Choose your language

11 November 2021

// // Subscribe YOUTUBE Channel

It’s about repeating



ഇന്നത്തെ വിഷയം ആവർത്തിക്കുക എന്നതിനെക്കുറിച്ചാണ്.....

പല കാര്യങ്ങളും ജീവിതത്തിൽ ആവർത്തിക്കേണ്ടതായി വരും, മറ്റു ചില കാര്യങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്......

ഞാൻ ഇപ്പോൾ ഫുഡ്പൊയ്സൺ വന്നു വിശ്രമത്തിലാണ്.... ഇതിൽ നിന്നും ഞാൻ ഒരു കാര്യം തീരുമാനിച്ചു, പുറമെ നിന്നും ഭക്ഷണം കഴിക്കേണ്ട എന്ന്...... ദൂരെ ദേശത്തേക്ക് പോകുമ്പോൾ പുറമെ നിന്നും ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം എന്നത് വാസ്തവം ആണ് എങ്കിലും വേണ്ട മുൻകരുതലുകൾ എടുക്കാമല്ലോ......

എന്റെ ഒരു ഫ്രണ്ടിന് ഫുഡ്പൊയ്സൺ ഉണ്ടായപ്പോൾ, ഫുഡ്കഴിച്ച കടയിൽ ചെന്ന് കാര്യം പറഞ്ഞു, പക്ഷെ അവിടെ നിന്നും ഭക്ഷണം കഴിച്ച വേറെ ആർക്കും ഫുഡ്പൊയ്സൺ ഉണ്ടായില്ല, അതിനർത്ഥം കൂട്ടുക്കാരന് നൽകിയ പാത്രത്തിൽ നിന്നോ മറ്റോ ഉണ്ടായത് ആയിരിക്കാം എന്നാവാം അവൻ പറയുന്നത്.....ഫുഡ്പോയ്സൺ ശരീരം ആയിട്ട് ബന്ധപ്പെട്ടു വരാം....

എനിക്ക് ഒരു അബദ്ധം പറ്റിക്കഴിഞ്ഞാൽ ഞാൻ അത് വിണ്ടും ആവർത്തിക്കാതെ നോക്കാറുണ്ടായിരുന്നു.....(ലിജോക്ക് പിന്നെ അബദ്ധം അല്ലേ പൊതുവിൽ പറ്റാറുള്ളു......) പ്രാവശ്യം എനിക്ക് തെറ്റ് പറ്റിപോയി..... പുറമെ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം പെട്ടെന്ന് ഒഴിവാക്കാൻ എനിക്ക് പറ്റിയില്ല......

ഓരോ മനുഷ്യർക്കും ഫുഡ്പോയ്സൺ ഉണ്ടാവാൻ കാരണങ്ങൾ പലതാണ്.....ഇപ്പോൾ എനിക്ക് ഏതൊക്കെ ഗുളികകൾ കഴിച്ചാൽ(ഗുളിക കണ്ടാൽ അലർജി ഉണ്ടാവില്ലല്ലോ...)അലർജി ആണെന്ന് അറിയാം..... വിണ്ടും ഡോക്ടറെ കാണാൻ പോകുമ്പോൾ ഞാൻ അലർജി ഗുളികകളുടെ ലിസ്റ്റ് കൊണ്ട് ചെല്ലും ഇല്ലെങ്കിൽ എനിക്ക് നിലവിൽ ഉണ്ടായിരുന്ന അസുഖം മാറുകയും ഇല്ല, ഒരു ആവശ്യവും ഇല്ലാതെ ഗുളികയുടെ സൈഡ് എഫക്ട് ആയിട്ട് (ഏത് സൈഡ് ആണെന്ന് ചോദിക്കില്ലല്ലോ അല്ലേ...)ചുണ്ട് വീർക്കാൻ തുടങ്ങും..... ഞാൻ ആയിട്ട് എന്തിന് വെറുതെ ചുണ്ട് വീർപ്പിക്കാൻ നിൽക്കണം.....(ചുണ്ട് വീർപ്പിച്ചു കഴിഞ്ഞാൽ എനിക്ക് ഗപ്പ് ഒന്നും കിട്ടാൻ പോകുന്നില്ലല്ലോ.....)

പലർക്കും ആവർത്തനം വിരസത ആയിട്ട് അനുഭവപ്പെടാം..... ഏതു പ്രവർത്തിയിലും അങ്ങനെ തോന്നുക സ്വഭാവികമാണ്..... ആവശ്യമായ ഇടവേളകളിൽ നമ്മളുടെ ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം കൊടുക്കേണ്ടത് വളരെ ആവശ്യമാണ്......

പലപ്പോഴും നമ്മൾ തെറ്റ് ചെയ്യുമ്പോൾ, തെറ്റ് നമ്മുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോൾ ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ല എന്നൊക്കെ തീരുമാനം എടുക്കുമെങ്കിലും പിന്നീട് വിണ്ടും തെറ്റ് ചെയ്യാൻ തോന്നിയേക്കാം......(ഇന്ന് നമ്മൾ ചെയ്യുന്ന തെറ്റിന്റെ ദുരന്തഫലം നാളുകൾ കഴിഞ്ഞായിരിക്കും അനുഭവിക്കേണ്ടി വരിക, ഒരു പക്ഷെ നമ്മൾ തന്നെ അനുഭവിക്കും, അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ അനുഭവിക്കും......അതും അല്ലെങ്കിൽ ഒരു പക്ഷെ വരും തലമുറ ആയിരിക്കും...... അനുഭവം വരുമോ എന്നൊന്നും ഉറപ്പ് പറയാൻ കഴിയില്ല.....)

ഇന്ന് വരെ ആർക്കെങ്കിലും തെറ്റിൽ നിന്നും മോശം ആയിട്ട് അല്ലാതെ നല്ലത് സംഭവിച്ചിട്ടുണ്ടോ.......

വളരെ ആഗ്രഹത്തോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിച്ച വ്യക്തി, ഇന്റർവ്യൂ ഉള്ള ദിവസം എന്തെങ്കിലും കാരണം കൊണ്ട് വരാതിരുന്നാൽ അയാൾക്ക് ജോലിക്കുള്ള അവസരം നഷ്ടപ്പെടുകയാണ്..... പിന്നീട് ജോലി കിട്ടാതെ പോയത് ഓർത്തു വിഷമിച്ചിട്ടു കാര്യം ഇല്ല.....

സിവിൽ സർവീസ് പോലുള്ള പരിക്ഷകളിൽ മിക്കവാറും ആളുകൾ രണ്ടും മുന്നും പ്രാവശ്യം പരിക്ഷ എഴുതിയാണ് ജോലി നേടിയെടുക്കുന്നത്..... ഒരു പ്രാവശ്യം തോൽവി സംഭവിച്ചു എന്ന് കരുതി അവരാരും പരിശ്രമം ഉപേക്ഷിക്കാറില്ല, പരിക്ഷ എഴുതാൻ കിട്ടുന്ന അവസരമെല്ലാം വേണ്ട വിധം അവരൊക്കെ പ്രയോജനപ്പെടുത്തും......കാരണം അവരുടെ ഉള്ളിൽ ലക്ഷ്യം വളരെ അധികം ശക്തമാണ്......

പഠിക്കേണ്ട കാര്യങ്ങൾ മറക്കാതിരിക്കാൻ വിണ്ടും വിണ്ടും ആവർത്തിക്കുക....

എന്റെ എഴുത്തുകൾ രണ്ടു മൂന്നു വട്ടം വായിച്ചാലാണ് ആശയം വ്യക്തമാകുള്ളൂ എന്ന് ചില ആളുകൾ എങ്കിലും എന്നോട് പറയാറുണ്ട്..... അവർക്ക് ആശയം വ്യക്തമാകാൻ വായന ആവർത്തിക്കേണ്ടതായി വരും, അവർക്ക് അത് ആവശ്യം ആയത് കൊണ്ട് അവർ രണ്ടു മൂന്നു വട്ടം വായിച്ചു നോക്കുന്നു.....എല്ലാവർക്കും അങ്ങനെ ആവർത്തിക്കേണ്ട ആവശ്യം ഉണ്ടാവണം എന്നില്ല.....

മറ്റു ചിലർക്ക് ഇവൻ എന്തൊക്കെയാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ എഴുതിപിടിപ്പിച്ചത് എന്ന് ചിന്തിച്ചു കൊണ്ട് ആശയം മനസ്സിലാക്കാതെ, ഉൾകൊള്ളാതെ വായന ഉപേക്ഷിച്ചു കടന്നു പോകുന്നു.....ആവർത്തിച്ചു വായിക്കാനുള്ള മടിയാണ്, ആശയം മനസ്സിലാക്കാനുള്ള മടിയാണ് അതിനു പിന്നിൽ..... എന്തെങ്കിലും സമ്മാനം കിട്ടും എന്നറിഞ്ഞാൽ കൂട്ടർക്കും വായിക്കാൻ മടി കാണത്തില്ല....

പണ്ടൊരിക്കൽ ഞാൻ എന്റെ ഫേസ്ബുക് പേജിൽ കമന്റ്എഴുത്തു മത്സരം സംഘടിപ്പിച്ചു.... അതിൽ നല്ല രീതിയിൽ ആളുകൾ മത്സരിച്ചു..... അതിലൊരാൾ ഞാൻ അവതരിപ്പിച്ച വിഷയം ഒന്നു തന്നെ ആണെന്ന്(ആവർത്തനം വന്നിട്ടുണ്ട് എന്ന് )പറഞ്ഞു കൊണ്ട് മത്സരത്തിൽ നിന്നും പിൻവാങ്ങി.....അദ്ദേഹം മത്സരത്തിന്റെ നിബന്ധനകൾ വായിച്ചു നോക്കാൻ ശ്രമിച്ചില്ല.....

മത്സരത്തിൽ എല്ലാ ദിവസവും കമന്റ്എഴുതി സമ്മാനം പ്രതീക്ഷിച്ച, ഏതാണ്ട് സമ്മാനം ഉറപ്പിച്ച വ്യക്തികൾ ഉണ്ടായിരുന്നു, എന്നാൽ മത്സരം അവസാനിക്കുന്ന ഏതാനും മണിക്കൂർ അവശേഷിക്കേ മറ്റൊരു വ്യക്തി ഒത്തിരി വിഷയങ്ങളിൽ കമന്റ്ചെയ്തു കൊണ്ട് മത്സരത്തിൽ വിജയിയായി മാറി....

നമ്മൾ ഒന്നും കൂടെ പരിശ്രമിച്ചെങ്കിൽ കിട്ടിയേനെ എന്ന് പിന്നീട് ഓർത്തു വിഷമിക്കാതെ മത്സരം കഴിയുന്നതിനു മുൻപ് വരെ പരിശ്രമിക്കാൻ തയ്യാറാവേണ്ടത് ആയിരുന്നു എന്ന് മത്സരത്തിലൂടെ ഓരോ മത്സരാർഥികൾക്ക് മനസ്സിലായി.....

നമ്മൾ ഒത്തിരി കമന്റ്ചെയ്യുമ്പോൾ തന്നെ നമ്മളുടെ ഉള്ളിൽ പലതരത്തിലുള്ള തോന്നലുകൾ ഉടലെടുത്തേക്കാം.... എന്നേ പോലെ ഇത്രയും കമന്റ്ചെയ്യാൻ മറ്റുള്ളവർക്ക് സാധിക്കുമോ, അതിനുള്ള സാധ്യത കുറവായിരിക്കും എന്നൊക്കെ ചിന്തിച്ചു മടിപിടിച്ചു ഇരിക്കും..... ഒടുവിൽ മറ്റൊരാൾക്ക്സമ്മാനം കിട്ടി കഴിയുമ്പോൾ ആയിരിക്കും നമ്മൾക്ക് നിരാശപ്പെടേണ്ടി വരിക.....

നിരാശകൾ ജീവിതത്തിൽ ഉണ്ടായേക്കാം, നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കുക, നല്ല കാര്യങ്ങൾ ആവർത്തിക്കുക വഴി വിജയം നേടിയെടുക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് -തെറ്റായാലും ശരിയായാലും നമ്മുടെ ജീവിതകാലത്തു മാത്രമേ ആവർത്തിക്കാൻ കഴിയുള്ളു..... തെറ്റ് ആവർത്തിച്ചാൽ നാശത്തിലേക്കും ശരി ആവർത്തിച്ചാൽ നേട്ടത്തിലേക്കും പോകും.....

ശരികൾ കണ്ടെത്തി ആവർത്തിച്ചു ശരികളുമായി മുന്നോട്ട് പോകുവാൻ കഴിയട്ടെ......മറ്റുള്ളവരെ ശരികളിലേക്ക് നയിക്കാനും കഴിയട്ടെ.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Whether you think you can or you think you can't,you're right.-Henry Ford.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN