Choose your language

8 November 2021

// // Subscribe YOUTUBE Channel

It’s about liking the disadvantages


ഇന്നത്തെ വിഷയം ഇല്ലായ്മകളെ ഇഷ്ടപ്പെടുക എന്നതിനെക്കുറിച്ചാണ്.....

എല്ലാ മനുഷ്യർക്കും എന്തെങ്കിലും ഇല്ലായ്മകൾ ജീവിതത്തിൽ ഉണ്ടായേക്കാം.....

ലോകത്തിൽ ഒരാൾക്ക് പോലും എല്ലാം തികഞ്ഞു കിട്ടിയിട്ടുള്ളതായി കേട്ടുകേൾവി പോലും ഇല്ല.....

ഒരു പക്ഷെ ചിരിക്കാൻ, ഒന്ന് മനസ്സ് തുറന്നു കരയാൻ പോലും കഴിയാത്ത ആളുകൾ വരെ ഉണ്ടാകും..... കഴിഞ്ഞ ദിവസം 15വർഷമായി ഉറക്കത്തിൽ തന്നെ ആയിരിക്കുന്ന വ്യക്തിയെകുറിച്ചു കേൾക്കാൻ ഇടയായി......

നമ്മൾക്ക് ഒരു പക്ഷെ ഇല്ലായ്മകളുടെ ലിസ്റ്റ് ഒത്തിരി ഉണ്ടാകും പറയാൻ ആയിട്ട്....

നല്ലൊരു വിട് ഇല്ല, നല്ലൊരു വിദ്യാഭാസം ഇല്ല, നല്ലൊരു കഴിവ് ഇല്ല, നല്ലൊരു സമ്പാദ്യം ഇല്ല.......നല്ലൊരു ജീവിതപങ്കാളി ഇല്ല, നല്ലൊരു സുഹൃത്ത് ഇല്ല.... ലിസ്റ്റ് ഇങ്ങനെ നോക്കിയാൽ നീണ്ടു പോകും......ഇതൊന്നും ഇല്ലെങ്കിൽ പോലും സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് നമ്മുടെ ചുറ്റിലും.......

ഒരാളുടെ സന്തോഷം തീരുമാനിക്കുന്നതിനു എന്തെങ്കിലും മാനദണ്ഡം വേണ്ടതുണ്ടോ....

എനിക്ക് മറ്റൊരാളെ പോലെ ഒരിക്കലും ആകാൻ ആവില്ല എന്ന് തിരിച്ചറിയാൻ വൈകരുത്.....

നമ്മൾ എന്നും നമ്മളായി തന്നെ തുടരുക.... മറ്റുള്ളവരെ അനുകരിച്ചും മറ്റുള്ളവരെ പോലെ ആയാൽ മാത്രമാണ് സന്തോഷം കിട്ടുള്ളു എന്ന് ചിന്തിക്കാതെ ഇരിക്കുക.....

നമ്മൾക്കു എന്തിലെങ്കിലും ഇല്ലായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ മറുവശത്തു നമ്മൾക്ക് സമ്പൽ സമൃദ്ധി നൽകിയിട്ടുണ്ടാകും, നമ്മൾ അവ തിരഞ്ഞു കണ്ടുപിടിക്കണം......

ഓട്ടീസം ബാധിച്ച മകന് വേണ്ടി മാതാപിതാക്കൾ, അവരെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തു കൊണ്ട് മകന് വേണ്ട പ്രോത്സാഹനം കൊടുത്തു, അതിന്റെ ഫലമെന്നോണം ഇന്ന് ഓട്ടീസം ബാധിച്ച അവരുടെ മകന് ഒത്തിരി അവാർഡുകൾ നേടിയെടുക്കാൻ സാധിച്ചു...... മാതാപിതാക്കൾ ഒരിക്കൽ പോലും തന്റെ മകനെ ഇല്ലായ്മയിലേക്ക് തള്ളിവിട്ടില്ല......പകരം മകനിൽ ഉള്ള കഴിവുകളെ പുറത്തു കൊണ്ട് വരാൻ ശ്രമിച്ചുകൊണ്ടിരുന്നു.....

പണ്ടുള്ള കാരണവന്മാർ മക്കൾക്ക് ഒരു വിധം പ്രായമാകുമ്പോൾ സ്വന്തം ആയിട്ട് അധ്വാനിച്ചു ജീവിക്കാൻ പറയും......

അധ്വാനിച്ചു ജീവിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്നാണ് എല്ലാവരും പറയാറുള്ളത്......

സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കുന്ന പണം നമ്മൾക്ക് സന്തോഷത്തോടൊപ്പം സമാധാനവും തരും..... അല്ലാത്തത് സന്തോഷം തന്നാലും സമാധാനം തരും എന്ന് ഉറപ്പില്ല.......

ഇന്ന് സമ്പന്നർ ആയിട്ടുള്ള പലരും അവരുടെ ചെറുപ്പകാലത്തിലെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ പ്രധാനമായും പറയുക, ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞതിന്റെ കഷ്ടപ്പാടുകളാണ്......

ദാരിദ്ര്യം എന്താണ് എന്ന് അവരെ ആരും പ്രേതെകിച്ചു പഠിപ്പിച്ചു കൊടുക്കേണ്ട കാര്യം ഇല്ല...... അവർ ഒരിക്കലും ഇല്ലായ്മകൾ ഓർത്തു വിഷമിച്ചു ഇരിക്കുക അല്ല ചെയ്തത്, അവരുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചു.....ഇന്ന് അതു മൂലം അവർ സമ്പന്നതയിൽ ആയി....

മക്കളെ നല്ല രീതിയിൽ വളർത്താൻ കടൽ കടന്നു പോയിട്ടുള്ള എത്രയോ ആളുകളുണ്ട്..... അവരുടെ ജീവിതത്തിൽ വല്ലായ്മകൾ ഉണ്ടായിരുന്നില്ല എങ്കിൽ ഒരു പക്ഷെ ജോലി അന്വേഷിച്ചു ദുരെ നാട്ടിലേക്ക് പോയി എന്ന് വരില്ല....

എല്ലാ മനുഷ്യർക്കും എന്തെങ്കിലും വല്ലായ്മകൾ ഉണ്ടാകും.... എല്ലാം തികഞ്ഞവർ ആണെങ്കിൽ നിഷ്ക്രിയരായി മനുഷ്യർ മാറും....

ഒരു വിട് പണി എടുത്തു നോക്കിയാൽ അവിടെ വേണ്ടി വരിക എത്രയോ ആളുകളുടെ അധ്വാനമാണ്.....

നമ്മൾ എന്നും പൂർണ്ണത അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്..... ഇനി എന്നാണാവോ നമ്മുടെയൊക്കെ ഇല്ലായ്മകൾ തിരുക......

മനുഷ്യത്വം ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം കാലം ഇല്ലായ്മകളെ ഒരു പരിധി വരെ പരസ്പരം സഹായം ചെയ്തുകൊണ്ട് തുടച്ചു നിക്കാൻ സാധിക്കും....

കുഞ്ഞുങ്ങൾ ഓരോ ദിവസവും വളർന്നു വരുന്നത് ഓരോ ഇല്ലായ്മകളുമായി പടവെട്ടി കൊണ്ടാണ്(പടവെട്ടുന്നത് വാളുകൊണ്ടാണോ പരിച കൊണ്ടാണോ എന്നൊന്നും ചോദിക്കല്ലേ.......).

എല്ലാവർക്കും ഇല്ലായ്മകൾ ഇല്ലാതെ ആവട്ടെ എന്ന് ആശംസിക്കുന്നു...

കുറിപ്പ്-നമ്മുടെ ഇല്ലായ്മകൾ തീർന്നാലും നമ്മുടെ ചുറ്റിലും ഇല്ലായ്മകളുമായി ഗുസ്തി പിടിക്കുന്ന വ്യക്തികളുണ്ടാകും, അവരെ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുക.....

മറ്റുള്ളവരിൽ നിന്നും തിരിച്ചൊരു നന്ദി വാക്ക്പ്രതീക്ഷിക്കാതെ സഹായിക്കാൻ കഴിയുമെങ്കിൽ നല്ലതാണ്.....

സ്വന്തം ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ തെരുവിഥിയിൽ മ്യൂസിക് ഉപകരണം വായിക്കുന്ന ഭർത്താവ്.... സ്വന്തം കുടുംബത്തിൽ ഉള്ളവർ പട്ടിണി ആവാതിരിക്കാൻ എമർജൻസി ലാമ്പിന്റെ വെട്ടത്തിൽ രാത്രി ഇരുട്ടും വരെ കച്ചവടം ചെയ്യുന്ന വ്യക്തികൾ, അങ്ങനെ ഒത്തിരി ആളുകളെ നമുക്ക് ചുറ്റിലും നോക്കിയാൽ കാണാൻ കഴിയും...... അവരുടെ ഇല്ലായ്മകൾക്ക് പരിഹാരം എത്രയും വേഗം ലഭിക്കാൻ ഇടവരട്ടെ......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Live as if you were to die tomorrow.Learn as if you were to live forever.-Mahatma Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN