Choose your language

3 October 2021

// // Subscribe YOUTUBE Channel

It's about being told

 


ഇന്നത്തെ വിഷയം പറഞ്ഞു തരാം എന്നതിനെക്കുറിച്ചാണ്....

ലിജോ ഫ്രീ ആണെങ്കിൽ ഞങ്ങൾക്ക് പരീക്ഷക്ക് ഉത്തരം പറഞ്ഞു താട്ടെ..... അതാകുമ്പോൾ ഞങ്ങൾക്കൊന്നും പഠിക്കേണ്ടല്ലോ.....

അറിവ് സമ്പത്താണ്.....നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ മാത്രം പറഞ്ഞു കൊടുക്കുക.....

ഒരിക്കലും ഒരു അറിവും ചെറുതായി കാണേണ്ടതില്ല....

പണ്ടൊരിക്കൽ ഒരു ഡോക്ടർ മരം കയറാൻ വന്ന ആളോട് പറയുക ഉണ്ടായി,,, പഠിക്കാൻ വിട്ട സമയത്ത് പഠിച്ചിരുന്നു എങ്കിൽ ഇങ്ങനെ മരത്തിൽ കയറി നടക്കേണ്ടി വരുമായിരുന്നോ എന്ന്, അതിനുശേഷം കൂലി ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഇത് അൽപ്പം കൂടുതൽ അല്ലേ എന്ന്, അന്നേരം അയാൾ പറഞ്ഞു തെങ്ങു കയറാൻ പഠിക്കണം എന്ന്....(ശരിക്കും ഇങ്ങനെ തന്നെയാണോ പറഞ്ഞത് എന്ന് ഉറപ്പില്ല.....)

ഓരോ മനുഷ്യർക്കും അവരുടെ ജീവിതസാഹചര്യം കൊണ്ട് ഉയർന്ന ക്ലാസ്സുകളിൽ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.....

എല്ലാകാര്യവും എല്ലാവർക്കും പറഞ്ഞു തരാൻ കഴിയില്ല......

എല്ലാ മനുഷ്യർക്കും ഒരേ പോലെ കഴിവ് ഉണ്ടാകണം എന്നില്ല.....

ഞാൻ എന്തെങ്കിലും പറഞ്ഞു തന്നാൽ എത്ര പേർക്ക് മനസ്സിൽ ആകുന്നുണ്ട് എന്ന് കണ്ടറിയണം......(ലിജോക്ക് അതിന് എന്തെങ്കിലും പറഞ്ഞു തരാൻ അറിയാമോ.....).

പലതരത്തിൽ ബിസിനസ്നമ്മൾ കേട്ടിട്ടുണ്ട്.....

പല ആളുകൾക്കും ബിസിനസ്എന്താണ് എന്ന് ശരിക്കും പഠിക്കാതെ കയ്യിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്......

ബുദ്ധിമാന്മാർ വിട് വാടകക്ക് എടുക്കും മണ്ടമാർ വിടുപണിയും എന്ന് ആരോ പറയുക ഉണ്ടായി..... ലിജോന്റെ കയ്യിൽ ബുദ്ധി അളക്കാനുള്ള മെഷീൻ(യന്ത്രം) ഇല്ല. ഉണ്ടായിരുന്നു എങ്കിൽ പറയാമായിരുന്നു ആർക്കാണ് ബുദ്ധി ഉള്ളത് എന്ന്.....

ഞാൻ എന്തിന്റെയും നല്ല വശവും മോശം വശവും പറഞ്ഞു കൊടുക്കാൻ ശ്രമിക്കും..... (അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ മാത്രം....).

എനിക്ക് പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞത് അനുഭവത്തിൽ വന്നതിനുശേഷമാണ്..... കൈ പൊള്ളി കഴിഞ്ഞപ്പോളാണ്(തിയിൽ കൈ കൊണ്ട് പൊള്ളിയത് അല്ല ഉദേശിച്ചത്കേട്ടോ.....).

സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചോളൂ അറിയാവുന്നത് ആണെങ്കിൽ പറഞ്ഞു തരാം എന്ന് നമ്മളോട് ആരെങ്കിലും പറഞ്ഞാൽ നമ്മൾക്ക് അതു വലിയൊരു ആശ്വാസം അല്ലേ.....

ഞാൻ ഒരിക്കലും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആരെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കാതിരുന്നിട്ടില്ല(വ്യക്തിപരമായ കാര്യങ്ങൾ ഒഴിച്ചു.....)(എനിക്ക് ഒന്നും അറിയാത്തത് കൊണ്ട് ആരും എന്നോട് ഒന്നും ചോദിക്കാറില്ല എന്നത് വേറെ കാര്യം......).

നമ്മൾക്ക് അറിയാവുന്ന, അനുഭവത്തിൽ നിന്നും പഠിച്ച നല്ല നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, നാളെ ഒരു പക്ഷെ അവർക്ക് അതു വളരെ അധികം ഉപകാരം ആകും.....

നമ്മുടെ വിദ്യാഭാസ രീതിയിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.....

പഠനത്തോടൊപ്പം പണം സമ്പാദിക്കാനുള്ള നേരായ വഴികളിൽകൂടെ കണ്ടെത്താൻ പഠിപ്പിക്കണം......ഓരോ വ്യക്തികളെയും അവരുടെ ഉള്ളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുക, നാളെ കഴിവ് അവരെ സമ്പന്നർ ആക്കിയേക്കാം.....

എത്രയോ ആളുകൾ അവരുടെ കഴിവുകൾ ഇല്ലാതെയാക്കി ജീവിക്കുന്നു....

കഴിഞ്ഞ ദിവസം ഒരു ഡോക്ടർ, ചിത്രരചനയോടുള്ള ഇഷ്ടം കൊണ്ട് മേഖലയിലേക്ക് പോയി, പിന്നെ എന്തിനു അയാൾ ഡോക്ടർ ആയി എന്ന് ചോദിക്കരുത്..... എനിക്ക് അതിനുള്ള ഉത്തരം പറഞ്ഞു തരാൻ അറിയില്ല.....

പല ആളുകളും കോഴ്സിൽ ചേർന്നു കഴിഞ്ഞ് കുറച്ചു നാളുകൾ പിന്നിടുമ്പോഴായിരിക്കും തനിക്കു പറ്റിയ മേഖല അല്ല ഇത് എന്ന് മനസിലാക്കുക, അന്നേരം അവർ തുടർന്ന് പഠനം അവസാനിപ്പിച്ച് തനിക്കു ഇഷ്ടമുള്ള മേഖല തിരഞ്ഞെടുത്തു മുന്നോട്ട് പോകും......

കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി തന്നെക്കാൾ ഇളയ ഒരു വ്യക്തിയെ കല്യാണം കഴിച്ചു എന്ന് വാർത്ത കാണുകയുണ്ടായി, അന്നേരം അവർക്ക് മുൻപിൽ ആളുകൾക്ക് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടായിരുന്നു..... എല്ലാത്തിനും മറുപടി കൊടുക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല.... ചില ചോദ്യത്തിന് കാലമാണല്ലോ ഉത്തരം നൽകുക......

ഒരു ചാനലിന്റെ വാർത്തകൾ വായിച്ചു ഒരു വ്യക്തി സ്ഥിരമായി നെഗറ്റീവ് കമന്റ്പറഞ്ഞു പറഞ്ഞു മടുത്തുവെന്നും താൻ പറയുന്ന തെറികൾ സ്ക്രീൻഷോട്ട് എടുത്തു കുട്ടുകാർ തന്നെ കളിയാക്കുക ആണെന്നും പറയുകയുണ്ടായി, ചില ആളുകൾക്ക് എത്ര പറഞ്ഞാലും കാര്യങ്ങൾ മനസ്സിൽ ആവാത്തില്ല.....

ചില ആളുകൾ പറയുന്ന മണ്ടത്തരങ്ങൾ വിശ്വസിക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകുന്നുണ്ട്താനും.......

ആളുകൾക്ക് പറ്റിയ ഓരോ അബദ്ധങ്ങൾ എല്ലാം എനിക്ക് ഇവിടെ പറഞ്ഞു തരാൻ കഴിയില്ല..... നമ്മൾ കരുതിയിരിക്കുക ആരാലും പറ്റിക്കപ്പെടാതിരിക്കാൻ...... നമ്മൾ ആയിട്ട് ആരെയും പറ്റിക്കാതിരിക്കാൻ.....

എല്ലാവർക്കും പരസ്പരം ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-മഴ പെയ്യുമ്പോൾ മഴ നനയാതിരിക്കാൻ എന്ത് ചെയ്യണം എന്ന് നമ്മൾക്ക് ആരും പറഞ്ഞു തരേണ്ടതില്ല.... നമ്മൾ അനുഭവത്തിലൂടെ പഠിച്ചെടുത്തു....

അതുപോലെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് പല കാര്യങ്ങളും പഠിക്കാനും എങ്ങനെയെല്ലാം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും എന്ന് മനസ്സിൽ ആക്കുക.....

പറഞ്ഞാൽ മനസ്സിൽ ആവാത്തവരോട് നിന്ന് പ്രസംഗിച്ചിട്ട് കാര്യം ഇല്ല.....

പല കാര്യങ്ങളും അനുഭവത്തിലൂടെ തനിയെ പഠിച്ചോളും......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Faith is the bird that feels the light when the dawn is still dark.-Rabindranath Tagore

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN