Choose your language

8 October 2021

// // Subscribe YOUTUBE Channel

It is about bereavement

 



ഇന്നത്തെ വിഷയം വിയോഗം സംബന്ധിച്ചാണ്..

ജനിച്ചു വിഴുന്ന മനുഷ്യൻ ഒരു നാൾ ലോകം വിട്ടു പോകും......പോകണം....നമ്മൾ ആരും ഇവിടെ സ്ഥിരതാമസത്തിനു വന്നവർ അല്ലല്ലോ.....

ഒരാളുടെ വിയോഗം നമ്മൾ അറിയുമ്പോൾ നമ്മൾക്ക് വിഷമം വരുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ അയാളെ അത്ര അധികം സ്നേഹിച്ചിരുന്നു എന്നാണ്....

നമ്മളുടെ ജീവിതസാഹചര്യം മൂലം നമ്മൾക്ക് ഒരു പക്ഷെ മറ്റുള്ളവരെ സ്നേഹിക്കാനോ, മറ്റുള്ളവരുടെ സ്നേഹം ഏറ്റുവാങ്ങാനോ സാധിച്ചിട്ടുണ്ടാകില്ല.....

മരണം മാത്രം അല്ലല്ലോ നമ്മൾക്ക് വിയോഗം ആയി പറയാൻ സാധിക്കുക.....

നമ്മളിൽ നിന്ന് വേർപെട്ട് പോകുന്നത് എല്ലാം ഒരു തരത്തിൽ വിയോഗമാണ്.....

മനുഷനെക്കാൾ കൂടുതൽ സ്നേഹിക്കാൻ മറ്റെന്തിനെങ്കിലും ആകുമോ എന്നറിയില്ല....

മനുഷ്യർക്ക് നമ്മളെ തിരികെ സ്നേഹിക്കാൻ തോന്നണം എങ്കിൽ അവർക്ക് നമ്മളോടുള്ള ബന്ധങ്ങൾ നല്ലത് ആയിരിക്കണം.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ വളർത്തുമൃഗം ചത്തു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ അധികം വിഷമം വന്നുവെന്ന് വാർത്ത കാണാൻ ഇടയായി.....

മകനെ ശകാരിച്ചതിന്റെ പേരിൽ മകൻ മരിച്ചപ്പോൾ, മകന്റെ വിയോഗം അറിഞ്ഞ നിമിഷം അമ്മ കുഴഞ്ഞു വിണ് മരിച്ചു..... അമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ല മകൻ തുങ്ങി മരിക്കുമെന്ന്.....

എത്ര എത്ര ഉദാഹരണങ്ങളാണ് നമ്മുടെ ചുറ്റിലും നടക്കുന്നത്....

അച്ഛനും അമ്മയ്ക്കും മക്കളെ ശകാരിക്കാനും തെറ്റ് തിരുത്താനുമുള്ള സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ കുട്ടികളുടെ കാര്യം വേറെ ആരാണ് നോൽക്കുക....

എന്നേ എന്റെ മാതാപിതാക്കൾ തല്ലിയിട്ടില്ല ഇന്ന് വരെ, അതുകൊണ്ട് ഞാൻ നന്നായോ എന്നു ചോദിച്ചാൽ നന്നായി എന്നു പറയാൻ കഴിയില്ല..... പക്ഷെ എങ്കിൽ അവർ എന്നേ സ്നേഹം എന്താണ് എന്ന് പഠിപ്പിച്ചു, വെറുപ്പ് എന്താണ് എന്ന് പഠിപ്പിച്ചു.....

എന്റെ ഒരു അകന്ന ബന്ധു അവരുടെ മകനെ തല്ലുന്നത് ഭർത്താവിന് ഇഷ്ടം അല്ല എന്ന് പറയുകയുണ്ടായി, അതുകൊണ്ട് കുട്ടിയെ മര്യാദക്ക് പഠിപ്പിക്കാൻ പറ്റുന്നില്ല എന്ന് പറയുകയുണ്ടായി......

ഓരോ കുട്ടികളും അവരുടേതായ തലമുറയുടെ പ്രേത്യകതകൾ കാണിക്കും..... അവരെ സ്നേഹിച്ചും ലാളിച്ചും വളർത്തണം എന്ന് പറഞ്ഞാൽ പോലും എത്ര മാത്രം മാതാപിതാക്കൾക്ക് അത് ചേരും എന്ന് പറയാൻ കഴിയില്ല.....

ഓരോ കൂട്ടിയും ജനിക്കുന്നത് സവിശേഷമായ കഴിവുകളോട് കൂടി തന്നെയാണ്..... കളിക്കേണ്ട പ്രായത്തിൽ കളിയ്ക്കാൻ അവസരം ഉണ്ടാകണം.....

വീടിനു പുറത്തിറങ്ങാതെ ആരോടും ഒന്നും ഷെയർ ചെയ്യാതെ നാലു ചുവരുകൾക്ക് ഉള്ളിൽ മാത്രം തന്റെ ലോകത്തെ ചുരുക്കിയാൽ എത്ര നിസ്സാരമായ പ്രശ്നം ആണെങ്കിൽ പോലും പരിഹാരം കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരും.....

സ്നേഹം പകത്തു നൽകുന്നതുപോലെ ശരിയായി ശിക്ഷണം നൽകണം.......

ഒരിക്കലും സ്വന്തം മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ ഇരിക്കുക.....

വിയോഗം എന്നതാണ് ഇന്നത്തെ വിഷയം എങ്കിലും ഞാൻ പറഞ്ഞു വന്നപ്പോൾ വിഷയത്തിൽ നിന്നും വ്രതിചലിച്ചു എന്നു തോന്നിയേക്കാം......

വിയോഗം സംഭവിക്കാനുള്ള വഴികളെ ഞാൻ ചുണ്ടികാണിച്ചുവെന്നേയുള്ളൂ.....

നമ്മൾ, നമ്മളുടെ ചുറ്റിലും നടക്കുന്ന വ്യക്തികളുടെ വിയോഗം സംബന്ധിച്ച് അറിവുള്ളവരാകണം......

ലോകത്ത് ഒത്തിരി മാറാരോഗങ്ങൾ വ്യാപകമായി ഉണ്ടായപ്പോൾ ഒത്തിരി മനുഷ്യജീവനുകൾ ഇല്ലാതെ ആയി...... അതിന്റെ പിന്നിലെ കാരണങ്ങൾ പരിഹരിക്കാൻ ഒരു പരിധി വരെ നമ്മൾ ശ്രദ്ധിച്ചത് കൊണ്ടാണ് ഇന്ന് നമ്മളിൽ പലരും ജീവനോടെ ഇന്നുള്ളത്.....

നമ്മുടെ വിയോഗം എന്നാണ് എന്ന് നമ്മൾക്ക് അറിയില്ല......

എന്റെ വിയോഗവാർത്ത കേട്ടു ആരും സങ്കടപ്പെടേണ്ടതില്ല....

ഞാൻ ആരെയും സങ്കടപ്പെടാൻ അല്ല പഠിപ്പിച്ചേക്കുന്നത്...... (പിന്നെ മതി മറന്നു ആഹ്ലാദിക്കാൻ ആണോ......)

എല്ലാവർക്കും ഓരോ മനുഷ്യരുടെയും വിയോഗം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു .......

കുറിപ്പ് -വിയോഗം ദൈവനിശ്ചയമാണ്..... ലോകം വിട്ട് പോകേണ്ട സമയം നമ്മൾ ജനിക്കുമ്പോഴേ എഴുതി വെച്ചിട്ടുണ്ട് (ഏത് പുസ്തകത്തിൽ ആണ് ലിജോയെ എഴുതിവെച്ചേക്കുന്നത്.....).

ഭൂമിയിൽ നിന്ന് വിയോഗം സംഭവിച്ചാലും മറ്റൊരു ലോകത്ത് വെച്ചു വിണ്ടും കാണാം എന്നുള്ള പ്രതിക്ഷ നമ്മൾക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ.....

(ഇവിടെ നീ സമാധാനം തരുന്നില്ല..... ഇനി അവിടെയും സമാധാനം തരില്ലേ എന്ന് ചോദിക്കല്ലേ......)

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Without failure there is no achievement-John C.Maxwell

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN