Choose your language

11 October 2021

// // Subscribe YOUTUBE Channel

It’s about coming for a few days

 


ഇന്നത്തെ വിഷയം കുറച്ചു നാൾ വേണ്ടി വരിക എന്നതിനെക്കുറിച്ചാണ്....

പലരും പറയാറുണ്ട് കുറച്ചു നാൾക്കൂടി നീട്ടി കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്ന്....(ലിജോ പറയാറുണ്ട്.....

എന്റെ പറച്ചിൽ കേട്ടിട്ട് ആണോ എന്നറിയില്ല പത്താം ക്ലാസ്സ്പരിക്ഷ നീട്ടി തന്നു..... അതുകൊണ്ട് എനിക്ക് പത്താം ക്ലാസ്സ്പരിക്ഷ പാസ്സാകാൻ പറ്റി.....)

നമ്മൾക്ക് നിമിഷം ഉണ്ടാകുന്ന വേദനകളും ദുഃഖങ്ങളും ഇല്ലാതെയാകാൻ കുറച്ചു നാൾ വേണ്ടി വരും.....

നമ്മൾക്ക് ഓർക്കാൻ ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ മറക്കാൻ കുറച്ചു നാൾ വേണ്ടി വരും....

വളർച്ച ഉണ്ടാവാൻ എന്തിനായാലും കുറച്ചു നാൾ വേണ്ടി വരും.....(ലിജോന്റെ കാര്യം പിന്നെ പ്രേതെകിച്ചു പറയേണ്ടത് ഇല്ലല്ലോ.....)

ഞാൻ ചെറുപ്പത്തിൽ ഓരോ ക്ലാസ്സിൽ പഠിക്കുമ്പോഴും അവിടെയുള്ള സുഹൃത്തുക്കളിൽ നിന്നും ഉപദ്രവങ്ങൾ കിട്ടാറുണ്ടായിരുന്നു.... (ശാരീരികം മാത്രമല്ല മാനസികവും...). പിന്നെ ഞാൻ എല്ലാം സഹിച്ചത് ഒരു വർഷം മാത്രം അവരെ സഹിച്ചാൽ മതിയല്ലോ എന്നോർത്തിട്ടാണ്......

പലരും എന്നോട് പറഞ്ഞിട്ടുള്ള കുത്തുവാക്കുകൾ കേട്ടിട്ട് എനിക്ക് അവരോട് പൊറുക്കാൻ കുറച്ചു നാൾ വേണ്ടിവരാറുണ്ട്.... (ഒരു പക്ഷെ എന്നോട് പറഞ്ഞത് സാധാരണ ആയിട്ട് ആണെങ്കിലും ഞാൻ സ്വീകരിച്ചത് കുത്ത് ആയിട്ടായത് കൊണ്ടാണ് എനിക്ക് അവരുടെ വാക്കുകൾ കുത്തുവാക്കായിട്ട് തോന്നിയിട്ടുള്ളത്......).

പുതിയ സാഹചര്യം ആയിട്ട് പൊരുത്തപ്പെടാൻ കുറച്ചു നാളുകൾ വേണ്ടി വരും.....

വേറെ നാട്ടിൽ ചെന്നു കഴിയുമ്പോൾ 4-5 മാസം കൊണ്ട് ആയിരിക്കും ഒരു പക്ഷെ അവരുടെ സംസാര ഭാഷ പഠിക്കാൻ കഴിയുക.....

നമ്മുടെ ഇന്നലെകളിലെ വേദനകൾ നല്ലതിന് ആയിരുന്നു എന്ന് എപ്പോഴെങ്കിലും നമുക്ക് ചിന്തിക്കാൻ ആവുന്നുണ്ടോ......

ഒരു സ്വർണ്ണമാല രൂപപ്പെടുത്താൻ എന്തെല്ലാം പ്രക്രിയകൾ ചെയ്യേണ്ടതായിട്ടുണ്ട്.....എല്ലാ പ്രക്രിയയും ശരിയായി ചെയ്താൽ മാത്രമേ സ്വർണ്ണം ആകുള്ളൂ.....

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് ആരൊക്കയോ പറയുന്നത് കേട്ടിട്ടുണ്ട്..... കുറച്ചു നാൾ കാത്തിരുന്നാൽ ഒരു പക്ഷെ കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചേക്കാം.....

(ഇനിയിപ്പോൾ ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ അറിയാൻ കുറച്ചു നാൾ വേണ്ടി വന്നേക്കാം.....).

ഞാൻ ഇന്നലെ ഒരു കപ്പങ്ങ എടുത്തു കഴിച്ചു..... ഞാൻ കപ്പങ്ങയുടെ അകം കണ്ടു അത്ഭുദപ്പെട്ടുപോയി ഒരു കുരു പോലും അകത്തില്ല......

കാലം മാറുന്നത് അനുസരിച്ചു മനുഷ്യർക്ക് മരത്തിലുണ്ടാകുന്ന ഫലങ്ങളിൽ മാറ്റം വരുത്താൻ സാധിച്ചിരിക്കുന്നു.....

ഭാവിയിൽ ഇനി ഇപ്പോൾ ഒത്തിരി നാളുകൾ ഫലം ഉണ്ടാവാൻ വേണ്ടി വരുന്ന മരങ്ങൾക്ക് പെട്ടെന്ന് തന്നെ ഫലം ഉണ്ടാകാനുള്ള വിദ്യ കണ്ടുപിടിച്ചേക്കാം....

നമ്മളുടെ ബുദ്ധിശക്തി വർധിക്കണം എങ്കിൽ നമ്മൾ ഓരോ ദിവസവും അതിനായി പരിശ്രമിക്കണം.....

ഇന്നലെ എന്നേ ഒരാൾ കാണാൻ വന്നു, ഞാൻ അയാളെ അപ്പോൾ തന്നെ മടക്കി അയച്ചു.... അപ്പോൾ വീട്ടുകാർ ചോദിച്ചു, നിനക്ക് അയാളോട് എന്തെങ്കിലും മിണ്ടാൻ പാടില്ലായിരുന്നോ എന്ന്.... എനിക്ക് അറിയാം അയാൾക്ക് എന്നോട് സംസാരിക്കാൻ സാധിക്കാത്തതിൽ അതിയായ വിഷമം ഉണ്ടെന്ന്..... പക്ഷെ എന്റെ നിലപാട് അയാൾക്ക് കുറച്ചു നാളുകൾ കൊണ്ട് മനസ്സിലാകും.... അതു കഴിയുമ്പോൾ അയാൾക്ക് ദുഃഖങ്ങൾ മാറി സന്തോഷം വരും..... അതിനു അയാൾ കുറച്ചു നാൾ കാത്തിരിക്കേണ്ടതായിട്ടുണ്ട്.....

നമ്മളിൽ പലരും മറ്റുള്ളവർ പറഞ്ഞ നല്ല കാര്യങ്ങളെക്കാൾ അവരിൽ നിന്നും കേൾക്കേണ്ടി വന്ന മോശം വാക്കുകളെ മനസ്സിൽ കൊണ്ട് നടന്നു, അവരോട് ദേഷ്യവും പ്രതികരമനോഭാവവും കൊണ്ട് നടക്കുന്നവരാണ്......

എന്നേ ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഞാൻ അവരുമായിട്ടുള്ള പെരുമാറ്റശൈലി യാണ്.....

എന്തായാലും കുറച്ചു നാളുകൾ കൊണ്ട് നമ്മുടെ സകലവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.... കൂടി വന്നാൽ 100വർഷം അത്ര അല്ലേ ഓരോ മനുഷ്യർക്കും ആയുസ്സ് ഉണ്ടാകുള്ളൂ.....

എന്തായാലും ഇത്രയൊക്കെ സഹിച്ചും ക്ഷമിച്ചും കാത്തിരുന്നില്ലേ കുറച്ചു നാളുകൾ കൂടി കാത്തിരുന്നു നമ്മൾക്ക് ഓരോരുത്തർക്കും നല്ലൊരു കാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-കുറച്ചു നാൾ കൂടി കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന് നമ്മൾ പറയുമ്പോൾ നമ്മുടെ ഭാഗത്ത്നിന്നും അതിനായിട്ടുള്ള പരിശ്രമം ഉണ്ടാകണം....

നമ്മളുടെ ഭാഗത്തു നിന്നും ഒരു ചെറുവിരൽ പോലും അനക്കാതെ എല്ലാം കുറച്ചു നാളുകൾ കൊണ്ട് ശരിയായിക്കൊള്ളും എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.....

എന്ത് കാര്യത്തിനും പരിഹാരം കിട്ടാൻ കുറച്ചു നാൾ വേണ്ടി വരും.....

നമ്മൾ എവിടെ ജോലി ചെയ്താലും, നമ്മൾ ആയിട്ട് ഒരിക്കലും വരുന്നവരുടെ സമയം നഷ്ടപ്പെടുത്തരുത്....

നമ്മളെകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു കൊടുക്കുക....

ആരെയും നമ്മൾ ആയിട്ട് അറിഞ്ഞുകൊണ്ട് കഷ്ടപ്പെടുത്താതെ ഇരിക്കുക

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You must be the change you want to see in the world.-Mahatma Gandhi

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN