Choose your language

5 October 2021

// // Subscribe YOUTUBE Channel

It’s about courage

 


ഇന്നത്തെ വിഷയം മനോധൈര്യം എന്നതിനെക്കുറിച്ചാണ്....

ഭയപ്പെടുത്തുന്ന ചിന്തകൾ നമ്മളുടെ മനോവിര്യം തകർക്കാറുണ്ട്......

എത്ര ഉത്സാഹം ഉള്ളവർ ആയാലും അവരിൽ ഭയം ഉളവാക്കിയാൽ മനോധൈര്യം നഷ്ടപ്പെടും......

പിന്നെ പൊതുവെ പറയുന്നൊരു കാര്യം നമ്മൾ തന്നെ വിചാരിക്കാതെ മറ്റൊരു ശക്തിക്കും നമ്മുടെ മനോധൈര്യം നഷ്ടപ്പെടുത്തി കളയാൻ കഴിയില്ല എന്നതാണ്......

നാല് ആളുകളുടെ(അതിപ്പോൾ 10 ആളായാലും കുഴപ്പം ഇല്ല......) മുന്നിൽ നിന്ന് പ്രസംഗിക്കാൻ നമ്മൾക്ക് മനോധൈര്യം കൂടിയേ തിരു......

മനോധൈര്യം ഉണ്ടാവാൻ വേണ്ടത് പ്രോത്സാഹനമാണ്..... എന്നെകൊണ്ട് ചെയ്യാൻ കഴിയും, എനിക്ക് ഇത് സാധിക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക......

പല തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കഴിയുന്നത് മനോധൈര്യം ഉള്ളതുകൊണ്ടാണ്......

രോഗം വരുമ്പോൾ, ദുരിതം വരുമ്പോൾ എത്ര സമ്പന്നൻ ആണെങ്കിലും എത്ര കഴിവുള്ളവർ ആണെങ്കിലും മനോധൈര്യം നഷ്ടപ്പെടാൻ ഇടയുണ്ട്.....

ഒരു നിമിഷം നേരം എങ്കിലും മനോധൈര്യം നഷ്ടപ്പെട്ടെന്ന് വരാം......

നഷ്ടപ്പെടലുകൾ ജീവിതത്തിൽ എന്നും ഉണ്ടാകും, ചില നഷ്ടങ്ങൾ നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടാത്തത് ആയിരിക്കും..... നമ്മൾ എത്ര പരിശ്രമിച്ചാലും ചില നഷ്ടങ്ങൾ നമ്മൾക്ക് തിരുത്താൻ കഴിയില്ല......

നമ്മുടെ ശരീരത്തിന് ഉചിതം അല്ലാത്തത് ചെയ്തു കഴിയുമ്പോൾ അതിന്റെ ഭവിഷത്തു പിന്നീട് ആയിരിക്കും നമ്മളുടെ ശരീരത്തിൽ അനുഭവിക്കുക......

തോൽക്കാൻ മനോധൈര്യത്തിന്റെ ആവശ്യം ഇല്ല..... എന്നാൽ ജയിക്കാൻ മനോധൈര്യം ആവശ്യമാണ്......

ഒരിക്കലും തോൽവി ഒന്നിന്റെയും അവസാനം അല്ല......

നമ്മൾക്ക് മുന്നോട്ട് പോകുവാൻ മനോധൈര്യം വേണം.....

ഭയം ഉള്ളവർ ഒരു കാര്യത്തിനും മുന്നിട്ടിറങ്ങില്ല.....

എല്ലാ മനുഷ്യർക്കും എല്ലാ കാര്യത്തിലും ധൈര്യത്തോടെ മുന്നിട്ടിറങ്ങാൻ കഴിഞ്ഞെന്ന് വരില്ല.....

എനിക്ക് മനോധൈര്യം ഉണ്ടെന്ന് കരുതി ആരെയെങ്കിലും ചികിൽസിക്കാൻ കഴിയില്ലല്ലോ, അങ്ങനെ യോഗ്യത ഇല്ലാതെ ചികിൽസിക്കാൻ ഞാൻ തുനിഞ്ഞാൽ നാട്ടുകാർ എന്നേ ചികിൽസിക്കാൻ കൊണ്ടുപോകുമല്ലോ.....

ഈയിടെ പത്രവാർത്തയിലും മറ്റും നിറഞ്ഞു നിന്നൊരു വ്യക്തി, അദ്ദേഹം വളരെ പ്രമുഖർ ആയവരെ വരെ കബളിപ്പിച്ചു എന്ന് പറയുന്നു....

എങ്ങനെയാണ് അയാൾക്ക് അതിന് സാധിച്ചത്..... അദ്ദേഹത്തിന്റെ മനോധൈര്യവും കഴിവുമാണ്....... (സത്യം എന്താണ് എന്ന് തെളിയിക്കേണ്ടി ഇരിക്കുന്നു......).

നമ്മളിലെ മനോധൈര്യം നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുക.......

നമ്മൾ ആയിട്ട് മറ്റുള്ളവരുടെ നല്ല മനോധൈര്യം ഇല്ലാതെ ആക്കാതിരിക്കാൻ ശ്രമിക്കുക......

പലരും പറയും ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ പിന്നിൽ നിന്നും വിളിക്കരുത് എന്ന്..... ചിലപ്പോൾ പിന്നിൽ നിന്നുള്ള വിളി ആയിരിക്കും അവരുടെ മനോധൈര്യം നഷ്ടപ്പെടുത്തുന്നത്.......

മറ്റുള്ളവരുമായിട്ടുള്ള താരതമ്യങ്ങൾ നമ്മളുടെ മനോധൈര്യം ഇല്ലാതെ ആക്കാൻ കാരണം ആയേക്കാം.....

മറ്റുള്ളവരിൽ നിന്നുള്ള കുത്തുവാക്കുകൾ(മുറിപ്പെടുത്തുന്ന വാക്കുകൾ.....).

എല്ലാവർക്കും പരസ്പരം മനോധൈര്യം നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മനോധൈര്യം അനുഭവസമ്പത്തിലൂടെ ഉണ്ടാക്കേണ്ട ഒന്നാണ്.... മൃതശരീരം കാണുമ്പോൾ ഭയം ഉണ്ടായിരുന്നവർക്ക് ഇന്ന് ഏത് മൃതശരീരവും കണ്ടാൽ ഭയം ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കിൽ വ്യക്തി അനുഭവസമ്പത്തുകൊണ്ട് നേടിയെടുത്തതാണ് എന്ന് പറയാൻ കഴിയും......

ജീവിതത്തിൽ തളരാതിരിക്കാൻ നമ്മൾക്ക് മനോധൈര്യം കൂടിയേ തീരു.... അതിന് വേണ്ടത് അനുഭവസമ്പത്തും പരിജ്ഞാനവും ആവശ്യമാണ്.....

മറ്റുള്ളവർ നമ്മളെകുറിച്ചു എത്രയൊക്കെ മോശമായി പറഞ്ഞു കൊള്ളട്ടെ..... നമ്മൾ ആയിട്ട് നമ്മുടെ മനോധൈര്യം നഷ്ടം ആക്കരുത്.....

നമ്മൾ ഓരോ നിമിഷവും എടുക്കുന്ന മനോധൈര്യം വളരെ അധികം വിലയുണ്ട്....

നമ്മൾക്ക് കഴിവില്ല, നമ്മളെകൊണ്ട് ഒന്നിനും കഴിയില്ല എന്നൊക്കെ ഒത്തിരി നെഗറ്റീവ് കാര്യങ്ങൾ പറയാനെ മറ്റുള്ളവർക്ക് കഴിയുള്ളു..... അവർ പറയുന്നത് കേട്ട് നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഉപേക്ഷിച്ചാൽ നഷ്ടം ഉണ്ടാവുക നമ്മൾക്ക് മാത്രം ആണെന്ന് ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Be brave.Take risks.Nothing can substitute experience.-Paulo Coelho

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN