Choose your language

10 November 2021

// // Subscribe YOUTUBE Channel

Silence is about that



ഇന്നത്തെ വിഷയം നിശബ്ദത എന്നതിനെക്കുറിച്ചാണ്.....

പഠിക്കാൻ ആഗ്രഹിക്കുന്നവർ, പഠിക്കുന്ന വിഷയം ശ്രദ്ധിക്കാൻ നിശബ്ദത ആഗ്രഹിക്കുന്നു.......

വലിയ വലിയ ബഹളങ്ങൾ നടക്കുന്ന സന്ദർഭങ്ങളിൽ ആരെങ്കിലും നിശബ്ദത പാലിച്ചിരുന്നു എങ്കിൽ ബഹളം എപ്പോഴേ അവസാനിച്ചേനെ......

ബഹളം വെക്കുന്നവർക്ക് സ്വയം നിശബ്ദത പാലിക്കാൻ കഴിയുന്നില്ല.... എപ്പോഴാണോ നിശബ്ദത പാലിക്കാൻ കഴിയുക അപ്പോഴാണ് ബഹളം ഇല്ലാതെ ആകുള്ളൂ....

ചെറുപ്പത്തിൽ കുട്ടികളോട് നിശബ്ദതയോടെ അടങ്ങി ഇരിക്കാൻ പറഞ്ഞാൽ അനുസരിക്കാൻ വലിയൊരു ബുദ്ധിമുട്ട് കാണാം......

ചെറുപ്പത്തിൽ നമ്മൾ വാതോരാതെ സംസാരിച്ചിരുന്നു എങ്കിൽ വലുതായപ്പോൾ പതിയെ പതിയെ നിശബ്ദത പാലിക്കാൻ തുടങ്ങി.....

നമ്മളുടെ സ്വഭാവമഹിമകൊണ്ട് നമ്മൾ സ്വയം നിശബ്ദതയുടെ ലോകത്തിലേക്ക് സഞ്ചരിക്കുകയാണ്..... ഇന്നിപ്പോൾ ഒട്ടു മിക്കവരും മെസ്സേജ് അയക്കൽ ആണ് പൊതുവിൽ ചെയ്തു വരുന്നത്...... ഫോൺ സംഭാഷണത്തിനു വിരാമം ഇട്ടു പലരും.....

നിശബ്ദതയെ സ്നേഹിക്കണം,അതിരാവിലെ നിശബ്ദത പാലിച്ചു കൊണ്ട് കുറച്ചു സമയം ധ്യാനിക്കുക,അപ്പോൾ ലോകത്തിലെ ജീവജാലങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയും.....(ജീവജാലങ്ങൾ ഉള്ള പരിസരപ്രദേശം ആണെങ്കിൽ.....).

ജന്മനാ ശബ്ദം കേൾക്കാൻ കഴിയാതെ പോയ ആളുകൾ ഉണ്ട്..... ഇന്നിപ്പോൾ ചികിത്സ ലഭ്യമാണ്, അത് എല്ലാവരിലും പൂര്ണമായ ഫലം കണ്ടെന്നു വരില്ല..... കേൾക്കാൻ കഴിയാത്തവർക്ക് മറ്റു പല കഴിവുകളുമുണ്ടാകും..... ചുണ്ടിന്റെ അനക്കം നോക്കി എന്താണ് ചോദിച്ചത് എന്ന് മനസ്സിലാക്കി ഉത്തരം പറയാൻ കഴിയുന്നവരുണ്ട്......

ഞാൻ മറ്റുള്ളവരുടെ പെരുമാറ്റം നോക്കിയാണ് മിണ്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുക.... കാര്യങ്ങൾ എത്ര പറഞ്ഞാലും മനസ്സിൽ ആകാത്തവരോട് നിശബ്ദത പാലിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.....

ഞാൻ ഇന്ന് ഒത്തിരി വ്യക്തികളോട് നിശബ്ദത പാലിക്കുകയാണ്.... അവരിൽ പലരും വിചാരിക്കുന്നത് എന്റെ നിശബ്ദത അധികം നാൾ ഉണ്ടാവില്ല എന്നാണ്, പക്ഷെ എങ്കിൽ എനിക്ക് നിശബ്ദത എത്ര നാൾ വരെ വേണമെങ്കിലും നീട്ടികൊണ്ട് പോകുവാൻ കഴിയും, അവർ എന്നോട് സഹായം ചോദിക്കുന്നത് വരെ.......ഞാൻ അവരോട് സഹായം ചോദിക്കുന്നത് വരെ.....

മനസ്സിന് ഏകാഗ്രത കിട്ടാൻ നിശബ്ദത വളരെ ആവശ്യമാണ്......

എപ്പോഴും നിശബ്ദത പാലിച്ചു കൊണ്ടിരുന്നാൽ ശരിയാവില്ല....

നമ്മൾക്ക് ശബ്ദിക്കാൻ കിട്ടുന്ന അവസരങ്ങൾ പൂർണ്ണമായും വിനിയോഗിക്കണം.....

നമ്മുടെ ശബ്ദം കേട്ടു മറ്റുള്ളവർ കളിയാക്കിയേക്കാം....

ഇന്ന് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗായികയ്ക്ക് ചെറുപ്പത്തിൽ കൂട്ടുക്കാരിൽ നിന്നും ടീച്ചറിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ആടിന്റെ ശബ്ദം ആണല്ലോ എന്ന് പറഞ്ഞു കൊണ്ട്.... പക്ഷെ അവർ ആന്മവിശ്വാസത്തോടെ പരിശ്രമിച്ചു അതിന്റെ ഫലമായി അവർക്ക് ഇന്ന് നല്ലൊരു ഗായിക ആയി അറിയപ്പെടാൻ ഇടയായി.....

നമ്മിൽ പലരും ശബ്ദം കൊണ്ട് ജീവിക്കുന്നവരാണ്.... ടീച്ചർ, പ്രസംഗികർ, ന്യൂസ്റീഡർ, പാട്ടുകാർ, കൗൺസിലർ,അന്നൗൺസ് അങ്ങനെ ഒത്തിരി തൊഴിൽ മേഖല ശബ്ദം അനുബന്ധമായിട്ടുണ്ട്......

എല്ലാവർക്കും ആവശ്യസന്ദർഭങ്ങളിൽ നിശബ്ദത പാലിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് -എല്ലാ കാര്യത്തിലും നല്ലതും മോശമായതും ഉണ്ടാകും....

നല്ലത് പറയാൻ, നല്ലത് കേൾക്കാൻ ശ്രമിക്കുക....

നമ്മളോട് ആരെങ്കിലും മോശമായി പറയുമ്പോൾ, നമ്മളെക്കുറിച്ച് മോശമായത് കേൾക്കാൻ ഇടവരുമ്പോൾ നിശബ്ദതയോടെ അവിടെ നിന്നും മാറിപോകുക......നമ്മളുടെ ഭാഗത്ത്നിന്നുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.....

പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക, നിശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നിശബ്ദത പാലിക്കാൻ പരമാവധി ശ്രമിക്കുക.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. An investment in knowledge pays the best interest-Benjamin Franklin

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN