Choose your language

2 October 2021

// // Subscribe YOUTUBE Channel

It’s about crossing the line

 


ഇന്നത്തെ വിഷയം അതിരുവിടുക എന്നതിനെക്കുറിച്ചാണ്...

നമ്മളുടെ നിത്യജീവിതത്തിൽ നമ്മൾ പലപ്പോഴും മറ്റുള്ളവരോട് സംസാരത്തിലൂടെയും പ്രവർത്തിയിലൂടെയും അതിരുവിട്ട് സംസാരിക്കാറുണ്ട്...... മറ്റുള്ളവരിൽ ഒരു പക്ഷെ വലിയൊരു മുറിവ് ഏൽക്കാൻ സാധ്യതയുണ്ട്......

ഞാൻ ചാറ്റ് ചെയ്യുമ്പോൾ, എപ്പോഴെങ്കിലും അതിരുവിട്ട് സംസാരിച്ചുവോ എന്ന് ചോദിക്കാറുണ്ട് പലപ്പോഴും.....

എനിക്ക് ആരോട് എങ്ങനെ പറയണം എന്ന് നിശ്ചയം ഇല്ല..... നമ്മളെപ്പോലെ എല്ലാവരും ഓപ്പൺ ആയിട്ട് ചിന്തിക്കണം എന്നില്ലല്ലോ.....

ലിജോയോട് പലരും ഓപ്പൺ ആയിട്ട് സംസാരിക്കുമോ എന്ന് ചോദിക്കുമ്പോൾ ഞാൻ പറയാറുണ്ട് പിന്നെന്താ ഓപ്പൺ ആയിട്ട് സംസാരിക്കാമല്ലോ എന്ന്..... പിന്നെ എന്റെ ഓപ്പൺ ആയിട്ടുള്ള സംസാരം കേട്ട് കഴിയുമ്പോൾ അവർ തന്നെ പറയും ഇത്രക്കും ഓപ്പൺ ആക്കണ്ട എന്ന്.....

ഞാൻ പലകാര്യങ്ങളും പറയുമ്പോൾ ചുറ്റിലും ഉള്ളവർ പറയാറുണ്ട്, ഒന്ന് പതുക്കെ പറയടാ, ആളുകൾ കേട്ടു കഴിഞ്ഞാൽ എന്ത് വിചാരിക്കും എന്ന്....

എന്റെ കൂടെയുള്ളവർക്ക് എന്നേ നന്നായി അറിയാം എന്നത് എന്റെ ഭാഗ്യം.......ഇല്ലെങ്കിൽ ഇവൻ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചേക്കാം......

ഒരാളെ നമ്മൾ എത്രയോക്കെ പറഞ്ഞാലും അവരോട് എപ്പോഴെങ്കിലും അതിരു വിട്ട് പെരുമാറിയാൽ എന്നും അവരുടെ മനസ്സിൽ നമ്മളെകുറിച്ചു അതിരു വിട്ട് പെരുമാറിയതിനെക്കുറിച്ച് മായാത്ത ചിത്രം ഉണ്ടാകും.....

അതിരു വിട്ട് പെരുമാറുമ്പോൾ നമ്മൾ ഒരു പക്ഷെ പ്രതികരിച്ചു എന്ന് വരാം..... (ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നും വരില്ല.....).

ഒരിക്കൽ ഒരു വഴിയിലൂടെ മഴ സമയത്ത് ഒറ്റക്ക് പോയൊരു സ്ത്രിയെ ലക്ഷ്യം ആക്കി പിന്നാലെ കാറിൽ വന്നൊരു പുരുക്ഷൻ പരിചയം ഉള്ളത് പോലെ സംസാരിക്കാൻ തുടങ്ങി...... അയാൾ അയാളുടെ ലക്ഷ്യത്തിന് വേണ്ടി പല അടവുകളും ശ്രമിച്ചു നോക്കി, ഒടുവിൽ വിട് കാണിച്ചു കൊടുത്തപ്പോൾ അയാൾ കാർ എടുത്തു കൊണ്ട് പെട്ടെന്ന് പോയി.... ഒരു പക്ഷെ അയാളുടെ ഉദ്ദേശം മാല മോഷ്ടിക്കുക ആയിരുന്നിരിക്കാം...... നമ്മൾക്ക്, ചിലരുടെ അതിരുവിട്ട പെരുമാറ്റം മനസ്സിൽ വേദന സൃഷ്ടിച്ചേക്കാം.....

പലർക്കും ഇന്നും തിരാനോമ്പരം ആയി അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അപമാനം ഉളവാക്കിയ സംഭവത്തേക്കുറിച്ചാണ്.....നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണം എന്നില്ല മറ്റുള്ളവർ നമ്മളോട് എപ്പോഴും പെരുമാറുക......

സുബോധം ഇല്ലാത്തപ്പോൾ എന്താണ് പറഞ്ഞത് എന്നോ എന്തൊക്കെയാണ് ചെയ്ത് കൂട്ടിയത് എന്നോ ഒരു നിശ്ചയവും ഉണ്ടായി എന്ന് വരില്ല......

മറ്റുള്ളവർക്ക് ഇഷ്ടം ഇല്ലാത്ത വിഷയം സംസാരിക്കാതിരിക്കുകയാണ് അതിരുവിടാതെ ഇരിക്കാനുള്ള മാർഗം....

പല ആളുകളും ക്ഷമിക്കാൻ കഴിയുന്നതിന്റെ പരിധി കഴിയുമ്പോഴാണ് പലപ്പോഴും പൊട്ടിത്തെറിക്കുക(ബോംബ് പൊട്ടിത്തെറിക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌......).

ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.......

അതിരു വിട്ട സ്നേഹം ചിലർക്ക് അസഹനീയം ആണ്, അതിന്റെ പേരിൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടവർ വരെയുണ്ട്......

പല ആളുകളും വിവാഹമോചനം ആവശ്യപ്പെടുന്നത് അവരുടെ പങ്കാളി അതിരുവിട്ട് പെരുമാറുമ്പോഴാണ്....

പലരും എല്ലാം സഹിച്ചു ജീവിക്കുന്നവരും ഉണ്ടാകും.......

ചില ആളുകൾക്ക് അവരുടെ ജീവിതസാഹചര്യം കൊണ്ടും അസുഖം ബാധിക്കുന്നതുകൊണ്ടും അവരുടെ ഭാഗത്ത്നിന്നും അബ്നോര്മൽ ആയി പ്രവർത്തികൾ ഉണ്ടായെന്നു വരാം, അന്നേരം നമ്മൾ അവരുടെ അവസ്ഥ മനസ്സിൽ ആക്കാൻ ശ്രമിക്കുക.....അല്ലാതെ അവരോട് അതിരുവിട്ട് പെരുമാറുക അല്ല ചെയ്യേണ്ടത്.....

നമ്മൾ പലരെയും ചാറ്റിൽ ബ്ലോക്ക്ചെയ്യുന്നത് അവരിൽ നിന്നും അതിരുവിട്ട പെരുമാറ്റം ഉള്ളത് കൊണ്ടോ, നമ്മളിൽ നിന്നും അവരിലേക്ക് അതിരുവിട്ട പെരുമാറ്റം ഉണ്ടാവാൻ ഇടയുള്ളത് കൊണ്ടോ ആണ്.......

അതിരുവിട്ട പെരുമാറ്റം നമ്മളിൽ നിന്ന് ഉണ്ടായാൽ തിരുത്താൻ നമ്മൾ ശ്രമിക്കണം.......

എന്നോട് പിന്നെ പ്രേത്യേകിച്ചു എടുത്തു പറയണം ലിജോ, അതിരു വിട്ട് സംസാരിക്കുക ആണെന്ന്, അല്ലെങ്കിൽ പെരുമാറുക ആണെന്ന്.... എനിക്ക് ഒരു പക്ഷെ പറയാതെ മനസ്സിൽ ആക്കാൻ കഴിഞ്ഞെന്ന് വരില്ല.....

അതിരു വിട്ട് പെരുമാറിയാൽ എവിടെയെങ്കിലും പൊട്ടിത്തെറികൾ ഉണ്ടായേക്കാം......

കഴിഞ്ഞ ദിവസം വളരെ ഞെട്ടൽ ഉളവാക്കിയ സംഭവം വാർത്ത ചാനലിലൂടെ അറിയാൻ കഴിഞ്ഞു.....

അതിരുവിട്ട പ്രവർത്തി ചെയ്യിക്കാൻ അയാളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു.....

സ്നേഹം പിടിച്ചു വാങ്ങിക്കാൻ കഴിയുന്ന ഒന്നല്ല.....

മനസ്സിന്റെ തോന്നലുകൾ, പ്രയാസങ്ങൾ എല്ലാം നമ്മൾക്ക് പരിഹരിച്ചേ മതിയാകു...

ശരിയായിട്ടുള്ള അറിവുകൾ നമ്മൾക്ക് ലഭിക്കണം.....

പ്രതികാരം ഒരിക്കലും നല്ലതിന് അല്ല......

നമ്മുടെ മനസ്സിന് വിഷമം തട്ടുന്ന ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് ഉണ്ടായേക്കാം, അതെല്ലാം ക്ഷമയോടെ മനസ്സിൽ ആക്കാൻ കഴിയണം, പരിഹാരം കണ്ടെത്താൻ കഴിയണം.....

ഏത് മുറിവുകളും കാലക്രമേണ ഉണങ്ങും, ഉണങ്ങാൻ അനുവദിക്കണം, അതിനു വേണ്ടത് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സാണ്......

അവളുടെ പെരുമാറ്റം അല്ലെങ്കിൽ അവന്റെ പെരുമാറ്റം അതിരുവിട്ടത് ആണെന്ന് നമ്മളെക്കുറിച്ച് മറ്റുള്ളവർക്ക് പറയാൻ സാഹചര്യം ഉണ്ടാവരുത്.....

ഞാൻ എനിക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞു, ലിജോ ചേട്ടൻ എന്താണ് പറയുന്നത്, ഞാൻ ലിജോ ചേട്ടനെക്കുറിച്ച് ഇങ്ങനെയൊന്നും അല്ല വിചാരിച്ചത് എന്നാണ്..... ഒരു പക്ഷെ വ്യക്തിക്ക് എന്റെ ഇഷ്ടം അവരുടെ ജീവിതം വെച്ചു നോക്കുമ്പോൾ അതിരുവിട്ടതയായി തോന്നിയേക്കാം.....

ഞാൻ ഇപ്പോൾ ആരോടും അവരുടെ അടുത്ത് ചെന്ന് സുഖവിവരം തിരക്കാറില്ല...... ഞാൻ അങ്ങൊട് ചോദിച്ചാൽ, അവരുടെ മര്യാദ അനുസരിച്ചു എനിക്കും സുഖം ആണോ എന്ന് ചോദിക്കും അല്ലോ, പിന്നെ ആരെങ്കിലും എന്നോട് സുഖം ആണോ എന്ന് ചോദിച്ചാൽ ഞാൻ പറയുക ലേശം സുഖം കുറവ് ഉണ്ട് എന്നാണ്...... (ആർക്കായാലും അത് കേൾക്കുമ്പോൾ തെറ്റിദ്ധാരണ ഉണ്ടായേക്കാം..... പിന്നെ എന്നേ അടുത്ത് അറിയാവുന്നവർ സ്വഭാവികമായി ചിന്തിച്ചോളും തലക്ക് സുഖം ഇല്ലാത്ത കാര്യം ആയിരിക്കും ലിജോ ഉദ്ദേശിച്ചത് എന്ന്......).

എന്റെ സുഖവിവരം ആരും അന്വേഷിക്കേണ്ടതില്ല..... നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ കാര്യം അന്വേഷിക്കാൻ സമയം കണ്ടെത്തുക.....

പലരും ഒരു പക്ഷെ നമ്മളോട് കഴിഞ്ഞ കാലത്തിൽ മോശമായി പെരുമാറിയിട്ടുണ്ടാകും, അതു അവരുടെ അന്നേരത്തെ ജീവിതസാഹചര്യം അങ്ങനെ ആയിതിർന്നതുകൊണ്ടാകും..... നമ്മൾ അവരുടെ സാഹചര്യം മനസ്സിൽ ആക്കാൻ ശ്രമിക്കുക.....

ഞാൻ ചെയ്യുന്നത് ഒരിക്കലും ശരിയല്ല എന്ന് അറിയാം..... പക്ഷെ എങ്കിൽ എനിക്ക് ഞാൻ എടുക്കുന്ന തീരുമാനങ്ങളെ എളുപ്പം മാറ്റാൻ കഴിഞ്ഞെന്ന് വരില്ല...... എന്നോട് മിണ്ടരുത് എന്ന് പറയുന്ന വ്യക്തികളോട് ഞാൻ പിന്നെ മിണ്ടാൻ പോകാറില്ല..... അനുസരണ എനിക്ക് പണ്ടേ ഉള്ള ശീലം ആണ്..... എന്റെ മിണ്ടാട്ടം(മിണ്ടാതിരിക്കുന്ന അവസ്ഥ....)(കൊണ്ടാട്ടം മുളക് പോലത്തെ ഐറ്റം അല്ല കേട്ടോ മിണ്ടാട്ടം എന്ന് പറയുന്നത് .....)കണ്ടു ഒടുവിൽ അവർ തന്നെ എന്നോട് മിണ്ടാൻ വരും.....

പിന്നെ ഞാൻ ആയിട്ട് ആരോടെങ്കിലും മിണ്ടില്ല എന്ന് പറഞ്ഞാൽ, പിന്നീട് ഒരിക്കലും മിണ്ടാൻ ശ്രമിക്കാറുമില്ല..... എത്രയൊക്കെ ദുഃഖം വന്നാലും.....(അനുസരിച്ചു ശീലിക്കാൻ പഠിക്കണം നമ്മുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത് എങ്കിൽ......)

അപ്പോൾ ശരി എല്ലാവർക്കും അതിരു വിടാതെ സംസാരിക്കാൻ കഴിയട്ടെ....

കുറിപ്പ്-ഞാൻ ഇപ്പോൾ മറ്റുള്ളവർക്ക് ശല്യം ആയെന്ന് മനസ്സിൽ ആയാൽ ഉടനെതന്നെ അവരുമായിട്ടുള്ള സൗഹൃദം ഉപേക്ഷിക്കും, കാരണം നമ്മൾ അവരോട് നാളെ ഒരിക്കൽ അതിരുവിട്ട് പെരുമാറി എന്ന് പറയരുതല്ലോ......

ലിജോ ഇത്രയും പറയാൻ വേണ്ടിയാണോ ഇത്രയും നേരം അതിരുവിട്ട് സംസാരിച്ചുകൊണ്ടിരുന്നത്......

ലിജോക്ക് ചുരുക്കി പറയാൻ അറിയില്ല..... അതുകൊണ്ടാണ് പലർക്കും ഇതെല്ലാം ഒറ്റയടിക്ക് ഉൾക്കൊള്ളാൻ കഴിയില്ല എന്നറിഞ്ഞിട്ടും അതിരുകൾ ഭേദിച്ചുകൊണ്ട് എഴുതിയത്.....

കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി വെള്ളച്ചാട്ടം കാണാൻ പോയിടത്ത് നിന്ന് വഴുക്കുള്ള പാറയിൽ കയറി നിൽക്കാൻ ശ്രമിച്ച ഒരു യുവാവ് പാറയിൽ നിന്നും തെന്നി മരിക്കാൻ ഇടയായത്.....

അതിരുവിട്ട് കഴിഞ്ഞാൽ പിന്നെ നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ സംഭവിക്കണം എന്നില്ല.....

എല്ലാ കാര്യങ്ങൾക്കും അടുക്കും ചിട്ടയും വരുത്തുക, നിയമങ്ങൾ അനുസരിക്കുക, മുന്നറിയിപ്പുകൾ അവഗണിക്കാതെ ഇരിക്കുക.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Self-belief and hard work will always earn you success.-Virat Kohli.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN