Choose your language

7 November 2021

// // Subscribe YOUTUBE Channel

It’s all about getting things straight


ഇന്നത്തെ വിഷയം എല്ലാം നേരെയാകും എന്നതിനെക്കുറിച്ചാണ്...

എല്ലാവർക്കും എല്ലാം ഒന്ന് നേരെയായി കണ്ടാൽ മതി....

ഞാൻ നേരെയാകുക എന്ന് ഉദേശിച്ചത്കാര്യങ്ങൾ എല്ലാം നല്ലത് പോലെ മുന്നോട്ട് പോകുന്നതിനെയാണ്.......

അല്ലാതെ റോഡിന്റെ വളവും തിരിവും നേരെയാകുന്നതിനെക്കുറിച്ചല്ല......

നാളുകളായി മുടങ്ങിയ പദ്ധതികൾക്ക് ഫണ്ട് റെഡിയായി കഴിയുമ്പോൾ എല്ലാം നേരെയാകും എന്നൊരു ഉറപ്പ് കിട്ടും.... അല്ലാത്തപക്ഷം എല്ലാവരുടെയും മനസ്സിൽ ഒരു ചോദ്യം ഉയരും അടുത്തെങ്ങാനും നേരെയാകുമോ എന്ന്......

കഴിഞ്ഞ ദിവസം എന്റെ ഒരു ഫ്രണ്ട്, എന്റെ വേറൊരു ഫ്രണ്ടിനോട് പറയുക ഉണ്ടായി, ലിജോക്ക് കല്യാണം കഴിക്കാൻ പെണ്ണ് ആലോചിച്ചാലോ എന്ന്.... അന്നേരം കൂട്ടുകാരൻ പറഞ്ഞ മറുപടി ആദ്യം ലിജോക്ക് ഉത്തരവാദിത്തം ഉണ്ടാവട്ടെ, എന്നിട്ട് ആവാം എന്നാണ് ..... ആൾ നേരെ ആവട്ടെ എന്നാണ്......

എന്നോട് പലരും ചോദിക്കാറുണ്ട്, നീ ഇനി എന്നാണ് നേരെ ആവുക എന്ന്..... എനിക്ക് നേരെ ആവാൻ സമയം വേണ്ടി വരും.....(അടുത്തെങ്ങാനും നേരെ ആയാൽ മതിയായിരുന്നു.....)

നേരെ ആവാൻ ആഗ്രഹിച്ചാൽ, പരിശ്രമിച്ചാൽ നേരെ ആവാൻ യാതൊരു ബുദ്ധിമുട്ടും ഇന്നത്തെ സാഹചര്യത്തിൽ ഇല്ല.... നമ്മൾ പരിശ്രമിക്കണം എന്ന് മാത്രം......

കാലൊടിഞ്ഞു, കയ്യൊടിഞ്ഞു ഹോസ്പിറ്റലിൽ ചെന്ന് കഴിയുമ്പോൾ ഒടിഞ്ഞത് നേരെ ആകാൻ സമയം ആവശ്യമായത് പോലെ നമ്മുടെ ജീവിതരീതികളിലെ പോരായ്മകൾ നമ്മൾ തന്നെ കണ്ടെത്തി സമയം പോലെ പരിഹരിക്കുക.....എത്ര നേരത്തെ പരിഹരിക്കാമോ അത്രയും നല്ലത്.....

ദുശിലങ്ങൾ ഉപേക്ഷിക്കുക.....

എന്റെ കൂട്ടുകാരൻ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നത് കാണുമ്പോൾ എനിക്ക് അതിശയം വരുന്നു, വെറും രണ്ടു മണിക്കൂർ മാത്രം ഉറങ്ങിക്കൊണ്ട് ബാക്കി സമയം അധ്വാനിക്കുന്നു..... സാധാരണ ഒരു മുതിർന്ന മനുഷ്യന് 5-6മണിക്കൂർ ഉറക്കം ആവശ്യമാണ് എന്റെ അറിവിൽ..... കഷ്ടപ്പെടാനുള്ള മനസ്സാണ് ഞാൻ അവനിൽ കണ്ടത്..... വിജയം കൈവരിക്കാനുള്ള ആവേശം ആണ് കണ്ടത്.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ പാട്ട് ടീവി ഷോയിലൂടെ കേൾക്കാൻ ഇടയായി..... പാട്ട് പാടിയതിനുശേഷം വ്യക്തിയുടെ ജീവിതം സദസ്സിൽ ഉള്ളവരുമായി പങ്കുവെച്ചപ്പോൾ വളരെ അധികം വേദനകളിലൂടെയാണ് വ്യക്തി കടന്നു പോകുന്നതെന്ന് മനസ്സിലായി....എന്തായാലും പ്രോഗ്രാം കണ്ടിട്ടുള്ള ഒത്തിരി സുമനസ്സുകളുടെ സഹായത്താൽ വ്യക്തിക്ക് വേണ്ട ചികിത്സ സൗകര്യം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു..... വ്യക്തി ഒരിക്കലും പ്രതീക്ഷിച്ചതല്ല പ്രോഗ്രാമിൽ വന്നു പാട്ട് പാടുമെന്ന്...

നമ്മളുടെ ജീവിതത്തിൽ ഇന്ന് വരെ നടന്നത് എല്ലാം നമ്മൾ പ്രതീക്ഷിച്ചത് പോലെ അല്ലല്ലോ.....

നമ്മളുടെ വേണ്ടപ്പെട്ട പലരും നമ്മളെ വിട്ടുപോയി..... ചിലർ ആണെങ്കിൽ മരണം മൂലം വേർപെട്ട് പോയി.....

മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് നമ്മൾക്ക് അറിയാം..... അവർ ജീവിച്ചിരുന്നപ്പോൾ ചെയ്തു തീർക്കേണ്ട ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ബാക്കിയാക്കിയിട്ടാണ് മരണംമൂലം വേർപ്പെട്ടു പോയത്.....എല്ലാ മനുഷ്യർക്കും എല്ലാ കാര്യങ്ങളും നേരെ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല സന്ദർഭവും സമയവും അനുവദിച്ചില്ലെങ്കിൽ.....

എന്റെ റോൾ ഒരു കോണിയുടേതാണ്.....

ലിജോ, വെറും ഒരു കോണി മാത്രം ആയാൽ പോരാ എന്നത് ഒരു വാസ്തവം തന്നെയാണ്....

ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റുള്ളൂ എന്നത് പോലെ

ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കേണ്ടത് വളരെ അനിവാര്യമായ ഘടകമാണ്.....

കോണി ഉണ്ടെങ്കിലേ മുകളിലേക്ക് കയറാൻ പറ്റുള്ളൂ...... കോണി സ്വയം കയറില്ലല്ലോ.....

നമ്മുടെയെല്ലാം ജീവിതം ശരിയായ ട്രാക്കിലേക്ക് ആവട്ടെ..... എല്ലാം നേരെയാകട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ് -കടയിൽ നിന്ന് അരി വാങ്ങി തിളപ്പിച്ച്ചോറാക്കി കഴിക്കുമ്പോൾ, നമ്മൾ അരിയിൽ ഉണ്ടാവുന്ന കല്ല് എടുത്തു മാറ്റാറുണ്ട്(കല്ല് ഉണ്ടാവുക ആണെങ്കിൽ മാറ്റാതെ കഴിക്കാൻ പറ്റില്ലല്ലോ....)ജീവിതത്തിൽ കടന്നു വരുന്ന ശരി തെറ്റുകളെ യഥാസമയം വിലയിരുത്തി മുന്നോട്ട് പോകുവാൻ, ജീവിതം നേരെ ആക്കുവാൻ എല്ലാവർക്കും കഴിയട്ടെ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is not final,failure is not fatal:it is the courage to continue that counts.-Winston S.Churchill

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN