Choose your language

1 October 2021

// // Subscribe YOUTUBE Channel

It's about not having any symptoms

 


ഇന്നത്തെ വിഷയം നന്നാവുന്ന ലക്ഷണം ഇല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും മറ്റുള്ളവരെ നന്നാക്കാനുള്ള പരിശ്രമത്തിലാണ്....

സ്വന്തം കണ്ണിലെ കരട് കളയാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുക.....

ഞാൻ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നത് സാധാരണമായിട്ടുള്ള രീതിയിൽ അല്ല..... മറ്റുള്ളവർ നന്നായി കാണാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്...... അതുകൊണ്ട് തന്നെ എനിക്ക് അവരോടു അൽപ്പം സ്ട്രിക്ട്(കടുംപിടിത്തം)വേണ്ടി വരാറുണ്ട് പലകാര്യങ്ങളിലും.....

ഞാൻ മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുമ്പോൾ അവർ എത്രമാത്രം വിഷമിക്കുന്നു എന്ന് ഞാൻ നോക്കാറില്ല, അവരുടെ വിഷമം അവരെ എന്നെങ്കിലും നന്നാക്കും ആയിരിക്കും എന്നുള്ള ശുഭപ്രതീക്ഷയിൽ ആണ് ഞാൻ.....

കുറച്ചു നാളുകൾക്കു മുൻപ് ഞാൻ ബൈക്ക് ശരിയാക്കുവാൻ ഒരു വർക്ഷോപ്പിൽ പോയി, അവിടെ പണി പഠിക്കാൻ വന്ന പയ്യൻ എന്റെ ബൈക്കിന്റെ പാർട്സ് അഴിച്ചു, വണ്ടി പണി അറിയുന്ന വ്യക്തി ഇപ്പോൾ തന്നെ വരാം എന്ന് പറഞ്ഞു പോയിട്ട്, പിന്നെ വന്നത് അടിച്ചു ഫിറ്റ്ആയത് പോലെയാണ്...... അതുകൊണ്ട് എന്റെ ബൈക്കിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.....ഹെൽപ്പർ ഉണ്ടായത് കൊണ്ട് അഴിച്ചത് തിരികെ ഫിറ്റ്ചെയ്തു ഞാൻ പോന്നു.....

പിന്നിട് ഒരു ദിവസം എന്നേ കണ്ടപ്പോൾ മെക്കാനിക് ചോദിച്ചു ഇയാളെ പിന്നെ വഴി കണ്ടില്ലല്ലോ എന്ന്, ഞാൻ പറഞ്ഞു അന്നൊത്തോടെ ഞാൻ നിറുത്തി എന്ന്..... അദ്ദേഹത്തിന്റെ മുഖം ആകെ അസ്വസ്ഥതമായി അതുകേട്ടപ്പോൾ, പക്ഷെ ഞാൻ അങ്ങനെയാണ്, ഞാൻ മുഖത്തു നോക്കി പറയും....... അതിൽ വിഷമം വിചാരിച്ചിട്ട് കാര്യം ഇല്ല....... (സാധാരണ രീതിയിൽ രണ്ടു വർത്തമാനം ആണ് പറയേണ്ടത്, അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട വ്യക്തി എന്നോട് പറഞ്ഞിരുന്നു, ഇദ്ദേഹത്തെ ഇങ്ങനെ ആക്കിയ വ്യക്തിയെ കാണുമ്പോൾ രണ്ടു വർത്തമാനം പറയണം എന്ന്...,എനിക്ക് അങ്ങനെ പറയാൻ അറിയില്ല, അങ്ങനെ പറഞ്ഞു ഒരാളെ ബുദ്ധിമുട്ടിക്കാനും ഇഷ്ടം അല്ല....., ജീവിതം സന്തോഷകരമാകണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം....).

എന്നേ കണ്ടു നന്നാവുന്ന ലക്ഷണം ഇല്ല എന്ന് എത്രയോ ആളുകൾ പറഞ്ഞിട്ടുണ്ട്.....

എനിക്ക് ഇപ്പോൾ ആളുകളുടെ മുന്നിൽ നന്നായിട്ട് അവാർഡ് ഒന്നും വാങ്ങിക്കാൻ ഇല്ല.....

എനിക്ക് നന്നാവേണ്ടത് എന്റെ മനസാക്ഷിയുടെ മുന്നിൽ ആണ്....

ക്ലാസ്സിൽ ഏറ്റവും പഠിക്കാത്ത വ്യക്തികളെ വരെ അവരുടെ ക്ലാസ്സിലെ അധ്യാപകരുടെ പ്രെത്യക ശ്രദ്ധകൊണ്ട് പഠനത്തിൽ മുന്നോട്ട് വന്നിട്ടുണ്ട്.....

പലരും പറയാറുണ്ട് അടയ്ക്ക ആണെങ്കിൽ മടിയിൽ വെക്കാം അടയ്ക്കാമരം ആണെങ്കിൽ മടിയിൽ വെക്കാൻ പറ്റില്ലല്ലോ എന്ന്.....

ഞാൻ വാതുറക്കാതെ ഇരുന്നാൽ എന്നേ നന്നായേനെ എന്ന് എല്ലാവരും പറയാറുണ്ട്..... ഞാൻ വാ തുറന്നാൽ തൃശൂർ പുരം ആയിരിക്കും അവിടെ ഇവിടെയായി ചിരിയുടെ അമിട്ട് പൊട്ടും.......

ഭക്ഷണം കഴിക്കുമ്പോൾ ആരോടും മിണ്ടാതെ കഴിക്കണം എന്ന് ആഗ്രഹിച്ചാലും എനിക്ക് കഴിയാറില്ല..... എന്നിട്ട് വേണം ലിജോ നന്നായി എന്ന് കേൾക്കാൻ.......

ഞാൻ ഇനി എന്ന് നന്നാവനാണ് എന്ന് മുകളിൽ ഇരിക്കുന്ന ആൾക്കേ അറിയുള്ളു.......

ലിജോ ഇപ്പോൾ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ തല്ലി പഠിപ്പിക്കാനും ചൊല്ലി പഠിപ്പിക്കാനും......

ആരൊക്കെ എന്തൊക്കെ നിർദേശം തന്നാലും ഉപദേശിച്ചാലും നമ്മൾ സ്വയം വിചാരിക്കണം നന്നാവണം എന്ന്.....

മറ്റുള്ളവർക്ക് നമ്മളെകണ്ടു പറയാൻ തോന്നണം നന്നാവുന്ന ലക്ഷണം ഉണ്ട് എന്ന്....

നമ്മുടെ മാതാപിതാക്കൾ രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നത് നല്ലതിന് വേണ്ടിയാണ് എന്ന് മനസ്സിൽ ആവണം.....

മുതിർന്നവരെ കണ്ടാണ് കുട്ടികൾ പഠിക്കുക എന്നല്ലേ പറയാറുള്ളത്....

കഴിഞ്ഞ ദിവസം ഒരു കുട്ടി അൽപ്പം മോശമായ വാക്ക്പറഞ്ഞു, ഞാൻ ചോദിച്ചു എവിടെ നിന്നാണ് വാക്ക്പഠിച്ചത് എന്ന്..... അന്നേരം കൊച്ചിന് ഉത്തരം ഉണ്ടായില്ല, കുട്ടിയേക്കാൾ മുതിർന്ന കുട്ടി പറഞ്ഞു വിട്ടിൽ നിന്നും കേട്ട് പഠിച്ചത് ആണെന്ന്...... കുട്ടി പറഞ്ഞ വാക്കിന്റെ ഭവിഷത്ത് എന്താണ് എന്ന് ഒരു പക്ഷെ കൊച്ചു കുട്ടി തിരിച്ചറിഞ്ഞു എന്ന് വരില്ല, നമ്മൾ കേൾക്കുമ്പോൾ എങ്കിലും അത് തിരുത്തികൊടുക്കാൻ കഴിയണം.....

എങ്കിലേ ആരെയായാലും നന്നാക്കാൻ നമ്മൾക്ക് കഴിയുള്ളു......

ഞാൻ എത്ര വലിയവൻ ആയാലും എത്ര ചെറിയവൻ ആയാലും എന്നിൽ നിന്നും തെറ്റുകൾ സംഭവിക്കാം......(ഞാൻ കുപ്പിയിൽ നിന്നും വന്ന ഭുതം ഒന്നും അല്ലല്ലോ......) ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് ചിലപ്പോൾ ബോധ്യം ആവണം എങ്കിൽ ഞാൻ ചെയ്യുന്ന, പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർ, അനുഭവസ്ഥർ പറഞ്ഞു തിരുത്തി തരേണ്ടതുണ്ട്......

ഞാൻ എല്ലാവരെയും ഉപേദേശിച്ചു നന്നാക്കിക്കൊള്ളാം എന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടൊന്നും ഇല്ല.....

ഞാൻ പണിയെടുക്കുന്നത്, നമ്മൾ പണിയെടുക്കുന്നത് വിട്ടിൽ അരിച്ചാക്ക് വാങ്ങിക്കാനാണ്..... ജീവൻ നിലനിർത്തി കൊണ്ട് പോകാൻ വേണ്ടിയാണ്.....

അതുകൊണ്ട് തന്നെ പണം ചിലവഴിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക.... നമ്മുടെ നല്ലതിന് വേണ്ടിയാണോ എന്ന്.....

മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്.....

എന്റെ സുഹൃത്തിന്റെ വിട്ടിൽ നിന്നും ഞാൻ പണ്ടൊരിക്കൽ വിഞ്ഞു കൂടിച്ചു.... അവർക്ക് ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല.... എനിക്ക് ആണെങ്കിൽ ആകെ കുഴപ്പം ആയി..... എന്റെ ശരിരം വിഞ്ഞു ഉൾക്കൊണ്ടില്ല......

ഓരോ മനുഷ്യരും നന്നാവാൻ വേണ്ടത് ഭൂമിയിലുണ്ട്, അതുപോലെ നശിക്കാൻ ഉള്ളതും ഭൂമിയിൽ ഉണ്ട്......

നമ്മൾ ചിന്തിക്കുക, നമ്മൾ നന്നാവാൻ എന്താണ് ചെയ്യേണ്ടത് എന്ന്....

എല്ലാവർക്കും നന്നാവാൻ കഴിയട്ടെ..... നമ്മളെ കണ്ടു ആളുകൾക്ക് പറയാൻ കഴിയട്ടെ (നിർബന്ധം ഇല്ല.....)നന്നാവുന്നതിന്റെ ലക്ഷണം ഉണ്ടെന്ന്.......നമ്മൾ നന്നാവുന്നത് മറ്റുള്ളവരിൽ ചിലപ്പോൾ അസൂയ ജനിപ്പിച്ചേക്കാം..... നമ്മൾ ഓരോ ദിവസവും വളർച്ച പ്രാപിക്കണം...... കൂടെയുള്ളവരെയും വളർച്ച പ്രാപിക്കാൻ പ്രാപ്തരാക്കണം......

എല്ലാവർക്കും നന്നാവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-നമ്മളുടെ പ്രവർത്തികളാണ് നമ്മളെ നല്ലവരാക്കുന്നത്......

നമ്മൾ പരീക്ഷയിൽ എത്ര മാർക്ക് വാങ്ങിച്ചാലും എത്ര ഉയർന്ന ജോലി സ്വീകരിച്ചാലും നമ്മളിലെ പ്രവർത്തികൾ കണ്ടു ആളുകൾ പറയും അവന്റെ അടുത്ത് പോയാൽ നന്നാവും ഇല്ലെങ്കിൽ ചിത്തയാവും എന്ന്.....

നമ്മൾ എല്ലാവരും എപ്പോഴും നല്ലൊരു കൂട്ടുകെട്ട് അല്ലേ ആഗ്രഹിക്കുക....

കൂട്ടുകെട്ട് മോശമായി കഴിഞ്ഞാൽ പിന്നീട് ഒത്തിരി ദുഖിക്കേണ്ടി വരും.....(ചിലർക്ക് എങ്കിലും.....)

മറ്റുള്ളവർക്ക് നല്ല മാർക്ക് കിട്ടിയാൽ അവർക്കാണ് ഗുണം കിട്ടുക, നമ്മൾക്ക് നല്ല മാർക്ക് കിട്ടിയാലാണ് നമ്മൾക്ക് ഗുണം കിട്ടുക എന്ന് മറക്കാതെ ഇരിക്കുക....

നമ്മുടെ ഭാവിയും വാർത്തമാനവും നമ്മുടെ തന്നെ കൈകളിലാണ്....

നമ്മുടെ മുന്നിലുള്ള ഓരോ വിലപ്പെട്ട സമയവും എങ്ങനെ വിനിയോഗിക്കണം എന്ന് നമ്മൾ ഓരോരുത്തരും തീരുമാനിക്കുക..... ഇന്ന് മുതൽ നമ്മൾ നന്നാവാൻ തീരുമാനിച്ചാൽ അതിനായി പ്രായത്നിക്കുക.... തീർച്ചയായും ഒരുനാൾ നമ്മൾക്ക് നന്നാവാൻ സാധിക്കും......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Choose a job you love,and you will never have to work a day in your life.-Unknown.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN