Choose your language

5 November 2021

// // Subscribe YOUTUBE Channel

It’s about not being sad




ഇന്നത്തെ വിഷയം സങ്കടപ്പെടാതിരിക്കു എന്നതിനെക്കുറിച്ചാണ്....

എത്രയോ വ്യക്തികളാണ് നമ്മുടെ ചുറ്റിലും സങ്കടപ്പെടുന്നത്......

എല്ലാ മനുഷ്യർക്കും അവർ ആഗ്രഹിച്ചതുപോലെ സംഭവിച്ചില്ല എങ്കിൽ സങ്കടം വരാറുണ്ട്.....

ചില സന്ദർഭങ്ങളിൽ അവസരങ്ങൾ നമ്മൾക്ക് വിണ്ടും ലഭിച്ചേക്കാം..... മറ്റു സാഹചര്യങ്ങളിൽ വിണ്ടും ഒരു അവസരം ലഭിച്ചെന്ന് വരില്ല....

ഏറ്റവും കൂടുതൽ പലർക്കും വിഷമം വരുന്നത് ബന്ധം വേർപെടുന്നതാണ്.....

മരണം എന്ന പ്രക്രിയയിലൂടെ പലരും നമ്മളെ വേർപിരിഞ്ഞു പോകും......

പലപ്പോഴും നഷ്ടങ്ങൾ സംഭവിച്ചു കഴിയുമ്പോഴായിരിക്കും വ്യക്തിയെ കൂടുതൽ സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് തോന്നി തുടങ്ങുന്നത്.......

ജീവിച്ചിരുന്നപ്പോൾ ഒന്ന് ആന്മാർഥമായി സ്നേഹിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ വ്യക്തി പെട്ടെന്ന് മരിക്കില്ലായിരുന്നിരിക്കാം (ആന്മഹത്യ ചെയ്യുന്നവർക്ക് ഒന്ന് അവരുടെ പ്രശ്നം കേൾക്കാൻ ആരും ഇല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നിരിക്കാം......).

എല്ലാവരുടെയും സങ്കടങ്ങൾക്ക് ഒരു നാൾ പരിഹാരം കിട്ടും...... അതിനു വേണ്ടി എത്ര നാളായാലും കാത്തിരിക്കാൻ നമ്മൾക്ക് സാധിക്കണം..... അതിനു നമ്മൾക്ക് ക്ഷമ വേണ്ടി വരും......

എപ്പോഴും സങ്കടപ്പെട്ടിരുന്നാൽ ജീവിതത്തിൽ യാതൊരു വിധ മാറ്റവും സംഭവിക്കാൻ പോകുന്നില്ല.....

ചിലരുടെയെല്ലാം സങ്കടം കരഞ്ഞു കഴിയുമ്പോൾ മാറും, മറ്റു ചിലരുടേത് ഉറങ്ങി എഴുന്നേൽക്കുമ്പോൾ മാറും.... മറ്റു ചിലരുടേത് വേറെ കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ കുറയും..... മറ്റു ചിലരുടേത് തന്നെക്കാൾ സങ്കടപ്പെടുന്നവരെ ചുറ്റിലും കാണുമ്പോൾ കുറയും, വേറെ ചിലരുടേത് ആശ്വാസവാക്കുകൾ കിട്ടി കഴിയുമ്പോൾ കുറയും...ചില ആളുകൾക്ക് ഉള്ളിലെ സങ്കടം മുഴുവൻ ഏതെങ്കിലും വിധേന ശമിപ്പിച്ചുകൊണ്ട് കഴിയും

(തെറ്റായ മാർഗം ആയിരിക്കും ചിലപ്പോൾ അതിനു ചിലരെങ്കിലും സ്വീകരിക്കുക......തെറ്റായ മാർഗങ്ങൾ നിലനിൽക്കുന്നത് അല്ല......)

എല്ലാ സങ്കടങ്ങളും മാറണം എങ്കിൽ അവനവൻ തന്നെ വിചാരിക്കണം......

കാൻസർ പോലുള്ള അസുഖങ്ങൾ വന്നു വേദനകളുടെ അങ്ങേ തലത്തിൽ എത്തി നിൽക്കുന്നവർ വരെ വേദനകളെ ഓർത്തു സങ്കടപ്പെടുന്നില്ല എങ്കിൽ അവരുടെ വേദനകളെ അവർ സന്തോഷത്തോടെ സ്വീകരിച്ചത് കൊണ്ടാണ്.......

സങ്കടം മാറ്റാൻ കുറുക്കു വഴികൾ ഇല്ല.... നമ്മൾക്ക് ഉണ്ടാകുന്ന സങ്കടങ്ങളുടെ കാരണങ്ങളെ കണ്ടെത്താൻ കഴിയണം.....അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.....

എല്ലാവർക്കും സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ആവശ്യമില്ലാത്ത കാര്യങ്ങൾ നമ്മുടെ തലയിലേക്ക് എടുത്തു വെച്ചാൽ(തലയിലേക്ക് എടുത്തുവെക്കാനായിട്ട് സിമെന്റ് ചാക്ക് ആണോ എന്ന് ചോദിക്കില്ലല്ലോ അല്ലേ), എടുത്തു വെച്ച കാര്യങ്ങളെ ഓർത്തു പിന്നീട് സങ്കടപ്പെടേണ്ടി വന്നേക്കാം...... അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്താൻ ശ്രമിക്കുക........

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't take rest after your first victory because if you fail in second,more lips are waiting to say that your first victory was just luck.-A.P.J.Abdul Kalam.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN