Choose your language

10 October 2021

// // Subscribe YOUTUBE Channel

This is about enough

 


ഇന്നത്തെ വിഷയം ഇതുമതി എന്നതിനെക്കുറിച്ചാണ്.....

അല്ലെങ്കിലും നമുക്കൊക്കെ ഇതുമതി.....

എന്താണ് ഇതുമതി എന്നത് കൊണ്ട് ലിജോ ഉദ്ദേശിക്കുന്നത്....(ലിജോ പറയുന്ന ഇതു മതി കേട്ട്, അവസാനം ലിജോക്ക് വട്ടായി അതുമതി ഞങ്ങൾക്ക് എന്ന് പറയാൻ ഇടവരാതിരിക്കട്ട......)

നമ്മൾക്ക് സമാധാനം കിട്ടുന്നത് എന്തിലാണോ അവിടെ നമ്മൾ സാധാരണ പറയുന്നതാണ് ഇതുമതി എന്ന്.....

മനുഷ്യർക്ക് സാധാരണ കിട്ടുന്നതിൽ തൃപ്തിപ്പെടാൻ കഴിയാറില്ല.......(അർഹിക്കുന്നതെ സ്വീകരിക്കാവു.....)

ഇതുമതി എന്ന് പറയാൻ നമ്മൾ പഠിക്കണം.......

ഇതു മതി എന്ന് പറഞ്ഞാൽ ഒരു പക്ഷെ എല്ലാവർക്കും തൃപ്തിയാകുകയോ സന്തോഷമാകുകയോ ചെയ്യണം എന്നില്ല.....

ഇന്ന് ഞാൻ ഇതുമതി എന്ന് പറയാൻ പഠിച്ചു(ഒരു വിധം കാര്യത്തിൽ..........) കാരണം ഒത്തിരി വിലകുറവിനു സാധനം കിട്ടിക്കഴിഞ്ഞു വെറുതെ ഉപയോഗിക്കാൻ ആവാതെ നശിപ്പിച്ചു കളയുന്നതിനേക്കാൾ നല്ലത് അല്ലേ.....(പച്ചക്കറി വാങ്ങിച്ചപ്പോൾ എനിക്ക് ഉണ്ടായ അവസ്ഥ) ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങിക്കുന്നത്......

നമ്മൾക്ക് ഒന്നും ആഗ്രഹിച്ചത് കിട്ടാതെ ആകുമ്പോൾ ഇതെങ്കിൽ ഇത് എന്നുള്ള രീതിയിൽ ഇതുമതി എന്ന് പറയും.... (ഒന്നും ഇല്ലാത്തതിനേക്കാൾ ഭേദം എന്ന് കരുതി.....).

നമ്മൾ ആഗ്രഹിച്ചതൊക്കെ നമ്മൾക്ക് ഒരു പക്ഷെ കിട്ടിയെന്ന് വരില്ല, അന്നേരം നമ്മൾക്ക് നിരാശ വരും, എന്നാൽ നമ്മൾ ആഗ്രഹിച്ചത് നേടിയെങ്കിൽ അവിടെ എന്തെങ്കിലും അപകടം ഉണ്ടായി എങ്കിൽ, ഒരു പക്ഷെ നമ്മൾ അവിടെ എത്താൻ പറ്റാത്തതുകൊണ്ട് അപകടം ഉണ്ടായില്ല എന്ന് സമാധാനിക്കാം....

നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും തെറ്റിപോകാൻ ഇടയുണ്ട്.....(ഒരു പക്ഷെ...)

തെറ്റിക്കഴിയുമ്പോളായിരിക്കും ഒരു പക്ഷെ അതുവേണ്ട, ഇതുമതിയായിരുന്നു എന്ന് ആലോചിക്കുക.....

സന്തോഷത്തിനും സമാധാനത്തിനും നമ്മൾ ഇതുമതി എന്ന് പറയാറില്ലല്ലോ......

സമാധാനം എത്ര അധികം കിട്ടുന്നുവോ അത്രയും നല്ലതാണ്......

നമ്മൾക്ക് ഇപ്പോൾ എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ ഇതു മതി എന്ന് പറയാൻ എന്തെങ്കിലും കാരണം വേണം.....

പാട്ട് കേൾക്കണോ,സിനിമ കാണണോ, അടുക്കളയിൽ ഭക്ഷണം റെഡി ആക്കാൻ പോകണോ എന്ന് ചോദിച്ചാൽ, നമ്മൾ എപ്പോഴും നമ്മുടെ സുഖം നോക്കി ഇതു മതി എന്ന് പറയും.....

മറ്റുള്ളവരുടെ ഭാഗത്ത്നിന്ന് സഹായം സ്വീകരിക്കുമ്പോൾ, നമ്മൾ അവരുടെ ബുദ്ധിമുട്ട് കൂടി പരിഗണിക്കണം....

എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പലരും പല അഭിപ്രായവും പറയാറുണ്ടെങ്കിലും ഞാൻ എടുക്കുന്ന തീരുമാനം എനിക്ക് ഉചിതമായത് ആയിരിക്കും, മറ്റുള്ളവരുടെ ഉചിതം നോക്കിയാൽ എനിക്ക് സന്തോഷത്തോടെ ഇതുമതി എന്ന് പറയാൻ കഴിയില്ല.....

പലരും നമ്മളോട് പറയും നി ഇത്രയും പഠിച്ചാൽ മതി, നീ ഇപ്പോൾ പഠിച്ചു കളക്ടർ (നിങ്ങൾക്ക് കളക്ടർക്ക് പകരം വേറെ ഉദാഹരണം എടുക്കാം കേട്ടോ)ഒന്നും ആകാൻ പോകുന്നില്ലല്ലോ എന്ന്....അവരുടെ തൃപ്തിക്കായി നമ്മൾ പഠനം നിറുത്തിയാൽ നഷ്ടം ആർക്കാണ് എന്ന് ഒരു നിമിഷം ഓർക്കുക....

നമ്മൾക്ക് പഠിക്കാനുള്ള കഴിവ് ഉണ്ടാവണം എങ്കിൽ, നമ്മളോട് തന്നെ പറയണം എനിക്ക് പഠിക്കാനുള്ള കഴിവ് ഉണ്ട് എന്ന് , ഞാൻ പഠിക്കുക തന്നെ ചെയ്യും എന്ന്... അല്ലാതെ എനിക്ക് പഠിക്കാൻ വേണ്ട സൗകര്യം ഇല്ല, കഴിവ് ഇല്ല, ഞാൻ എങ്ങനെ എങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊള്ളാം എന്ന് ചിന്തിച്ചാൽ നമ്മൾക്കു ഉയർച്ച ഉണ്ടാവില്ല....

കഷ്ടപ്പാട്, വേദനകൾ സഹിച്ചാൽ ആണ് ഉയർച്ചകൾ ഉണ്ടാവുക...... (ഒരു പക്ഷെ....).

കഷ്ടപ്പാട് കാണുമ്പോഴേക്കും എനിക്ക് കഷ്ടപ്പെടാൻ പറ്റില്ല, എനിക്ക് കഷ്ടപ്പെടാതെ ജീവിച്ചാൽ മതി എന്നു തീരുമാനിച്ചാൽ നമ്മൾക്ക് കാര്യമായ ഒരു മാറ്റം സംഭവിക്കില്ല.....

സന്തോഷത്തോടെ, ആന്മനിർവിധിയോടെ ഇതുമതി എന്നു പറയാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ഇതുമതി എന്നതിനെകുറിച്ചു അധികം പറയാൻ എനിക്ക് ഇപ്പോൾ കഴിയില്ല..... ഒത്തിരി പറഞ്ഞു കഴിഞ്ഞാൽ നിങ്ങളിൽ പലരും ഇതു മതി എന്ന് അറിയാതെ ആണെങ്കിലും പറയും..... അതിൽ നിന്നും എനിക്ക് എന്ന് അല്ല ആർക്കായാലും മനസ്സിൽ ആവുക, കൂടുതൽ ഗ്രഹിക്കാനോ, ആശയം ഉൾകൊള്ളാനോ സാധിക്കുന്നില്ല എന്നാണ്.....

നമ്മുടെ മനസ്സിൽ ഇതുമതി എന്നൊരു ചിന്ത വന്നാൽ മറ്റുള്ളവർ എത്ര പരിശ്രമിച്ചാലും നമ്മളെ മനസ്സിൽ ആക്കി തരാനുള്ള ശ്രമം ഫലം ചെയ്യില്ല.....

നമ്മൾക്ക് നേട്ടം വേണം എങ്കിൽ തടസ്സം മാറ്റി മുന്നോട്ട് പോകുക തന്നെ വേണം.....

നമ്മുടെ ആവശ്യങ്ങൾ നടക്കുന്നത് വരെ, നമ്മുടെ ലക്ഷ്യങ്ങൾ(നന്മയായിട്ടുള്ളത് ) നേടുന്നത് വരെ ഇതുമതി എന്ന് പറയാൻ ഇടവരാതെ ഇരിക്കട്ടെ......

ഇത് മതി എന്ന് പറയാൻ മറ്റുള്ളവർക്ക് കഴിയാൻ സാധിക്കുന്നത്, അവർക്ക് സന്തോഷം ലഭിക്കുമ്പോഴാണ്..... അല്ലെങ്കിൽ പിന്നെ കൂടുതൽ സഹിക്കാൻ വയ്യാത്തത് കൊണ്ടാണ്......

ഇനി ഞാൻ കൂടുതൽ പറഞ്ഞു ആരുടെയും സഹനശക്തി പരീക്ഷിക്കുന്നില്ല.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Life is really simple,but we insist on making it complicated.-Confucius

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN