുന്ന ബസ് കിട്ടും അന്നേരം 3-4കിലോമീറ്റർ വീട്ടിലേക്ക് നടക്കണം എന്നേയുള്ളു..... പണം ഉണ്ടെങ്കിൽ നടപ്പ് ഒഴിവാക്കി ഓട്ടോയിൽ പോകാം.....എന്റെ ആരോഗ്യത്തിന് നടക്കുന്നതാണ് നല്ലത്.....

സമയം നഷ്ടം എടുക്കുമെങ്കിലും ശരീരത്തിനു ആരോഗ്യം കിട്ടും......

ഇവിടെ ഞാൻ നിങ്ങളോട്, ഞാൻ പോകുന്ന പലവഴികൾ പറഞ്ഞത്, ഞാൻ പോകേണ്ട വഴികളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ അതിനെ മറികടക്കാൻ ഞാൻ കണ്ടെത്തിയ വഴികളാണ് ഇതെല്ലാം എന്ന് പറഞ്ഞു തരാൻ വേണ്ടിയാണ്.....

(അല്ലാതെ നിങ്ങളെ ഓരോരുത്തരെയും ഇതെല്ലാം വായിച്ചു കേൾപ്പിച്ചു നിങ്ങളെ ഒരു വഴിക്ക് ആക്കാൻ അല്ല......)

എല്ലാ മനുഷ്യർക്കും എന്നും ഒരേ വഴിയിലൂടെ സഞ്ചരിച്ചു നേർവഴിക്കു നടക്കാൻ കഴിയില്ല...... നേർവഴിയിൽ തടസ്സം നേരിട്ടാൽ തടസ്സം മാറിയിട്ടേ ഇനി ഞാൻ മുന്നോട്ട് യാത്ര ചെയ്യുള്ളു എന്ന് തീരുമാനിച്ചാൽ നമ്മൾ ഒരിക്കലും സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല....

ഞാൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഓരോ ദിവസവും പുതിയ വഴികൾ തേടാറുണ്ട്...... അങ്ങനെ ഓരോ ദിവസവും യാത്ര ചെയ്യുമ്പോൾ ഓരോ ഷോർട്ട് കട്ടുകൾ (എളുപ്പവഴികൾ) കണ്ടുപിടിക്കാറുണ്ട്......

എനിക്ക് എളുപ്പവഴി കണ്ടുപിടിക്കാൻ എല്ലാ വഴിയിലൂടെയും സഞ്ചരിക്കേണ്ടി വരാറുണ്ട്.......(അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരു......)

ചിലപ്പോൾ എളുപ്പവഴി ആണെങ്കിൽ പോലും വഴി മോശമാണെങ്കിൽ ഞാൻ മോശം വഴിക്ക് പോകാതെ നല്ല വഴിക്ക് പോകും കാരണം നമ്മുടെ ബൈക്കിന്റെ ലൈഫ് നമ്മളായിട്ട് കുറക്കണ്ടല്ലോ.......

പോരാത്തതിന് മനസ്സിന് സുഖവും യാത്രക്ക് സുഖവും നല്ല വഴിക്ക് സഞ്ചരിക്കുമ്പോളാണല്ലോ.....

എനിക്ക് അതുകൊണ്ട് തന്നെ ആരെങ്കിലും ഞാൻ പോകുന്ന വഴിയേ കുറിച്ച് സംശയം ചോദിച്ചാൽ പറഞ്ഞു കൊടുക്കാനും ഏതു വഴിയിലൂടെ സഞ്ചരിച്ചാൽ ലക്ഷ്യത്തിൽ എത്താൻ പറ്റുമെന്നും പറഞ്ഞു കൊടുക്കാൻ കഴിയും.......(ബൈക്കിൽ പോയതുകൊണ്ട് എനിക്ക് സ്ഥലം പരിചയം ആയതുകൊണ്ടാണ്).

ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് നിർത്തുന്ന എല്ലാ സ്റ്റോപ്പിന്റെയും പേര് എനിക്ക് അറിയുക ഉണ്ടാവില്ല അതുകൊണ്ട് തന്നെ ബസിനു ഇടക്കുള്ള സ്റ്റോപ്പിലേക്ക് പോകേണ്ട ആൾക്ക് ബസ് കാണുമ്പോൾ ബസിലിരിക്കുന്ന എന്നോട് ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ കഴിയില്ല....പിന്നെ ഞാൻ അടുത്തുള്ള ആരോടെങ്കിലും ചോദിച്ചു വരുമ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിന്നും വണ്ടി മുന്നോട്ട് എടുത്തിട്ടുണ്ടാകും......

ഒന്നെങ്കിൽ ഞാൻ ചെയ്യേണ്ടത് കണ്ടക്ടറോട് കാര്യം ധരിപ്പിക്കുക...അങ്ങനെ ആണെങ്കിൽ കണ്ടക്ടർക്ക് ബസ് നിർത്താൻ കഴിയും.....

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും നിങ്ങൾക്ക് ബോറടിച്ചോ......

നേർവഴി പറഞ്ഞു തരാൻ എനിക്ക് അൽപ്പം പ്രയാസം ഉണ്ട്..... അതുകൊണ്ടാണ് എനിക്ക് ഇത്രയും സമയം എടുക്കേണ്ടി വന്നത്......

എല്ലാവർക്കും നേർവഴി കണ്ടെത്താൻ കഴിയട്ടെ, അതിനായി പ്രയത്നിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-നമ്മൾ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ സ്വീകരിക്കേണ്ട വഴി നേർവഴി ആയിരിക്കണം, അതൊരിക്കലും നമ്മളെ വഴിതെറ്റിക്കില്ല.....

എല്ലാവരും നേർവഴിയിൽ സഞ്ചരിക്കാൻ ശ്രമിക്കുക ചിലപ്പോൾ ചെറിയ ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കാം അതെല്ലാം സധൈര്യം നേരിടുക..... എങ്കിൽ നമ്മുടെ മുൻപിൽ മറ്റൊരു വഴി തുറന്നു കിട്ടും..... നമ്മൾക്ക് ലക്ഷ്യം നേടാൻ കഴിയും.....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Be who you are and say what you feel,because those who mind don't matter and those who matter don't mind.-Dr.Seuss.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email