Choose your language

12 October 2021

// // Subscribe YOUTUBE Channel

It’s about being dry to teach

 


ഇന്നത്തെ വിഷയം എന്നേ പഠിപ്പിക്കാൻ വരണ്ട എന്നതിനെക്കുറിച്ചാണ്......

അതെന്താ ലിജോയെ പഠിപ്പിക്കാൻ വന്നാല്..... ശൊ എന്നെ കൊണ്ട് വയ്യാ..... എന്നേ പഠിപ്പിക്കാൻ വരണ്ട എന്ന് നമ്മൾ ഇടയ്ക്കു ഇടയ്ക്ക് പറയുമല്ലോ അതാണ് ഉദേശിച്ചത്‌..... അല്ലാതെ എന്നേ ക്ലാസ്സിൽ പഠിപ്പിക്കാൻ ആരും വരണ്ട എന്നല്ല ഉദേശിച്ചത്‌......

ലിജോക്ക് ഒന്നും അറിയില്ല എന്നും പറഞ്ഞു ഒത്തിരി ആളുകൾ വരാറുണ്ട്, പലതും പഠിപ്പിച്ചു തരാൻ......പക്ഷെ എങ്കിൽ എനിക്ക് അവരുടെ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യം ഇല്ല.....

ക്യാഷ് കൊടുത്ത് പഠിച്ചിട്ടു എനിക്ക് ഉപകാരം ഒന്നും ഉണ്ടായില്ല(ഇടയ്ക്കു വെച്ചു ഞാൻ ട്യൂഷൻ ക്ലാസ്സിൽ പോകുന്നത് നിർത്തുമായിരുന്നു).... കാര്യം ഞാൻ പരിശ്രമിച്ചില്ല എന്നതാണ് കാര്യം.... എന്റെ കൂട്ടുകാർ പറയാറുണ്ട് നിന്നെ പഠിപ്പിച്ച പണം ഉണ്ടായിരുന്നു എങ്കിൽ എത്ര എത്തപ്പഴം വാങ്ങികഴിക്കാമായിരുന്നു എന്ന്......

പഠിക്കാൻ നമ്മൾക്ക് ചുറ്റിലും ഒത്തിരി ആളുകൾ വിഷമിക്കുന്നുണ്ട്.....

മനസ്സിൽ ഒത്തിരി പ്രയാസങ്ങൾ സഹിച്ചുകൊണ്ട് പഠിക്കുന്നവരുണ്ട്.....

വെറുതെ പോയി പരിക്ഷ എഴുതിയവർക്ക് ആർക്കും തന്നെ ഉന്നത വിജയം കിട്ടിയത് ആയിട്ട് അറിയില്ല.....

പല രാത്രികളിലും ഉറക്കം കളഞ്ഞു പഠിച്ചവരുണ്ട്...... എന്റെ പലകൂട്ടുകാരും രാത്രിയിൽ ജോലിയും പകൽ പഠനവുമായി കഴിഞ്ഞവരുണ്ട്...... അവരുടെ ഉള്ളിൽ അതിയായ ആഗ്രഹമുണ്ട്, എങ്ങനെയെങ്കിലും പഠിച്ചു ജോലി വാങ്ങിച്ചു രക്ഷപ്പെടണം എന്ന്....

ഞാൻ പഠിക്കുന്ന കാര്യത്തിൽ വളരെ ഉഴപ്പൻ ആയിരുന്നു.....പക്ഷെ എങ്കിൽ ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു. ജീവിതം എന്ന് പറയുന്നത് പുസ്തകതാളിൽ നിന്നുള്ള പഠനം മാത്രം അല്ലല്ലോ.....പരിക്ഷ ആകുമ്പോൾ ജയവും തോൽവിയും ഉണ്ടാകും.....

പരീക്ഷയിൽ തോൽക്കുന്ന വിദ്യാർത്ഥികൾക്ക് ആന്മവിശ്വാസം നൽകാൻ നമ്മളെകൊണ്ട് ആവണം.....

ഒരു അധ്യാപകൻ ചെയ്യേണ്ടത് വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വളർത്താൻ സഹായിക്കുന്നതിലാണ്.....

നല്ല അധ്യാപകർ ഇല്ലെങ്കിൽ അധ്യാപകരുടെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഒത്തിരി നേട്ടങ്ങൾ നേടാൻ കഴിഞ്ഞെന്ന് വരില്ല.....(നല്ല അധ്യാപകർ ഉണ്ടായിട്ടും പഠിക്കാൻ ആഗ്രഹം ഇല്ലാത്ത വിദ്യാർത്ഥികളെ പഠിപ്പിച്ചു എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്.....വേണം എന്ന് വിചാരിച്ചാൽ ചക്ക വേരിലും കായ്ക്കും എന്നല്ലേ....).

ഞങ്ങളുടെ സ്കൂളിൽ ഡ്രോയിങ്പഠിപ്പിക്കാൻ വന്ന അധ്യാപകൻ ഞങ്ങളെ ഡ്രോയിങ്പഠിപ്പിക്കുന്നതിനേക്കാൾ ഇംഗ്ലീഷ് വാക്കുകൾ പഠിപ്പിക്കാൻ ആണ് ശ്രമിച്ചത്..... എന്റെ കൂടെയുള്ള എത്ര പിള്ളേർക്കാണ് ടപ്പോ ടപ്പോ എന്ന് അടി കിട്ടി കൊണ്ടിരുന്നത്... ഒരിക്കൽ എന്നേ തേടിയും അടി വന്നു.....(എന്റെ കണ്ണിൽ നിന്നും കണ്ണുനിർ തുള്ളി ധാര ധാരയായി ഒഴുകി..... എനിക്ക് അന്നേരം കുപ്പിയിൽ ശേഖരിക്കാൻ കഴിഞ്ഞില്ല, ഇല്ലെങ്കിൽ അധ്യാപകനെ കാണിച്ചു കൊടുക്കാമായിരുന്നു ഇങ്ങനെ തല്ലിയാൽ ഇത്രയൊക്കെ കണ്ണീർ പുറത്തു ചാടുമെന്ന്.....)

മറ്റുള്ളവരുടെ തുടയിൽ കിട്ടിയ അടി കണ്ടു എനിക്ക് വിഷമം വന്നെങ്കിലും ഞാൻ അധ്യാപകനോട് ചോദിക്കാൻ പോയില്ല.... എന്നേ കൂടുതൽ പഠിപ്പിക്കാൻ വരണ്ട എന്ന്...... കാരണം എനിക്ക് അന്നും ഇന്നും പഠിക്കാൻ ഇഷ്ടം ആണ്...... തല്ലിപഠിപ്പിക്കുന്നത് മാത്രമാണ് എനിക്ക് ഇഷ്ടം ഇല്ലാത്തത് ആയിട്ടുള്ളു.......

എന്തായാലും അധ്യപകന്റെ അടി പേടിച്ചു ഞങ്ങളിൽ പലരും ഇംഗ്ലീഷ് വാക്കുകൾ കാണാതെ പഠിച്ചു......

ഇന്നിപ്പോൾ വിദ്യാഭ്യാസ രീതിയിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്..... തല്ല് കൊടുത്ത് പഠിപ്പിക്കാൻ പാടില്ല എന്നത് നല്ല തീരുമാനമാണ്......

ഞാൻ കഴിഞ്ഞ ദിവസം എന്റെ ബന്ധുവായ കുഞ്ഞു അനിയന് ശിക്ഷ കൊടുത്തു ......അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ലിജോ ശിക്ഷിക്കുമെന്ന്..... കുരുത്തക്കേട് കാണിച്ചിട്ട് എന്നേ സോപ്പിട്ട് കൂടെ കൂടിയപ്പോൾ ഞാൻ എന്നേ കൊണ്ട് ആവുന്ന ശിക്ഷ കൊടുത്ത്, അവൻ പെട്ടെന്ന് സങ്കടം സഹിക്കാൻ വയ്യാതെ കരഞ്ഞു ഉറങ്ങിപ്പോയി.....ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ അവനു എന്നോട് പരിഭവം ഉണ്ടായിരുന്നു.... അവന്റെ പരിഭവം തീരട്ടെ എന്ന് കരുതി അവന്റെ ശിക്ഷ ഞാൻ സന്തോഷത്തോടെ തിരികെ വാങ്ങിച്ചു..... എനിക്ക് ഉറപ്പുണ്ട് ഇനി അവൻ നേരത്തെ കാണിച്ച കുരുത്തക്കേട് ആവർത്തിച്ചു കാണിക്കില്ല എന്ന്......

നമ്മൾ പറഞ്ഞാൽ മനസ്സിൽ ആകുന്നവർക്കേ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നമ്മൾ പലപ്പോഴും മെനക്കെടാറുള്ളു.....

എന്നേ പഠിപ്പിക്കാൻ വരണ്ട എന്ന് പറയുന്നവരുടെ മുന്നിൽ ഒരിക്കലും പഠിപ്പിക്കാൻ ഞാൻ ചെല്ലാറില്ല....(പിന്നെ അവരുടെ മുൻപിൽ അറിയാതെ എങ്ങാനും അബദ്ധവശാൽ പെട്ടാൽ ഉള്ളു.....).

കോളേജിലും സ്കൂളിലും ആർക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിലും ക്ലാസ്സിൽ പഠിപ്പിക്കാതെ അധ്യാപകർക്ക് വേറെ നിവൃത്തി ഇല്ലല്ലോ......

എത്രയോ മക്കൾ പറഞ്ഞിരിക്കുന്നു മാതാപിതാക്കളോട് അപ്പൻ പോയി അപ്പന്റെ പണി നോക്കു, അമ്മ പോയി അമ്മയുടെ പണി നോക്കു എന്നൊക്കെ.....

ടീച്ചർ പോയി ടീച്ചറുടെ പണി നോക്കു....

ഇനിയിപ്പം നിങ്ങളും പറയുമായിരിക്കും ലിജോ പോയി ലിജോയുടെ പണി നോക്കാൻ.....

അതും പോരെങ്കിൽ നമ്മളുടെ ചുറ്റിലും ഉള്ള ആളുകളോട് എങ്കിലും പറയുമായിരിക്കും......

ആർക്കായാലും പഠിപ്പിക്കാൻ വരണ്ട എന്ന് പറയുമ്പോൾ വിഷമം ഉണ്ടാകും എങ്കിലും അങ്ങനെ പറയാനുള്ള സാഹചര്യം വിലയിരുത്തി കഴിയുമ്പോൾ പതിയെ പതിയെ സാഹചര്യവുമായി പൊരുത്തപ്പെട്ടുകൊള്ളും.....

മറ്റുള്ളവരിൽ നിന്നും ആവശ്യം ഉള്ളത് മാത്രം പഠിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -നമ്മളുടെ ജീവിതത്തിന് ആവശ്യം ഇല്ലാത്തത്, ഒഴിവാക്കാൻ സാധിക്കുന്നത് ആണെങ്കിൽ ധൈര്യപൂർവം എന്നേ പഠിപ്പിക്കാൻ വരണ്ട എന്ന് മറ്റുള്ളവരോട് പറയാൻ നമ്മൾക്ക് കഴിയട്ടെ.....

നമ്മൾക്ക് എത്ര ഉന്നതവിദ്യാഭാസം ഉണ്ടായാലും, നമ്മൾക്ക് ചുറ്റിലും നിന്ന് ഒത്തിരി കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്....

പഠിക്കാൻ കിട്ടുന്ന ഒരു അവസരവും(പഠിപ്പിക്കാൻ കിട്ടുന്ന അവസരവും) പാഴാക്കരുത് (നമ്മുടെ/മറ്റുള്ളവരുടെ ഭാവി ജീവിതത്തിന് ഉപകാരം ആകുമെങ്കിൽ).

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Arise,Awake and Stop not until the goal is reached.-Swami Vivekananda

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN