Choose your language

4 November 2021

// // Subscribe YOUTUBE Channel

Hope is about not giving up

ഇന്നത്തെ വിഷയം പ്രതിക്ഷ കൈവെടിയരുത് എന്നതിനെക്കുറിച്ചാണ്...

എല്ലാ മനുഷ്യർക്കും എന്തെങ്കിലും കാര്യത്തിൽ പ്രതിക്ഷ ഉണ്ടാവും....

നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാനുള്ളത് എല്ലാം ഒരു പ്രതീക്ഷയാണ്......

ദേശിയ ഉത്സവങ്ങൾ ആയിട്ട് പടക്കം പൊട്ടിക്കാൻ പ്രതീക്ഷിച്ചിരിക്കുന്നവരുണ്ട്, രാത്രിയിൽ 8-10മണിക്കുള്ളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് നിലവിലെ സാഹചര്യത്തിൽ കേരള സർക്കാർ അറിയിച്ചിട്ടുണ്ട് , അതായത് 10മണിക്ക് ശേഷം പടക്കം പൊട്ടിച്ചു കഴിഞ്ഞാൽ നിയമനടപടി എടുക്കുമെന്ന്......

അവിടെ നിന്നും ഇവിടെ നിന്നും കടം വാങ്ങി കച്ചവടം ചെയ്യുന്നവർ, നാളെ തങ്ങളുടെ കഷ്ടപ്പാട്, ദുരിതങ്ങൾ മാറും എന്നൊരു പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്....

കുറച്ചു നാളുകൾക്കു മുൻപ് ഞാൻ വളരെ പ്രതീക്ഷയോടെയാണ് ചെരുപ്പ് വാങ്ങിച്ചത് (കാലിൽ ഇടാൻ വേണ്ടിയാണ് ലിജോ ചെരുപ്പ് വാങ്ങിക്കാറുള്ളത്, ഷോകേസിൽ വെക്കാൻ അല്ല കേട്ടോ), സാധാരണ ചെരുപ്പ് 4മാസം എങ്കിലും ഉപയോഗിക്കാൻ പറ്റുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്, എനിക്ക് ആണെങ്കിൽ ചെരുപ്പ് ഇട്ടു കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേ എന്തോ ഒരു വശപിശക് അനുഭവപ്പെട്ടു തുടങ്ങി (സാധാരണ എന്നേ കാണുമ്പോൾ ആളുകൾക്ക് തോന്നാറുണ്ടെങ്കിലും എനിക്ക് ഇപ്പോഴാണ് തോന്നി തുടങ്ങിയത്), അന്നേരം ചെരുപ്പിൽ ഞാൻ നോക്കിയാൽ കാര്യങ്ങൾ മനസ്സിൽ ആവുന്നുണ്ടായില്ല(നമ്മൾ പഴയ പോളിടെക്നിക് ആണ്, ചെരുപ്പിന്റെ ടെക്നോളജി ഒന്നും പഠിച്ചിട്ടില്ലഹേ.....), ഇപ്പോഴാണ് എനിക്ക് കാര്യത്തിന്റ കിടപ്പ് മനസ്സിലാക്കാൻ പറ്റിയത്, കാലിന്റെ അടിഭാഗം സ്പർശിക്കുന്ന ഭാഗം ഒട്ടിപ്പ് പൊളിഞ്ഞു ഇരിക്കുന്നതാണ് എനിക്ക് വശപിശക് ആയിട്ട് അനുഭവപ്പെട്ടത്.... അതുകൊണ്ട് ഇടക്കിടക്ക് ചെരുപ്പിന്റെ ഉൾഭാഗം വീർത്തു വരും പിന്നെ ചുരുങ്ങി പോകും..... ഞാൻ എന്തായാലും എനിക്ക് ഉണ്ടായ അവസ്ഥ കടക്കാരനെ ധരിപ്പിച്ചിട്ടുണ്ട്.... (കടക്കാരൻ ചെരുപ്പ് മാറ്റി കിട്ടില്ല എന്ന് സന്തോഷത്തോടെ എന്നെയും ധരിപ്പിച്ചിട്ടുണ്ട്.....)

ഇനി ഒരിക്കലും കമ്പനിയുടെ ചെരുപ്പ് വാങ്ങാൻ എനിക്ക് ഉദ്ദേശം ഇല്ല......

എനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ കമ്പനിയെക്കുറിച്ചുള്ള എന്റെ പ്രതിക്ഷ ഇല്ലാതെയാക്കി......

എന്റെ അഭിപ്രായം മുഖവിലക്ക് കമ്പനി എടുക്കുകയാണെങ്കിൽ ഇനി കമ്പനിയുടെ ചെരുപ്പുകൾ ഭാവിയിൽ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടും എന്നത് മാത്രമാണ് എന്റെ പ്രതിക്ഷ....

എനിക്ക് കഴിയാതെ പോയ കാര്യങ്ങൾ സഫലമാക്കാൻ, ഞാൻ കാരണം എന്റെ ചുറ്റിലുമുള്ള ആർക്കെങ്കിലും സാധിക്കും എന്നതിലാണ് എന്റെ ഇന്നുള്ള പ്രതിക്ഷ.....

പല ആളുകൾക്കും സ്വന്തം ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല പല കാരണങ്ങൾ കൊണ്ടും, പക്ഷെ എങ്കിൽ അവരുടെ കഠിന അധ്വാനം കൊണ്ടും ദൃഢനിശ്ചയം കൊണ്ടും എത്രയോ വ്യക്തികൾക്ക് ഉന്നതവിജയങ്ങൾ നേടിയെടുക്കാൻ അവരുടെ ശ്രമഫലമായിട്ട് കഴിഞ്ഞിട്ടുണ്ടെന്നത് നമ്മുടെ ചുറ്റിലും നോക്കിയാൽ കാണാൻ കഴിയും(കണ്ണു തുറന്നു നോക്കണം കേട്ടോ......)

നമ്മൾ, നമ്മളിലേക്ക് മാത്രമായി ചുരുങ്ങുമ്പോഴാണ് നമ്മളിലെ പ്രതീക്ഷകൾ ഇല്ലാതെ ആവുന്നത്.....

ഒരു റിയാലിറ്റി ഷോയിലേക്ക് ചേട്ടൻ മത്സരിക്കാൻ പേര് കൊടുത്തു, കൂട്ടത്തിൽ അനിയന്റെയും പേര് ചുമ്മാ കൊടുത്തു.... ഇന്നിപ്പോൾ അനിയൻ റിയാലിറ്റി ഷോയിലെ അറിയപ്പെടുന്ന ഒരു ഗായകൻ ആയി മാറി, ഒരു പക്ഷെ ചേട്ടൻ അനിയന്റെ പേര് കൊടുത്തില്ല എങ്കിൽ നമ്മൾക്ക് ഒരു പക്ഷെ നല്ല ഗായകന്റെ ശബ്ദം കേൾക്കാൻ സാധിച്ചെന്ന് വരില്ല..... ചേട്ടന് ഇപ്പോൾ വളരെ അധികം സന്തോഷം ഉണ്ട്, തനിക്കു നേടാൻ പറ്റിയില്ലെങ്കിലും തനിക്കു പകരമായി അനിയന് നേടാൻ പറ്റിയല്ലോ എന്നോർക്കുമ്പോൾ.....

ജീവിതം പലപ്പോഴും നമ്മൾ വിചാരിച്ചതുപോലെ മുന്നോട്ട് പോകണം എന്നില്ല.... ഒറ്റ ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞേക്കാം......

10-12വർഷങ്ങൾക്ക് മുൻപ് നിസ്സാര ശമ്പളത്തിന് ജോലി ചെയ്തിരുന്ന വ്യക്തികൾ ഇന്ന് കോടികൾ സമ്പാദിക്കുന്ന വ്യക്തികളായി മാറിയിട്ടുണ്ട്, അവരുടെ ജീവിതത്തിൽ അവരായിട്ട് ഒത്തിരി മാറ്റങ്ങൾ കൊണ്ട് വന്നു...... ഒരു പക്ഷെ അവരുടെ വർഷങ്ങളായിട്ടുള്ള പ്രതിക്ഷ ആയിരുന്നിരിക്കാം പൂവണിഞ്ഞത്...... അതിന്റെ പിന്നിൽ ഒത്തിരി നാളത്തെ കഷ്ടപ്പാടും പ്രയത്നവും ഉണ്ട്........

എന്തായാലും എല്ലാവർക്കും സ്വന്തം ജീവിതത്തെകുറിച്ചു എന്തെങ്കിലും പ്രതീക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-പടക്കത്തിനു തീ കൊടുത്താൽ പടക്കം പൊട്ടും എന്ന് തന്നെയാണ് നമ്മുടെയെല്ലാം പ്രതിക്ഷ, ഇനിയെങ്ങാനും തണുപ്പ്, നനവ് ഉണ്ടെങ്കിൽ ചിലപ്പോൾ ചിറ്റിപോയേക്കാം..... പൊട്ടാത്ത പടക്കം ആരും വിൽക്കാൻ വെക്കാറില്ലല്ലോ......

ഭക്ഷിക്കാൻ കഴിയാത്ത സാധനങ്ങൾ ആരും വിൽക്കാനും സാധാരണഗതിയിൽ വെക്കാറില്ല...... ചിലയിടങ്ങളിലെ ഭക്ഷണം വാങ്ങിച്ചു കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.... പലർക്കും മരണം വരെ സംഭവിച്ചിട്ടുണ്ട്.... തുടർന്ന് അന്വേഷിക്കുമ്പോൾ ആയിരിക്കും പഴക്കം ചെന്ന ഭക്ഷണം കാണാൻ ഇടയാവുന്നത്....

മറ്റുള്ളവരുടെ പ്രതീക്ഷകൾ(അവരുടെ സ്വന്തം ജീവിതത്തേക്കുറിച്ചുള്ള) നമ്മളായിട്ട് ഇല്ലാതെ ആക്കരുത്.....

എന്നോട് പലരും പറയാറുണ്ട് ചേട്ടനെകുറിച്ചു ഇങ്ങനെയൊന്നും അല്ല പ്രതീക്ഷിച്ചിരുന്നത് എന്ന്......(ഞാൻ എന്റെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞപ്പോൾ ഉള്ള പ്രതികരണം ആണ് കേട്ടോ ഇവിടെ പറഞ്ഞത് .....എന്റെ പ്രതിക്ഷ അയാളെക്കുറിച്ചു ഉണ്ടായത് അവിടെ കൊണ്ട് കഴിഞ്ഞു....പക്ഷെ എങ്കിൽ ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരിക്കും..... കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും എന്നല്ലേ ചൊല്ല്.... അതൊക്കെ ചൊല്ല് അല്ലേ ചേട്ടാ, ചൊല്ലിക്കൊണ്ട് നടക്കാൻ ആർക്കാണ് ബുദ്ധിമുട്ടുള്ളത് ചേട്ടാ......)

വേറെ ചിലർ പറയാറുണ്ട് ചേട്ടൻ കാണുന്നത് പോലെയല്ല, ഞങ്ങളോട് പെരുമാറുന്നത് പോലെയല്ല യൂട്യൂബ് വിഡിയോയിൽ ചേട്ടൻ വേറെ ലെവൽ ആണല്ലോ എന്ന്....(നമ്മളുടെ പ്രതിക്ഷ അവിടെ തുടങ്ങി...)

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The journey of a thousand miles begins with a single step.-Lao Tzu.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN