Choose your language

3 November 2021

// // Subscribe YOUTUBE Channel

It’s about having desire


ഇന്നത്തെ വിഷയം ആഗ്രഹം ഉണ്ടാവുക എന്നതിനെക്കുറിച്ചാണ്.....

മനുഷ്യർ എല്ലാവർക്കും എന്തെങ്കിലും ആഗ്രഹങ്ങൾ കാണും.....

ഓരോ മനുഷ്യർക്കും വ്യത്യാസമായ ആഗ്രഹങ്ങൾ ആയിരിക്കും ഉണ്ടാവുക....

ഒരു പക്ഷെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നമ്മൾ കേൾക്കുമ്പോൾ, നമ്മൾക്ക് തോന്നാറില്ലേ ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ എന്ന്......ഒരു പക്ഷെ അവരുടെ കഠിനമായ പരിശ്രമം കൊണ്ട് അവർ ആഗ്രഹിച്ചത് നേടിയെടുത്തു എന്നും വരാം....

ചെറുപ്പത്തിൽ വിട്ടിൽ ടീവി ഇല്ലാത്തവർ അടുത്ത വീടുകളിൽ പോയി ടീവി കാണാറുണ്ട്..... വീട്ടുകാർക്ക് നമ്മൾ ചെല്ലുന്നത് ഇഷ്ടക്കേടാണ് എങ്കിൽ നമ്മളുടെ മനസ്സിൽ വലുതാകുമ്പോൾ ടീവി സ്വന്തം ആയി വാങ്ങിക്കണം എന്ന് തോന്നും....

ഞാനൊക്കെ ചെറുപ്പത്തിൽ നിരവധി വീടുകളിൽ പോയിട്ടുണ്ട് ടീവി പ്രോഗ്രാം കാണാൻ ആയിട്ട്.....ഓരോ വിട്ടിൽ നിന്നും മാറി മാറി ഒത്തിരി വീടുകളിൽ പോയിട്ടുണ്ട്...

അങ്ങനെ ഞാൻ പ്ലസ് വണ്ണിൽ ആയപ്പോഴേക്കും വിട്ടിൽ ടീവി വാങ്ങിച്ചു..... പിന്നെ മിക്കപ്പോഴും ടീവി കാണൽ ആയി...

പഠനത്തിൽ ശ്രദ്ധ കുറഞ്ഞു.....

ഇന്നിപ്പോൾ ടീവി ഇല്ല, അതുകൊണ്ട് തന്നെ ഒത്തിരി സമയം കിട്ടുന്നുണ്ട് മറ്റെന്തെങ്കിലും കാര്യം ചെയ്യാനായിട്ട്....

പലരും ഒത്തിരി ആഗ്രഹിച്ചിട്ടാണ് ഓരോ കാര്യവും ചെയ്യുന്നത്, അതിനുശേഷം എന്തെങ്കിലും ഇരട്ടി പണി കിട്ടി കഴിയുമ്പോൾ പിന്നെ പലരുടെയും ആഗ്രഹങ്ങൾ തനിയെ കെട്ടടങ്ങും......

കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കുന്ന ഒത്തിരി ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉണ്ട്..... പെണ്ണ് കാണൽ ചടങ്ങിന് പോയപ്പോൾ അവിടെയുണ്ടായിരുന്നവരുടെ ഡിമാൻഡ് കേട്ടപ്പോൾ എന്റെ ഫ്രണ്ടിന് കല്യാണം കഴിക്കാൻ ഉള്ള ആഗ്രഹം കുറഞ്ഞു..... അവനിൽ അപകർഷതബോധം ഉണ്ടാവാൻ തുടങ്ങി...... നല്ലൊരു വിദ്യാഭാസം, നല്ലൊരു ജോലി അങ്ങനെ ഒത്തിരി കാര്യങ്ങൾ ആശ്രയിച്ചാണ് പൊതുവെ നമ്മൾ ഒരാളെ കല്യാണം കഴിപ്പിച്ചു വിടുന്നത്, അല്ലെങ്കിൽ പിന്നെ രണ്ടാളും സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തയ്യാറാകേണ്ടി വരും.... എത്രയോ ആളുകൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ പോലും സന്തോഷമായി ജീവിക്കുന്നു.....ഭാവിയിൽ എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചാലും പരസ്പരം ഉള്ള മാനസികമായ പൊരുത്തം ആണ് സന്തോഷകരമായ ജീവിതത്തിനു വേണ്ടത്..... മറ്റുള്ളവർ ആർഭാടമായി ജീവിക്കുന്നത് കാണുമ്പോൾ നമ്മളും അതുപോലെ അനുകരിക്കാൻ നിന്നാൽ നമ്മളുടെ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായേക്കാം.....

നമ്മളുടെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് സാധിച്ചെടുക്കാൻ പരിശ്രമിക്കണം.... നമ്മളുടെ ആഗ്രഹം ദുരാഗ്രഹം ആയി പോവരുത് എന്ന് മാത്രം.....

കഴിഞ്ഞ ദിവസം ഒരു വാർത്ത കാണാൻ ഇടയായി കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിട്ടിൽ നിന്നും കിട്ടിയ സ്വർണ്ണവുമായി കൂട്ടുകാരിയുമായി ഒരുമിച്ചു ജീവിക്കാൻ കല്യാണം കഴിച്ച യുവതി ഒളിച്ചോടിപോയത്..... വീട്ടുകാർ ആവട്ടെ ഉള്ള വിട് വിറ്റ് വാടക വീട്ടിലേക്ക് മാറിയാണ് വിവാഹം നടത്തികൊടുത്തത്, ഭർത്താവിന് ഭാര്യയെ നഷ്ടപ്പെട്ടതിനെ തുടർന്ന് നെഞ്ച് വേദന വരുകയും ചികിത്സ തേടേണ്ടിയും വന്നു....മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞില്ല, മകൾ ആണെങ്കിൽ അറിയിച്ചില്ല, മാതാപിതാക്കൾ സമ്മതിക്കില്ല എന്ന കാരണം കൊണ്ടായിരിക്കും ഒരു പക്ഷെ....

ചെറുപ്പത്തിൽ എന്റെ കൂടെ പഠിച്ച കൂട്ടുകാരി എന്റെ പുറത്തു കയറി ഇരുന്നിട്ടുണ്ട്.... എന്റെ കൂട്ടുകാരൻ എന്നേ തല്ലിയിട്ടുണ്ട് അങ്ങനെ അവരവർക്ക് തോന്നുന്ന ആഗ്രഹങ്ങൾ ആയിരിക്കും അല്ലോ അവരിൽ നിന്നും നമ്മൾക്ക് ഏറ്റുവാങ്ങേണ്ടി വരിക..... (ഇവരാരും എന്നോട് അനുവാദം ചോദിച്ചിട്ടല്ല ഇങ്ങനെ ഒരോന്നും ചെയ്തത്....ചിലതെല്ലാം പ്രായത്തിന്റെ കുസൃതി എന്ന് വേണമെങ്കിൽ പറയാം....)

ഓരോ മനുഷ്യർക്കും ഓരോ പ്രായത്തിലും ഓരോ ആഗ്രഹങ്ങൾ ആയിരിക്കുമല്ലോ ഉണ്ടാവുക.....

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്..... എല്ലാവർക്കും ആഗ്രഹമുണ്ട് പക്ഷെ ജീവിതസാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്നതാണ് കാരണം ആയിട്ട് പലരും പറയുന്നത്....

നമ്മൾക്ക് ആവശ്യങ്ങൾ നിറവേറ്റണം എങ്കിൽ ആഗ്രഹങ്ങൾ ഉണ്ടാവണം.....

ദാഹം വരുമ്പോൾ(നടന്നാണോ ഓടിയാണോ വരുന്നത് എന്ന് ചോദിക്കില്ലല്ലോ അല്ലേ....)വെള്ളം കുടിക്കാൻ നമ്മൾ ആഗ്രഹിക്കും..... ഒടുവിൽ വെള്ളത്തിനു വേണ്ടി അന്വേഷിച്ചു കണ്ടെത്തും..... അതുപോലെയാണ് നമ്മുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ നമ്മൾ തന്നെ പരിശ്രമിക്കേണ്ടി ഇരിക്കുന്നു.....

ഞാൻ എന്റെ ഗേൾ ഫ്രണ്ട്സിനോട് ചോദിക്കാറുണ്ട്, നിങ്ങൾക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ ഇഷ്ടം ചെന്ന് പറയാറുണ്ടോ എന്ന്..... അവരിൽ ഒട്ടു മിക്കവാറും പേരും പറയുക നോ എന്നാണ്.... അപ്പോൾ സങ്കടം ഉണ്ടാവില്ലേ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്നാണ് പറയുക....(മുകളിൽ ഇരിക്കുന്ന ആൾക്ക്"ഈശ്വരൻ"(ഈശ്വരന് താഴെ ഇരിക്കാൻ അറിയില്ലേ എന്ന് ചോദിക്കല്ലേ കേട്ടോ)അറിയാം സങ്കടം ഉണ്ടാവില്ലേ, ഉണ്ടാവുമോ എന്ന്....).

എനിക്ക് ആയിക്കോട്ടെ നിങ്ങൾക്ക് ആയിക്കോട്ടെ,നമ്മളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും എന്നൊരു ഉറപ്പും ഇല്ല.... അടുത്ത നിമിഷം നമ്മൾ ഭൂമിയിൽ ഉണ്ടാവുമോ എന്നൊരു ഉറപ്പും ഇല്ല....

ഇന്നിപ്പോൾ എല്ലാവരും പറയുന്ന കാര്യമാണ് ആഗ്രഹങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് സാധിച്ചോ, ഇനി എപ്പോഴാണ്, എന്തെല്ലാം പ്രകൃതിദുരന്തങ്ങൾ/മഹാമാരികൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് നിശ്ചയമില്ല എന്ന്.....

എല്ലാവർക്കും അവരവരുടേതായ ഉതകുന്ന ആഗ്രഹങ്ങൾ സഫലമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-90വയസ്സ് കഴിഞ്ഞ വല്യമ്മ ഇപ്പോൾ പത്താം തരം പഠിച്ചു പാസ്സായിട്ടുണ്ടെങ്കിൽ, വല്യമ്മക്ക് ചെറുപ്പത്തിൽ പഠിക്കാൻ ആഗ്രഹിച്ചിട്ടും അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട്, പ്രായം ആകുമ്പോൾ സാഹചര്യം അനുകൂലം ആണെങ്കിൽ പഠിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്.....

ഇന്ന് പല കുട്ടികളും പഠിക്കുന്നത് മാതാപിതാക്കളെ പ്രിതിപ്പെടുത്താനാണ്.... സ്വന്തം ഇഷ്ടപ്രകാരം പഠിക്കുമ്പോൾ അതിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും....

പാട്ട് പഠിക്കാൻ ആഗ്രഹം ഉള്ളവരെ പാട്ട് പഠിപ്പിക്കാൻ വിടുക..... ഓരോരുത്തരെയും അവരവർക്ക് ആഗ്രഹമുള്ള ഇഷ്ടമേഖലയിൽ പോകാനുള്ള അവസരം കൊടുക്കുക......

ഒരു പക്ഷെ മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ആഗ്രഹങ്ങൾ നമ്മൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം..... എല്ലാം നല്ലതിന് വേണ്ടിയാണ് എന്ന് ചിന്തിക്കുക......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Dare to be free,dare to go as far as your thought leads,and dare to carry that out in your life.-Swami Vivekananda

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN