Choose your language

4 October 2021

// // Subscribe YOUTUBE Channel

More about what not to look for

 


ഇന്നത്തെ വിഷയം കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്നതിനെപ്പറ്റിയാണ്...

പണ്ടുള്ളവർ പറയും അപ്പം കഴിച്ചാൽ പോരേ അതിലെ കുഴി എണ്ണാൻ നിൽക്കണോ എന്ന്.....

നമ്മുടെ കാര്യത്തിൽ മറ്റുള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നമ്മൾക്ക് കൂടുതൽ ബുദ്ധിമുട്ട് ആയി വരുമ്പോൾ നമ്മൾ അവരോടു പറയും കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്ന്......

മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നമ്മളെകൊണ്ട് കഴിഞ്ഞില്ലെങ്കിൽ നമ്മൾ പറയും കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്ന്.....

നമ്മൾ മറ്റുള്ളവരുടെ കൂടുതൽ കാര്യം അന്വേഷിക്കേണ്ടതുണ്ടോ എന്ന് ശരിക്കും ആലോചിക്കുക......

മറ്റുള്ളവർ നമ്മളോട് എങ്ങനെ വേണമെങ്കിലും പെരുമാറിക്കൊള്ളാട്ട, അവരുടെ ഭാഗത്ത്നിന്നും മോശമായ പെരുമാറ്റം ആണെന്ന് കരുതി അവരുടെ കൂടുതൽ കാര്യം അന്വേഷിക്കാതിരുന്നാൽ ശരി ആവാത്തില്ല.......

ഞാൻ പൊതുവെ കൂടുതൽ കാര്യം അന്വേഷിക്കാൻ പോകാറുണ്ട്....... ദാണ്ടേ ഒരു കാര്യം അന്വേഷകൻ വന്നിരിക്കുന്നു എന്ന് എന്നെക്കുറിച്ചു പറയാറുണ്ട്.....

സ്വന്തം വീട്ടിലെ കാര്യം നേരെ ചൊവ്വിന് അന്വേഷിക്കാത്ത ഞാനാണ് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ പോകുന്നത്......

നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ പോകുന്നത്, അതുകൊണ്ട് നമ്മൾക്ക് എന്താണ് പ്രയോജനം തുടങ്ങിയ ചോദ്യങ്ങൾക്ക് ചിലപ്പോൾ ഉത്തരം കിട്ടിയെന്ന് വരില്ല.....

മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ അന്വേഷിക്കേണ്ട എന്നു പറഞ്ഞാൽ പോലും നമ്മളുടെ ശ്രദ്ധ അവരുടേമേൽ ഉണ്ടായിരിക്കണം, ഒരു പക്ഷെ അവരുടെ സങ്കടംകൊണ്ട് പറയുന്നത് ആയിരിക്കും കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്ന്.....

അവർക്ക് മുൻപ് ഒരു ആവശ്യം വന്നപ്പോൾ നമ്മൾ സഹായിക്കാതെ ഇപ്പോൾ ഒരു ആവശ്യത്തിന് സഹായിക്കാൻ ചെല്ലുമ്പോൾ ഒരു പക്ഷെ അവരുടെ ഉള്ളിലെ വിഷമം കൊണ്ട് പറഞ്ഞേക്കാം കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്ന്....

നമ്മൾ വിലകൂടിയ ഒരു സാധനം വാങ്ങിക്കുമ്പോൾ അതെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അന്വേഷിക്കണം ഇല്ലെങ്കിൽ നമ്മളുടെ പണം നഷ്ടപ്പെടും.....

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരൻ പോസ്റ്റ്ചെയ്യുകയുണ്ടായി, അവന്റെ പ്രൊഫൈൽ പിക് വെച്ചു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട്സിൽ നിന്നും പണം ആവശ്യപ്പെട്ടു റിക്വസ്റ്റ് പോകുന്നുണ്ട്, ആരും പണം കൊടുത്തേക്കരുത് എന്ന്....

നമ്മളിൽ പലരും പേര് കാണുമ്പോൾ ശരിക്കും കൂട്ടുകാരൻ ആണെന്ന് കണ്ടു പണം ഉള്ളവർ ആണെങ്കിൽ അയക്കാൻ സാധ്യതയുണ്ട്..,. ഈയുള്ളവന്റ പോക്കറ്റ് കാലിയായത് കൊണ്ട് അകൗണ്ട് ഫേക്ക് ആണോ അല്ലയോ എന്ന് നോക്കാറില്ല.....

കൂടുതൽ കാര്യം അന്വേഷിക്കാനും അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നാലും അതെല്ലാം ഇവിടെ എഴുതി ഫലിപ്പിക്കാൻ സമയം തികയാത്തില്ല...... അതുകൊണ്ട് നമ്മൾക്ക് ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം മനസ്സിൽ ആക്കാൻ ശ്രമിക്കുക......

ഒരു ന്യൂസ്പേപ്പർ എടുത്തു കഴിഞ്ഞാൽ അതിൽ ഇഷ്ടം പോലെ വാർത്തകൾ കാണും, നമ്മൾക്ക് ആവശ്യം ഉള്ളത് മാത്രം നോക്കുക.... ആവശ്യം ഇല്ലാത്ത കാര്യങ്ങൾ അന്വേഷിച്ചു വെറുതെ നമ്മുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല.....

എല്ലാവർക്കും അപ്പോൾ ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം അന്വേഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-സ്വന്തം മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ കാര്യം അന്വേഷിക്കാനുള്ള ബാധ്യതയുണ്ട്.....

അവരുടെ അസാന്നിധ്യത്തിൽ ബന്ധുക്കളും മിത്രങ്ങളും അയൽക്കാരും നമ്മുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്....

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിട്ടിൽ പണപിരിവുമായി ചെന്ന ആൾ, വീട്ടിലെ കുട്ടിയോട് ചോദിച്ചു കല്യാണം വല്ലതും ആയോ എന്ന്, അന്നേരം കുട്ടിക്ക് ദേഷ്യം ആണ് വന്നത്(ദേഷ്യം പ്രകടിപ്പിക്കാതെ കല്യാണ ആലോചന നോക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞു.....), പിരിവ് വാങ്ങിക്കാൻ വന്നവർ അത് ചെയ്താൽ പോരേ എന്തിനാണ് ഭാരിച്ച കാര്യം അന്വേഷിക്കുന്നത് എന്നതാണ് ചോദ്യം.....

പണപിരിവു വരുമ്പോൾ മാത്രമാണ് പറഞ്ഞ നാട്ടുകാരെ കാണുന്നുള്ളൂ എന്നത് വേറെ വസ്തുത..... അവർ ചിലപ്പോൾ എന്തെങ്കിലും വിശേഷം ചോദിക്കണം എന്ന് കരുതി ചോദിക്കുന്നത് ആയിരിക്കും....

മറ്റുള്ളവർക്ക് താല്പര്യം ഇല്ല എന്ന് അറിയിച്ചാൽ കൂടുതൽ കാര്യം അന്വേഷിക്കാൻ പോകരുത് എന്നാണ് എന്റെ അഭിപ്രായം.... പിന്നെ പറഞ്ഞ മറ്റുള്ളവരുമായിട്ടുള്ള ബന്ധം അനുസരിച്ചു ഇരിക്കും ബാക്കിയുള്ള കാര്യങ്ങൾ....

എന്നോട് കൂടുതൽ കാര്യം അന്വേഷിക്കേണ്ട എന്ന് ആരൊക്കെ പറഞ്ഞിട്ടുണ്ടോ, പിന്നെ ഞാൻ വഴിക്ക് തിരിഞ്ഞു നോക്കാറും കൂടിയില്ല.... പിന്നെ അവർ തന്നെ വന്നു എന്നേ അന്വേഷിക്കും.....

എന്റെ കാര്യം എനിക്ക് ഇഷ്ടം ഇല്ലാത്തവർ (ലിജോക്ക് അങ്ങനെ ഇഷ്ടം ഇല്ലാത്തവരും ഉണ്ടോ....) അന്വേഷിക്കുമ്പോൾ ഞാൻ അവരോട് ഇഷ്ടക്കേട് പറയാറില്ലെങ്കിലും ചിലപ്പോൾ സുചനകൾ നൽകികൊണ്ട് ബ്ലോക്ക് ചെയ്തെന്ന് വരും......

ഞാൻ ആരുടെയും കൂടുതൽ കാര്യം അന്വേഷിക്കാൻ വരുന്നില്ല, നിങ്ങൾ എല്ലാവരും സുഖമായി ഇരിക്കുന്നു നടക്കുന്നു കിടക്കുന്നു എന്നറിഞ്ഞാൽ മാത്രം മതി(അറിയണം എന്ന് നിർബന്ധം ഇല്ല കേട്ടോ.....)

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. For life and death are one,even as the river and the sea are one.-Khalil Gibran

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN