Choose your language

13 November 2021

// // Subscribe YOUTUBE Channel

It’s about adapting to limitations


ഇന്നത്തെ വിഷയം പരിമിതികളോട് പൊരുത്തപ്പെടുക എന്നതിനെക്കുറിച്ചാണ്...

നമ്മൾക്ക് പരിമിതികൾ ഉണ്ടെന്ന് നമ്മൾ തിരിച്ചറിയുക മറ്റുള്ളവർ പറയുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴായിരിക്കും......

ഏറ്റവും വലിയ ധനികർക്ക് വരെ പരിമിതികളുണ്ട്....

ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും പരിമിതികളുണ്ട്....

പണ്ടൊക്കെ യാത്ര ചെയ്യാൻ സൗകര്യം കുറവായിരുന്നു, ഇന്നിപ്പോൾ റോഡുകളും പാലങ്ങളും വാഹനസൗകര്യവും ആയപ്പോൾ ഒരു പരിധി വരെ യാത്രക്ലേശം കുറഞ്ഞു എന്ന് ഒരു തരത്തിൽ പറയാം..... മറ്റൊരു തരത്തിൽ സാമ്പത്തിക കുറവ് കൊണ്ടും ഇന്ധനവില കൂടുന്നത് കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടെന്നത് വാസ്തവം...

പണ്ടൊരു സായിപ്പ് ഒരു കടയിൽ ചെന്നു ഓറഞ്ചിന്റെ വില ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാൽ മറുപടി പറയാൻ സാധിച്ചില്ല, അന്ന് അദ്ദേഹം എടുത്ത(കടക്കാരന്റെ)തീരുമാനമാണ് ഇന്ന് അദ്ദേഹത്തിന്റെ അധ്വാനം കൊണ്ട് വരും തലമുറക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിച്ചെടുത്തത്..... ഇപ്പോൾ അദ്ദേഹം രാഷ്ട്രപതിയിൽ നിന്നും അർഹമായ നേട്ടം കൈവരിച്ചു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം......

ഞാനും നിങ്ങളും നമ്മൾക്കുണ്ടാകുന്ന പരിമിതികളെ തോല്പിക്കാൻ ശ്രമിക്കേണ്ടവരാണ്...... ഒത്തിരി കഴിവുകൾ നമ്മളിൽ ഉണ്ടെങ്കിലും അവയൊക്കെ നിഷ്ഫലമാക്കികൊണ്ട് നമ്മുടെ കഴിഞ്ഞ കാലത്തിലെ വേദനിപ്പിക്കുന്ന ചിന്തകളെ കൂടെകൂട്ടികൊണ്ട് നടക്കുന്നു.....

ജന്മനാ അംഗവൈകല്യം സംഭവിച്ച എത്രയോ വ്യക്തികൾ അവരുടെ പരിമിതികളെ അതിജീവിച്ചുകൊണ്ട് അവരിലുള്ള കഴിവിനെ പുറത്തു കൊണ്ടുവന്നിരിക്കുന്നു......

പരിമിതികൾ നമ്മൾക്ക് തിരിച്ചറിവുകൾ നൽകും.....

നമ്മൾ ഉണർന്നു പ്രവർത്തിച്ചാലേ നമ്മളിലുള്ള പരിമിതികളെ ഒഴിവാക്കാൻ സാധിക്കുള്ളു.....

പ്രപഞ്ചം ചെയ്യുന്ന കാര്യങ്ങൾ ഒരു മനുഷ്യനും പ്രതിരോധിക്കാൻ കഴിയില്ല..... പ്രളയം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ അങ്ങനെ എന്തെല്ലാമാണ് മനുഷ്യർ അടുത്തിടെ അനുഭവിക്കേണ്ടി വന്നത്......

എപ്പോഴും ഏത് പ്രവൃത്തി ചെയ്യുമ്പോഴും ദൈവം പാതി മനുഷ്യൻ പാതി എന്നാണല്ലോ ചൊല്ല്....(ദൈവ വിശ്വാസി ആണെങ്കിൽ)

കഴിഞ്ഞദിവസം ഹോസ്പിറ്റലിൽ നിന്നും ഗുളിക (അര വട്ടിനു ഉള്ളത് അല്ല കേട്ടോ....)വാങ്ങിക്കാൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന നേഴ്സ് ഗുളിക തരുന്നതിനൊപ്പം സർവോപരി ദൈവത്തോട് പ്രാർത്ഥിക്കുക എന്നൊക്കെ എന്നോട് പറഞ്ഞു...... ഞാൻ അവിടെ ട്രെയിനിയായി വന്ന പിള്ളേരെ നോക്കുന്ന തിരക്കിൽ ആയിരുന്നു.....

എനിക്ക് അവിടെയുള്ള ട്രെയിനികളോട് എന്തെങ്കിലും മിണ്ടുന്നതിനു പരിമിതി ഉണ്ട്..... അവിടെയുള്ള നഴ്സിനോട് എനിക്ക് തന്ന മരുന്നിനെ പറ്റി ഗുണവും ദോഷവും പറയുന്നതിന് പരിമിതിയുണ്ട്.....

എന്നെകൊണ്ട് തന്നെ അസുഖം ഭേദം ആക്കാൻ പറ്റാത്തത് കൊണ്ടാണല്ലോ ഞാൻ ഗുളികയുടെ സഹായം തേടി പോയത്...... അലമാരയിൽ (ഷെൽഫിൽ ) ഇരിക്കുന്ന ഗുളികക്ക് ഞാൻ വിളിച്ചാൽ വരാൻ വിസ്സമ്മതം(സാധാരണ മനുഷ്യൻമാരല്ലേ വിസമ്മതം പറയാറ്....)ഉള്ളത് കൊണ്ടാണല്ലോ ഡോക്ടറെ കാണേണ്ടി വന്നതും മരുന്ന് കുറിപ്പടിയായി എഴുതി വാങ്ങിക്കേണ്ടി വന്നതും....ടെക്നോളജി വളരുന്നത് അനുസരിച്ചു കാലങ്ങൾ കൊണ്ട് എല്ലാ മേഖലയിലും വലിയൊരു മാറ്റങ്ങൾ സംഭവിക്കും.....കൂടുതൽ പരിമിതികളെക്കുറിച്ചു എടുത്തു എടുത്തു പറയുന്നില്ല.....

സമയത്തിന്റെ പരിമിതികൾ എല്ലാവർക്കും കാണുമെന്നറിയാം......

അവനവന്റെ പരിമിതികൾ തിരിച്ചറിയുക..... അവയുമായി പൊരുത്തപ്പെട്ടു പോകുക..... പരിമിതികൾ ഇല്ലാതെയാക്കാൻ പരിശ്രമിക്കുക......

എല്ലാവർക്കും പരിമിതികളുമായി പൊരുത്തപ്പെട്ടു പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് -മറ്റുള്ളവരുടെ പരിമിതികൾ കണ്ടെത്തി അവ പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ ആണ് നമ്മൾ കൊടുക്കേണ്ടത്.....

അല്ലാതെ അവരെ ഒന്നിനും കൊള്ളില്ലാത്തവരായി മാറ്റി നിർത്തുക അല്ല വേണ്ടത്......

നാളെകളിൽ എനിക്കോ നിങ്ങൾക്കോ പരിമിതികൾ ഉണ്ടായേക്കാം..... ഇന്ന് നമ്മൾ പരിമിതികൾ ഇല്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ അതിനു നന്ദിയുള്ളവരാകുക....

എല്ലാ കാര്യത്തിലും അറിവുള്ളവൻ അല്ല ഞാൻ, അതുകൊണ്ട് തന്നെ എന്റെ എഴുത്തിലും അതിന്റെതായ പരിമിതികൾ കാണും.....

അന്നും ഇന്നും വിവരക്കേട് എഴുന്നുള്ളിക്കുന്നതിനു എനിക്ക് മടിയില്ല...... കാരണം വിവരക്കേട് എന്റെ ഒരു പരിമിതിയായി ഞാൻ കാണാൻ പഠിച്ചു, ആവശ്യ സന്ദർഭങ്ങളിൽ തിരുത്താനും പഠിച്ചു.... ഇനിയും ഏറെ പഠിക്കാൻ കിടക്കുന്നു..... (ഉറങ്ങാൻ കിടക്കുന്നു എന്ന് കേട്ടിട്ടുണ്ട്..... പഠിക്കാൻ കിടക്കുന്നു എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്..... ഇപ്പോൾ മനസ്സിൽ ആയില്ലേ എന്റെ വിവരക്കേട്.....)

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Life is 10% what happens to me and 90% of how I react to it.-Charles Swindoll

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN