Choose your language

6 November 2021

// // Subscribe YOUTUBE Channel

Self-confidence is about not giving up



ഇന്നത്തെ വിഷയം ആന്മവിശ്വാസം കൈവെടിയരുത് എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ എത്രപേർക്ക് ആന്മവിശ്വാസം ഉണ്ടാകാറുണ്ട്....

ഏതൊരു നല്ല കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും നമ്മളെ കാര്യം ചെയ്യുന്നതിൽ നിന്നും പിൻവലിക്കുന്നുണ്ടെങ്കിൽ നമ്മളിൽ ആന്മവിശ്വാസകുറവുണ്ട് എന്ന് ചുരുക്കം....

ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ സാധാരണ ഉദ്യോഗാർഥികളുടെ ആന്മവിശ്വാസം എത്രത്തോളം ഉണ്ടെന്ന് പൊതുവിൽ പരിശോധിക്കാറുണ്ട്.....

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായും സത്യസന്ധതയോടെയുമാണെങ്കിൽ ആന്മവിശ്വാസം താനെ കൈവന്നു കൊള്ളും.......

വർഷങ്ങളായിട്ട് വാഹനം പണിയുന്ന വ്യക്തിക്ക് ഒരു വാഹനം കേടായത് കിട്ടിയാൽ റെഡി ആക്കി എടുക്കാൻ സാധിക്കും എന്നുള്ള ആന്മവിശ്വാസമുണ്ട്....... അങ്ങനെ അവർ വാഹനം റെഡി ആക്കി തരും എന്നുള്ള വിശ്വാസം കൊണ്ടാണല്ലോ നമ്മൾ വാഹനം കേടായി കഴിയുമ്പോൾ നന്നാക്കിയെടുക്കാൻ അവരുടെ പക്കൽ ചെല്ലുന്നത്......

പലപ്പോഴും ജീവിതത്തിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ, അല്ലെങ്കിൽ സംഭവിച്ചാലോ എന്നുള്ള ഭയം കാരണം ആന്മവിശ്വാസം നഷ്ടപ്പെടുന്നവരുണ്ട്.....

നമ്മൾക്ക് ഭൂമിയിൽ അവസാനം വരെ കൂടെയുണ്ടാകും എന്നുറപ്പുള്ളത് നമ്മൾ മാത്രമാണ്, ബാക്കി എല്ലാം എപ്പോൾ വേണമെങ്കിലും നമ്മളെ വിട്ടുപിരിയാം.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ അഭിമൂഖം കാണാൻ ഇടയായി അദ്ദേഹം വളരെ അധികം ആന്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്.... അദ്ദേഹത്തിന് ജന്മനാ എഴുന്നേറ്റു നടക്കാൻ കഴിയില്ല..... വ്യക്തി ഇന്നിപ്പോൾ ഒത്തിരി കാര്യങ്ങൾ വീൽ ചെയറിൽ ഇരുന്നുകൊണ്ട് ചെയ്യുന്നു.....

നമ്മളെ കുറ്റപ്പെടുത്താനും കളിയാക്കാനും ധാരാളം ആളുകൾ നമ്മുടെ ചുറ്റിലും കാണും..... നമ്മൾ ചെയ്യാനുള്ള കാര്യങ്ങൾ ധൈര്യം ആയിട്ട് മുന്നോട്ട് പോകുക.... മറ്റുള്ളവരുടെ കളിയാക്കലുകൾ ഒഴിവാക്കാൻ ആയിട്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ നമ്മൾക്ക് ആന്മവിശ്വാസം ഇല്ലാതെയായി മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയാതെ വരും....

ഇന്നുള്ള പല ബിസിനസ്സുകളും നാളെ തന്നെ(എല്ലാ ദിവസവും നാളെ ഉണ്ടാകുമല്ലോ.....)നിങ്ങളെ കോടിശ്വരൻ/ലക്ഷപ്രഭു, പണക്കാരൻ ആക്കും എന്നുള്ള മോഹന വാഗ്ദാനം നൽകികൊണ്ടാണ് അവരുടെ ബിസിനസ്സിലേക്ക് നമ്മളെ ക്ഷണിക്കുന്നത്....

ഞാൻ വളരെ ചെറുപ്പത്തിൽ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരൻ എന്നേ പറ്റിച്ചിട്ടുണ്ട്..... അന്നൊക്കെ ഞാൻ ടീവിയിൽ മാത്രമേ വിമാനം കണ്ടിട്ടുള്ളു.... അവൻ വളരെ മനോഹരമായി വിമാനത്തിന്റെ കഥ പറഞ്ഞു..... അവന്റെ അച്ഛന് വിമാനത്തിലാണ് ജോലി എന്നൊക്കെ...... ഞാൻ കഥ കേട്ട് ഒരുപാട് മനക്കോട്ട കെട്ടിപ്പൊക്കി...... അധികം വൈകാതെ എനിക്ക് വിമാനം വേണമെന്ന് ഞാൻ എന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു.... അവര് എനിക്ക് മരം കൊണ്ട് വിമാനം ഉണ്ടാക്കി തന്നു......എന്റെ ആന്മവിശ്വാസം വർധിച്ചു...... ഞാൻ മനസ്സിൽ കണ്ടത് നേടിയെടുത്തപ്പോൾ എന്നിൽ ആന്മവിശ്വാസം ഉണ്ടായി.....

നമ്മൾക്ക് എപ്പോഴും മറ്റുള്ളവർക്ക് ആന്മവിശ്വാസം കൊടുക്കാൻ കഴിയണം..... ഞാൻ ചെറുപ്പത്തിൽ സ്റ്റേജിൽ പാട്ട് പാടാൻ പോകുമ്പോൾ കൂട്ടുകാരോട് ചോദിക്കും പാടണോ എന്ന്, അവർ പറയും ധൈര്യമായി പാടിക്കൊള്ളാൻ.... ഞാൻ പാട്ടു പാടി കഴിയുമ്പോൾ പിന്നെ അവരെ പരിസരത്തു കാണത്തില്ല എന്നത് വേറെ കാര്യം......ഇന്ന് ഞാൻ സ്റ്റേജിൽ പാട്ട് പാടാൻ പോകാറില്ല, അവിടെ അടുത്ത് എങ്ങാനും ഉള്ള വളർത്തു മൃഗങ്ങൾ കയറു പൊട്ടിച്ചു പോയാലോ എന്നോർത്തിട്ടാണ്....... (ലിജോന്റെ പാട്ട് അത്രക്കും സുന്ദരം ആണല്ലേ.....)

ഞാൻ പല നല്ല കാര്യങ്ങളും എന്റെ കൂട്ടുകാർ ചെയ്യാത്തതുകൊണ്ട് ചെയ്യാതിരുന്നിട്ടുണ്ട്.... ചെറുപ്പം മുതലേ കിട്ടുന്ന നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തി വരണം..... ചെറുപ്പം തൊട്ട് സ്റ്റേജിൽ കയറി പരിചയിച്ചവർ വലുതായി കഴിയുമ്പോൾ സ്വഭാവികമായി സ്റ്റേജിൽ കയറാനുള്ള ഭയം മാറും......

ഞാൻ പണ്ടൊരിക്കൽ ജോലിയുടെ ഭാഗമായി ഒത്തിരി ആളുകളുടെ മുൻപിൽ നിന്നു സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ സാറിന്റെ അടുത്ത് ഒരു കാര്യം പറയാൻ ചെന്നപ്പോൾ അവരെല്ലാം(പരിക്ഷ എഴുതാൻ വന്നിരുന്ന ഉദ്യോഗാർഥികൾ) ഭയങ്കര ചിരിയായിരുന്നു..... എനിക്ക് മൈക്കിൽ കൂടി ഒന്നും സംസാരിക്കേണ്ടി വന്നില്ല....എന്ത് കണ്ടിട്ടാണോ അവരെല്ലാം ചിരിച്ചത് എന്ന് എനിക്ക് അറിയില്ല...

എനിക്ക് അന്നേരം മൈക്കിൽ കൂടി സംസാരിക്കുന്ന വ്യക്തിയോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു, അതിനുവേണ്ടി ഞാൻ കടന്നു ചെന്നതാണ്.....അല്ലാതെ ഞാൻ ആയിട്ട് അവിടെ ആളുകളുടെ മുൻപിൽ തമാശ പറഞ്ഞില്ല.....

ഒരാളുടെ മുഖത്തു നോക്കി ചിരിക്കാൻ നമ്മൾക്കു കഴിയണം എങ്കിൽ ആന്മവിശ്വാസം വേണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്...... (ആന്മാർത്ഥമായ ചിരി ആണ് ഉദേശിച്ചത്‌.....ചിരിക്കുന്നതും കരയുന്നതും തമ്മിൽ ആന്മവിശ്വാസം ആയിട്ട് ബന്ധം തോന്നാൻ ഇടയില്ല എങ്കിലും ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞു എന്നേയുള്ളു....).

എല്ലാവർക്കും ആന്മവിശ്വാസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-ആന്മവിശ്വാസം വളർത്തി എടുക്കാൻ നമ്മൾ തന്നെ പരിശ്രമിക്കണം.... തൊട്ടടുത്ത വീട്ടിലെ ജാനുവോ ചന്ദ്രനോ (പേര് സാങ്കല്പികം ആണ് കേട്ടോ) വിചാരിച്ചിട്ട് കാര്യം ഇല്ല നമ്മുടെ ആന്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ ആന്മവിശ്വാസം ഉണ്ടാകും.....

ആന്മവിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ കടന്നു വന്നേക്കാം ജീവിതത്തിൽ,അവയെല്ലാം അതിജീവിക്കുവാൻ നമ്മൾക്ക് കഴിയണം..പരിശ്രമിച്ചാൽ തീർച്ചയായും കഴിയും.....

ഇത് മുഴുവൻ വായിക്കാൻ നിങ്ങൾ ഓരോരുത്തർക്കും കഴിഞ്ഞു എങ്കിൽ ഇത് മുഴുവൻ വായിക്കും എന്നുള്ള ആന്മവിശ്വാസം നിങ്ങളിൽ ഉണ്ടായിരുന്നതുകൊണ്ടാണ്......

ഇത്രയും വലിയ എഴുത്തു എനിക്ക് ഇപ്പോൾ വായിക്കാൻ കഴിയില്ല എന്ന് ചിന്തിച്ചുകൊണ്ട് മനസ്സിന്റെ ആന്മവിശ്വാസം നഷ്ടപ്പെടുത്തുന്നവർ ഒരിക്കലും ഇതു മുഴുവൻ വായിക്കാൻ തയ്യാറാകില്ല...... (എന്റെ എഴുത്തു വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല കേട്ടോ .......)

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. There is no friend as loyal as a book.-Ernest Hemingway.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN