Choose your language

9 October 2021

// // Subscribe YOUTUBE Channel

It’s about not being enough

 


ഇന്നത്തെ വിഷയം ഇത് പോരാ എന്നതിനെക്കുറിച്ചാണ്....

ഇത് പോരെങ്കിൽ പിന്നെ എന്ത് വേണം ഇതിനേക്കാൾ മികച്ചത് ഒന്ന് വേണം......

നമ്മൾ പരിക്ഷ എഴുതി മാർക്ക്കുറഞ്ഞു കഴിയുമ്പോൾ നമ്മുടെ അധ്യാപകർ പറയും ഇത് പോരാ എന്ന്......

പണ്ടൊരിക്കൽ എനിക്ക് പരീക്ഷക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട്, അന്നേനോട് ആരും ഒന്നും പറഞ്ഞില്ല, അന്ന് ഞാൻ സ്വയം മനസ്സിലാക്കി ലിജോക്ക് ഇതൊന്നും പോരാ എന്ന്.....

കുറച്ചു നേരം വളരെ അധികം സങ്കടപ്പെട്ടു..... പിന്നെ ഇങ്ങനെ വെറുതെ സങ്കടപ്പെട്ടിട്ട് കാര്യം ഇല്ല, പഠിക്കുക തന്നെ വേണം എന്ന് തോന്നിത്തുടങ്ങി.....

നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ പെർഫെക്ഷൻ വരുത്താൻ പരമാവധി ശ്രമിക്കുമല്ലോ, അതുകൊണ്ടാണ് ഇതുപോരാ എന്ന് നമ്മൾക്ക് തന്നെ തോന്നിതുടങ്ങുന്നത്.....

കടയിൽ ചെന്ന് നുറു രൂപയുടെ സാധനം വാങ്ങിച്ചു കഴിയുമ്പോൾ നമ്മൾ ഇതുപോരാ ഇതിൽ കൂടുതൽ വേണം എന്ന് പറയാറുണ്ടോ.....

ഭിക്ഷക്കാർക്ക് ഭിക്ഷ കൊടുത്തു കഴിയുമ്പോൾ അവർ എന്നെ നോക്കി വണക്കം കാണിക്കും എന്നിട്ട് അവർ തിരിഞ്ഞു നിന്നിട്ട് പോകാൻ തയ്യാറെടുക്കുമ്പോൾ നെഞ്ചിൽ കൈ വെക്കുന്നത് കാണാം..... (നെഞ്ചുവേദന വന്നിട്ട് അല്ല കേട്ടോ, ഇവൻ എന്നേക്കാൾ വലിയൊരു ദരിദ്രൻ ആണോ എന്ന് സംശയിക്കുന്നതാണ്.......).

പണ്ടൊക്കെ വിട്ടിൽ ആളുകൾ സാരിയുണ്ടോ, ചുരിദാറുണ്ടോ, പാന്റ്സ് ഉണ്ടോ ഷർട്ട്ഉണ്ടോ എന്നൊക്കെ ചോദിച്ചു വരാറുണ്ട്....... ഞാൻ പറയും ഒന്നും ഇല്ല എന്ന്......

പിന്നെ വീട്ടുകാർ നിനക്ക് അതുകൊടുത്തു കൂടെ എന്ന് ചോദിക്കുമ്പോൾ ഒരെണ്ണം എടുത്തുകൊടുത്താൽ, അവർ വിണ്ടും ചോദിക്കും സാരിയുണ്ടോ എന്ന്, അവർക്ക് കിട്ടിയതൊന്നും പോരാ എന്ന് എനിക്ക് മനസ്സിൽ ആയി.... ഞാൻ പിന്നെ അവരെ ഒരുവിധത്തിൽ പറഞ്ഞു വിടും.....

ഞാൻ എന്തെങ്കിലും കാര്യം ഓർക്കാതെ വിട്ടുപോയാൽ, കൂടെയുള്ളവർ പറയും കൊള്ളാം നിനക്ക് അങ്ങനെ തന്നെ വേണം എന്ന്..... അന്ന് ഞങ്ങൾ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ നിനക്ക് ഗതി വരില്ലായിരുന്നു എന്ന്...... (ഞാൻ എന്റെ ഗതിയും ഗതിക്കേടും കണ്ടിട്ടില്ല ഓരോ കാര്യവും ചെയ്യുന്നത്....... സത്യത്തിൽ എന്റെ ഗതികേട് കണ്ടിട്ടാണ് ഞാൻ ഓരോ കാര്യവും ചെയ്യുന്നത് എങ്കിൽ എനിക്ക് മടിപിടിച്ചു ഇരിക്കാൻ ഒരു നേരം പോലും കിട്ടില്ലായിരുന്നു......).

നമ്മളിൽ പലരും നന്നായി പഠിച്ചു എഴുതിയ പരീക്ഷക്ക് മാർക്ക് കിട്ടി കഴിയുമ്പോൾ വിചാരിച്ചതിനേക്കാൾ കുറവ് കിട്ടി കഴിയുമ്പോൾ, ഇത് പോരാ എന്ന് പറയുകയും പരിക്ഷ പേപ്പർ പുനർനിർണ്ണയം നൽകാൻ കൊടുക്കാറുണ്ട്..... (അന്നേരം ഒത്തിരി മാർക്ക് വ്യത്യാസത്തിൽ പരീക്ഷയിൽ മാർക്ക് കിട്ടുന്നത് കണ്ടിട്ടുണ്ട്..... ഞാൻ ഇന്ന് വരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.... പരീക്ഷക്ക് ജയിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്...മാർക്കിടാൻ പേപ്പറിൽ എന്തെങ്കിലും വേണ്ടേ.....എത്രയോ ആളുകൾക്ക് ആയിരിക്കും ഒരു പക്ഷെ അർഹതപ്പെട്ട മാർക്ക് വാങ്ങിക്കാൻ കഴിയാതെ പോയിട്ടുണ്ടാകുക...... ഒരാൾ ചെയ്യുന്ന ജോലിയിലെ വിഴ്ച ഒരു വിദ്യാർത്ഥിയുടെ ഭാവിയെ സ്വാധിനിക്കും എന്ന് തിരിച്ചറിവ് പരീക്ഷാപേപ്പർ നോക്കുന്നവർക്ക് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ......).

സമൂഹത്തിൽ നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുമ്പോൾ പലരും പറയാറുണ്ട്, അവർക്ക് ഇങ്ങനെ ഒരു ശിക്ഷ കൊടുത്താൽ പോരാ എന്ന്.....

കൂറേ നാളുകൾക്കു മുൻപ് വാഹനത്തിന് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായപ്പോൾ പ്രശ്നം ശരിയാക്കാൻ വന്ന വ്യക്തിക്ക് അധികം ആയിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല, വാഹനത്തിന് രണ്ടു കൊട്ട് കൊടുത്തതുള്ളു(ലിജോന്റെ വാഹനം പുതിയ ടെക്നോളജി എങ്ങാനും ആണോ കൊട്ട് കൊടുക്കുമ്പോഴേക്കും സ്റ്റാർട്ട്ആവാൻ....),

അദ്ദേഹം കൂലി ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും എനിക്ക് അദ്ദേഹത്തെ വെറും കയ്യോടെ പറഞ്ഞു അയക്കാൻ കഴിയില്ല, കാരണം അദ്ദേഹം വിലപ്പെട്ട സമയം എനിക്ക് വേണ്ടി മാറ്റിവെച്ചു, അദ്ദേഹത്തിന്റെ വാഹനവുമായി വന്നതാണ്......

ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരിരം പറയും ഇതൊന്നും പോരാ ഇനിയും വേണം എന്ന്..... ഒരു പരിധി കഴിയുമ്പോൾ ഇത് മതി എന്ന് പറയും.....(മനസാക്ഷി പറയുന്നത് കേൾക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ....).

അപ്പോൾ എല്ലാവർക്കും ഇത് പോരാ എന്ന് തോന്നുന്നു എങ്കിൽ പരിഹരിക്കാൻ, വിണ്ടും വിണ്ടും പരിശ്രമിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -എനിക്ക് അറിയാം നിങ്ങളിൽ പലരും ഇത് പോരാ എന്ന് പറയും......

പക്ഷെ എങ്കിൽ എനിക്ക് എന്റേതായ പരിമിതികൾ ഉണ്ട് എന്ന് നിങ്ങൾ ഓരോരുത്തരും തിരിച്ചറിയണം.....

ഞാൻ പണ്ടൊരിക്കൽ ബൈക്കിന്റെ ടാങ്കിന്റെ ദ്വാരം അടക്കാൻ ഒരു ഷോപ്പിൽ ചെന്നു, അയാൾ ഒരു വിധം ദ്വാരം അടച്ചു തന്നു..... ഞാൻ പറഞ്ഞു ചേട്ടാ അവിടെയും കൂടി, ഇവിടെയും കൂടി എന്ന്.... പുള്ളിക്കാരൻ ടാങ്ക് ചേരണ്ടുമ്പോൾ ഓരോ ദ്വാരവും കൂടി കൂടി വരുന്നു....

ചേട്ടൻ പറഞ്ഞു മോനെ ദ്വാരം അടക്കുന്ന സാധനത്തിനു നല്ല വിലയുണ്ട്..... ഇങ്ങനെ അടച്ചു കൊണ്ടിരുന്നാൽ പുള്ളിക്കാരന്റെ കയ്യിലുള്ള സാധനം (സാധനത്തിന്റെ പേര് മറന്നു പോയി ) പെട്ടെന്ന് തീർന്നു പോകും, നേരം കൊണ്ട് പുതിയൊരു ടാങ്ക് വാങ്ങിക്കാം എന്ന്....

പല ആളുകളും നമ്മൾക്ക് സാധനങ്ങളുടെ സാമ്പിൾ തരാറുണ്ട്..... സാമ്പിളിന് പരിധിയുണ്ട്...... ഇല്ലെങ്കിൽ അതിനെ സാമ്പിൾ എന്ന് പറയില്ലല്ലോ.....

കഴിഞ്ഞ ദിവസം മൂത്രം ടെസ്റ്റ്ചെയ്യാൻ (യൂറിനറി ഇൻഫെക്ഷൻ ഉണ്ടോ എന്നറിയാൻ) കൊണ്ടുപോയപ്പോൾ അവിടെയുള്ള ലാബ് ടെക്നിഷ്യൻ പറഞ്ഞു, ഇങ്ങനെ ലിജോക്ക് ഇഷ്ടം ഉള്ള കുപ്പിയിൽ കൊണ്ട് വന്നിട്ട് കാര്യം ഇല്ല, അവർ തന്നുവിടുന്ന കുപ്പിയിൽ മൂത്രം കൊണ്ട് ചെല്ലണം എന്ന്....

രണ്ടാം പ്രാവശ്യം അവർ തന്നുവിട്ട കുപ്പിയിൽ പകുതി നിറച്ചു കൊണ്ട് പോയി കൊടുത്തു, എന്റെ പേടി അവർ ഇത് പോരാ കുറച്ചും കൂടി വേണം എന്ന് പറയുമായിരിക്കും എന്നാണ്.....

എന്തായാലും ഇത് പോരാ എന്ന് ആരും പറയാത്ത സ്ഥിതിക്ക് ഞാൻ ഇവിടെ നിറുത്തുന്നു.....

അല്ലേലും ലിജോയെ കൊണ്ട് ഇത്രയൊക്കെ എഴുതി പിടിപ്പിക്കാൻ മാത്രമേ പറ്റുള്ളൂ, സമയത്തിന്റെ കുറവ് ഉള്ളതുകൊണ്ട്..... (പഞ്ചാര അടിക്കാൻ ലിജോക്ക് അപ്പോൾ ഇഷ്ടം പോലെ സമയം കാണും എന്ന് തെറ്റിദ്ധരിക്കല്ലേ.....)

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. No real change in history has ever been achieved by discussions.-Netaji Subhash Chandra Bose

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN