Choose your language

12 November 2021

// // Subscribe YOUTUBE Channel

It's about not being hateful



ഇന്നത്തെ വിഷയം വിദ്വേഷം പുലർത്താതെ ഇരിക്കുക എന്നതിനെക്കുറിച്ചാണ്......

ഒരാളോടും ഇഷ്ടക്കേട് ഉണ്ടാവരുത് (ഇഷ്ടക്കേട് ഉണ്ടാകുമ്പോൾ ആണല്ലോ വിദ്വേഷം ഉണ്ടാവുന്നത്....) എന്നാണ് വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.....

ഒരാളോട് സ്വരചേർച്ചയില്ലായ് ഉണ്ടാവാൻ ഉള്ള കാരണം വ്യക്തിയോട് നമ്മൾക്ക് വിദ്വേഷം ഉള്ളത് കൊണ്ട് ആവാം.....

എനിക്ക് ഒത്തിരി വ്യക്തികളോട് വിദ്വേഷം ഉണ്ട്, കാരണം അവരിൽ നിന്നും ഉണ്ടായ പ്രവർത്തികൾ എന്നേ സങ്കടപ്പെടുത്തി.....

ഇനി എനിക്ക് വ്യക്തികളോട് ഉണ്ടായിട്ടുള്ള വിദ്വേഷം മാറണം എങ്കിൽ ക്ഷമ ഉണ്ടായേ തിരുള്ളൂ......

തെറ്റിദ്ധാരണകൾ കൊണ്ട് വിദ്വേഷം ഉണ്ടാവാൻ പാടില്ല.....

കഴിഞ്ഞ ദിവസം ഞാൻ ഒരു ഹോട്ടലിൽ ചെന്ന് ഇഡലി ഓർഡർ ചെയ്തു.... അദ്ദേഹം എനിക്ക് പുട്ട് കൊണ്ട് വന്നു തന്നു, ഞാൻ പറഞ്ഞു ഇഡലി ആണ് പറഞ്ഞത് എന്ന്, ഉടനെ അദ്ദേഹം കൊണ്ടുവന്ന പ്ലേറ്റ് തിരികെ കൊണ്ട് പോയി പുട്ട് (പൂട്ട് അല്ല കേട്ടോ) മാറ്റി ഇഡലി യെടുക്കാൻ കൊണ്ട് പോയി... ഞാൻ പറഞ്ഞു സാരമില്ല രണ്ടു ഇഡലികൂടി അതിൽ വെച്ചാൽ മതി എന്ന്.... പക്ഷെ അയാൾ എനിക്ക് കൊണ്ട് വന്ന പ്ലേറ്റിലെ പുട്ട് മാറ്റി രണ്ടു ഇഡലി വെച്ചു തന്നു, ഞാൻ പറഞ്ഞു ചേട്ടാ രണ്ടു ഇഡലി കൂടി വെക്കാൻ അങ്ങനെ 4ഇഡലിയുമായി ഞാൻ കസർത്തു നടത്തുന്നതിനിടയിൽ ചുറ്റിലും ഉള്ളവർ ആകാംഷ പൂർവം നോക്കുന്നുണ്ടായിരുന്നു....... (സുന്ദരനും സുമുഖനും ആയ എന്നേ അല്ല അവർ നോക്കിയത് കേട്ടോ.....ചുറ്റിലും ഭക്ഷണം കഴിക്കുന്നവരുടെ പ്ലേറ്റിലേക്ക് നമ്മൾ പൊതുവെ കണ്ണോടിക്കാറുണ്ടല്ലോ),വൈകുന്നേരം ആയപ്പോൾ എനിക്ക് വയറുവേദന തുടങ്ങി ആളുകൾ ഒരു പക്ഷെ മറ്റുള്ളവരുടെ കൊതി കിട്ടിയത് ആണെന്ന് ഒക്കേ ഇതിനെ വെറുതെ ആണെങ്കിലും പറയുമെങ്കിലും എനിക്ക് അങ്ങനെ ഒന്നും പറയാൻ ആഗ്രഹം ഇല്ല......എനിക്ക് വയറു വേദന വന്നും എന്നു പറഞ്ഞു ആരോടും വിദ്വേഷം ഉണ്ടാവേണ്ട കാര്യം എനിക്ക് ഇല്ല....ആരെയും കുറ്റം പറയാൻ ഞാൻ ഒരുക്കമല്ല.....

എന്നെക്കുറിച്ചു എനിക്ക് തന്നെ ഇഷ്ടം പോലെ കുറ്റം പറയാൻ ഉള്ളപ്പോൾ മറ്റുള്ളവരുടെ കുറ്റങ്ങൾ തേടിപോകേണ്ട കാര്യം ഇല്ലല്ലോ......

ഇതെല്ലാം എനിക്ക് നൽകിയ വലിയൊരു പാഠമാണ്, വെളുപ്പിനെ എഴുന്നേറ്റ് അൽപ്പം മിനക്കേട് സഹിച്ചാൽ ഫുഡ്വെക്കാവുന്നതേ ഉള്ളുവെന്ന്..... സ്വന്തം ആയിട്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി വേറെ തന്നെയാണ് എന്ന്.....

മറ്റുള്ളവരുടെ ഭാഗത്ത്നിന്നുണ്ടാകുന്ന ചതി, വഞ്ചന എല്ലാം ഒരു പക്ഷെ മനുഷ്യരിൽ വിദ്വേഷം ഉണ്ടാക്കിയേക്കാം....

മറ്റുള്ളവരോട് വിദ്വേഷം വെച്ചുകൊണ്ടിരുന്നാൽ നമ്മൾ വളരില്ല....

നമ്മൾ വളരേണ്ടത് നമ്മുടെ ആവശ്യകതയാണ്.... നമ്മൾക്ക് സന്തോഷവും സമാധാനവും വേണം എങ്കിൽ ആരോടും വിദ്വേഷം ഉണ്ടാവാതെ ഇരിക്കണം.....(മനുഷ്യർക്ക് വേണം എന്നു വിചാരിച്ചാൽ വിദ്വേഷം ഇല്ലാതെ ജീവിക്കാൻ കഴിയും.....)

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിന് അപ്പുറം നിങ്ങൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ജീവിതം സുന്ദരമാക്കാൻ കഴിയുക.....

ഗൾഫിലുള്ള ഭർത്താവ്, ഭാര്യയെ വിളിച്ചു, ഭർത്താവിന്റെ അമ്മയിൽ നിന്നും എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായോ എന്ന് ചോദിക്കുമ്പോൾ ഭാര്യ പറയുന്ന മറുപടി ഒരു കുഴപ്പവും അമ്മയിൽ നിന്നും ഉണ്ടായിട്ടില്ല എന്നാണ്....

ഒത്തിരി നാളുകൾക്കു ശേഷം ഭർത്താവ് നാട്ടിൽ എത്തിയപ്പോൾ ഭാര്യയോട് അമ്മ മോശമായി പെരുമാറുന്നത് കണ്ടു, അന്നേരം ഭർത്താവ് ഭാര്യയോട് ചോദിച്ചു, ഞാൻ ഫോണിൽ വിളിക്കുമ്പോൾ നീ എന്താണ് എന്നോട് അമ്മയിൽ നിന്നും മോശമായി പെരുമാറ്റം ഉണ്ടാവുന്നുണ്ട് എന്ന് പറയാത്തത് എന്ന്.... അന്നേരം ഭാര്യ പറഞ്ഞു, സാരമില്ല ചേട്ടാ ഞാൻ അതെല്ലാം അതിന്റെതായ രീതിയിൽ ഉൾകൊള്ളാൻ പഠിച്ചുവെന്ന്......

മറ്റുള്ളവർ എല്ലാവരും നമ്മളോട് നല്ലത് പോലെ പെരുമാറണം എന്നില്ല, അവരിലെ സങ്കടങ്ങളും ദേഷ്യങ്ങളും ഒരു പക്ഷെ അവരുടെ നമ്മളോടുള്ള പെരുമാറ്റത്തിൽ പ്രതിഫലിച്ചേക്കാം.....

നമ്മളുടെ ഉള്ളിൽ വിദ്വേഷം വളർന്നു കഴിഞ്ഞാൽ അത് വളരെ അധികം അപകടകാരിയായി മാറും......

വിദ്വേഷം കുറക്കാൻ എന്തെല്ലാം ചെയ്യാൻ പറ്റും എന്ന് ആലോചിക്കുക....

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ, അട്ട, അട്ടയുടെ വഴിക്ക് പോകും..... എല്ലാവരും അവരവരുടേതായ സ്വഭാവം ആയിരിക്കും പുറത്തെടുക്കുക....

മാനസിക തലത്തിൽ ആന്മിയ തലത്തിൽ ഒക്കേ മനുഷ്യർക്ക് സൗഖ്യം ഉണ്ടാവണം എങ്കിൽ ആരോടും വിദ്വേഷം കൊണ്ട് നടക്കാൻ പാടില്ല.....

വിദ്വേഷം കൂട്ടി വെച്ചാൽ നമ്മൾക്ക് തന്നെ നാശം അല്ലാതെ ഗുണങ്ങൾ ഉണ്ടാവാൻ പോകുന്നില്ല.....

എല്ലാവർക്കും വിദ്വേഷം മാറ്റികൊണ്ട് സ്നേഹത്തോടെ പെരുമാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-വിദ്വേഷത്തിന്റെ വേര് നമ്മുടെ മനസ്സിന്റെ അകത്തളത്തിലേക്ക് പോകുന്തോറും നമ്മൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയാതെ പോകും, മറ്റൊരാളുടെ സ്നേഹം സ്വീകരിക്കാൻ കഴിയാതെ ആവും......

ക്ഷമിക്കാൻ പഠിക്കണം, അപ്പോൾ വിദ്വേഷത്തിന്റെ വേര് പറിച്ചു കളയാൻ എളുപ്പം സാധിക്കും.....

നമ്മൾ വളരുന്നതിനൊപ്പം മറ്റുള്ളവരും വളരണം എന്നുള്ള ചിന്ത ഉണ്ടാവണം, എങ്കിലേ നമ്മുടെ മാനസിക നില കുറച്ചു എങ്കിലും മെച്ചപ്പെടുകയുള്ളു......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Perfection is not attainable,but if we chase perfection we can excellence.-Vince Lombardi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN