Choose your language

9 November 2021

// // Subscribe YOUTUBE Channel

When the time comes, everything will come looking for you

 



ഇന്നത്തെ വിഷയം സമയമാകുമ്പോൾ എല്ലാം നിങ്ങളെ തേടിവരും.....

അടിപൊളി വിഷയം ആയി പോയല്ലോ മച്ചാനെ ഇന്നത്തേത്, ഇതൊക്കെ എവിടെ നിന്നും ഒപ്പിക്കുന്നു......

ഇന്ന് വരെ സമയം നമ്മളെ തേടി വന്നിട്ടുണ്ടോ, ഉണ്ടാവില്ല..... പക്ഷെ എങ്കിൽ നമ്മളെ തേടി ആരെങ്കിലും വരുമ്പോൾ അവിടെ ഒരു സമയം നിലനിൽക്കുന്നുണ്ട്......

ആവശ്യക്കാരന് ഔചിത്യം പാടില്ല എന്നല്ലേ....

ഞാൻ എനിക്ക് എന്തെങ്കിലും ആവശ്യം വന്നു കഴിഞ്ഞാൽ തേടികണ്ടുപിടിക്കാൻ അന്വേഷിക്കാറുണ്ട്......എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട്.....(നമ്മൾക്കു എല്ലാ കാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റില്ലല്ലോ).(കണ്ടുപിടിക്കുന്ന കാര്യത്തിൽ ഞാൻ എളുപ്പവിദ്യ ഒന്നും പഠിച്ചിട്ടില്ല കേട്ടോ.....)

സമയം നോക്കി ഇരുന്നാൽ മാത്രം പോരാ, നമ്മളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും അനുകൂലമായ പ്രവർത്തനവും ആവശ്യമാണ്.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു തട്ടുകടയെ കുറിച്ചു ഒരാൾ വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ ഇട്ടു, അതിൽ പിന്നെ കട അന്വേഷിച്ചു ഒത്തിരി ആളുകൾ വരാൻ തുടങ്ങി..... അവിടെ അവരുടെ ബിസിനസ്പടർന്നു(അതെന്താ ലിജോയെ അവർ പാവയ്ക്കാ, പടവലങ്ങ കൃഷി എങ്ങാനും ആണോ പടർന്നു പന്തലിക്കാൻ ആയിട്ട് ചെയ്യുന്നത് എന്ന് ചോദിക്കില്ലല്ലോ അല്ലേ)വലുതായി.... ഒത്തിരി വർഷം ആയിട്ട് അവർ അവിടെ ബിസിനസ്ചെയ്തു വന്നിരുന്നു എങ്കിലും വീഡിയോ ആളുകളിലേക്ക് എത്തിയതിനുശേഷമാണ്, ബിസിനസ്ഒത്തിരി വളരാൻ തുടങ്ങിയത്......

സമയമാകുമ്പോൾ എല്ലാം നിങ്ങളെ തേടി വരും എന്നത് ഒരു ആശ്വാസവാക്കാണ് എങ്കിൽ പോലും അതിനുള്ള യോഗ്യത നമ്മൾക്ക് ഉണ്ടാവണം.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിക്ക് അവാർഡിന് അർഹത കിട്ടി, അദ്ദേഹം തന്റെ ജീവിതം സമൂഹത്തിന്റെ നന്മക്കായി വർഷങ്ങളായി പരിശ്രമിച്ചതുകൊണ്ടാണ്.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു വീട്ടിൽ നിന്നും മോഷണം പോയ വസ്തുക്കൾ, മോഷ്ടിച്ച കള്ളൻ തിരികെ ഒരു ലെറ്റർ എഴുതിവെച്ചു വിട്ടിൽ ആരും കാണാതെ കൊണ്ടുവന്നു ഏല്പിച്ചതായിട്ട് വാർത്ത കാണാൻ ഇടയായി..... നഷ്ടപ്പെട്ടു എന്ന് വിചാരിച്ച വസ്തുവാണ് അവിചാരിതമായി വിട്ടുകാർക്ക് തിരികെ ലഭിച്ചത്......

എല്ലാവർക്കും നല്ല കാര്യങ്ങൾ സമയം ആകുമ്പോൾ തേടി വരട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -എല്ലാം സമയം ആകട്ടെ എന്ന് വിചാരിച്ചു ഇരിക്കരുത്..... ഇപ്പോൾ തന്നെ നമ്മളെകൊണ്ട് ചെയ്യാനുള്ളത് ചെയ്യുക.....

സമയം പെട്ടെന്ന് കടന്നുപോകും.... ഇപ്പോൾ ചെയ്യാൻ കഴിയാതെ പോയാൽ പിന്നീട് ചെയ്യാൻ സാധിക്കുമോ എന്നതിന് യാതൊരു ഉറപ്പും ഇല്ല......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Nothing is impossible,the word itself says"i'm possible"!-Audrey Hepburn.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN