Choose your language

7 October 2021

// // Subscribe YOUTUBE Channel

It’s about being hard

 


ഇന്നത്തെ വിഷയം പ്രയാസപ്പെടുക എന്നതിനെക്കുറിച്ചാണ്.....

എത്ര പ്രയാസം വന്നാലും സാരമില്ല എന്ന് പറയാൻ കഴിയുന്നവർ മാത്രം ഇത് മുഴുവൻ വായിച്ചാൽ മതിയാകും..... കാരണം ഇത് മുഴുവൻ വായിച്ചു തീർക്കാൻ ഒത്തിരി പ്രയാസപ്പെടേണ്ടതുണ്ട്...... (വായനാശീലം ഇല്ലാത്തവർ ആണെങ്കിൽ......)

പ്രയാസപ്പെടാത്ത മനുഷ്യർ ഉണ്ടാവില്ല....

നമ്മളുടെ പ്രയാസങ്ങൾ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ് എങ്കിൽ പോലും നമ്മളുടെ പ്രയാസങ്ങൾക്ക് പരിഹാരം കിട്ടുന്നത് വരെ നമ്മൾ പ്രയാസപ്പെട്ടുകൊണ്ടിരിക്കും.....

ചില പ്രയാസങ്ങൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനപ്പെടുത്തിയേക്കാം....

മറ്റു ചിലപ്രയാസങ്ങൾ ക്ഷണികമാണ്.....

നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ പലതും നമ്മൾ മനഃപൂർവം സൃഷ്ടിക്കുന്നതും ഉണ്ടാകും.....

പഠിക്കേണ്ട സമയത്തു പഠിക്കാതെ ഉഴപ്പി നടന്നു പിന്നീട് ഒന്നും നേടാൻ കഴിയാതെ വരുമ്പോൾ മനസ്സിൽ പ്രയാസം ഉണ്ടാവുക സ്വഭാവികമാണ്......

പ്രയാസങ്ങൾ ഒരു പരിധിയിൽ കൂടുതൽ മനസ്സിൽ കൊണ്ട് നടക്കരുത്.....

പ്രയാസങ്ങൾ വരുമ്പോൾ എങ്ങനെ അതിനെ ജീവിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക....

പലർക്കും പ്രയാസം കൂടുതൽ ഉണ്ടാവുന്നത് മനുഷ്യരുടെ വേർപാട് തന്നെയാണ്.....

ലോകത്ത് മനുഷ്യർക്ക് താങ്ങാൻ ആവുന്നത് എത്രപരിധിവരെയുള്ള വേദനകൾ ആണെന്ന് ഒരു നിശ്ചയവും ഇല്ല....

ഇന്ന് ചെറിയ പ്രയാസം വരുമ്പോഴേക്കും ആന്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുണ്ട്.....(ആന്മഹത്യ ഒന്നിനും പരിഹാരം അല്ല.....)

ഓരോ മനുഷ്യരുടെയും പ്രയാസങ്ങൾക്ക് പരിഹാരം കിട്ടില്ല എന്നുള്ള ചിന്തയാണ് അവരെ തെറ്റായ ചിന്തയിലേക്ക് നയിക്കുക......

ഇന്ന് ലോകത്ത് എല്ലാം തികഞ്ഞൊരു മനുഷ്യർ ആയിട്ട് ആരും ഉണ്ടാവില്ല.....

എത്ര വലിയ സമ്പന്നൻ ആയാലും ശരീരത്തിനു തളർച്ച സംഭവിച്ചേക്കാം.......

നമ്മൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കുക(നമ്മൾക്ക് വിശ്വാസ്തത ഉള്ളവരോട് മാത്രം....).

ഒറ്റപ്പെടലിൽ പ്രയാസപ്പെടുന്നവർക്ക് താങ്ങാകാൻ നമ്മൾക്ക് ആകണം.....

നമ്മൾക്ക് ഇല്ലാത്തതിനെ ഓർത്തു പ്രയാസപ്പെടാതെ, എങ്ങനെ ഇല്ലായ്മയെ അതിജീവിക്കാൻ കഴിയും എന്ന് ചിന്തിക്കുക....

നമ്മുടെ കഴിവുകളെ വളർത്തി കൊണ്ടു വരിക എന്നതാണ് അതിനുള്ള പരിഹാരമാർഗം.....

ഒട്ട് മിക്കവാറും ആളുകൾക്കും അവരുടെ

പ്രയാസങ്ങൾ മുഴുവൻ മറ്റുള്ളവരെ പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരിക്കും....

ഞാൻ സാധാരണ കുറച്ചു പേരുടെയെങ്കിലും പ്രയാസങ്ങൾ കേൾക്കാറുണ്ടായിരുന്നു..... ഇന്ന് ഞാൻ പ്രയാസങ്ങൾ കേൾക്കുന്നത് നിറുത്തി, കാരണം എനിക്ക് അവരുടെ പ്രയാസങ്ങൾ താങ്ങാൻ കഴിയാത്തത് കൊണ്ടാണ്.....

എന്നെകൊണ്ട് അവരുടെ പ്രയാസങ്ങൾ മാറ്റിയെടുക്കാൻ കഴിയില്ല......

ഞാൻ ഇനിയും ഒത്തിരി കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു, ഓരോരുത്തർക്കും ഉണ്ടാകുന്ന പ്രയാസങ്ങളെപ്പറ്റി......

നമ്മളുടെ ചുറ്റിലും മനുഷ്യർക്കുണ്ടാകുന്ന ഓരോ തരത്തിലുള്ള പ്രയാസങ്ങളെ അതിജീവിക്കുവാൻ പഠിപ്പും അനുഭവപരിജ്ഞാനം ഉള്ള ഒത്തിരി വ്യക്തികളുണ്ട്.... അവരുടെ സഹായം തേടുക.......

മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള വഴികൾ ഇനിയും നമ്മൾ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു......

പ്രയാസങ്ങൾ ഇല്ലാത്ത ഒരു ലോകം നമ്മൾക്ക് സാധ്യമാണോ.....

അങ്ങനെ ഒരു ലോകം ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ.....

പ്രയാസങ്ങൾ നമ്മളെ വിട്ടോഴിയട്ടെ....

നല്ല നാളെകൾ നമ്മളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ......എല്ലാവർക്കും കഴിഞ്ഞതിനെപ്പറ്റി പ്രയാസപ്പെടാൻ ഇടവരല്ലേ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്- ഒരു നിമിഷവും കടന്നുപോകും.....

ലോകം നമ്മൾക്ക് നൽകിയ വലിയൊരു പാഠം, ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യരിലും മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ട് എന്നതാണ്....

ഇന്ന് മനുഷ്യരുടെ കണ്ടുപിടിത്തങ്ങൾ ഒത്തിരി പ്രയാസങ്ങളെ അകറ്റാൻ കാരണമാകുന്നുണ്ടല്ലോ......

പണ്ടൊക്കെ സഞ്ചരിക്കാൻ ഒത്തിരി പ്രയാസപ്പെട്ടിരുന്നു എങ്കിൽ ഇന്ന് നിമിഷനേരം കൊണ്ട് ഒത്തിരി കിലോമീറ്റർ പെട്ടെന്ന് താണ്ടാൻ നമ്മൾക്ക് സാധിച്ചത് നമ്മൾക്കു മുന്നേ ലോകത്തിലേക്ക് കടന്നു വന്ന ഓരോ മനുഷ്യരും അവരുടെ ജീവിതത്തിലെ സമയങ്ങൾ കണ്ടുപിടിത്തത്തിനായി ചിലവഴിച്ചതുകൊണ്ടാണ്.....

നമ്മൾ ഓരോരുത്തരും നാളെ ആരായി തീരും എന്ന് നമ്മൾക്ക് ഇപ്പോൾ പറയാൻ കഴിയില്ല....

പരീക്ഷയിൽ ഉണ്ടാകുന്ന തോൽവി ഒന്നിന്റെയും അവസാനം അല്ല, എല്ലാവർക്കും ഒരു പക്ഷെ നല്ലത് പോലെ പഠിക്കാൻ കഴിവ് ഉണ്ടാവണം എന്നില്ല....

നമ്മളിലെ കഴിവുകളെ കണ്ടെത്തി അതിന് വേണ്ടി പരിശ്രമിക്കാൻ നമ്മൾക്കു കഴിഞ്ഞാൽ നമ്മളിലെ പ്രയാസങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താൻ കഴിയും.....

എന്റെ പ്രയാസം എന്ത് തന്നെയാണെങ്കിലും അവയെല്ലാം ഒരു നാൾ പരിഹരിക്കപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുക, പ്രയത്നിക്കുക ....

പ്രയാസപ്പെടുന്നവരെ പരസ്പരം സഹായിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ കഴിയട്ടെ..... (അത് പിന്നീട് ആർക്കും ഒരുതരത്തിലുള്ള ബാധ്യത ആയി തീരാതിരിക്കട്ടെ......)

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ നമ്മൾക്ക് കഴിയണം....

എന്നേ സഹായിച്ചവരിൽ ചിലർ പിന്നീട് സഹായം എനിക്ക് നൽകിയതിനെപ്പറ്റി വിണ്ടും വിണ്ടും എടുത്തു പറയാറുണ്ട്......(ഇന്ന് ഞാൻ അങ്ങനെയുള്ളവരിൽ നിന്നും സഹായം സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല......നമ്മൾ ഒരാളെ സഹായിക്കേണ്ടത് വ്യക്തിയിൽ നിന്നും തിരികെ ഒരു സഹായം പ്രതീക്ഷിച്ചു കൊണ്ടാകരുത്...... നമ്മൾക്ക് എപ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കാൻ കഴിയുമോ അപ്പോഴൊക്കെ സഹായിക്കുക.....നമ്മൾക്ക് ചെയ്യാൻ കഴിഞ്ഞിട്ടും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് പിന്നീട് നമ്മളിൽ ഒരുപക്ഷെ പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം.....).

നാളെ നമ്മുടെ മനസ്സുകളിൽ പ്രയാസങ്ങൾ ഉണ്ടാവാതെ ഇരിക്കണം എങ്കിൽ ഇന്ന് നമ്മുടെ ചുറ്റിലും ഉള്ളവരെ സഹായിക്കാൻ വിമുഖതകാട്ടാതെയിരിക്കണം.....

എനിക്ക് അർഹതയില്ലാത്ത സഹായങ്ങൾ കിട്ടിയാൽ അവയെല്ലാം സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.....

എനിക്ക് എന്റെ മനസ്സിനെ ആവശ്യം ഇല്ലാത്ത ചിന്തകൾ നിറച്ചു പ്രയാസപ്പെടുത്താൻ ആഗ്രഹം ഇല്ല....

ജീവിതം എന്നും സന്തോഷം നിറഞ്ഞത് തന്നെ ആകും എന്ന് യാതൊരു ഉറപ്പും നൽകാൻ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യന് പോലും കഴിയില്ല......

ലിജോന്റെ പ്രയാസം നിങ്ങളുമായി പങ്കുവെക്കുമ്പോൾ ചിലപ്പോൾ പമ്പ കടക്കും.... (പമ്പ കടന്നില്ലെങ്കിലും വേണ്ട വേറെയും ഉണ്ടല്ലോ കടമ്പ നമ്മുടെ ചുറ്റിലും പൂർത്തിയാക്കാൻ...... ഞാൻ ചെയ്ത് തീർക്കേണ്ട കടമ കഴിഞ്ഞാൽ എന്റെ പ്രയാസങ്ങൾ ഒരു പരിധി വരെ തീരും എന്നാണ് കരുതുന്നത്.....)

നമ്മൾ ഭൂമിയിൽ ചെയ്തു തീർക്കേണ്ട കടമകൾ പൂർത്തിയാക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.....

എല്ലാവർക്കും പരസ്പരം പ്രയാസപ്പെടുന്നവരെ തന്നാൽ ആവും വിധം സഹായിക്കാൻ കഴിയട്ടെ.......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A day without laughter is a day wasted.-Nicolas Chamfort

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN