Choose your language

8 July 2021

// // Subscribe YOUTUBE Channel

Today's topic is about what is needed

 


ഇന്നത്തെ വിഷയം ആവശ്യമുള്ളത് മാത്രം എന്നതിനെക്കുറിച്ചാണ്.....

എന്താണ് നമ്മൾക്ക് ആവശ്യമുള്ളത്.....

അത് അറിയണം എങ്കിൽ എന്താണ് നമ്മൾക്ക് ആവശ്യം ഇല്ലാത്തത് എന്ന് അറിയണം അല്ലേ

ഇപ്പോൾ ഒരു മണിക്കൂർ സമയം നിങ്ങൾക്ക് ഓരോരുത്തർക്കും ഫ്രീ ടൈം കിട്ടിയെന്ന് വിചാരിക്കുക നിങ്ങളുടെ മുൻപിൽ രണ്ട് ഓപ്ഷനുണ്ട്.

1. കളിക്കാൻ പോകുക

2. ഭക്ഷണം കഴിക്കുക

ഇതിൽ ഏവരും തിരഞ്ഞെടുക്കുക രണ്ടാമത്തെ ഓപ്ഷനാണ്.....

കാരണം ആരോഗ്യം ഉണ്ടാവാൻ ഭക്ഷണം കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്......

നമ്മുടെ മുൻപിൽ ഓരോ ദിവസവും ഓരോ കാര്യങ്ങളും പുതിയ പുതിയ വാർത്തകളും കടന്നുവരും......

നമ്മളുടെ പ്രാധാന്യം എന്ത് മാത്രം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അതിലെ ഓരോ കാര്യങ്ങളും നമ്മൾ, നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത്....

പലപ്പോഴും നമ്മൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരപ്രദം ആയിരിക്കില്ല.....

അതുപോലെ മറ്റുള്ളവർ നമ്മളോട് പറയുന്നത് നമ്മൾക്ക് ഉപകാരപ്രദമല്ലായിരിക്കും (എല്ലാ കാര്യങ്ങളും അല്ല കേട്ടോ......).

നിങ്ങളോട് ഒരു സന്യാസിയുടെയും ശിഷ്യന്റെയും കഥ പറയാൻ കഥ തപ്പി പോയതാണ് ഇത് എഴുതുന്നതിനിടയിൽ .....കഥ തപ്പി തപ്പി സമയം പോയി.....

ഇതിൽ നിന്നും എനിക്ക് ഒരു കാര്യം വ്യക്തമായി നീട്ടി കുറിച്ച വരികളെക്കാൾ രണ്ട് വാക്കായാലും അത് ഉള്ളിൽ നിന്നും വരികയാണ് എങ്കിൽ അതിനു അതിന്റെതായ പ്രാധാന്യം ലഭിക്കുമെന്നാണ്.....(കൃത്രിമത്തെക്കാൾ മേന്മ പ്രകൃതിദത്തമായ കാര്യത്തിനാണല്ലോ......)

ആവശ്യമുള്ളവർ മാത്രമേ എന്ത് കാര്യത്തിലായാലും മുന്നോട്ട് വരാറുള്ളൂ.....

ബൈക്കിൽ പോകുമ്പോൾ ലിഫ്റ്റ് കൊടുക്കാൻ എനിക്ക് അറിയാവുന്ന ആരെയെങ്കിലും കണ്ടു ഞാൻ ബൈക്ക് നിർത്തിയാൽ ആവശ്യക്കാർ മാത്രമേ ബൈക്കിൽ കയറുകയുള്ളു......(ലിജോന്റെ കൂടെ ബൈക്കിൽ കയറിയാൽ എങ്ങാനും ബൈക്ക് മറിഞ്ഞു വീണാലോ എന്ന് ചിന്തിക്കുന്നവരും കാണും......)

ചിലപ്പോൾ അവർ നടക്കാൻ ഇറങ്ങിയത് ആകാം..... അവരുടെ ആവശ്യകത നടക്കുക എന്നതാണ്.....

നടക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ വേണ്ടിയാണ്.....

പറഞ്ഞു വരുന്നത് നമ്മൾക്ക് ആവശ്യമുള്ളത് എന്താണ്....

ആവശ്യം ഇല്ലാത്തത് എന്താണ് എന്നുള്ള തിരിച്ചറിവ് ഉണ്ടാകുക എന്നതാണ്.....

ഞാൻ കുറച്ചു ദിവസമായി വ്യത്യസ്തമായ വഴികളിലൂടെ യാത്ര ചെയ്യുകയാണ്.....(റോഡിലൂടെ സഞ്ചരിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചത്.......) (ഞങ്ങൾക്ക് അറിയാം ലിജോയെ.......ലിജോക്ക് ആകാശത്തു കൂടെ യാത്ര ചെയ്യാൻ ലൈസൻസ് ഇല്ല എന്ന്......)

എനിക്ക് വേണമെങ്കിൽ യാത്ര അല്ലേ എവിടെയെങ്കിലും വെച്ചു അവസാനിച്ചോളും എന്ന് കരുതി യാത്ര ചെയ്യാം....

പക്ഷെ എനിക്ക് ഒരു ലക്ഷ്യം ഉണ്ട് വിട്ടിൽ എത്തുക എന്നത്.....

അങ്ങനെ വഴിയിൽ കാണുന്ന ആളുകളോട് ഞാൻ പോകുന്ന വഴി(അവർ പോകുന്ന വഴി അല്ല കേട്ടോ ഉദ്ദേശിച്ചത്) ശരിയാണോ എന്ന് ചോദിക്കാറുണ്ട്.....

പലരും പറയും ശരിയാണ് നേരെ പോയാൽ മതി എന്ന്......

മറ്റു ചിലർ പറയും നിങ്ങൾ വന്ന വഴിയേ തിരികെ പോയി ആദ്യം കാണുന്ന ലെഫ്റ്റ് വഴി തിരഞ്ഞെടുക്കണം എന്ന്...

അങ്ങനെ മറ്റുള്ളവരുടെ മാർഗ്ഗനിർദേശത്താലാണ് ഞാൻ ഇന്നലെ വിട്ടിൽ എത്തിയത്.....

വളരെ സുന്ദരമായ കാഴ്ചകൾ കാണാൻ എനിക്ക് അതുകൊണ്ട് കഴിഞ്ഞു.....

എനിക്ക് വേണം എങ്കിൽ സ്ഥിരമായി വീട്ടിലേക്ക് പോകുന്ന വഴിക്ക് പോകാം ആയിരുന്നു.... എന്റെ ലക്ഷ്യം നടക്കും...

പക്ഷെ എനിക്ക് പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുകയില്ല......

പല യാത്രകളും നമ്മൾക്ക് വിരസത ഉണ്ടാക്കുന്നത് പോകുന്ന വഴികൾ നമ്മൾക്ക് പുത്തൻ കാഴ്ചകൾ നൽകാത്തത് കൊണ്ടാണ്....

കഴിഞ്ഞ ദിവസം രണ്ടു ചെറുപ്പക്കാർ കാൽനടയായി ഒത്തിരി കിലോമീറ്റർ സഞ്ചരിക്കാൻ തീരുമാനിച്ചു, യാത്ര തുടങ്ങിയതിന്റെ ഫോട്ടോ പോസ്റ്റ്ചെയ്തു.....

അവരുടെ പോസ്റ്റ്കണ്ടപ്പോൾ പലരും ഇവർക്ക് ഭ്രാന്താണ് മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്നൊക്കെ കമന്റ്ചെയ്തു എന്ന് വേറെ ഒരാൾ പറയുക ഉണ്ടായി.....അയാൾ നടന്നു പോകുന്ന ചെറുപ്പക്കാർക്ക് എല്ലാ വിധ സപ്പോർട്ട് കൊടുത്തു..... അദ്ദേഹവും കാൽനടയായി സഞ്ചരിച്ച വ്യക്തിയാണ്.....

ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യർക്കും ഓരോ ലക്ഷ്യമുണ്ട്.....

പ്രിയമുള്ളവരേ നമ്മൾക്ക് ഒരാളെ കുറിച്ചു എന്ത് വേണമെങ്കിലും പറയാം പക്ഷെ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം ചെയ്യപ്പെടുമോ എന്ന് ചിന്തിക്കുക.....

എനിക്ക് 25പൈസയുടെ കുറവ് ഉണ്ട്, അല്ലെങ്കിൽ ലിജോക്ക് അൽപ്പം ലൂസ് ആണെന്ന് ആരെങ്കിലും എന്നോട് നേരിട്ട് പറഞ്ഞാൽ ഞാൻ അത് അംഗീകരിക്കും......(ഇനിയിപ്പം ആരും ഫോൺ വഴി മെസ്സേജ് വഴി അറിയിക്കാൻ തിരക്ക് കുട്ടണ്ട, നിങ്ങൾക്ക് അതുകൊണ്ട് ഒരു ആവശ്യവും ഉണ്ടാകുമെന്നു തോന്നുന്നില്ല....)

എന്നാൽ നിങ്ങൾ ആരെങ്കിലും എന്നേ കുറിച്ചു മറ്റുള്ളവരോട് അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ അവർ അംഗീകരിക്കണം എന്നില്ല..... കാരണം ലിജോയെ അവർ കണ്ടിട്ടില്ല....

ഞാൻ ഇവിടെ ഇന്ന് ഒത്തിരി കാര്യങ്ങൾ നിങ്ങളോട് പറഞ്ഞു അതിൽ നിന്നും നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം എടുക്കുക.....

ആവശ്യം ഇല്ല എന്ന് തോന്നുന്ന കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക......

ചിലപ്പോൾ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും നിങ്ങളുടെ ഓർമ്മയിൽ തങ്ങി നിന്നേക്കാം....

ഇവിടെ പറഞ്ഞ എല്ലാ കാര്യവും നിങ്ങൾക്ക് ഒരു പക്ഷെ ഉപകരിക്കുന്നത് ആവില്ല..... ആവശ്യമില്ലാത്തത് ഒഴിവാക്കാൻ പഠിക്കുക ഇപ്പോഴെങ്കിലും.....

എല്ലാവർക്കും ആവശ്യമുള്ളത് മാത്രം മുന്നോട്ടുള്ള ജീവിതത്തിൽ തിരഞ്ഞെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -ഒരു വസ്തു തിരഞ്ഞെടുക്കുമ്പോൾ നമ്മൾക്ക് ആവശ്യമുണ്ടോ എന്ന് നോക്കുന്നത് വളരെ നല്ലതാണ്..അല്ലെങ്കിൽ നമ്മൾക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും മറ്റു ചില കഷ്ടനഷ്ടങ്ങളും ഉണ്ടായേക്കാം....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. No one can make you feel inferior without your consent.-Eleanor Roosevelt.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email